ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, December 23, 2011

എനിക്കും വേണം ഓസ്കാര്‍...!!!

എനിക്ക് ഒരു ഓസ്കാര്‍ കിട്ടണം. മികച്ച കഥക്കുള്ളത് തന്നെ വേണം.
കഥ ഞാന്‍ എഴുതുമ്പോ സംവിധാനോം എനിക്ക് തന്നെ ചെയ്യാലോ?
കൂട്ടുകാരനോട് ചോദിച്ചു.അവന്‍ ഒരു എളുപ്പ വഴി പറഞ്ഞു.
ഒരു 10-15 സിനിമ കാണാന്‍ - എന്നിട്ട് അങ്ങട് ' ലാംബാന്‍ '...
അങ്ങനെ 'കൊച്ചു കൊച്ചു ' മോഹങ്ങളുമായി ഞാന്‍ 'സില്‍മ' കാണാന്‍ തൊടങ്ങി.
അല്ല, 'സില്‍മ' കണ്ടാല്‍ മനസ്സില്‍ ലഡ്ഡു പൊട്ട്വോ എന്നറിയണല്ലോ???
ഞാന്‍ സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്,വിനയന്‍ , അമല്‍ നീരദ്, ഐ.വി ശശി, പ്രിയദര്‍ശന്‍ , ലാല്‍, റാഫി മേക്കാര്‍ടിന്‍ തൊടങ്ങി അങ്ങ് ബോളിവൂടിലെ രാം ഗോപാല്‍ വര്‍മെടെ പടം വരെ കണ്ടു.
ഇപ്പൊ ആകെ അബദ്ധം ആയി...
എന്താ ഇണ്ടായെ എന്നറിയോ?
സത്യേട്ടന്റെ പടത്തില് പാടോം പറമ്പും മാത്രേ ഉള്ളൂ.
വിനയന്റെല് എന്തെങ്കിലും വികലാംഗത്വം വേണം.പിന്നെ, ഒരു ബലാല്‍സംഗം നിര്‍ബന്ധാ മൂപ്പര്‍ക്ക്.
ഒന്നുമില്ലെങ്കില്‍ നായകന്‍ നായികയെ എങ്കിലും ബലാല്‍സംഗം ചെയ്യണം.
ഷാജിയന്നന്റെ പടത്തില് നായകന്‍ സിഗരറ്റ് താഴെ ഇടുമ്പോഴും ശ്വാസം വിടുമ്പോഴും കാലു വക്കുമ്പോഴും ബോംബു പൊട്ടണ ശബ്ദം വേണം.പിന്നെ, നായകന്‍ ഒറ്റ ശ്വാസത്തില് നല്ല മുട്ടന്‍ തെറി (അതും നമ്മക്ക് മനസ്സിലാകാത്ത കടുകട്ടി ഇംഗ്ലീഷില്) പറയണം.
അമല്‍ നീരദിന്റെ കാര്യം അതിലും വല്യ തമാശ. കാലിന്റെ ഇടയിലൂടെയും വണ്ടിടെ ചോട്ടിന്നും വെള്ളത്തിന്റെ അടീന്നും ഒക്കെ ആണ് കഥ പറയണേ.
ശശിയേട്ടന്റെ (നമ്മടെ ഐ വി ശശി തന്നെ!!!) കൊഴപ്പം എന്താന്നറിയോ? ആരൊക്കെയോ വന്നു എന്തൊക്കെയോ ചെയ്ത്‌ പോകും.ഒടുവില്‍ ശുഭം എന്നു എഴുതി കാണിക്കുമ്പോ നമ്മള് അന്തം വിടും.
പ്രിയദര്‍ശന്റെ പടത്തില് ആണെങ്കീ ഓട്ടം നിര്‍ബന്ധാ, വെറും ഒട്ടല്ല, കൂട്ടയോട്ടം. അതില്ലാതെ ഒരു കളീം ഇല്ല.
റാഫി മെക്കാര്ടിന്റെ പ്രശ്നം എന്താണ് വച്ചാ ഇത്രേ ഉള്ളൂ.-- കൊറേ തമാശ, ഒടുവിലൊരു കൂട്ടപ്പൊരിച്ചില്. സംഗതി ശുഭം.
എന്താ എന്തിനാന്നൊന്നും ചോദിക്കരുത്.
അത് മൂപ്പര്‍ക്കും അറിയില്ല...
ലാലണ്ണന്റെ കഥ അതിലും ബെസ്റ്റ്. ആദ്യം കൊറേ സംഭവങ്ങള് കാണിക്കും. അവസാനത്തെ പത്തു പതിനഞ്ചു മിനിറ്റ് കൊണ്ടു ഇതൊന്നും അല്ലാത്ത ഒരു ഒറിജിനല്‍ കഥ കൊണ്ടു വന്നു പടം തീര്‍ക്കും. കണ്ട മണ്ടന്മാര് ആദ്യൊക്കെ സഹിച്ചു.ഇപ്പൊ പോയി വേറെ പണി നോക്കാന്‍ പറഞ്ഞു തൊടങ്ങി.
രാമേട്ടന്റെ ബോളിവുഡ് കഥ ആണേല്‍ നായകനും വില്ലനും തൊടങ്ങി അതില്‍ ചെറിയ കുട്ടിടെ കയ്യില് വരെ തോക്ക് വേണം.ഒന്ന് പറഞ്ഞു രണ്ടാമത്തേനു ചട പാടാ വെടി പൊട്ടിക്കണം. പിന്നെ, ഇത്തിരി 'വശപ്പിശകായ' ഒരു 8-10 ചേച്ചിമാരും എല്ലാരും കള്ള് കുടിച്ചു മദിക്കണ ഒരു പാട്ടും വേണം.
ഇന്നിപ്പോ സമയം ഇത്രേം ആയി. കഥയൊക്കെ ഇനി നാളെ നോക്കാം.എന്തായാലും അടുത്ത ഓസ്കാര്‍ ഞാന്‍ ഇവിടെത്തിക്കും. അവസാനം ഓസ്കാര്‍ കള്ളാ എന്നു വിളിക്കരുത് എന്നേയുള്ളൂ..."അവന്‍ കട്ടോണ്ട് വന്നതാ" ന്നും പറയരുത്.
ഓസ്കാര്‍ മേടിച്ചോണ്ട് വരാന്‍ ചന്ദ്രേട്ടന്റെ ചായകടേലെ (നമ്മടെ കലൂര്‍ ദേശാഭിമാനിടെ അവിടത്തെ ചന്ദ്രേട്ടന്‍ തന്നെ!!!) ഒരു ചാക്ക് ഞാന്‍ പറഞ്ഞു വച്ചിട്ടുണ്ട്.
ഈ സാധനം എത്ര വലിപ്പം ണ്ട് ന്നറിയില്ല. ന്നാലും ഒരു ചാക്കിലൊക്കെ ഒതുങ്ങുമായിരിക്കും.
ഓസ്കാര്‍ കിട്ടീട് വേണം ഈ പേരൊന്നു മാറ്റാന്‍ , പേരിന്റെ കൂടെ ഓസ്കാര്‍ കൂടി ചേര്‍ക്കണം.
സംഭവം മ്മക്ക് ഒരു കളര്‍ ആകും ല്ലേ?
അടുത്ത മാര്‍ച്ച്‌ വരെ സമയണ്ടലോ. നമ്മക്ക് നോക്കാന്നെ. ;)
ഞാനിപ്പോ അതൊക്കെ സ്വപ്നോം കണ്ടൊന്നുറങ്ങട്ടെ
ഗുഷ്‌ നൈറ്റ്

Sunday, December 18, 2011

എന്താ ഗട്യേ ഇവടെ കെടന്നു റോള്‍ എറക്കണേ., തെറിക്കാന്‍ നോക്കട മച്ചൂ...

"മ്മടെ ഗദ്ധാഫീനെ മറ്റോരു പൂശീട്ടാ"....

എന്തൂട്ടാ ഈ ഗദ്ദാഫി?

ആരാ ഈ മറ്റോരു?



"മ്മടെ സദാമിനെ പൂശ്യവര്‍ തന്നെ"

ആരാണ്ട്രാ ഈ സദാമു?

ആരാ ഇവരൊക്കെ പൂശണേ?



"ഹൈ.........മ്മടെ അമേരിക്ക ഡാ"

അമേരിക്കാന്നു പറയുമ്പോ?

ഈ ലോക പോലീസ് ന്നൊക്കെ പറയണ....?



"ലത്‌ തന്നെ സാധനം"

എന്തൂട്ടാ അവര്‍ക്ക് പ്രശ്നം?

എന്തൂട്ടാ പ്പോ ഗദ്ദാഫീം സദ്ദാമും ചെയ്തെ?

രണ്ടു പേര്‍ക്കും ഒരു "ദ്ദ" ഉള്ളതാണോ പ്രശ്നം?



"ദ്ദ" തന്നെ പ്രശ്നം....

ഒക്കെ എണ്ണ പുറത്തുള്ള കളി അല്ലെ കുട്ടാ....

എണ്ണക്ക് മേലെ മറ്റവരും പറക്കൂല്ലാന്നു........



അപ്പൊ ഈ "നാറ്റോ" ന്നൊക്കെ പറയണത്?

അതൊക്കെ നാറ്റ കേസാണ് പുള്ളെ

എല്ലാം കാശിന്റെ ഇടവാടല്ലേ ഗട്യേ.....

ജാതി ഷോ ഷ്ടാ



അപ്പേ............



നീ മിണ്ടാണ്ട്‌ അവിടെ ഇരുന്നോ?

അല്ലേല്‍ നിന്‍റെ വീട്ടിലെ കരി ഓയില്‍ ആവും അടുത്ത ടാര്‍ഗെറ്റ്

നിന്‍റെ പുള്ളേടെ കയ്യില്‍

പൊട്ടാസ് തോക്ക് ഉണ്ടെന്നും പറഞ്ഞു

അവര് നിന്‍റെ കന്നാസും കുടുക്കേം കൊണ്ടു പോകും...!!!

(ഏതോ തൃശ്ശൂരുകാരന്റെ സംഭാഷണ ശകലം)

Saturday, December 17, 2011

മൊബൈല്‍ വിടപറഞ്ഞു ...

മൊബൈല്‍ വിടപറഞ്ഞു .
***************************

" എന്നും എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ
പ്രിയ ഫോണ്‍ (നോക്കിയ ൨൬൧൦ എന്നേക്കുമായി നിന്നു "

വിടപറയുകയാണ് നീയും !!!

എത്രനാള്‍ എന്റ മനോവ്യ
കളെ
സഖിതന്‍ ഹൃദയത്തില്‍ ആഴ്ത്തി നീ .
എത്രനാള്‍ എന്റെ വാഗ്ധാരയാല്‍ ,
ആശകള്‍ കൈമാറി വന്നു നീ ,
എത്രനാള്‍ എന്റ കര്‍ണ്ണപദങ്ങളെ .
മധുരനാദമറിയിച്ചു നീ .
എത്രനാള്‍ എന്റ വിരല്‍ സ്പര്‍ശത്താല്‍ ,
പ്രിയരെ മാടി വിളിച്ചു നീ .
എത്രനാള്‍ എന്റ ഭാവമാറ്റങ്ങള്‍
പക്വമായി കൈമാറി വന്നു നീ .
ശാസ്ത്രത്തിന്‍ സൃഷ്ടിയെ മാറോടു ചേര്‍ത്ത്.
മാനസ ഉത്മാദം തേടിയനാളുകള്‍ .
പുതിയൊരാള്‍ വന്നു നിന്നിടും, നേടുമ്പോള്‍
മറക്കാതെ കാത്തിടാം നിന്നുടെ ഊഷ്മളത .

നീയും വിടപറയുക ആണോ . ... നീയും... :(

Tuesday, November 01, 2011

ഓടുന്ന വണ്ടിയില്‍ തലോറിലെ പെണ്‍കുട്ടി...

വെറുമൊരു തീവണ്ടി യാത്ര. പതിവുപോലാരു പ്രഭാതം. സഹയാത്രികര്‍. പത്രത്തില്‍ കണ്ട രണ്ട് വാര്‍ത്തകളെ കുറിച്ച് അവരുടെ പരാമര്‍ശങ്ങള്‍....,... അതില്‍നിന്നു നടന്നുചെന്ന, തീരെ സുഖകരമല്ലാത്ത ചില ഇടങ്ങള്‍.-, നേരുകള്‍...,. പ്രഭാതം കീറിമുറിച്ചു പായുന്ന ഈ തീവണ്ടിയില്‍ മുഖാമുഖം ഇരിക്കുന്നത് ഞങ്ങള്‍ ആറുപേര്‍., ഒന്ന് ഞാന്‍...,  എന്നെ എനിക്കറിയാം. മറ്റുള്ളവര്‍ എനിക്ക് അപരിചിതര്‍.,. എന്നാല്‍, അവരവര്‍ക്ക് ചിരപരിചിതര്‍,. അതിന്‍റെ അനായാസതയുണ്ട് അവരുടെ ഇടപെടലുകളില്‍..,. എങ്ങോട്ടോ ഒന്നിച്ചു പായുന്ന അഞ്ചു മധ്യവയസ്കര്‍. ഞാനങ്ങനെ വിളിക്കുന്നു, അവരെ. ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവണം. ഇടക്കിടെ, അവരുടെ സ്വരത്തില്‍ വന്നു നിറയുന്നുണ്ട് ഡി.എ കുടിശ്ശികയുടെ കാര്യം. പിന്നെ, പരിചയമുള്ള ആരെയൊക്കെയോ കുറിച്ചുള്ള പരദൂഷണങ്ങള്‍., അതങ്ങിനെ. അതിനിടയിലാണ് മുന്നിലേക്ക് പത്രം വന്നു വീണത്. അച്ചടിമഷിയില്‍ കുളിച്ച്, പുതിയ ഒരാളെപ്പോലെ, ഇന്നലെയുടെ അടയാളങ്ങള്‍.,. എന്റെ കൈയിലെ പത്രത്തിന്‍റെ ഒന്നാം പേജില്‍ സൌമ്യയാണ്. നമ്മളൊരുപാടു പറഞ്ഞ, ആകുലരായ അതേ സൌമ്യ. സൌമ്യ കേസില്‍ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയ ഡെപ്യൂട്ടി പൊലീസ് സര്‍ജന്റെ ഓഫീസിനു നേരെ ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത.
അതിലൂടെ കണ്ണയച്ചു നടക്കവേ, ചുറ്റിലും ഇരുന്നവരുടെ നാവുകളിലും ആ വാര്‍ത്ത കയറി വന്നു.
"അവന്റെ ഓഫീസല്ല, അവനെ തന്നെ ശരിയാക്കണം"- ഒരു തെറിയുടെ അകമ്പടിയോടെ ഇത്തിരി നരച്ച മുടിയുള്ള കട്ടിക്കണ്ണട വെച്ച അയാള്‍ പറഞ്ഞു.
" അവമ്മാരൊക്കെ ചേര്‍ന്ന് ആ ഗോവിന്ദച്ചാമിയെ രക്ഷിക്കും. ലക്ഷണങ്ങള്‍ അതിന്റെയാ"- മറ്റൊരാള്‍ പറഞ്ഞു.
'ഇതങ്ങിനെ കോടതിക്കു വിട്ടു കൊടുക്കേണ്ട കാര്യമല്ല. അവന്റെ ലിംഗം വെട്ടണം'
മൂന്നാമതൊരു സ്വരം അഭിപ്രായം കുടഞ്ഞു.
അഭിപ്രായങ്ങളിലേക്ക് ചെവി കൊടുത്ത് ഒന്നും മിണ്ടാതെ ഇരുന്ന എന്നെ നോക്കി ഒരാള്‍ പറഞ്ഞു, ' എന്ത് കണ്ടാലും പ്രതികരിക്കാത്ത ചിലരുണ്ട്. അവരാക്കെ ചേര്‍ന്നാണ് നാടിനെ ഈ കോലത്തിലാക്കുന്നത്'.
അമ്പിന്റെ ഗതി മനസ്സിലായിട്ടും പ്രതികരിക്കാന്‍ പോയില്ല.

വീണ്ടും അവരുടെ സംസാരം. അതില്‍ നിറയെ, ഇരമ്പുന്ന രോഷം. സൌമ്യയെ കൊന്ന കേസിലെ പ്രതിക്കു നേരെ, അതിനിടയാക്കിയ റെയില്‍വേക്കു നേരെ, പ്രതിയെ രക്ഷിക്കാനിറങ്ങിയ അഭിഭാഷകര്‍ക്കു നേരെ, ദുരൂഹമായി മറഞ്ഞിരിക്കുന്ന മറ്റനേകം കാര്യങ്ങള്‍ക്കു നേരെ അവര്‍ രോഷം കൊണ്ട് പതയുന്നു. എല്ലാം അടിച്ചു തകര്‍ക്കേണ്ട ആവശ്യകതയെക്കുറിച്ച് വീണ്ടും വീണ്ടും തിളക്കുന്നു.
മിണ്ടാതിരിക്കുമ്പോഴും മനസ്സില്‍ സന്തോഷം തോന്നി. എത്ര മാറിയാലും ഉള്ളിന്റെ ഉള്ളില്‍ നമ്മളെല്ലാം മനുഷ്യരാണെന്നും ചില നേരങ്ങളിലെങ്കിലും നമ്മുടെ മനുഷ്യപ്പറ്റ് അതിന്റെ കൂടു വിട്ടു പുറത്തുചാടുമെന്നുമുള്ള ശുഭാപ്തി വിശ്വാസം ഉള്ളില്‍ ഉണര്‍ന്നു. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉയരാന്‍ ഇത്തരം കുറേ മനുഷ്യരുണ്ട് എന്ന ആശ്വാസം.
ജാലകത്തിനു പുറത്തു പായുന്ന ദേശങ്ങള്‍ കണ്ണില്‍ നിറച്ച് ഇത്തരം ആലോചനകളില്‍ മുഴുകവെ, കാപ്പിയുടെ വിളികള്‍ വന്നു. ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നല്ല ചൂടുള്ള കാപ്പിയുടെ ഉശിരന്‍ ഗന്ധം.
പത്രം ഇപ്പോള്‍ ഓരോരുത്തരുടെ മടിയിലാണ്. സംസാരങ്ങളില്‍ മറ്റെന്തൊക്കെയോ വിഷയങ്ങള്‍ കയറി വന്നു. സംസാരത്തിന്റെ ദിശയിലേക്ക് മടുപ്പ് പതിയെ വന്നപ്പോള്‍ ഞാന്‍ വീണ്ടും പത്രം കൈയിലെടുത്തു.
ഇതിപ്പോള്‍ അകത്തെ പേജാണ്. എന്തൊക്കെയേ പ്രാദേശിക വാര്‍ത്തകള്‍. അതിനിടക്ക് കടുംനിറത്തിലുള്ള തലക്കെട്ടില്‍ മറ്റൊരു പെട്ടിക്കോളം വാര്‍ത്ത. തലോറിലെ പെണ്‍കുട്ടി മൊഴി നല്‍കി എന്ന് തലക്കെട്ട്.
തലോറിലെ പെണ്‍കുട്ടിയോ, എന്ന് ആലോചിക്കുന്നതിനിടെ അപ്പുറത്ത് ചര്‍ച്ചയുടെ ദിശ മാറി. അവരിലാരോ ഇപ്പോള്‍ പത്രം നിവര്‍ത്തി അതേ വാര്‍ത്ത വായിക്കുന്നു. തലോറിലെ പെണ്‍കുട്ടിയോ എന്ന എന്റെ അതേ ആശ്ചര്യം അയാള്‍ക്കും വന്നിട്ടുണ്ടാവണം.
തൃശൂര്‍ ജില്ലയിലെ തലോര്‍ സ്വദേശിയായ ഒരു പെണ്‍കുട്ടിയെ ഒരു അനാശാസ്യ കേന്ദ്രത്തില്‍ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതിന്റെ ഫോളോഅപ്പ് സ്റ്റോറിയാണത്. അമ്പരപ്പിക്കുന്നു കുറേ വിവരങ്ങളുണ്ട്, പെണ്‍കുട്ടി നല്‍കുന്ന മൊഴിയില്‍. അതിനേക്കാള്‍ തലോറിലെ പെണ്‍കുട്ടി എന്ന പേരാണ് എന്റെ കണ്ണില്‍ കരടു പോലെ ഉടക്കിയത്.
പെട്ടെന്ന്, ഇടയിലേക്ക് ഒരഭിപ്രായം പൊട്ടിവീണു.
' ഇവളുമാരൊക്കെ കാശും വാങ്ങി കിടക്കും. എന്നിട്ട് പൊലീസില്‍ ചെന്ന് പരാതിയും പറയും'
തല ഉയര്‍ത്തി നോക്കി. നേരത്തെ രോഷാകുലനായി സംസാരിച്ച അതേ കട്ടിക്കണ്ണടയാണ്. ഇപ്പോള്‍ ആ മനുഷ്യന്റെ മുഖത്ത് നിറയെ പുച്ഛം.
" പെഴയായിരിക്കും. ആരേലും കണ്ടു പിടിച്ചപ്പോ പ്ലേറ്റ് മാറ്റിയതാവും"-കൂട്ടത്തിലെ മറ്റൊരാള്‍.
" കണ്ടില്ലേ, ഇക്കേസിലുമുണ്ട് രണ്ട് പെണ്ണുങ്ങള്‍. ഇവളുമാരു തന്നെയാ ഇതൊക്കെ ഒപ്പിക്കുന്നത്. എന്നിട്ട്, തെറി മുഴുവന്‍ ആണുങ്ങക്ക്".കൂട്ടത്തില്‍ ചെറുപ്പമെന്നു തോന്നിച്ച കറുത്ത ടീഷര്‍ട്ടുകാരനാണ്. മൂക്കത്ത് രോഷവുമായി നിന്ന അതേ അവസ്ഥ ഇപ്പോഴും.
ചര്‍ച്ചയിലേക്ക് വീണ്ടും ലൈംഗിക പീഡനം കടന്നു വന്നു. കാശു വാങ്ങി ശരീരം വിറ്റ ശേഷം ചുമ്മാ കേസും കൂട്ടവുമായി പോവുകയാണ് പെണ്‍കുട്ടിയെന്ന കാര്യത്തില്‍ അവര്‍ക്കാര്‍ക്കും സംശയമേയില്ല. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാതെ ഇങ്ങനെ കറങ്ങി നടക്കുന്നതാണ് എല്ലാത്തിന്റെയും കുഴപ്പമെന്നും അഭിപ്രായമുയര്‍ന്നു. ആണുങ്ങളെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണമാണ് ഇത്തരം ഗുലുമാലുകള്‍ക്ക് വഴിവെക്കുന്നതെന്ന പതിവു പറച്ചിലിലേക്ക് പോയതോടെ വല്ലാത്തൊരു വഷളന്‍ ചിരി സീറ്റുകള്‍ക്കിടയില്‍ കറങ്ങിനടന്നു.
കാര്യങ്ങള്‍ മൊത്തം മാറിയിരിക്കുന്നു. നേരത്തെ, രോഷാകുലരായ അതേ ആള്‍ക്കൂട്ടം ഇപ്പോള്‍ ഇറച്ചി കണ്ട വേട്ടപ്പട്ടികളെ പോലെ മുറുമുറുക്കുന്നു. കൊച്ചു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് വീട്ടുകാരുടെ നോട്ടക്കുറവു കൊണ്ടാണെന്ന മട്ടില്‍ അതു വളര്‍ന്നതോടെ വല്ലാത്തൊരു ഗതികേടിലായി. അവിടെയിനി ഇരുന്നാല്‍, വലിയൊരു വഴക്കിലേക്ക് അതു വഴി മാറും. പറഞ്ഞില്ലെങ്കില്‍, പതിവു പോലെ പറയാത്ത രോഷങ്ങള്‍ ഒന്നിച്ചു വന്ന് മനസ്സാകെ കുത്തിമറിച്ചിടും.
അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ അവരെന്നെ ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല. പറയാന്‍ ചൂടുള്ള വിഷയം കിട്ടിയതിന്റെ തിമിര്‍പ്പില്‍ അവരെന്നെ വെറുതെ വിട്ടതാവും.
ഇത്തിരി അപ്പുറം ഒഴിഞ്ഞൊരു സീറ്റിലിരിക്കുമ്പോള്‍ അവിടെ നിന്ന് അലച്ചു വരുന്ന ക്രൂരമായ ചിരിയുടെ കഷണങ്ങള്‍ വന്നു കുത്തി മുറിച്ചു കൊണ്ടിരുന്നു. ഓരോ ചിരിയും ആ പെണ്‍കുട്ടിയുടെ നേര്‍ക്കുള്ള നിന്ദവാചകങ്ങളാണ്. ഓരോ വഷളന്‍ കമന്റും അവള്‍ക്കു നേര നീളുന്ന കഠാരമുനകള്‍.
വിചിത്രമായി തോന്നി. എന്തു കൊണ്ടാണ് മനുഷ്യര്‍ ഇത്ര പെട്ടെന്ന് വഴി മാറുന്നത്. രണ്ടു പെണ്‍കുട്ടികള്‍. ജീവിതാവസ്ഥയിലും പശ്ചാത്തലത്തിലും ദുരന്തത്തിലും വ്യത്യസ്തരാണെങ്കിലും അവര്‍ പൊതുവായി പങ്കുവെക്കുന്ന ചിലതുണ്ട്. പെണ്ണെന്ന അവസ്ഥ ഉണ്ടാക്കുന്ന നിസ്സഹായമായ നിലവിളികള്‍. അവര്‍ക്കു നേരെ നീണ്ടു ചെന്നത് സമാനമായ നഖമുനകളാണ്. വയലന്റായ ആണത്തത്തിന്റെ ആര്‍ത്തി പിടിച്ച കരങ്ങള്‍.
എന്നിട്ടും അവരെ ഇരുവരെയും ഒരേ ദുരന്തത്തിന്റെ ഇരകളായി കാണാന്‍ നമ്മുടെ പൊതുബോധത്തിന് കഴിയാത്തത് എന്തു കൊണ്ടായിരിക്കും? വെറുമൊരു പത്ര വാര്‍ത്തയില്‍നിന്ന് പോലും ഒരിരയെ ചൂണ്ടിയെടുത്ത് സര്‍ക്കസിലെ കത്തിയേറുകാരുടെ ചാതുരിയോടെ എറിഞ്ഞു പിടിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നത് ഉള്ളിലെ ഏതേതു ക്രൌര്യം കൊണ്ടാവും? സൌമ്യയുടെ ദുരന്തം നല്‍കുന്ന ഞെട്ടിക്കുന്ന ആ തിരിച്ചറിവിലും അവര്‍ക്ക് മറ്റൊരു ഇരയുടെ കണ്ണീര് കാണാന്‍ കഴിയാത്ത് എന്തു കൊണ്ടാവും.
തീര്‍ച്ചയായും ഇതൊരു തീവണ്ടി മുറിയുടെ പ്രശ്നം മാത്രമല്ല. തീവണ്ടിക്കു പുറത്തും സാധാരണമാണ് ഈ അവസ്ഥ. ഒരേ നാവു കൊണ്ട് വേട്ടക്കാരനും ഇരക്കും കുടപിടിക്കല്‍. സ്ത്രീ പീഡന വാര്‍ത്തകളെ മുഴുവന്‍ അവിശ്വാസത്തോടെ, അവജ്ഞയോടെ സമീപിക്കുന്ന പൊതുബോധത്തിന്റെ പുളിച്ചു തികട്ടല്‍.
വെറുതെ ഓര്‍ത്തു നോക്കി, തലോറിലെ പെണ്‍കുട്ടിയുടെ പേരെന്തായിരിക്കും? ഇന്നലെ വരെ അവള്‍ സൌമ്യയോ ആനിയോ ശ്രീദേവിയോ ആയിരിക്കും. ദുരന്തം കടിച്ചു കീറുമ്പോഴും അവള്‍ക്ക് സ്വന്തമായൊരു പേരും ഐഡന്റിറ്റിയും ഉണ്ടായിരിക്കും. അവളെ അവളായി നിലനിര്‍ത്തുന്ന, മനുഷ്യന്‍ എന്ന നിലയിക്കുള്ള അന്തസ്സിന്റെയോ അഭിമാനത്തിന്റെയോ ഒരു തുണ്ട്. അതിലായിരിക്കണം ഒരു പക്ഷേ, അവള്‍ പിടിച്ചു നിന്നിട്ടുണ്ടാവുക. ഓരോ വേദനയും നേരിടുന്നുണ്ടാവുക.
ഇപ്പോള്‍ അവള്‍ തലോറിലെ പെണ്‍കുട്ടിയാണ്. അറിയില്ല, മറ്റ് നാടുകളിലൊക്കെ ഇതുപോലെ ആണോയെന്ന്. ലൈംഗിക അതിക്രമ കേസില്‍ പരാതിപ്പെടുന്നതോടെ സ്ഥലപ്പേരായി, സ്ത്രീ ലിംഗം മാത്രമായി മാറിപ്പോവുന്ന ദുരവസ്ഥയാണോ മറ്റിടങ്ങളിലും എന്ന്.

തീര്‍ച്ചയായും, അവളുടെ പേരും ഐഡന്റിറ്റിയും പുറത്തുവരാതിരിക്കാനുള്ള മാധ്യമ ജാഗ്രത മാത്രമാവും സ്ഥലപ്പേരിനൊപ്പമുള്ള ഈ ചാപ്പകുത്ത്. അതില്‍ ഗുണവശങ്ങള്‍ ഏറെയാണ്. എന്നാല്‍, നോക്കൂ, തലക്കെട്ടിലെ സ്ഥലനാമ കീര്‍ത്തനത്തില്‍ മാത്രമേ പലപ്പോഴും ഇരയോടുള്ള ഈ ഔദാര്യം (അത് അങ്ങനെയെങ്കില്‍) ഉണ്ടാവാറുള്ളൂ. വാര്‍ത്തയില്‍, എഴുത്തില്‍ അവതരണത്തില്‍, പൊലീസ് നല്‍കുന്ന വിവരങ്ങളുടെ പൊലിപ്പിക്കലില്‍, തലക്കെട്ടില്‍ പോലും കാണാനാവാറേയില്ല മാനുഷികമായ പരിഗണനകള്‍. എന്നെ പീഡിപ്പിക്കൂ എന്നു പറഞ്ഞു പുരുഷനു പിന്നാലെ പായുന്ന ഒരുവളായി, പ്രലോഭനങ്ങളിലൂടെയും പ്രകോപനപരമായ വസ്ത്രധാരണത്തിലൂടെയും പുരുഷന്‍മാരെ വശീകരിക്കുന്ന ഒരുവളായി, കാര്യം കഴിഞ്ഞ് കാശു വാങ്ങിയ ശേഷം കേസിനു പോവുന്ന ഒരുവളായി വരികളിലും വരികള്‍ക്കിടയിലും ചിത്രീകരിക്കുന്നതാണ് നാം കാണുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗവും. മാനുഷികമായ തലത്തിലാണ് ഇരയെ കാണുന്നതെങ്കില്‍ പാലിക്കേണ്ട ഭാഷാപരമായും വാര്‍ത്താപരമായും ഉള്ള ഒതുക്കമോ അടക്കമോ ഈ മാധ്യമ സൃഷ്ടികളില്‍ കാണാറേയില്ലെന്നാണ് അനുഭവം.
ഇത്തരം ഔദാര്യങ്ങളൊന്നും ആസ്വദിക്കാനാവാത്ത മറ്റൊരവസ്ഥയില്‍ നില്‍ക്കുന്ന, ഇരയായ പെണ്‍കുട്ടി, എങ്ങനെയാവും പതിച്ചു കിട്ടുന്ന പുതിയ പേരിനെ കാണുന്നുണ്ടാവുക?
പറഞ്ഞു വന്നത്, പതിച്ചു കിട്ടുന്ന പുതിയ പേരിനെ കുറിച്ചാണ്. സൂര്യനെല്ലി പെണ്‍കുട്ടിയായിരുന്നു സ്ഥലപ്പേരിലൂടെ ഇത്തരത്തില്‍ മലയാളിക്ക് പരിചിതയായ ആദ്യത്തെ കുട്ടിയെന്നു തോന്നുന്നു. പിന്നെ, വിതുര പെണ്‍കുട്ടി, കോതമംഗലം പെണ്‍കുട്ടി, കവിയൂര്‍ പെണ്‍കുട്ടി, കിളിയൂര്‍ പെണ്‍കുട്ടി എന്നിങ്ങനെ അനേകം പുതുനാമങ്ങള്‍. ഒരിക്കല്‍ ഇത്തരത്തിലൊരു പേരു തലയില്‍ വന്നു വീണാല്‍, ജീവിതകാലം മുഴുവന്‍ ആ പെണ്‍കുട്ടികള്‍ക്ക് താങ്ങിനടക്കേണ്ടി വരും ഈ പേരുകള്‍.
എന്നാല്‍, ഇവരെ പീഡിപ്പിക്കുന്ന, വലിച്ചെറിയുന്ന, ഇത്തിരി കാശിന് വില്‍ക്കുന്ന പുരുഷന്‍മാരോ?
അവര്‍ക്ക് സഹിക്കേണ്ടി വരികയേ ഇല്ല ഇമ്മാതിരി പേരുകള്‍. കേസും കൂട്ടവും കഴിഞ്ഞ് നെഞ്ചും വിരിച്ച് തിരിച്ചു വരുമ്പോള്‍ ആരാധനയോടെയാണ് ഇത്തരക്കാരെ നാടു കാണാറെന്ന് അറിയാന്‍ പ്രശസ്തനായ ഹാസ്യനടന്റെ കാര്യം ഓര്‍ത്താല്‍ മതി. ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായി കോടതിയില്‍ ഹാജരാവാനെത്തിയ ഇയാളെ കാണാന്‍ കോടതി വളപ്പിലെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ വരിവരിയായി നില്‍ക്കുന്ന ചിത്രം പണ്ടേതോ പത്രത്തില്‍ കണ്ടതോര്‍ക്കുന്നു. സ്ത്രീ പീഡന കേസില്‍ ആരോപണ വിധേയനായ രാഷ്ട്രീയ നേതാവ് എം.പിയും മന്ത്രിയുമൊക്കെയായി ഞെളിഞ്ഞു നടക്കുമ്പോഴും അതിന്റെ കലിപ്പൊന്നും ആള്‍ക്കാരോ മാധ്യമങ്ങളോ കാണിക്കാറേയില്ല. കാണിച്ചിട്ടുമില്ല, ഇതുവരെ. മറിച്ച്, പലപ്പോഴും സമൂഹത്തിനു മുന്നില്‍ അവമതിക്കപ്പെട്ട ഇരയുടെ കോറസായിട്ടാവും പലപ്പോഴും ഇത്തരക്കാര്‍ അവതരിപ്പിക്കപ്പെടാറ്.
തലോറിലെ പെണ്‍കുട്ടി ഇത്തിരി നാള്‍ കുടി ഇങ്ങനെ വാര്‍ത്തയിലും കോടതിയിലും തുടര്‍ന്നേക്കാം. പിന്നെ വരും മറ്റൊരുവള്‍. മറ്റാരോടും കാണിക്കാത്ത കണിശതയോടും ലോജിക്കോടും കൂടി അവളുടെ മൊഴികളും നിലവിളികളും പൊതുസമൂഹം കണിശമായ പരിശോധനക്ക് വിധേയമാക്കും. എല്ലാ വിശകലനങ്ങളിലും അവളുടെ കുഴപ്പങ്ങള്‍ മുഴങ്ങിക്കേള്‍ക്കും. പണ്ടേ ചീത്ത സ്വഭാവമെന്നോ, കുലിനതയില്ലെന്നോ അങ്ങനെ പലത്. ഇതിനുപറ്റിയ പലവിധ അളവുകോലുകള്‍ യഥേഷ്ഠം സ്റ്റോക്കുണ്ടല്ലോ നമ്മുടെയൊക്കെ കൈകളില്‍.
ഇപ്പോള്‍ തീവണ്ടി എനിക്കിറങ്ങേണ്ട സ്റ്റേഷനിലെത്താറായിരിക്കുന്നു. മുന്നിലെ മുഖാമുഖമുള്ള സീറ്റില്‍ ഇപ്പോഴും കളിചിരികളോടെ തിമിര്‍ത്തു പെയ്യുന്നുണ്ട്, പുരുഷ യുക്തികള്‍ കൊണ്ടലങ്കരിച്ച ഉശിരന്‍ വാദമുഖങ്ങള്‍. അതൊരു പക്ഷേ, തലോറിലെ പെണ്‍കുട്ടിയെ കുറിച്ചാവാം. അല്ലെങ്കില്‍ സൌമ്യയെ കുറിച്ച്. അതുമല്ലെങ്കില്‍ മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച്. പത്രത്തിന് പേജുകള്‍ ഒരുപാടുണ്ടല്ലോ. നാട്ടില്‍ ലൈംഗിക പീഡന കേസുകളും.
പിന്‍മൊഴി:
കാണാനാവുന്നുണ്ട്, ഇതെഴുതുമ്പോള്‍, 'വെറുതെ പുരുഷന്‍മാരെ നിന്ദിക്കുന്നു, നാട്ടിലെ പീഡനകേസുകളിലെല്ലാം പെണ്ണുങ്ങളല്ലേ പ്രതികള്‍' എന്നിങ്ങനെ ഏതു കോടതിയിലും എളുപ്പം ജയിച്ചു പോരുന്ന ഉശിരന്‍ യുക്തിയോടെ അനേകം മറുപടികള്‍ ഈ പോസ്റ്റിനുനേരെ നിരങ്ങി വരുന്നത്. എന്നിട്ടും പറയാതിരിക്കാന്‍ കഴിയുന്നില്ല, അത്രയൊന്നും യുക്തിഭദ്രമല്ലാത്ത, വാദങ്ങള്‍ക്ക് അത്രയൊന്നും മൂര്‍ച്ചയില്ലാത്ത ചിലതൊക്കെ...
തോല്‍ക്കുന്ന യുദ്ധങ്ങള്‍ക്കും വേണ്ടേ, ആരെങ്കിലുമൊക്കെ????
====================================
[Copied from a forwarded mail]

Sunday, October 30, 2011

പ്രാണനേക്കാള്‍ മാനത്തെ മാനിച്ച പെണ്‍കൊടി*



ഒറ്റകൈയന്റെ ക്രൂരതയ്ക്കു മുമ്പേ നിന്‍റെ

ജീവന്‍ പറന്നകന്നിരുന്നെങ്കില്‍ എന്നാണു

വാര്‍ത്ത കേട്ട മാത്രയില്‍ ഞാനാശിച്ചത്.

ഹൃദയം നുറുങ്ങുന്ന നിന്റെ നിലവിളികള്‍ക്കപ്പുറത്തേക്ക്

സ്വാര്‍ഥരായ യാത്രികരുമായി തീവണ്ടി നീങ്ങുമ്പോള്‍

നീ എന്തു വേദനിച്ചിരിക്കും?

തലക്കേറ്റ ക്ഷതത്തിനപ്പുറം ബാക്കിയായ ബോധത്തില്‍

ചാരിത്ര്യം കവരുന്നയറിവില്‍ നീ മരിക്കാതെ മരിച്ചിരിക്കാം.

അന്യന്റെ അടുക്കളയില്‍ കരിപാത്രങ്ങള്‍ കഴുകുന്ന

അമ്മയും തട്ടിപ്പിനിരയായ ജ്യേഷ്ടനും

ഉപേക്ഷിച്ചുപോയ അച്ഛന്റെ ശൂന്യതയും

ദാരിദ്ര്യം മേയുന്ന കൊച്ചുവീട്ടില്‍ നിന്ന്

ജോലിതേടിയൊരു യാത്ര സഫലമാവുമ്പോള്‍

ഏതൊരു പെണ്‍കൊടിയെയും പോലെ നിന്റെ സ്വപ്‌നങ്ങളും

പൂത്തുലയാന്‍ തുടങ്ങിയിരിക്കാം...

കൈചേര്‍ത്തുപിടിക്കാനൊരാള്‍ ചാരെയണയുന്നതും

മനതാരില്‍ കണ്ടുള്ളൊരാ യാത്ര തന്നെ

നിന്റെ ജീവനും കവര്‍ന്നുപോയിരിക്കുന്നു.

തലച്ചോറിലെ രക്തസ്രാവവുമായി

വെന്റിലേറ്ററില്‍ നീ മരണത്തോടു മല്ലിടുമ്പോള്‍

നീ തിരികെ വരാതിരുന്നെങ്കില്‍ എന്നായിരുന്നു

എന്റെ ചിന്ത.

സമൂഹം കാത്തുവച്ചിരിക്കുന്ന സഹതാപവും

ചൂണ്ടിക്കാട്ടലുകളും അടയാളവാക്കുകളും

നിന്നെ വേദനിപ്പിക്കുന്നത് എനിക്കിഷ്ടമല്ലാത്തതിനാലാണ്

ഈ ക്രൂരമായ ചിന്തയെനിക്കു പകര്‍ന്നു തന്നത്.

നാലാളു കൂടുന്നിടത്തെ തുറിച്ചുനോട്ടങ്ങളെ

നിനക്കതിജീവിക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്.

അബോധാവസ്ഥയില്‍ നീ ദൈവത്തോടു തേടിയിരുന്നതും

ഇതേ മരണമായിരുന്നുവെന്നെനിക്കുറപ്പുണ്ട്.

നിനക്കൊപ്പം ബാക്കിയായ സ്വപ്‌നങ്ങള്‍ക്കൊപ്പം

അക്രമിയോടുള്ള അടങ്ങാത്ത പകയുമീ

സമൂഹത്തിന് കൈമാറുക, നാളെയൊരു

പെണ്‍കിടാവിനുമീ ഗതി വരുത്താതിരിക്കാന്‍ അതുപകരിക്കട്ടെ...





* പെണ്ണുകാണല്‍ ചടങ്ങിനായി എറണാകുളത്തെ ജോലിസ്ഥലത്തു നിന്ന് ഷൊര്‍ണൂര്‍ മഞ്ഞക്കാട്ടിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയന്‍ അക്രമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തുകയും വീഴ്ചയിലും അക്രമിയുടെ ആക്രമണത്തിലും തലക്കേറ്റ ക്ഷതത്തില്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത പെണ്‍കുട്ടി.
(
നെറ്റില്‍ നിന്നും കിട്ടിയത് )

Wednesday, October 26, 2011

ഫേസ്ബുക്കില്‍ സ്റ്റാറാകാന്‍ സൌജന്യഗൈഡ്.

ഫേസ്‌ബുക്കില്‍ പുതുതായി എത്തുന്ന എല്ലാവരുടെയും ആഗ്രഹം, നാലാള്‍ അറിയുന്ന ബുക്കനോ ബുക്കിയോ ആവുക എന്നാണല്ലോ. ഇഷ്ടം പോലെ ഫ്രണ്ട്സും കമന്റുമായി ചിലര്‍ വിലസുന്നതു കാണുമ്പോള്‍, അതുപോലെയൊക്കെ ആകണമെന്ന് ആരാ ആശിയ്ക്കാത്തത്? എന്നാല്‍ കളത്തിലിറങ്ങുമ്പോഴാണ് കാര്യങ്ങള്‍ ഉദ്ദേശിച്ചത്ര എളുപ്പമല്ലെന്നു മനസ്സിലാകുന്നത്. എത്രയൊക്കെ ചിന്തിച്ചുമിനുക്കി നല്ല നല്ല സ്റ്റാറ്റസ് ഇട്ടാലും ആരും തിരിഞ്ഞു നോക്കില്ല. ആരുടെയെങ്കിലുമൊക്കെ സ്റ്റാറ്റസുകളില്‍ കമന്റിട്ടാലോ ഒരു ലൈക്കു പോലും കിട്ടുകയുമില്ല. ഇങ്ങനെ നിരാശപ്പെട്ടിരിയ്ക്കുന്ന പുതു ബുക്കന്‍/ബുക്കിമാര്‍ക്കായി ഇതാ ഒരു സൌജന്യ ഗൈഡ്.

1. “ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ് ബെസ്റ്റ് ഇമ്പ്രഷന്‍“ എന്നാണല്ലോ. നിങ്ങള്‍ ഒരു “ഫീമെയില്‍“ ആണെങ്കില്‍ ഭാഗ്യവതി, പകുതി അധ്വാ‍നം കുറഞ്ഞു. കാണാന്‍ മോശമല്ലാത്ത ഒരു ഫോട്ടോ, “ഫോട്ടോഷോപ്പി“ലെ “Hue/Saturation“ സെറ്റിംഗ് അഡ്ജസ്റ്റ് ചെയ്തു വെളുപ്പിച്ച് പ്രൊഫൈല്‍ ചിത്രമായി ഇടുക. ഇനി സ്വന്തം ചിത്രം ഇടാന്‍ മടി ആണെങ്കില്‍ ഏതെങ്കിലും നടിയുടെ പടം‍, പുഷ്പങ്ങള്‍, മെഴുകുതിരി, മത്തങ്ങ ഇതൊക്കെ ഇട്ടാലും മതി. അതുപോലെ സ്വന്തം പേരിനൊപ്പം നായര്‍, മേനോന്‍, നമ്പ്യാര്‍, നമ്പൂതിരി, പിഷാരടി, വാര്യര്‍ അങ്ങനെയുള്ള ഏതെങ്കിലും ഒരു വാല്‍ കൂടി ചേര്‍ക്കുന്നത് മൈലേജ് കൂട്ടും. എന്തായാലും പേരിന് ഒരു ഗ്ലാമറും തറവാടിത്തവും ഉണ്ടായിരിയ്ക്കണം.

2. നിങ്ങള്‍ പുരുഷനാണെങ്കില്‍ കുറെ കഷ്ടപ്പെടേണ്ടി വരും. സ്വന്തം ഫോട്ടോ വെച്ചുള്ള കളിയ്ക്ക് വലിയ ഗ്യാരണ്ടിയൊന്നുമില്ല. അത്ര തന്റേടം ഉണ്ടെങ്കില്‍ ശ്രമിച്ചു നോക്കാമെന്നു മാത്രം. പിന്നെ മേല്പറഞ്ഞ ഒരു വാല്‍ കൂടി ഫിറ്റു ചെയ്താല്‍ നന്ന്. ഒരു വെറൈറ്റിയ്ക്ക് വേണമെങ്കില്‍ ജാതിവാല്‍ ആദ്യം ചേര്‍ക്കാവുന്നതാണ്. ഉദാഹരണം നായര്‍ ബിജു, നമ്പൂതിരി ബിജു, നമ്പ്യാര്‍ ബിജു എന്ന പോലെ. ഫീമെയിലുകള്‍ക്കും ഈ വിദ്യ പയറ്റാം. പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടും. (നമ്മള്‍ അല്പം “കൂടിയ“ ഇനമാണെന്ന് മറ്റുള്ളവരെ അറിയിയ്ക്കാനുള്ള എളുപ്പവിദ്യയാണിത്. )

3. ഇനി വേണ്ടത് കൂലങ്കഷമായ പരിസരനിരീക്ഷണമാണ്. നിലവില്‍ ആരൊക്കെയാണ് തിളങ്ങി നില്‍ക്കുന്നതെന്ന് കണ്ടുപിടിയ്ക്കുക. അടുത്തപടി അവരുടെ സ്റ്റാറ്റസുകളില്‍ കമന്റെഴുതല്‍. ഇവിടെയും ഫിമെയിലുകള്‍ പെട്ടെന്ന് ശ്രദ്ധിയ്ക്കപെടുമെന്ന് മനസ്സിലാക്കുക. അല്പം പഞ്ചാരയും പൈങ്കിളിയും കലര്‍ത്തി വേണം കമന്റെഴുത്ത്. എന്നാല്‍ പുരുഷഗണത്തിന് അത്ര ഈസിയല്ല കാര്യങ്ങള്‍. സ്റ്റാറ്റസ് ഉടമസ്ഥനെ പരമാവധി പുകഴ്ത്താന്‍ മറക്കാതിരിയ്ക്കുക. ആള്‍ എന്തു പറഞ്ഞാലും അതു ശരിയാണെന്ന് ഉടന്‍ കമന്റെഴുതണം. അങ്ങനെ പലതവണ ആകുമ്പോള്‍ അയാള്‍ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങും. ഒപ്പം അവിടെ കമന്റുന്ന മറ്റുള്ളവരും നിങ്ങളെ ശ്രദ്ധിയ്ക്കും.

4. ഫീമെയിലുകള്‍ ഇടയ്ക്കിടെ സ്വന്തം ഫോട്ടോകള്‍ (മുഖശ്രീ ഉണ്ടെങ്കില്‍ മാത്രം) -- പാറപ്പുറത്ത് നില്‍ക്കുന്നത്, മരക്കൊമ്പില്‍ ഇരിയ്ക്കുന്നത്, സോഫയില്‍ കിടക്കുന്നത്, പല്ലുകാട്ടിച്ചിരിയ്ക്കുന്നത് ക്ലോസപ്പില്‍, അങ്ങനെ പല പോസിലുള്ളത് പോസ്റ്റണം. ആണുങ്ങള്‍ക്കും ആകാം, പക്ഷെ റിസള്‍ട്ടിനു ഗ്യാരണ്ടിയൊന്നുമില്ല.

5. ഇങ്ങനെ ഒരു മാസമെങ്കിലും മുന്നോട്ടുപോയാല്‍ നിങ്ങള്‍ അല്പസ്വല്പം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ടാകും. ഇനി സ്വന്തം സ്റ്റാറ്റസെഴുത്തിലേയ്ക്ക് കടക്കാം. ഇംഗ്ലീഷിലാണെങ്കില്‍ നെറ്റില്‍ തപ്പിയാല്‍ നല്ല വാചകങ്ങള്‍ കിട്ടും. ശ്രദ്ധിയ്ക്കേണ്ടകാര്യം, നമുക്കോ വായിയ്ക്കുന്നവര്‍ക്കോ തീരെ മനസ്സിലാകാത്തത് വേണം തിരഞ്ഞെടുക്കാന്‍ എന്നതാണ്. ധൈര്യമായി പോസ്റ്റുക. അധികം കമന്റൊന്നും വന്നില്ലെങ്കിലും നമ്മളെ പറ്റി ഒരു മതിപ്പുണ്ടാകും. മലയാളമാണെങ്കില്‍ വാരികകളില്‍ നോക്കി നല്ല വാചകങ്ങള്‍ എടുക്കുക. ഇവിടെയും പുരുഷന്മാര്‍ അല്പം ഉഷ്ണിച്ചാലെ ആരെങ്കിലും തിരിഞ്ഞു നോക്കൂ.

6. അല്പം “ലോ ഫ്ലോറാ“കാന്‍ തയ്യാറുണ്ടെങ്കില്‍ വളരെ പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടാം. ഫീമെയിത്സ് അവരുടെ കുടുംബ-സ്വകാര്യ വിഷയങ്ങള്‍ ഒന്നു സ്റ്റാറ്റസിട്ടു നോക്കൂ.. ബന്ദിനു കല്ലേറു വരുന്നപോലെ കമന്റുകള്‍ പറന്നു വരുന്നതു കാണാം. ഓരോ കമന്റിനും റിപ്ലൈ ഇടണം. ഒന്നും കിട്ടിയില്ലെങ്കില്‍ “ഹി ഹി ഹി.., :-)))“ എന്നിവ ആവശ്യം പോലെ ഉപയോഗിയ്ക്കുക. കമന്റെഴുതുന്നവന് അല്പം ഇക്കിളിയുണ്ടാക്കുന്ന റിപ്ലൈ ഇട്ടുകൊണ്ടിരുന്നാല്‍ അവന്‍ ഒറ്റയ്ക്ക് സെഞ്ച്വറി കടത്തിത്തരും. എന്തായാലും ശരാശരി നൂറു കമന്റ് കിട്ടിയാല്‍ നിങ്ങള്‍ സ്റ്റാറായി എന്നര്‍ത്ഥം. പുരുഷന്മാര്‍ ഈ വിദ്യ പ്രയോഗിച്ചാല്‍ അത്ര ഫലിയ്ക്കില്ല. അവര്‍ ചെയ്യേണ്ടത്, രാഷ്ട്രീയം, മതം, സഹ ബുക്കന്‍/ബുക്കികളെ പറ്റി എന്തെങ്കിലും ഗോസിപ്പ് ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക എന്നതാണ്. എതിര്‍ കക്ഷിക്കാര്‍ ആരെങ്കിലും ചൂണ്ടയില്‍ കൊത്തിയാല്‍ പിന്നെ അവനെ ആവോളം പ്രകോപിപ്പിയ്ക്കുക. ഒപ്പം ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറായ “Mentioning" ഉപയോഗിച്ച് കുറേപ്പേരെ ഇതിലേയ്ക്ക് വലിച്ചിടുകയും വേണം. സംഗതി എല്ലാം ഒത്തുവന്നാല്‍ നൂറു കമന്റ് ഉറപ്പ്.

7. അല്പം സാഹിത്യ “വാസന” ഉള്ള കൂട്ടത്തിലാണെങ്കില്‍ നോട്ടെഴുത്ത് ആരംഭിയ്ക്കാനുള്ള സമയമാണിത്. ഫീമെയില്‍ ആണെങ്കില്‍ വായില്‍ തോന്നുന്നത് എന്തെങ്കിലുമൊക്കെ എഴുതിവിടുക. “നീ, ഞാന്‍, പ്രണയം, മഴ ‍” എന്നീ വാക്കുകള്‍ ആവശ്യം പോലെ വാരിയിട്ടേക്കണം. നോട്ടില്‍ ആരെയും ടാഗ് ചെയ്യേണ്ട കാര്യമൊന്നുമില്ല. കൂഴച്ചക്കയില്‍ ഈച്ചയാര്‍ക്കുന്നതു പോലെ ആളുകൂടും. പുരുഷന്മാര്‍ക്ക് ഇവിടെയും കാര്യങ്ങള്‍ അല്പം വിഷമമാണ്. എങ്കിലും പറ്റുന്നതു പോലെ ശ്രമിയ്ക്കുക. പ്രണയം, അല്പം സെക്സ്, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഇവയൊക്കെ പരീക്ഷിയ്ക്കാവുന്നതാണ്. ഒരു അന്‍പത് പേരെയെങ്കിലും ടാഗ് ചെയ്യുക. കുറച്ച് പേര്‍ക്ക് മെസേജയയ്ക്കുക, വേണ്ടി വന്നാല്‍ അല്പം ഭീഷണിയുമാകാം “ഞാന്‍ തന്റെ എല്ലാ പോസ്റ്റിലും കമന്റുന്നതല്ലേ, പിന്നെന്താ എന്റെ പോസ്റ്റില്‍ കമന്റാത്തത്” എന്ന മോഡലില്‍. ഒരു വിധപ്പെട്ടവനൊക്കെ വന്നിട്ട് “ഉഗ്രന്‍, സൂപ്പര്‍, കിടിലന്‍” എന്നൊക്കെ പറഞ്ഞിട്ടു പോകും.

8. ഇത്രയൊക്കെ ചെയ്തിട്ടും കാര്യമായ നേട്ടമില്ലാത്ത പുരുഷപ്രജകള്‍ക്ക് (സ്ത്രീകള്‍ ആള്‍റെഡി സ്റ്റാറായിക്കഴിഞ്ഞിരിയ്ക്കും) അവസാനത്തെ ഒരടവുണ്ട്. ഒന്നോ രണ്ടോ ഫേയ്ക്ക് ഫീമെയില്‍ ഐഡികള്‍ ഉണ്ടാക്കുക. മാറി മാറി ലോഗിന്‍ ചെയ്തോ ഒന്നിലധികം കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ “അവരെ“ക്കൊണ്ട് സ്വന്തം സ്റ്റാറ്റസില്‍ കമന്റിപ്പിയ്ക്കുക. ഫീമെയില്‍ ഐഡിയും നമ്മളുമായി ഒരു പഞ്ചാര-സല്ലാപ രീതിയില്‍ വേണം സംഗതി പുരോഗമിയ്ക്കേണ്ടത്. അപ്പോള്‍ പെണ്ണിന്റെ കമന്റ് കണ്ട് കുറേപ്പേര്‍ എത്തും. അവര്‍ക്കും അല്പം പഞ്ചാര വിതറുക. അന്‍പത് കമന്റെങ്കിലും ഷുവര്‍.

ഇനിയും രക്ഷയില്ലെങ്കില്‍ അക്കൌണ്ട് ഡീആക്ടിവേറ്റ് ചെയ്ത് തൂമ്പയെടുത്ത് പറമ്പില്‍ കിളയ്ക്കുക. ഫേസ്ബുക്ക് കുടുംബംകലക്കിയാണെന്ന് നാലുപേരോട് പറയുക.

നിങ്ങള്‍ സ്റ്റാറായി എന്നു തോന്നിയാല്‍ പിന്നെ ചെയ്യേണ്ട ചിലകാര്യങ്ങള്‍ കൂടി പറയട്ടെ:

-> സ്വന്തം പോസ്റ്റില്‍ പോലും കാര്യമായി കമന്റെഴുതരുത്. പെണ്‍‌മണികള്‍ക്കുമാത്രം റിപ്ലൈ കമന്റാം. മറ്റുള്ളവരുടെ പൊസ്റ്റില്‍ പോകുകയേ ചെയ്യരുത്.

-> ഫീമെയിത്സിന്റേതൊഴിച്ച്. ആരോടെങ്കിലും “ഹായ്” പറഞ്ഞിട്ട് തിരിച്ചു പറഞ്ഞില്ലെങ്കില്‍ ഭൂകമ്പം ഉണ്ടാക്കുക. അവരറിയട്ടെ നമ്മുടെ വെയിറ്റ്.

-> പെണ്ണാണെന്ന് ഉറപ്പുണ്ടെങ്കിലേ ചാറ്റാന്‍ നില്‍ക്കാവൂ. പലരോടു ചാറ്റുമ്പോള്‍ വിന്‍ഡോ മാറിപ്പോകാതെ സൂക്ഷിയ്ക്കണം.

.
.

അടിക്കുറിപ്പ്: ഈ ഗൈഡിന്റെ ഉദാഹരണ സഹിതമുള്ള പുസ്തകം ലഭ്യമാണ്. ആവശ്യമുള്ളവര്‍ മെയിലയയ്ക്കുക. ;)
[ഇന്റര്‍നെറ്റില്‍ വായിച്ചത്, ഇവിടെ കോപ്പി ചെയ്യുന്നു]

Sunday, October 02, 2011

പുതിയ ജീവിതത്തിനു തുടക്കമിടാന്‍ " ഒരു വിരാമം "...

...തീര്‍ന്നു.
അങ്ങനെ എന്‍റെ (അല്ല, ഞങ്ങളുടെ എല്ലാം) ജീവിതത്തിലെ മറ്റൊരു യുഗം കൂടി കഴിഞ്ഞു . ഈ കടന്നു പോയ നാല് വര്‍ഷങ്ങള്‍. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വസന്ത കാലം-നമ്മുടെ കോളേജ് ലൈഫ്....

ആദ്യം കോളേജില്‍ വന്നപ്പോള്‍ വരാന്‍ പോകുന്ന നാല് വര്‍ഷങ്ങള്‍ ജീവിതത്തില്‍ അപൂര്‍വമായ ഒരു അനുഭവം ആകുമെന്ന് വിചാരിച്ചില്ല. ഒരു സാധാരണ കോളേജ് ലൈഫ്... അത് മാത്രം ആണ് മനസ്സില്‍.
കൂട്ടുകാര്‍, കറക്കം, സിനിമ, പാര്‍ക്ക്‌... അങ്ങനെ.

പക്ഷെ, ആ നാല് വര്‍ഷങ്ങള്‍ തുടങ്ങിയപ്പോള്‍ മനസിലായി, ഇതുവരെ കേട്ടതൊന്നുമല്ല കോളേജ് ലൈഫ് എന്ന്. ഒരുപാടു ഒരുപാടു പുതിയ അനുഭവങ്ങളും പാഠങ്ങളും ആണ് കിട്ടിയത്. ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു കാലഘട്ടം. ജീവിതത്തിന്‍റെ വഴിത്തിരിവിലേക്കുള്ള പ്രായം. ഈ കാലത്തില്‍ സ്വന്തം ഭാവിയെക്കുറിച്ച് എല്ലാരും സ്വപ്നം കാണുന്നു... ഓരോരോ പ്ലാന്‍ തയ്യാറാക്കുന്നു... അപ്പോഴേക്കും കൂട്ടുകാരില്‍ നിന്നും മധുരമുള്ളതും കയ്പ്പുള്ളതുമായ അനുഭവങ്ങള്‍, അതില്‍ നിന്നെല്ലാം കിട്ടുന്ന പുതിയ അറിവുകള്‍... ഒരുപക്ഷെ കോളേജില്‍ പഠിച്ചതിനേക്കാള്‍ വിലമതിക്കുന്ന പാഠങ്ങള്‍ ആണ് ഈ അനുഭവങ്ങള്‍ എല്ലാം...

പുതിയ ഒരുപാടു കൂട്ടുകാര്‍.. ചിലര്‍ക്ക് കിട്ടുന്നതോ, സ്വന്തം ജീവിത പങ്കാളിയെ. പരസ്പരം സ്നേഹിക്കാനും കുറ്റം പറയാനും, അടികൂടാനും നമുക്കു ചുറ്റിനും നമ്മുടെ സ്വന്തമെന്നു മനസ് പറയുന്ന കൂട്ടുകാര്‍... പിന്നെ ഇടക്കിടെ പിണങ്ങാനും, നമുക്കു വേണ്ടി കാത്തിരിക്കാനും ഒക്കെ ഓരോരുത്തര്‍ ഉണ്ടാകുന്നത് എന്ത് രസമാണ്?..അവരുടെ കൂടെ പുറത്തൊക്കെ കറങ്ങാന്‍ പോകുക, സിനിമ കാണുക, സ്പോര്‍ട്സ് ഡേ വരുമ്പോള്‍ മുങ്ങുക... അങ്ങനെ കൂട്ടുകാരോന്നിച്ചു എന്തെല്ലാം വേലത്തരങ്ങള്‍... അതൊക്കെ ഇതുവരെ കാണാത്ത ഒരു പുതിയ ലോകം. പുതിയ ജീവിതം. പുതിയ പാഠങ്ങള്‍.

ഇനി അങ്ങനെ ഒരു ലൈഫ് ഇല്ല എന്നറിയാം. കഴിഞ്ഞു പോയതൊന്നും തിരിച്ചു വരില്ല എന്നും അറിയാം. എന്നാലും അതൊക്കെ ഒന്നു കൂടി തിരിച്ചു കിട്ടിയെങ്കില്‍ എന്ന് മനസ്സില്‍ തോന്നുകയാണ്... അതെ. മനസ് അങ്ങനെയാണ്... ചിലപ്പോള്‍ കയ്യെത്താദൂരത്തുള്ളത് നോക്കി കൊതിക്കും. അത് കിട്ടില്ല എന്നറിയാമെങ്കില്‍പോലും കൊതിക്കും. എന്നിട്ട് കിട്ടാതാകുമ്പോള്‍ വല്ലാതെ വിഷമിക്കും... കൂട്ടം പിരിഞ്ഞ കൂട്ടുകാരെയും, കാലം കവര്‍ന്നെടുത്ത കോളേജ് ജീവിതത്തെയും നോക്കി മനസ് കൊതിക്കുകയാണ്... ഈ വസന്തകാലം ഇനിയും തളിരിടുമോ...? ഇനിയും...

തീരാതിരുന്നെങ്കില്‍...

Monday, September 19, 2011

ഭാവിയില്‍ പെട്രോള്‍ ബങ്കുകളില്‍ കണ്ടേക്കാവുന്ന ഒരു മുന്നറിയിപ്പ്...

ഭാവിയില്‍ പെട്രോള്‍ ബങ്കുകളില്‍ കണ്ടേക്കാവുന്ന ഒരു മുന്നറിയിപ്പ്:


"ഇവിടെ പുകവലി നിരോധിച്ചിരിക്കുന്നു.
നിങ്ങള്‍ക്ക്‌ സ്വന്തം ജീവന്‍ വില ഇല്ലാത്തതായിരിക്കാം.
പക്ഷെ, ഞങ്ങള്‍ വില്‍ക്കുന്ന പെട്രോള്‍ വളരെ വളരെ വളരെ വില ഏറിയതാണ്.ഒരുപക്ഷെ, ഒരു മനുഷ്യ ജീവനേക്കാള്‍
...!!!"

++
++
സമര്‍പ്പണം : ജനവിരുദ്ധ യു പി എ സര്‍ക്കാരിനും ഈ നാട്ടിലെ എന്റെ പാവം സഹോദരങ്ങള്‍ക്കും...
പിന്നെ, ലാഭം കൊയ്യുന്ന എല്ലാ കോര്‍പ്പറേറ്റ് മുതലാളികള്‍ക്കും ഹര്‍ത്താല്‍ നടത്തി സാഹചര്യം മുതലാക്കുന്ന എല്ലാ രാഷ്ട്രീയ ബുദ്ധി ജീവികള്‍ക്കും...

Wednesday, August 31, 2011

വഴിവക്കിലെ സര്‍ഗാത്മകത-ചില ഓട്ടോലിഖിതങ്ങള്‍

ഒരു പാട് യാത്രകള്‍, യാത്രക്കിടയിലെ ചില നുറുങ്ങുകള്‍...
അത് പോലെ, നമ്മള്‍ വായിച്ചു ചിരിച്ചു തള്ളിക്കളയുന്ന ചില മേമ്പൊടികള്‍...
വഴിയിലും വഴിവക്കിലും നമ്മെ ചിരിപ്പിക്കുന്ന ഈ സര്‍ഗാത്മകതയെ കാണാതെ പോകുന്നതില്‍ ഇത്തിരി കുറ്റബോധവും ഉണ്ടെന്നു കൂട്ടിക്കോളൂ...
ചുവരെഴുത്തുകളെയും സർഗാത്മകതയുടെ ഇടങ്ങളെയും തപ്പി നടക്കുന്നതിനിടയിൽ കാണപ്പെട്ട ഒന്നാണ് നാട്ടിൻ പുറങ്ങളിലെ ഓട്ടോകളിൽ കാണുന്ന ലിഖിതങ്ങൾ.. പ്രണയവും, പ്രതിഷേധവും കഷ്ടപ്പാടും മനസിന്റെ അല്ലറ ചില്ലറ ഇഷ്ടാനിഷ്ടങ്ങളും അവിടെ ലിഖിതങ്ങളായി മാറുന്നു... എന്നു കരുതി പബ്ലിക് ബാത്തറും പോലെ വല്ലോർക്കും വലിഞ്ഞുകേറി എഴുതാനൊക്കില്ല എന്നുമാത്രം..
പൂരപ്പറമ്പിലേക്ക് എഴുന്നള്ളിക്കുന്ന ആനയെപ്പോലെ ചമയിച്ചിരിക്കും പല ഓട്ടോകളും .. അന്നം തരുന്ന വണ്ടിയെ സുന്ദരക്കുട്ടപ്പന്മാരാക്കി കൊണ്ടു നടക്കാൻ മിക്ക ഓട്ടോഡ്രൈവർമാരം മത്സരിക്കും...


ഈ വിനീതനെ ഏറ്റവും ആകർഷിച്ചത് ഓട്ടോകളിലെ മിനുക്കു പണികളോ കാഴ്ച ഭംഗിയോ അല്ല... പല ഓട്ടോകളിലും കുറിച്ചിട്ടാ ആ കുഞ്ഞു ലിഖിതങ്ങളാണ്..

പലതിലും, പാവം നീ... എന്ന പുഛവും.. ഹമ്പട ഞാനേ എന്ന അഹങ്കാരവും ആവും. ആ വരികൾ..!
പ്രണയകാലം.....
ഒന്നു ചിരിച്ചൂടെ മുത്തേ....
ഖൽബാണു ഫാത്തിമ.
ഇജ്ജബടെ നിക്ക് ഞാനിപ്പം വരാം.
കരയല്ല മുത്തേ.... കണ്മഷി മായൂലേ....

എന്നിങ്ങനെ എന്തിന്റെയോ ഒരു ഇതു ഉള്ള വരികൾ...! ചില ഓട്ടോകളിൽ രോമാഞ്ചം കൊള്ളിക്കുന്ന പ്രണയ കാവ്യങ്ങളും സാഹിത്യങ്ങളും കാണാം... എന്നിരുന്നാലും എന്നെ ഏറ്റവും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും ഞങ്ങളുടെ നാട്ടിലെ ഒരു ഓട്ടോയിൽ കണ്ട ഈ വരികളാണ്..

“ എന്റെ സന്തോഷവും സേട്ടുവിന്റെ സ്വപ്നവും..”
വണ്ടിയുടെ അടവ് തെറ്റിയാൽ വണ്ടി അടിച്ചു മാറ്റാൻ തക്കം പാർത്തിരിക്കുന്ന സേട്ട് മാർക്കൊരു വെപ്പ്...!!

ചിലതിലെ ലിഖിതങ്ങൾ സിനിമാ പോസ്റ്റർ പോലെ ഇടക്കിടെ മാറിക്കൊണ്ടിരിക്കും .. മറ്റു ചിലപ്പോൾ മാറ്റിക്കപ്പെടുന്നതും.... നാട്ടിലെ അല്ലറ ചില്ലറ നെഗളിപ്പുള്ള ഒരു വിദ്വാൻ ഓട്ടോയുടെ പിറകിൽ ഇങ്ങിനെ എഴുതി...
“വഴിമാറെടാ മുണ്ടെക്കെൽ ശേഖരാ....”
പുറകിൽ വരുന്ന വാഹനക്കാർ അതു വായിച്ച് ചെറുതായൊന്നു നെറ്റി ചുളിക്കാതിരിക്കുമോ...??

സംഗതി ലാലേട്ടന്റെ ഡയലോഗാണെന്നത് സത്യം..!. പക്ഷെങ്കിൽ ഒരിക്കൽ ടാർജറ്റ് തികക്കാനിറങ്ങിയ എസ്സ്.ഐ ഏമാന് ആ ലിഖിതം അത്രക്കങ്ങട് കണ്ണിൽ പിടിച്ചില്ല.... മൂപ്പര് കുത്തിനു പിടിച്ചു ചെറുതായൊന്നു വിരട്ടി... അവിടെ വച്ചു തന്നെ ആ എഴുത്ത് മായ്ച്ചു കളയിപ്പിക്കുകയും ചെയ്തു...( എസ്സ്.ഐ യുടെ പേര ശേഖരൻ എന്നായിരുന്നത്രേ..! അതു പിന്നീടാണു അറിഞ്ഞത്..)

പിന്നീട് ആ വരികൾ മാറ്റി എഴുതിയതിങ്ങനെ.
"ഈ പാവം പൊയ്ക്കോട്ടേ..."
(ഏതോ ഒരു പടത്തിൽ ഇങ്ങിനെ ഒരു വരി കണ്ടതായി ഓർക്കുന്നു..)

വല്ലവളുമാരും കണ്ണിറുക്കി കാണിച്ച് അവസാനം കുരിശു ചുമക്കണ്ടാന്നു കരുതിയാവും ഈ വരികൾ...

"അടുക്കല്ല മോളേ....... അടവു തെറ്റും..."

കാർന്നൊരെ പേടിയുള്ള ഒരുവന്റെ കമന്റ്. “ഇഷ്ടമാണു പക്ഷെ ഇക്കയാണു പ്രശ്നം..”

വല്ലവരുടെയും കണ്ണു പറ്റേണ്ട എന്നു കരുതിയാവും ഈ വരികൾ...

“പണം വാരാനല്ല്ല.... അരി വാങ്ങാനാ...”
ഓവർടേക്ക് ചെയ്യുന്നവനോട്... “ വന്നു മുട്ടല്ലേ.... കഞ്ഞി മുട്ടിക്കല്ലേ..”

"ഫൊളൊ മീ.. ഡോണ്ട് കിസ്സ് മീ.." പൊറകെ വരുന്നതൊക്കെ കൊള്ളാം.... വന്നു മുട്ടരുതെന്നു ചുരുക്കം..

മലപ്പുറത്തെ ഒരു ഓട്ടോയിൽ എഴുതിയ വരികൾ ഇങ്ങിനെ.....
“ മുണ്ടണ്ട മുണ്ടണ്ട..... മുണ്ട്യാ പൊറാട്ട... “
സംഗതി എന്താണെന്നു എനിക്കും ആദ്യം പിടികിട്ടിയില്ല... പിന്നീട് ഓട്ടോകാരനായ എന്റെ ഒരു സുഹ്യത്തിനോട് ചോദിച്ചപ്പോൾ ആണു സംഗതിയുടെ ഗുട്ടൻ പിടികിട്ടിയത്... അതു ഓട്ടോആശാന്മാരുടെ ഒരു പൊതു മുദ്രാവാക്യം ആണെത്രെ.....!! എന്തിനും ഏതിനും ചെലവു ചെയ്യിക്കുന്ന ഈ കാലത്ത്., ഒരു ലോംഗ് ട്രിപ്പ് കിട്ടിയ വിവരം എങ്ങനെയെങ്കിലും മറ്റുള്ളവർ അറിഞ്ഞാൽ ചിലവു ചെയ്യേണ്ടി വരുമെത്രെ...അതാണു “ മുണ്ടണ്ട മുണ്ടണ്ട..... മുണ്ട്യാ പൊറാട്ട... “ (പറയണ്ട പറയണ്ട പറഞ്ഞാൽ പൊറാട്ട എന്നാണു അർഥം .)
ചില ആശാന്മാർ വല്യ വല്യ തത്ത്വചിന്തകളും മറ്റും എഴുതിവെക്കാറുണ്ട് .ചില്ലപ്പോൾ അവർക്ക് തന്നെ അതിന്റെ അർഥം അറിയുമോന്നു സംശയമാണു... എന്നാലും മറ്റുള്ളവരുടെ ഇടയിൽ മോശക്കാരനാവരുതല്ലോ.... കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒന്നാണോ ഇതെന്നു എനിക്കറിയില്ല...
പൊതുവേ മലാബാർ ഏരിയകളിലെ നാട്ടിൻ പുറങ്ങളിലെല്ലാം ഇതു കാണാറുണ്ട്..!!
നിങ്ങളും കണ്ടിട്ടില്ലേ ഇതുപോലെ ലിഖിതങ്ങൾ..?

Thursday, August 11, 2011

സാമ്പത്തികമാന്ദ്യം-ചില "കണ്ടെത്തലുകള്‍"(മണ്ടത്തരങ്ങള്‍)

അരി മേടിക്കാനുളള കാശെടുത്ത് ന്യൂ ഈയര്‍ ആഘോഷിച്ചാല്‍ സാമ്പത്തികമാന്ദ്യം.
കുട്ടിയായിരിക്കുമ്പോള്‍ കേട്ടിട്ടുളള ചൊല്ലാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന്. ഓണമടുക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വീടായ വീടെല്ലാം അരിച്ചു പെറുക്കിയിട്ടുണ്ട് കാണം ഇരിക്കുന്നതെവിടാണെന്നറിയാന്‍.ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. കുറെക്കാലം മുന്‍പ് മുടി നീട്ടി വളര്‍ത്തി രാത്രിയില്‍ വന്നിറങ്ങിയ അമേരിക്കന്‍സുഹൃത്തിനോടു ചോദിച്ചപ്പോള്‍ അമേരിക്കയിലൊക്കെ മാന്ദ്യം! ഭയങ്കര സാമ്പത്തികമാന്ദ്യം! എന്നായിരുന്നു മറുപടി. ഏതാനും നാളുകള്‍ കഴിഞ്ഞ് ലോഹ്യമായി അടുത്തുകൂടി ചോദിച്ചപ്പോള്‍ ആശാന് അവിടെ കുക്കറിനകത്തു വാറ്റായിരുന്നു സൈഡ് ബിസിനസ്സ്. മലയാളികള്‍ കുടിക്കുന്നത് നാലാളറിയാനായതിനാല്‍ കുറെക്കഴിഞ്ഞപ്പോള്‍ വിദ്വാനെ പോലീസു പൊക്കി. പിടിച്ച ലിറ്ററു കണക്കിനു സാധനം കണ്ടിട്ട് പോലീസു ചോദിച്ച ചോദ്യം ഇതുണ്ടാക്കുന്ന മെഷീന്‍ എവിടെ എന്നാണ്. ഇടി കൊണ്ടു പഴുത്തിട്ടും അവരുടെ ചോദ്യം അവസാനിച്ചില്ല. മെഷീന്‍ ഇല്ല എന്നത് അവര്‍ക്കൊട്ടു മനസിലായതുമില്ല. എത്ര ഇടിച്ചിട്ടും വിവരം വെളിപ്പെടുത്താത്ത അപകടകാരിയായ ഇന്ത്യാക്കാരനെ അവസാനം അവര്‍ കയററിവിടുകയായിരുന്നു.
ഇതേ അവസ്ഥയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യത്തിലും. ആരോടു ചോദിച്ചാലും മാന്ദ്യം മാന്ദ്യം എന്നു പറയും. സംഗതിയൊട്ടു കാണാനും പറ്റിയിട്ടില്ല. ഇയ്യിടെയാണ് മാന്ദ്യത്തെ അതിന്റെ ലളിതമായ രൂപത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. റഷ്യയിലും ചൈനയിലും വ്യത്യസ്ത കലണ്ടറുകളായതിനാല്‍ ന്യൂ ഈയര്‍ ജനുവരി ഒന്നിനല്ലെന്ന് കേട്ടിട്ടുണ്ട്. അയല്‍വക്കത്തെ ദിവാകരന്‍ ഡിസംബര്‍ 31 ന് ആടിനെ വിററ പൈസമുഴുവന്‍ കൊടുത്ത് പൂസായി വന്നപ്പോള്‍ സഞ്ചാരപാതയില്‍ അപഭ്രംശം സംഭവിച്ച ഏതോ ഉപഗ്രഹങ്ങളെപ്പോലെ ദിവാകരന്റെ കുട്ടികള്‍ വീടിനു ചുറ്റും കിടന്നോടുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു വടിയുമായി ദിവാകരന്‍ പിന്നാലെയുണ്ട്. സന്ധ്യക്ക് കണ്ണുവെട്ടിച്ച് ഏഴിലും ഒന്‍പതിലും പഠിക്കുന്ന അവര്‍ ഓടി ക്ഷീണിച്ച് ഈയുളളവന്റെ വീട്ടിലെത്തി. 'ചേട്ടാ ചൂടുവെളളം എന്നതിന്റെ ഹിന്ദി വാക്കെന്താണെന്നു പറഞ്ഞു തരണം. അതു പറയാതെ അച്ഛന്‍ വീട്ടിക്കേറ്റത്തില്ല.' മൂത്തവന്‍ വിക്കിവിക്കി പറഞ്ഞു. ഠണ്ടാ പാനി എനിക്കു വരുന്നുണ്ട്. പക്ഷേ ചൂടുവെളളത്തിന്റെ വാക്കു കിട്ടുന്നില്ല. അവരെ അടിയില്‍ നിന്നു രക്ഷിക്കാനുളള ആ വാക്കു മാത്രം ഓര്‍മ്മയിലേക്കു വന്നില്ല. ദിവാകരന് അന്നു ന്യൂ ഈയറായിരുന്നു എന്ന് പിറ്റേന്നാണു മനസ്സിലായത്. വെളളിയാഴ്ച രാവിലെ ചായക്കടയില്‍ പോയി ചായ കുടിക്കാനോ ചന്തയ്ക്കു പോകാനോ ദിവാകരന് കഴിഞ്ഞില്ല. വീട്ടില്‍ രാവിലെ കാപ്പിക്ക് പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ സ്‌കൂളില്‍ പോയില്ല. പത്തുമണിയായപ്പോള്‍ ദിവാകരന്റെ ഭാര്യ അപ്പുറത്തു വന്ന് എന്തോ വാങ്ങിക്കൊണ്ടു പോയി. ദിവാകരന്‍ നോര്‍മലായതോടെ ഉയര്‍ന്നു കേട്ടതെല്ലാം ദിവാകരന്റെ ഭാര്യയുടെ ശബ്ദമായിരുന്നു. പ്രശ്‌നങ്ങള്‍ കുറെ ദിവസത്തേക്കു നീണ്ടു നിന്നു.
ഇതുതന്നെയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥയിലും സംഭവിക്കുന്നത്. അതിന്റെ അനിവാര്യമായ അവസ്ഥാന്തരങ്ങളാണ് സാമ്പത്തിക മാന്ദ്യവും സാമ്പത്തിക വളര്‍ച്ചയും. സമൃദ്ധിയുടെ ഒത്ത നടുവില്‍ വെച്ചാണ് മാന്ദ്യം പൊട്ടിപ്പുറപ്പെടുന്നത്. മാന്ദ്യമുണ്ടാകുമ്പോള്‍ വില കൂടുകയല്ല; കുറയുകയാണ് ചെയ്യുക. പണിയെടുക്കാനാളുണ്ട് പണിയില്ല, യന്ത്രങ്ങളുണ്ട് അവ പ്രവര്‍ത്തിക്കുന്നില്ല, അസംസ്‌കൃതവസ്തുക്കളുണ്ട് ഉത്പാദനമില്ല. മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉത്പാദനത്തിനു നിയന്ത്രണമോ ആസൂത്രണമോ ഇല്ല. ലാഭമുളള മേഖലയില്‍ ആളുകള്‍ കൂടുതലായി മുതല്‍ മുടക്കും. ആ മേഖലയ്ക്കാവശ്യമായതിലും കൂടുതലായി വന്‍തോതില്‍ മുതല്‍ നിക്ഷേപിക്കുമ്പോള്‍ അതിന് ഡിമാന്റുമായി ഒരു പൊരുത്തവുമുണ്ടാവുകയില്ല. മത്സരം മുറുകും. പിടിച്ചു നില്‍ക്കാനാകാത്ത കമ്പനികള്‍ പൂട്ടും. ചിലവ ഉത്പാദനം കുറയ്ക്കും. ആ മേഖലയില്‍ മാന്ദ്യമുണ്ടായതായി വെളിവാക്കപ്പെടും. ഒരു ജനസമൂഹത്തിനാവശ്യമായ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് കണക്കെടുത്ത ശേഷം ആവശ്യമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നിടത്ത് ഇത്തരത്തില്‍ മാന്ദ്യം ഉണ്ടാവുകയില്ല. എല്ലാ സമ്പദ് വ്യവസ്ഥയിലും വിശ്വാസ്യതയ്ക്കും ഉറച്ച ഭരണകൂടത്തിനും പ്രസക്തിയുണ്ട്.
സമ്പദ് വ്യവസ്ഥയുടെ പടിപടിയായുളള വളര്‍ച്ചയുടെ ഫലമായി എണ്ണയുത്പാദനമൊന്നുമില്ലാത്ത ദുബായില്‍ റിയല്‍ എസ്റ്റേറ്റു മേഖലയില്‍ വന്‍ നിക്ഷേപമുണ്ടായി. ഊഹക്കച്ചവടത്തിലധിഷ്ഠിതമായ ഷെയര്‍ മാര്‍ക്കറ്റും, ഐടി രംഗവും, യുദ്ധമേഖലയിലെ അനിശ്ചിതാവസ്ഥയും, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചയുമൊക്കെ അമേരിക്കയെ മാന്ദ്യത്തിലാക്കിയപ്പോള്‍ അത് ലോകരാജ്യങ്ങളെ ബാധിച്ചു. അമേരിക്കയിലെയും മറ്റും താരങ്ങള്‍ മോഹവിലയ്ക്ക് ആഡംബര കെട്ടിടങ്ങള്‍ വാങ്ങുകയില്ലെന്നു വന്നപ്പോള്‍ ദുബായിലെ കമ്പനികള്‍ തകര്‍ന്നു. ബുര്‍ജ് ദുബായ് ഓപ്പണ്‍ ചെയ്തത് ഒരു തരത്തില്‍ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്നതിന് സഹായിക്കും.
കേരളത്തിലെ എം.എം. ഹസ്സനെപ്പോലെ കീറിയ വായയ്ക്ക് എന്തും വിളിച്ചു പറയുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വായ്ത്താരിയിടുന്നത് മന്‍മോഹന്‍സിംഗിനെപ്പോലെയുളള പ്രതിഭാശാലികളുടെ നേതൃത്വത്തിലുളള ഭരണം കൊണ്ടാണ് ഇന്ത്യയില്‍ മാന്ദ്യം ബാധിക്കാതിരുന്നത് എന്നാണ്. വാസ്തവത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കുഴിയാന വരച്ചും ചിലപ്പോള്‍ ഇന്ത്യയുടെ ഭൂപടമുണ്ടാകാന്‍ പോസ്ബിലിറ്റി തീയറി അനുസരിച്ച് ഒരു ലക്ഷത്തില്‍ ഒരു സാധ്യതയുണ്ട്. അങ്ങനെയൊരബദ്ധം പോലും ഇന്ത്യയിലുണ്ടായിട്ടില്ല. അമേരിക്കയില്‍ ചീട്ടുകൊട്ടാരം പോലെ ഒന്നിനെ ആശ്രയിച്ച് മറ്റൊന്ന് എന്ന നിലയിലാണ് സമ്പദ്വ്യവസ്ഥ. അവിടുത്തെ ഒരു പൗരന്റെ ജീവിതം 18 വയസ്സാകുമ്പൊഴേ പല കമ്പനിക്കാര്‍ക്കായി തീറു കൊടുത്തു കഴിഞ്ഞിരിക്കും. ഒരു ദിവസത്തെ ഒരു മണിക്കൂര്‍ ഫഌറ്റ് കമ്പനിക്ക്, ഒരു മണിക്കൂര്‍ വണ്ടിക്കമ്പനിക്ക്, ഒരു മണിക്കൂര്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്, സോഷ്യല്‍ സെക്യൂരിറ്റിക്ക്, തുടങ്ങി പലതിനും. ഇത് ഒരു ആജീവനാന്ത ബാദ്ധ്യതയാണ്. അയാള്‍ തനിക്കു വേണ്ടി ജീവിക്കുന്നത് വളരെക്കുറച്ചു സമയമായിരിക്കും. അങ്ങനെയുളള ഒരു സ്ഥലത്ത് ജോലിയില്‍ നിന്നും ഫയര്‍ ചെയ്യപ്പെടുന്ന ഒരുവന് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ല.
കേരളവും ഇന്ത്യയും വളരെ വ്യത്യസ്തമാണ്. കേരളത്തില്‍ the art of doing nothing എന്ന തൊഴിലിലാണ് മിക്കവരും ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും 3 നേരം ആഹാരം കഴിച്ചു ജീവിക്കുക എന്നതാണ് പൗരന്റെ ഏറ്റവും വലിയ സ്വപ്‌നം. ഇങ്ങനെയുളള ആളുകള്‍ അവര്‍ക്കു ചുറ്റും അവരുടേതായ ഒരു സ്വതന്ത്ര സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തിയിരിക്കുകയാണ്. അവിടെ എന്നും മാന്ദ്യമേയുളളൂ. വളര്‍ച്ച എന്നൊന്നില്ല. അവരുടെ ജീവിതത്തില്‍ എന്തെങ്കിലും ചലനമുണ്ടാക്കിയിട്ടുളളത് രണ്ടു രൂപയ്ക്ക് അരി, തൊഴില്‍ ഉറപ്പു പദ്ധതി, സ്‌കൂള്‍ ഉച്ചഭക്ഷണം തുടങ്ങി അപൂര്‍വം സര്‍ക്കാര്‍ പരിപാടികള്‍ മാത്രമാണ്. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്കൊന്നിനും സാധാരണക്കാരന്റെ അടുക്കല്‍ വരെ എത്തിച്ചേരുന്നതും അവന്റെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുതകുന്നതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇച്ഛാശേഷിയില്ലാത്തതുകൊണ്ടാണ് എന്‍.ടി.രാമറാവുവും, എം.കരുണാനിധിയും അധികാരത്തിലേറിയത്. ഇങ്ങനെയുളള സാധാരണക്കാര്‍ പട്ടിണി കിടന്നിട്ടും ചത്തുപോകാത്ത പ്രതിഭാസത്തെയാണ് ഏഴര ശതമാനം, എട്ടുശതമാനം വളര്‍ച്ച എന്ന് വിശേഷിപ്പിക്കുന്നത്.
സാമ്പത്തിക മാന്ദ്യം മൂലം തൊഴില്‍ ലഭിക്കാത്ത യുവാക്കള്‍ക്കും സ: ജോര്‍ജ് ബുഷിനും ശ്രീ: ഒബാമയ്ക്കും സമര്പണം


Saturday, August 06, 2011

ഓര്‍മകളിലെ സൗഹൃദം...

ഒട്ടും നിനചിരിക്കാതേയകതാരില്‍

പൊട്ടി വിടര്‍ന്നതാണീ സൗഹൃദം

എന്തു പേരിട്ടു വിളിക്കണം ഞാനിതി -
...
നെങ്ങനെ കാക്കേണമെന്റെ ഹൃത്തില്‍ ?

എന്നോ കണ്ടതാണാ മുഖം, പിന്നെ-

യിന്നോളമാസ്വരം കേട്ടുമില്ല.

എങ്കിലും എന്റെയീ ഹൃത്തിനാരാമത്തില്‍

തങ്കനിറമാര്‍ന്ന പൂവാണു നീ

കാണുന്ന രൂപമോ കേള്‍ക്കുന്ന ശബ്ദമോ

കാണില്ല ശാശ്വതമായ് ഭുവിയില്‍

ആത്മാവൊരാത്മാവിനെകുമാ സൗഹൃദം

ആത്മാര്‍ത്ഥമെങ്കില്‍, നശിയ്ക്കുകില്ല...

Thursday, August 04, 2011

പെണ്ണൊരുമ്പെട്ടാല്‍ ഇന്റര്‍നെറ്റില്‍ എന്തെല്ലാം...!!!

ഫേസ്ബുക്കില്‍ കയറിയാല്‍ പലര്‍ക്കും ഒടുക്കത്തെ വെപ്രാളമാണ്. രണ്ടു ദിവസം പട്ടിണി കിടന്ന ശേഷം ബുഫേ ഡിന്നറിനു കയറിയത് പോലുള്ള ഒരു ആക്രാന്തം. വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ കൊത്തും. കണ്ടവന്റെയൊക്കെ മെക്കിട്ടു കയറി മെസ്സേജു വിടും, കമന്റടിക്കും. പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിചയമുള്ളവള്‍ക്കും ഇല്ലാത്തവള്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കും. കാണുന്നവരോടൊക്കെ ചാറ്റ് ചെയ്യും. അഡ്രസ്‌ ചോദിക്കും. മൊബൈല്‍ നമ്പരും ഫോട്ടോയും കൈമാറും. വായില്‍ വരുന്നതൊക്കെ എഴുതി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും. (ഇതൊന്നും ഞാന്‍ ചെയ്യാറേ ഇല്ല കേട്ടോ :) ) ചുരുക്കത്തില്‍ ഫേസ്ബുക്കിലെത്തിയാല്‍ ഒരു സെക്കന്റ്‌ ഒഴിവില്ല. മുടിഞ്ഞ ബിസി.

പെണ്‍പിള്ളേര്‍ എവിടെയുണ്ടോ അതിന്റെ നേര്‍ എതിര്‍ദിശയില്‍ വായ്നോക്കികള്‍ ഉണ്ടാവുമെന്നതാണ് ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍‍. ശക്തമായ മണ്‍സൂണ്‍ അനുഭവപ്പെടുന്ന കേരളത്തെപ്പോലുള്ള ന്യൂനമര്‍ദ മേഖലകളില്‍ എതിര്‍ദിശയിലേക്കുള്ള ആകര്‍ഷണത്തിന്റെ ഗ്രാവിറ്റി അല്പം കൂടും!. ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെയാണ് ഏറ്റവും ശക്തമായി ഈ ഗ്രാവിറ്റി അനുഭവപ്പെടുന്നത്. പെണ്‍ബ്ലോഗര്‍മാര്‍ എന്തെഴുതിയാലും അവിടെ 'ഹായ് പൂയ് എന്തൊരു പ്രതിഭ!' എന്ന് കമന്റ് ഇടാന്‍ പൂവലാന്മാരുടെ ഉന്തും തള്ളും ഉണ്ടാകുന്നത് അവരുടെ കുഴപ്പമല്ല, ഈ 'ഫോര്‍ത്ത് ലാ' യുടെ കളിയാണ്. എന്റെ ബ്ലോഗില്‍ അത്തരം കമ്മന്റുകള്‍ വരാത്തത് എന്റെ എഴുത്തിന്റെ കുഴപ്പമാണ് എന്ന് കരുതരുത്, പ്രൊഫൈലില്‍ ഇട്ട ഫോട്ടോയുടെ പ്രച്നമാണ് . (ഗൂഗിളില്‍ നിന്ന് ഏതെങ്കിലും ഒരു വരട്ട് ചെല്ലക്കിളിയുടെ ഫോട്ടോ ഇട്ടു ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിരുന്നെങ്കില്‍ എനിക്കെപ്പോള്‍ ജ്ഞാനപീഠം കിട്ടീന്നു ചോദിച്ചാല്‍ മതി!!.. ആ ഫുദ്ധി അന്ന് തോന്നിയില്ല, ഇനി പറഞ്ഞിട്ട് കാര്യവുമില്ല)

സ്ത്രീകള്‍ക്ക് നാം 33% സംവരണം നമ്മള്‍ നല്‍കിയിട്ടുണ്ട്.
അതൊന്നും ഇന്റര്‍നെറ്റില്‍ ഇല്ല. എന്നിട്ടും, സ്ത്രീകള്‍ക്ക് ഇവിടെ ഇത്രേം പ്രാധാന്യം.!
എന്റെ അനന്ത പദ്മനാഭാ.....!!!!!!!!!!
ആരേം കുറ്റം പറയുന്നില്ല.വിശാലമായ എണ്ണപ്പാടം ഉള്ള ഇറാഖിനെ അല്ലെ അമേരിക്ക ആക്രമിച്ചത്?
അല്ലാതെ ദാരിദ്ര നാരായണന്‍മാര്‍ ഉള്ള ഇന്ത്യയെ അല്ലല്ലോ?
[ഇതിലും മാന്യമായി ഈ "സ്ത്രീസംരക്ഷക" സമൂഹത്തെ, അവരുടെ "ചേതോവികാരത്തെ" വരച്ചു കാണിക്കാന്‍ ആവില്ല.
സദയം ക്ഷമിക്കുക]

പിന്കുറിപ്പ്: പാക്‌ വിദേശ കാര്യ മന്ത്രി ഹീര രബ്ബാനിയുടെ പേര് ഗൂഗിളില്‍ ഏറ്റവും അധികം SEARCH ചെയ്യപ്പെട്ട KEYWORD.
അവരുടെ ചിത്രത്തിനും വീടിയോകള്‍ക്കും ആവശ്യക്കാരേറെ!!!



കടപ്പാട്: ബഷീര്‍ വള്ളിക്കുന്ന്

Monday, August 01, 2011

ചിരിച്ചു കൊണ്ട്, വിട....

അങ്ങനെ ദേ നാല് വര്‍ഷം തീര്‍ന്നു. കോളേജ് തീരുന്നതിനു ഒരു ഒന്ന് രണ്ടു മാസം മുന്നേ വരെ “ദൈവമേ, ഈ ക്ലാസ്സ്‌ ഒക്കെ തീര്‍ന്ന്‍ കിട്ടണേ. ” എന്നാണ് പ്രാര്‍തിച്ചത്. എന്നെ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല. അവസാന വര്‍ഷ ക്ലാസുകള്‍ മഹാ ബോര്‍ ആയിരുന്നു. കോളേജ് കഴിഞ്ഞു, ഇനി എന്തും വിളിച്ചു പറയാം എന്നുള്ള അഹങ്കാരം കൊണ്ട് പറയുന്നതല്ല. സത്യമാണ്.! ഇത് എന്‍റെ മാത്രം കാഴ്ചപാട് ആയിരിക്കാം.
അപ്പോ കാര്യത്തിലേക്ക് വരാം. വേറൊന്നുമല്ല. കോളേജ് അവസാനിക്കാറായി എന്നുള്ള ആ സത്യം തലയില്‍ കയറിയത് മുതല്‍ ക്ലാസ്സില്‍ ഇരിപ്പ് ഉറയ്ക്കുന്നില്ല. “ഒന്നൂടെ ക്ലാസ്സ്‌ ടൂര്‍ പോവാം, ക്ലാസ്സ്‌ കട്ട്‌ചെയ്ത് ചെറായിയില്‍ പോയി വെയിലത്ത്‌ ഇരുന്നു തിരമാലകള്‍ എണ്ണാം, കാന്‍റീന്‍’ല്‍ പോവാം.. ” ചുരുക്കി പറഞ്ഞാല്‍ ക്ലാസ്സ്‌ ഒഴികെ ബാകി എവിടെ വേണെമെങ്കിലും പോവാമെന്ന്!
അല്ല, ഈ പഠിത്തമൊക്കെ കഴിഞ്ഞിട്ട് വല്ല ജോലിയും കിട്ടുമോ എന്നുള്ള വേവലാതി
വേറെയുണ്ട്. പക്ഷെ അത് തല്‍കാലം ഇവിടെ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
അവസാനത്തെ രണ്ടു മൂന്നു ദിവസം എത്തിയപ്പോ പിന്നെ എല്ലാരോടും,” വിളിക്കണേ, മെസ്സേജ് ചെയ്യണേ, Facebookല്‍ കാണാലോ അല്ലെ, ” ഇങ്ങനെയൊക്കെ ആയി സ്ഥിരം പല്ലവി.

അന്നൊക്കെ “ഇതിലിപ്പോ എന്താ ഇത്ര വിഷമം. ഞാന്‍ ഇപ്പോഴും എല്ലാര്‍ക്കും മെസ്സേജ് അയക്കാലോ, ” എന്ന് വിചാരിച്ചു! ഇപ്പോഴല്ലേ ക്ലാസ്സിലെ 63 പേര്‍ക്കും മെസ്സേജ് അയകുന്നതിന്റെ വിഷമം അറിയുന്നത്! എന്നാലും ഞാന്‍ അയക്കുന്നുണ്ട് കേട്ടോ!!
Farewell day ക്ക് എന്താണെന്ന് അറിയില്ല , പലര്‍ക്കും ഒരു വികാരവും ഇല്ലായിരുന്നു. Lecturers എല്ലാരും ഞങ്ങളുടെ കുറ്റവും കുറവും, കൂടെ ഇത്തിരി പൊക്കിയും പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു. ആരും കരഞ്ഞില്ല.. ഏതായാലും നന്നായി. ചിരിച്ചു കൊണ്ട് വിട പറയുന്നത് അല്ലെ നല്ലത്? എന്ന് വെച്ച വിട പറയല്‍ ദിവസം ആയിട്ട് കരുതുന്നില്ല...
ഇനിയും എല്ലാരെയും കാണും. ചെറായിയും കല്യാണങ്ങളും ഒക്കെ ഉണ്ടല്ലോ, ചെന്നിരുന്നു രണ്ടു വാക്ക് പറയാന്‍, പിന്നെ കൊറേ ഫോട്ടോ എടുക്കാന്‍‍!
എന്‍റെ classmatesനു വേണ്ടി ഒരു കുറിപ്പ് ” ഈ സൗഹൃദം ഇവിടെ തീര്‍ന്നു എന്ന് വിചാരിക്കരുത്. ഓരോ Get -Together ഒക്കെ വെക്കുമ്പോള്‍ വന്നേക്കണേ!!!



-----------സസ്നേഹം സനീഷ് പുത്തൂരത്ത്

Thursday, July 28, 2011

ഷീല വധം- ഷീല മനുഷ്യാവകാശം അര്‍ഹിക്കുന്നില്ലേ?

ആ പാവം സ്ത്രീ ബെല്ലടിക്കുന്നതു കേട്ട് മുന്‍ വശത്തെ വാതില്‍ തുറന്നപ്പോള്‍ കണ്ടതു തനിക്കു പരിചയമുള്ള ആളായിപ്പോയി എന്ന ഒരബദ്ധം മാത്രമെ സംഭവിച്ചുള്ളു. അതിനു കൊടുക്കേണ്ടി വന്ന വിലയോ സ്വന്തം ജീവിതവും. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം കുറ്റവാളികള്‍ പോലീസ് കസ്റ്റടിയിലായി, അതോടെ പ്രശ്നങ്ങാളും തുടങ്ങി.
കേസിലെ ഒന്നാം പ്രതി പോലീസ് കസ്റ്റടിയില്‍ മരിക്കുന്നു. പിന്നെ നമ്മള്‍ കാണുന്ന കാഴ്ച , കേള്‍ക്കുന്ന കേള്‍വി ആകെ തല തിരിഞ്ഞതായി. കസ്റ്റടിയില്‍ മരിച്ച സമ്പത്ത് നല്ല ഒന്നാം നമ്പര്‍ സമരിയാക്കാരനും നല്ലവനുമായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. പത്രങ്ങളുടേയും മറ്റു മാധ്യമങ്ങളുടേയും നിലവിളി കേട്ടപ്പോള്‍ ഏതാണ്ട് മരിച്ച ഷീല ഏതാണ്ട് മോശം സ്വഭാവക്കാരിയും (അവരുടെ ആത്മാവ് ക്ഷമിക്കട്ടെ) സമ്പത്ത് നല്ലവനുമായി മാറി.
മനുഷ്യാവകാശം ലംഖിചിരിക്കപ്പെട്ടിരിക്കുന്നു, വളരെ ക്രൂരവും മ്രിഗീയവുമായിപ്പോയി എന്ന മട്ടിലുള്ള നിലവിളികള്‍ സമ്പത്തിനു വേണ്ടി ഉയരുമ്പോള്‍ പാവം ഷീലയോട് ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. മരിച്ച ഷീലക്ക് മനുഷ്യാവകാശമില്ലെ? അവരുടെ ജീവിതം അവരാഗ്രഹിച്ചിട്ട് തീര്‍ന്നതല്ലല്ലോ? അവരുടെ ആത്മാവ് ദൂരെയിരുന്ന് കേഴുന്നത് ഞാന്‍ കേള്‍ക്കുന്നു. എന്തിനെന്നെ ഇല്ലാതാക്കി, എനിക്കിനിയും എന്റെ കുടുംബത്തിന്റ്റെ, ഭൂമിയുടെ കൂടെ ജീവിക്കണം എന്നവരാര്‍തു കേഴുന്നത് നിങ്ങളും കേള്‍ക്കുന്നില്ലേ. എന്നാല്‍ സമ്പത്തിനറിയാം, കൊല ചെയ്യുന്ന ആ നിമിഷത്തില്‍ തന്നെ തന്റെ ജീവിതം ഇല്ലാതായി എന്ന്. ഇനി പോലീസ്, കേസ് , ജയില്‍ ഇതാണ് തന്റെ ജീവിതമെന്നയാള്‍ക്കറിയാം. പോലീസ് പിടിയിലാകുന്നതു വരെ മാത്രമുള്ള മനുഷ്യാവകാശമേ തനിക്ക്ക്കുള്ളുവെന്നും അയാള്‍ക്കരിയാം. പിന്നെ നമ്മളെന്തിന് ആ ക്രിമിനലിനു വേണ്ടി കേഴണം !!!!

Saturday, July 23, 2011

ആലപ്പുഴ ട്രിപ്പ്‌

Alappuzha Slideshow: SANEESH’s trip from Palghat, Kerala, India to Alappuzha was created by TripAdvisor. See another Alappuzha slideshow. Create your own stunning slideshow with our free photo slideshow maker.