ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, December 23, 2010

വീഡിയോ സബ്ടൈറ്റ്ലിങ്ങ്

സീഡിയിൽ നിന്നോ ഡിവിഡിയിൽ നിന്നോ കൺ‌വർട്ട് (റിപ്പ്) ചെയ്ത ഒരു സിനിമാ കാണുമ്പോൾ അതിൽ സബ്ടൈറ്റിൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടില്ലേ. പ്രത്യേകിച്ച് ഇംഗ്ലീഷ് സിനിമകൾ.

മെട്രിക്സ് അല്ലെങ്കിൽ ട്രാ‍ൻസ്ഫോർമർ പോലെയുള്ള സിനിമകൾ സബ്ടൈറ്റിൽ ഇല്ലാതെ കാണുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നേരേ ചൊവ്വേ ഇംഗ്ലീഷ് മനസിലാവുന്നവരുടെ കാര്യമല്ല ഉദ്ദേശിച്ചത്. എങ്കിലും ഒരു ഇംഗ്ലീഷ് സിനിമയോ ഡോക്യുമെന്ററിയോ സബ്ടൈറ്റിലോടെ കാണുന്നതിന്റെ ഒരു സുഖം അതൊന്നു വേറെ തന്നെയാണ്. ഇനി മുതൽ സബ്ടൈറ്റിൽ ലഭ്യമല്ലാത്ത സിനിമകൾ സബ്ടൈറ്റിലോടെ ആസ്വദിച്ചു തന്നെ കാണാം. അതിനായി ചെയ്യേണ്ട ചില നുറുങ്ങു വിദ്യകൾ പറയാം.

(DivX,Xvid,MP4,VOB(DVD) എന്നീ ഫോർമാറ്റിലുള്ള മൂവി ഫയലുകളിൽ ഇതുപോലെ സബ്ടൈറ്റിലിങ്ങ് ചെയ്യാവുന്നതാണ്)

രണ്ടു രീതിയിൽ നമ്മൾക്ക് ഒരു മൂവി ഫയലിൽ സബ്ടൈററ്റിലുകൾ ചേർക്കാവുന്നതാണ്. ഒന്നാമതായി ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ സഹായത്താൽ മൂവി പ്ലേ ചെയ്യുന്നതിനൊപ്പം ഓവർലേ (Overlay) ആയി സബ്ടൈറ്റിലുകൾ നൽകാം.ഈ രീതിയുടെ ഒരു ഗുണം ഏത് ഭാഷയിലെ സബ്ടൈറ്റിലുകൾക്കൊപ്പവും മൂവി പ്ലേ ചെയ്യാം എന്നതാണ് മൂവി ഫയലിനൊപ്പം തന്നെ സബ്ടൈറ്റിൽ ഒരുമിച്ച് ചേർത്ത് ഒറ്റ ഫയലാക്കുന്ന മറ്റൊരു രീതിയും നിലവിലുണ്ട്. ഒരു ഭാഷയിലെ സബ്ടൈറ്റിൽ മാത്രമേ പ്ലേ ചെയ്യുവാൻ സാധിക്കൂ എന്നതാണ് ഇവിടെ വരുന്ന ഒരു കുഴപ്പം. എന്നാൽ ഒരു കമ്പ്യൂട്ടറിലോ ഹാർഡ്‌വെയർ പ്ലേയറുകളിലോ ഒരുപോലെ ഇവ പ്രവർത്തിക്കും എന്നതാണ് ഈ രീതിയുടെ ഒരു മെച്ചം.

മൂന്ന് കാര്യങ്ങളാണ് ഇതിനായി ആവശ്യമുള്ളത്. മൂവി ഫയൽ (DivX,Xvid,MP4,VOB ഫോർമാറ്റിലുള്ളത്), മേൽ‌പ്പറഞ്ഞ മൂവിയുടെ സബ്ടൈറ്റിൽ ഫയൽ, ഓവർലേ ചെയ്യുവാൻ സഹായിക്കുന്ന ഒരു പ്രോഗ്രാം. ഇതിൽ ഓരോന്നും എന്താണെന്ന് നോക്കാം.

മൂവി ഫയൽ - DVD യിൽ നിന്നോ CD യിൽ നിന്നോ കൺ‌വർട്ട് ചെയ്തെടുത്ത വീഡിയോ ഫയൽ.

സബ്ടൈറ്റിൽ ഫയൽ - സാധാരണ മൂവി ഡിവിഡി ഡിസ്കിനുള്ളിൽ ഈ ഫയൽ കാണപ്പെടും. .SRT എന്ന എക്സ്ടെൻഷനോടുകൂടിയ ഒരു ഫയലാണ് ഇത്. ഈ ഫയലിന്റെ സഹായത്തോടെയാണ് DVD പ്ലേയറുകളും കമ്പ്യൂട്ടറിലെ മീഡിയാപ്ലേയിങ്ങ് പ്രോഗ്രാമുകളും സബ്ടൈറ്റിലുകൾ കാണിക്കുന്നത്. ടോറന്റുകൾ വഴിയും മറ്റും ഡൌൺലോഡ് ചെയ്തെടുക്കുന്ന മൂവികൾക്കൊപ്പം,മൂവി ഫയലിന്റെ അതേ പേരിൽ തന്നെ .SRT എന്ന എക്സ്ടെൻഷനോടു കൂടി ഈ ഫയലും സാധാരണ കണ്ടുവരാറുണ്ട്. ഇനി കൈവശമുള്ള വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഇല്ലെന്നിരിക്കട്ടേ അതിനുമുണ്ട് പരിഹാരം. ഓപ്പൺസബ്ടൈറ്റിൽ എന്ന സൈറ്റിൽ നിന്നും ഒട്ടുമിക്ക സിനിമകളുടേയും ഡോക്യുമെന്ററികളുടേയും സബ്ടൈറ്റിലുകൾ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഓവർലേ പ്രോഗ്രാം- വീഡിയോ പ്ലേ ചെയ്യുന്നതിനൊപ്പം സബ്ടൈറ്റിൽ ഡിസ്പ്ലേ ചെയ്യുവാൻ സഹായിക്കുന്ന പ്രോഗ്രാമാണിത്. ചില മീഡിയാ പ്ലേയിങ്ങ് പ്രോഗ്രാമുകളിൽ തന്നെ ഈ സംവിധാനം ലഭ്യമാണ്.

ഇനി ഓവർലേ രീതിയിൽ സബ്ടൈറ്റിൽ ചെയ്യുന്ന രണ്ട് പ്രോഗ്രാമുകളെ പരിചയപ്പെടാം.

ഡയറക്ട് വിഓബി സബ് (DirectVobSub): - കമ്പ്യൂട്ടറിന്റെ സിസ്റ്റം ട്രേയിൽ നിന്ന് പ്രവർത്തിക്കുന്നതും വളരെ ലളിതവുമായ ചെറിയ ഒരു പ്രോഗ്രാമാണിത്. ഈ രീതിയിൽ സബ്ടൈറ്റിലുകൾ കാണിക്കുന്നതിനായി നമ്മൾ ആകെ ചെയ്യേണ്ടത് പ്രോഗ്രാം ആദ്യം റൺ ചെയ്തതിനുശേഷം കൈവശമുള്ള സബ്ടൈറ്റിൽ ഫയൽ (.srt) വീഡിയോ ഫയലിന്റെ അതേ പേരിൽ തന്നെ വീഡിയോ ഫയൽ കിടക്കുന്ന ഫോൾഡറിൽ കോപ്പി ചെയ്തു വെയ്ക്കുക എന്നതു മാത്രമാണ്. ഇനി ഏതെങ്കിലും വീഡിയൊ പ്ലേയിങ്ങ് സോഫ്റ്റ്‌വെയർ പ്രൊഗ്രാം ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യുമ്പോൾ ഡയറക്ട് വിഓബി സബ് തനിയേ സബ്ടൈറ്റിൽ ഫയൽ തിരിച്ചറിഞ്ഞ് റെൻഡർ ചെയ്തുകൊള്ളും. ഏത് വീഡിയോ പ്ലേയർ പ്രോഗ്രാമിനൊപ്പവും പ്രവർത്തിപ്പിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത.

KLite Codec Pack പോലെയുള്ള ഇന്നു ലഭ്യമായ എല്ലാ പ്രധാനപ്പെട്ട വീഡിയോ കോഡക്ക് പാക്കുകളിലും (Codec) ഡയറക്ട് വീഡിയോ സബ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വി.എൽ.സി മീഡിയാ പ്ലേയർ (VLC Media Player) : ഇന്ന് ലഭ്യമായതിൽ‌വെച്ച് ഏറ്റവും നല്ല മീഡിയോ പ്ലേയിങ്ങ് സോഫ്റ്റ്‌വെയറുകളിൽ ഒന്നാണ് വി.എൽ.സി പ്ലേയർ. ഈ പ്ലേയറിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്നാണ് സബ്ടൈറ്റിൽ ഓവർലേ ചെയ്യുവാനുള്ള അതിന്റെ കഴിവ്. ഒരു വീഡിയോ ഫയൽ പ്ലേ ചെയ്യുമ്പോൾ അതേ ഫോൾഡറ്റിൽ വീഡിയോയുടെ അതേ പേരിൽ തന്നെ സബ്ടൈറ്റിൽ ഫയൽ ഉണ്ടെങ്കിൽ വി.എൽ.സി പ്ലേയർ അതിന്റെ തനിയേ റെൻഡർ ചെയ്തുകൊള്ളും.

ഓപ്പൺസബ്ടൈറ്റിൽ സൈറ്റിൽ നിന്നും ഒരു വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഡൌൺലോഡ് ചെയ്തു പ്ലേ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ കാണാം









ഇങ്ങനെ ഡൌൺലോഡ് ചെയ്ത zip ഫയൽ extract ചെയ്ത് അതിൽ നിന്നും .srt extension ഉള്ള ഫയൽ എടുത്ത് വീഡിയോ കിടക്കുന്ന ഫോൾഡറിൽ വീഡിയോയുടെ അതേ പേരിൽ ഇട്ടിരിക്കുന്നു.



ഇത്രയുമായാൽ വി.എൽ.സി പ്ലേയറോ മീഡിയാപ്ലേയർ ക്ലാസിക്കോ ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യാവുന്നതാണ്

ആദരാഞ്ജലികൾ...

“കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ” കീഴിൽ ശക്തനായ ആഭ്യന്തരമന്ത്രി...


മുഖ്യമന്ത്രിയെന്ന നിലയിൽ “പ്രത്യക്ഷ വികസനത്തിന്റെ” സാരഥി...

ജനനം മുതൽ മരണം വരെ മാളക്കാരനല്ലാത്ത മാളയുടെ മാണിക്യം...

ഹാസ്യവും പരിഹാസ്യവും വിമർശനവും തുറന്ന ചിരിയിൽ ഒതുക്കുകയും തള്ളുകയും ചെയ്ത സൂത്രശാലി...

തിരിച്ചടികളിലും ഉദ്യോഗസ്ഥരെ വഴിയിൽ ഉപേക്ഷിക്കാത്ത ഭരണാധികാരി...

സ്വരം നന്നായിരിക്കുമ്പോൾ പാട്ട്‌ നിറുത്തണം എന്ന്‌ മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയക്കാരൻ...

മകനും മകളും കൂടി കരിനിഴലിലായ ഒരച്ചൻ...

അടുക്കള രാഷ്ട്രീയം (സിൽബന്തികൾ) കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ ഗ്രുപ്പ്‌ നേതാവ്‌...

ഒരേ സമയം മൂന്ന്‌ പ്രബല സമുദായങ്ങളെ “പ്രീണിപ്പിച്ച്‌” കോൺഗ്രസ്സിലേക്ക്‌ അടുപ്പിച്ച കോൺഗ്രസ്സുകാരൻ...

മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരൻ...

കരുണാകരൻ “നുണ” പറഞ്ഞാലും ജനം വിശ്വസിക്കുമായിരുന്നു... ഇപ്പോഴത്തെ നേതാക്കൾ സത്യം പറഞ്ഞിട്ടും ജനം വിശ്വസിക്കുന്നില്ല... എല്ലാം ചിരിയിലും കണ്ണിറക്കലിലും പൊതിയും...

ശത്രുവിന്റെ ശത്രു മിത്രം... അതായിരുന്നു പോളിസി...

രാഷ്ട്രീയ കളികളുടെ ആശാൻ...

പോരായ്മകൾ എഴുതി അദ്ദേഹത്തെ തോൽപ്പിക്കാൻ സാധ്യമല്ല... *കുറവുകൾ* എന്ന തലക്കെട്ടിൽ ലീഡറെ കുറിച്ചെഴുതി വായിക്കാൻ ജനത്തിന്‌ കൊടുത്താൽ... ഭൂരിഭാഗം പേരും അതാണ്‌ ഒരു നേതാവിന്‌ വേണ്ട ഗുണം എന്ന്‌ തിരുത്തിപറയും...

ആദരാഞ്ജലികൾ... സനീഷ് പുത്തൂരത്തും ആദരാഞ്ജലികൾ അർപ്പിക്കുന്നു...

Tuesday, December 14, 2010

വെബ് ‌ ബ്രൌസറിന്റെ പ്രവർത്തനം

അടിസ്ഥാന കാര്യങ്ങൾ


ഇന്റർനെറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന
വെബ്‌ ആധാരമാക്കിയുള്ള സോഫ്റ്റ്‌വെയറുകളെയാണ്
വെബ് ബ്രൗസറുകൾ എന്നറീയപ്പെടുന്നത്.
വെബ് ബ്രദ്സര്ഗുകലുടെ സഹായത്താൽ ഇന്റർനെറ്റുമായി
കണക്റ്റ് ചെയ്തിരിക്കുന്ന ഒട്ടുമിക്ക വിവരങ്ങളും പരതുന്നതിനും,
വെബിൽ സൂക്ഷിച്ചിരിക്കുന്ന വീഡിയോകൾ , ആഡിയൊകൾ
മുതലായവ കാണുന്നതിനും കേൾക്കുന്നതിനും സാധിക്കുന്നു.


ഒരു ക്ലയന്റ് -സെർവർ മാതൃകയിലാണു വേൾഡ് വൈഡ് വെബ് പ്രവർത്തിക്കുന്നത്.
വേൾഡ് വൈഡ് വെബിൽ നിന്നും ഒരു ഫയലൊ വെബ് പേജൊ
നമുക്ക് ഉപയോഗിക്കാൻ കഴിയണമെങ്കിൽ ഒരു ക്ലയന്റ്
സോഫ്റ്റ്‌വെയർ അത്യാവശ്യമാണ്. വെബിൽ നിന്നും വിവരങ്ങൾ
പരതുന്നതിനായി ഉപയോഗിക്കുന്ന ഇത്തരം ക്ലയന്റ്
സോഫ്റ്റ്‌വെയറിനെയാണു വെബ്‌ ബ്രൗസർ എന്നത് കൊണ്ട്
ഉദ്ദേശിക്കുന്നത്. വെബിൽ ബ്രൗസ് ചെയ്യുന്ന അവസരത്തിൽ
ക്ലയന്റ് സോഫ്റ്റ്‌വെയർ വെബ്‌സെർവറിലേക്ക് ഒരു റിക്വസ്റ്റ്
അയക്കുകയും തുടർന്ന് വെബ്‌സെർവർ ബ്രൗസറിന്റെ റിക്വസ്റ്റ്
സ്വീകരിച്ചതിനു ശേഷം ബ്രൗസർ ആവശ്യപ്പെട്ട
വിവരങ്ങൾ ബ്രൗസറിലേക്ക് തിരികെ അയക്കുകയും ബ്രൗസർ
ഈ വിവരങ്ങൾ ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു വെബിൽ നിന്നും
ലഭിക്കുന്ന HTML ഫയലുകളെ വെബ് പേജുകളായി കൺ‌വെർട്ട്
ചെയ്തായിരിക്കും വെബ് ബ്രൗസറുകൾ അവ പ്രദർശിപ്പിക്കുന്നത്.

ചിലയവസരങ്ങളിൽ സെർവറുകൾ നൽകുന്ന പേജുകൾ
പ്രദർശിപ്പിക്കുന്നതിനായി ബ്രൗസറുകൾക്ക് ( ഉദാഹരണത്തിനു
ആഡിയൊ വീഡീയൊ ) സാധിക്കാതെ വരുന്നു. ഇത്തരം
അവസരങ്ങളിൽ മൂന്നമതൊരു സോഫ്‌റ്റ്‌വെയറിന്റെ
സഹായം ബ്രൗസറിനു ആവശ്യമുണ്ടായിരിക്കും. ബ്രൗസറുകൾ
ഇത്തരം ഫയലുകൾ പ്രദർശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന
സോഫ്റ്റ്‌വ്വെയറുകളെയാണു പ്ലഗിനുകൾ എന്നറിയപ്പെടുന്നത്.


ഒരു ബ്രൗസറിൽ വെബ് പേജിന്റെ യു ആർ എൽ നൽകിയതിനു
ശേഷം എന്റർ ബട്ടൺ അമർത്തുമ്പോൾ ബ്രൗസർ ഈ റിക്വസ്റ്റ്
ഏറ്റവും അടുത്തുള്ള ടോപ്പ് ലെവൽ ഡൊമെയിൻ ( റ്റി എൽ ഡി )
സെർവറിലേക്കയക്കുകയും അവിടെ വെച്ച് യു ആർ എല്ലിനെ
കൺ‌വെർട്ട് ചെയ്ത് ഐപി അഡ്രസായി മാറ്റുകയും ചെയ്യുന്നു.
തുടർന്ന് കൺ‌വെർട്ട് ചെയ്ത ഐ പീ അഡ്രസുമായി മാച്ച്
ചെയ്യുന്ന വെബ്‌സെർവറിലേക്ക് ബ്രൗസറിന്റെ റിക്വസ്റ്റ്
അയക്കുകയും ചെയ്യുന്നു. തുടർന്ന് വെബ്‌സെർവർ ബ്രൗസറുമായി
കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് ഒരു ചെറിയ ഫയൽ
അയക്കുകയും കമ്പ്യൂട്ടർ ഈ ഫയൽ സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നു
ഈ പ്രവർത്തിയെ ക്യാഷിംഗ് എന്നറിയപ്പെടുന്നു. ക്യാഷിംഗ് നടത്തുന്നത്
ഏതു കമ്പ്യൂട്ടറിലേക്കാണു വിവരങ്ങൾ അയക്കുന്നത് എന്നു വെബ്‌സെർവറിനു
മനസ്സിലാക്കുന്നതിനായിട്ടാണ്. ക്യാഷിംഗ് നടത്തുന്നത് മൂലമുണ്ടാകുന്ന
ഒരു ഗുണം ബ്രൗസർ വീണ്ടും അതെ വെബ് സൈറ്റിലേക്ക് റിക്വസ്റ്റ്
അയക്കുകയാണങ്കിൽ വെബ്‌സെർവറിനു എളുപ്പത്തിൽ സിസ്റ്റത്തിനെ
തിരിച്ചറിയുവാനും ഡി എൻ എസ് ക്യാ‍ഷിംഗ് പ്രോസസ് വീണ്ടും ചെയ്യുന്നതു
ഒഴിവാക്കുന്നതിനും സാധിക്കും. ഇതു വഴി മെച്ചപ്പെട്ട വേഗതയിൽ
തുടരെ അതെ വെബ് സൈറ്റിലെ പെജുകൾ സ്വീകരിക്കുവാനും സാധിക്കുന്നു.
എല്ലാ വെബ് പേജുകൾക്കും അനന്യമായ ഒരു അഡ്രസുണ്ടായിരിക്കും.
ഇതിനെ യു ആർ എൽ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ) എന്നു
വിളിക്കുന്നു . യു ആർ എലുകൾ ഒരു വെബ് പേജ്
ഇന്റർനെറ്റിൽ എവിടെയാണു സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്നു
മനസ്സിലാക്കാനായി ഉപയോഗിക്കുന്നവയാണ്.
ഒരു യു ആർ എല്ലിനു പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്.
പ്രോട്ടോക്കോൾ:// ഡൊമയിൻ/ വഴി (protocol://domain/path)
ഉദാഹരണം
http://tamilmp3world.com/1-list.html

പ്രോട്ടോക്കോളുകൾ: ഏതു പ്രോട്ടോക്കോളാണ് ഒരു പ്രത്യേക വെബ്
പേജ് സ്വീകരിക്കുന്നതിനായി ഉപയോഗിക്കേണ്ടതു എന്നു മനസ്സിലാക്കുന്നതിനായി
ഉപയോഗിക്കുന്നവയാണ്. എച് റ്റി റ്റി പി, എഫ് റ്റി പി എന്നിവ
ഇത്തരം പ്രോട്ടോക്കോളുകൾക്ക് ഉദാഹരണങ്ങളാണ്.

ഡൊമൈയിൻ പേരുകൾ : വെബ് പേജുകൾക്ക് നൽകിയിരിക്കുന്ന
അനന്യമായ (യുണീക്ക്) പേരുകളാണിവ. ഓരൊ വെബ് പേജിന്റെയും
പേരുകൾ മറ്റൊന്നിൽ നിന്നും വ്യത്യസ്തമായിരിക്കും. എല്ലാ
ഡൊമയിനുകൾക്കും ഒരു ഐ പി അഡ്രസുണ്ടായിരിക്കും. ഡൊമയിൻ
നെയിമുകളെ ഐപി അഡ്രസുകളേക്കാൾ എളുപ്പത്തിൽ
ഓർമ്മിച്ചിരിക്കുവാൻ കഴിയുന്നതിനാലാണ് ഓരൊ ഐപി
അഡ്രസുകൾക്കും ഇത്തരത്തിൽ ഒരു പേരു നിശ്ചയിച്ച് നൽകിയിരിക്കുന്നത്.
ഉദാഹരണത്തിനു tamilmp3world.com എന്നു നൽകുമ്പോൾ വേൾഡ് വൈഡ്
വെബിൽ എവിടെയാണ് tamilmp3world എന്ന വെബ് പേജ് സൂക്ഷിച്ച്
വെച്ചിരിക്കുന്നതെന്നു ബ്രൌസർ ടോപ്പ് ലെവൽ ഡൊമയിൻ സെർവറിലേക്ക്
ഒരു റിക്വസ്റ്റ് നൽകുകയും തുടർന്ന് ടോപ്പ് ലെവൽ ഡൊമെയിൻ സെർവറുകൾ
http://tamilmp3world എന്ന വെബ് അഡ്രസുമായി മാച്ച് ചെയ്യുന്ന
ഐപി അഡ്രസായി ഈ പേരിനെ മാറ്റുകയും ഈ ഐപി അഡ്രസ് സ്ഥിതി
ചെയ്യുന്ന വെബ് സെർവറിലേക്ക് ബ്രൌസറിന്റെ റിക്വസ്റ്റ് തിരിച്ച് വിടുകയും
ചെയ്യുന്നു. തുടർന്ന് ബ്രൌസറും വെബ് സെർവറുമായി ഒരു ബന്ധം
സ്ഥാപിക്കുകയും ബ്രൌസർ ആവശ്യപ്പെട്ട വെബ് പേജ് വെബ്
സെർവർ ബ്രൌസറിലേക്ക് നൽകുകയും ചെയ്യുന്നു.

പാത്ത്: സാധാരണ ഒരു കമ്പ്യൂട്ടറിലെ ഫോൾഡറുകളിൽ സ്ഥിതി
ചെയ്യുന്ന ഫയലുകളുടെ വഴി കാണിച്ച് കൊടുക്കുന്നത് പോലെ തന്നെയാണ്
വെബ് സൈറ്റുകളിലും പേജുകൾ കാണിച്ചു കൊടുക്കുന്നത്.
പാത്തിന്റെ സ്ഥാനത്ത് ഫയൽ നെയിമുകൾ കൃത്യമായി നൽകിയിട്ടില്ലെങ്കിൽ
ബ്രൌസർ അതിൽ പൊതുവായി കൊടുത്തിരിക്കുന്ന പേജുകൾ
കണ്ടുപിടിക്കുകയും അതു ബ്രൌസറിൽ കാണിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിനു http://tamilmp3world.com/1-list.html എന്നാണു
ബ്രൌസറിൽ നൽകുന്നതെങ്കിൽ ബ്രൌസർ tamilmp3world ഡൊമെയിനിലെ
1-list.html എന്ന ഫോൾഡറിലെ ഉള്ളടക്കം ബ്രൌസറിൽ പ്രദർശിപ്പിക്കുന്നു.
എന്നാൽ http://www.tamilmp3world.com/ എന്നാണ് നൽകിയിരിക്കുന്നതെങ്കിൽ
ബ്രൌസർ കാണിക്കുന്നതു സൈബർ ജാലകം ഡൊമെയിനിന്റെ ഇൻഡക്സ്
പേജിലുള്ള വിവരങ്ങളായിരിക്കും ( http://tamilmp3world.com/1-list.html/index.html)