ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Wednesday, August 31, 2011

വഴിവക്കിലെ സര്‍ഗാത്മകത-ചില ഓട്ടോലിഖിതങ്ങള്‍

ഒരു പാട് യാത്രകള്‍, യാത്രക്കിടയിലെ ചില നുറുങ്ങുകള്‍...
അത് പോലെ, നമ്മള്‍ വായിച്ചു ചിരിച്ചു തള്ളിക്കളയുന്ന ചില മേമ്പൊടികള്‍...
വഴിയിലും വഴിവക്കിലും നമ്മെ ചിരിപ്പിക്കുന്ന ഈ സര്‍ഗാത്മകതയെ കാണാതെ പോകുന്നതില്‍ ഇത്തിരി കുറ്റബോധവും ഉണ്ടെന്നു കൂട്ടിക്കോളൂ...
ചുവരെഴുത്തുകളെയും സർഗാത്മകതയുടെ ഇടങ്ങളെയും തപ്പി നടക്കുന്നതിനിടയിൽ കാണപ്പെട്ട ഒന്നാണ് നാട്ടിൻ പുറങ്ങളിലെ ഓട്ടോകളിൽ കാണുന്ന ലിഖിതങ്ങൾ.. പ്രണയവും, പ്രതിഷേധവും കഷ്ടപ്പാടും മനസിന്റെ അല്ലറ ചില്ലറ ഇഷ്ടാനിഷ്ടങ്ങളും അവിടെ ലിഖിതങ്ങളായി മാറുന്നു... എന്നു കരുതി പബ്ലിക് ബാത്തറും പോലെ വല്ലോർക്കും വലിഞ്ഞുകേറി എഴുതാനൊക്കില്ല എന്നുമാത്രം..
പൂരപ്പറമ്പിലേക്ക് എഴുന്നള്ളിക്കുന്ന ആനയെപ്പോലെ ചമയിച്ചിരിക്കും പല ഓട്ടോകളും .. അന്നം തരുന്ന വണ്ടിയെ സുന്ദരക്കുട്ടപ്പന്മാരാക്കി കൊണ്ടു നടക്കാൻ മിക്ക ഓട്ടോഡ്രൈവർമാരം മത്സരിക്കും...


ഈ വിനീതനെ ഏറ്റവും ആകർഷിച്ചത് ഓട്ടോകളിലെ മിനുക്കു പണികളോ കാഴ്ച ഭംഗിയോ അല്ല... പല ഓട്ടോകളിലും കുറിച്ചിട്ടാ ആ കുഞ്ഞു ലിഖിതങ്ങളാണ്..

പലതിലും, പാവം നീ... എന്ന പുഛവും.. ഹമ്പട ഞാനേ എന്ന അഹങ്കാരവും ആവും. ആ വരികൾ..!
പ്രണയകാലം.....
ഒന്നു ചിരിച്ചൂടെ മുത്തേ....
ഖൽബാണു ഫാത്തിമ.
ഇജ്ജബടെ നിക്ക് ഞാനിപ്പം വരാം.
കരയല്ല മുത്തേ.... കണ്മഷി മായൂലേ....

എന്നിങ്ങനെ എന്തിന്റെയോ ഒരു ഇതു ഉള്ള വരികൾ...! ചില ഓട്ടോകളിൽ രോമാഞ്ചം കൊള്ളിക്കുന്ന പ്രണയ കാവ്യങ്ങളും സാഹിത്യങ്ങളും കാണാം... എന്നിരുന്നാലും എന്നെ ഏറ്റവും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും ഞങ്ങളുടെ നാട്ടിലെ ഒരു ഓട്ടോയിൽ കണ്ട ഈ വരികളാണ്..

“ എന്റെ സന്തോഷവും സേട്ടുവിന്റെ സ്വപ്നവും..”
വണ്ടിയുടെ അടവ് തെറ്റിയാൽ വണ്ടി അടിച്ചു മാറ്റാൻ തക്കം പാർത്തിരിക്കുന്ന സേട്ട് മാർക്കൊരു വെപ്പ്...!!

ചിലതിലെ ലിഖിതങ്ങൾ സിനിമാ പോസ്റ്റർ പോലെ ഇടക്കിടെ മാറിക്കൊണ്ടിരിക്കും .. മറ്റു ചിലപ്പോൾ മാറ്റിക്കപ്പെടുന്നതും.... നാട്ടിലെ അല്ലറ ചില്ലറ നെഗളിപ്പുള്ള ഒരു വിദ്വാൻ ഓട്ടോയുടെ പിറകിൽ ഇങ്ങിനെ എഴുതി...
“വഴിമാറെടാ മുണ്ടെക്കെൽ ശേഖരാ....”
പുറകിൽ വരുന്ന വാഹനക്കാർ അതു വായിച്ച് ചെറുതായൊന്നു നെറ്റി ചുളിക്കാതിരിക്കുമോ...??

സംഗതി ലാലേട്ടന്റെ ഡയലോഗാണെന്നത് സത്യം..!. പക്ഷെങ്കിൽ ഒരിക്കൽ ടാർജറ്റ് തികക്കാനിറങ്ങിയ എസ്സ്.ഐ ഏമാന് ആ ലിഖിതം അത്രക്കങ്ങട് കണ്ണിൽ പിടിച്ചില്ല.... മൂപ്പര് കുത്തിനു പിടിച്ചു ചെറുതായൊന്നു വിരട്ടി... അവിടെ വച്ചു തന്നെ ആ എഴുത്ത് മായ്ച്ചു കളയിപ്പിക്കുകയും ചെയ്തു...( എസ്സ്.ഐ യുടെ പേര ശേഖരൻ എന്നായിരുന്നത്രേ..! അതു പിന്നീടാണു അറിഞ്ഞത്..)

പിന്നീട് ആ വരികൾ മാറ്റി എഴുതിയതിങ്ങനെ.
"ഈ പാവം പൊയ്ക്കോട്ടേ..."
(ഏതോ ഒരു പടത്തിൽ ഇങ്ങിനെ ഒരു വരി കണ്ടതായി ഓർക്കുന്നു..)

വല്ലവളുമാരും കണ്ണിറുക്കി കാണിച്ച് അവസാനം കുരിശു ചുമക്കണ്ടാന്നു കരുതിയാവും ഈ വരികൾ...

"അടുക്കല്ല മോളേ....... അടവു തെറ്റും..."

കാർന്നൊരെ പേടിയുള്ള ഒരുവന്റെ കമന്റ്. “ഇഷ്ടമാണു പക്ഷെ ഇക്കയാണു പ്രശ്നം..”

വല്ലവരുടെയും കണ്ണു പറ്റേണ്ട എന്നു കരുതിയാവും ഈ വരികൾ...

“പണം വാരാനല്ല്ല.... അരി വാങ്ങാനാ...”
ഓവർടേക്ക് ചെയ്യുന്നവനോട്... “ വന്നു മുട്ടല്ലേ.... കഞ്ഞി മുട്ടിക്കല്ലേ..”

"ഫൊളൊ മീ.. ഡോണ്ട് കിസ്സ് മീ.." പൊറകെ വരുന്നതൊക്കെ കൊള്ളാം.... വന്നു മുട്ടരുതെന്നു ചുരുക്കം..

മലപ്പുറത്തെ ഒരു ഓട്ടോയിൽ എഴുതിയ വരികൾ ഇങ്ങിനെ.....
“ മുണ്ടണ്ട മുണ്ടണ്ട..... മുണ്ട്യാ പൊറാട്ട... “
സംഗതി എന്താണെന്നു എനിക്കും ആദ്യം പിടികിട്ടിയില്ല... പിന്നീട് ഓട്ടോകാരനായ എന്റെ ഒരു സുഹ്യത്തിനോട് ചോദിച്ചപ്പോൾ ആണു സംഗതിയുടെ ഗുട്ടൻ പിടികിട്ടിയത്... അതു ഓട്ടോആശാന്മാരുടെ ഒരു പൊതു മുദ്രാവാക്യം ആണെത്രെ.....!! എന്തിനും ഏതിനും ചെലവു ചെയ്യിക്കുന്ന ഈ കാലത്ത്., ഒരു ലോംഗ് ട്രിപ്പ് കിട്ടിയ വിവരം എങ്ങനെയെങ്കിലും മറ്റുള്ളവർ അറിഞ്ഞാൽ ചിലവു ചെയ്യേണ്ടി വരുമെത്രെ...അതാണു “ മുണ്ടണ്ട മുണ്ടണ്ട..... മുണ്ട്യാ പൊറാട്ട... “ (പറയണ്ട പറയണ്ട പറഞ്ഞാൽ പൊറാട്ട എന്നാണു അർഥം .)
ചില ആശാന്മാർ വല്യ വല്യ തത്ത്വചിന്തകളും മറ്റും എഴുതിവെക്കാറുണ്ട് .ചില്ലപ്പോൾ അവർക്ക് തന്നെ അതിന്റെ അർഥം അറിയുമോന്നു സംശയമാണു... എന്നാലും മറ്റുള്ളവരുടെ ഇടയിൽ മോശക്കാരനാവരുതല്ലോ.... കേരളത്തിൽ എല്ലായിടത്തും കാണുന്ന ഒന്നാണോ ഇതെന്നു എനിക്കറിയില്ല...
പൊതുവേ മലാബാർ ഏരിയകളിലെ നാട്ടിൻ പുറങ്ങളിലെല്ലാം ഇതു കാണാറുണ്ട്..!!
നിങ്ങളും കണ്ടിട്ടില്ലേ ഇതുപോലെ ലിഖിതങ്ങൾ..?

Thursday, August 11, 2011

സാമ്പത്തികമാന്ദ്യം-ചില "കണ്ടെത്തലുകള്‍"(മണ്ടത്തരങ്ങള്‍)

അരി മേടിക്കാനുളള കാശെടുത്ത് ന്യൂ ഈയര്‍ ആഘോഷിച്ചാല്‍ സാമ്പത്തികമാന്ദ്യം.
കുട്ടിയായിരിക്കുമ്പോള്‍ കേട്ടിട്ടുളള ചൊല്ലാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന്. ഓണമടുക്കുമ്പോള്‍ പലപ്പോഴും ഞാന്‍ വീടായ വീടെല്ലാം അരിച്ചു പെറുക്കിയിട്ടുണ്ട് കാണം ഇരിക്കുന്നതെവിടാണെന്നറിയാന്‍.ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. കുറെക്കാലം മുന്‍പ് മുടി നീട്ടി വളര്‍ത്തി രാത്രിയില്‍ വന്നിറങ്ങിയ അമേരിക്കന്‍സുഹൃത്തിനോടു ചോദിച്ചപ്പോള്‍ അമേരിക്കയിലൊക്കെ മാന്ദ്യം! ഭയങ്കര സാമ്പത്തികമാന്ദ്യം! എന്നായിരുന്നു മറുപടി. ഏതാനും നാളുകള്‍ കഴിഞ്ഞ് ലോഹ്യമായി അടുത്തുകൂടി ചോദിച്ചപ്പോള്‍ ആശാന് അവിടെ കുക്കറിനകത്തു വാറ്റായിരുന്നു സൈഡ് ബിസിനസ്സ്. മലയാളികള്‍ കുടിക്കുന്നത് നാലാളറിയാനായതിനാല്‍ കുറെക്കഴിഞ്ഞപ്പോള്‍ വിദ്വാനെ പോലീസു പൊക്കി. പിടിച്ച ലിറ്ററു കണക്കിനു സാധനം കണ്ടിട്ട് പോലീസു ചോദിച്ച ചോദ്യം ഇതുണ്ടാക്കുന്ന മെഷീന്‍ എവിടെ എന്നാണ്. ഇടി കൊണ്ടു പഴുത്തിട്ടും അവരുടെ ചോദ്യം അവസാനിച്ചില്ല. മെഷീന്‍ ഇല്ല എന്നത് അവര്‍ക്കൊട്ടു മനസിലായതുമില്ല. എത്ര ഇടിച്ചിട്ടും വിവരം വെളിപ്പെടുത്താത്ത അപകടകാരിയായ ഇന്ത്യാക്കാരനെ അവസാനം അവര്‍ കയററിവിടുകയായിരുന്നു.
ഇതേ അവസ്ഥയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യത്തിലും. ആരോടു ചോദിച്ചാലും മാന്ദ്യം മാന്ദ്യം എന്നു പറയും. സംഗതിയൊട്ടു കാണാനും പറ്റിയിട്ടില്ല. ഇയ്യിടെയാണ് മാന്ദ്യത്തെ അതിന്റെ ലളിതമായ രൂപത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. റഷ്യയിലും ചൈനയിലും വ്യത്യസ്ത കലണ്ടറുകളായതിനാല്‍ ന്യൂ ഈയര്‍ ജനുവരി ഒന്നിനല്ലെന്ന് കേട്ടിട്ടുണ്ട്. അയല്‍വക്കത്തെ ദിവാകരന്‍ ഡിസംബര്‍ 31 ന് ആടിനെ വിററ പൈസമുഴുവന്‍ കൊടുത്ത് പൂസായി വന്നപ്പോള്‍ സഞ്ചാരപാതയില്‍ അപഭ്രംശം സംഭവിച്ച ഏതോ ഉപഗ്രഹങ്ങളെപ്പോലെ ദിവാകരന്റെ കുട്ടികള്‍ വീടിനു ചുറ്റും കിടന്നോടുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു വടിയുമായി ദിവാകരന്‍ പിന്നാലെയുണ്ട്. സന്ധ്യക്ക് കണ്ണുവെട്ടിച്ച് ഏഴിലും ഒന്‍പതിലും പഠിക്കുന്ന അവര്‍ ഓടി ക്ഷീണിച്ച് ഈയുളളവന്റെ വീട്ടിലെത്തി. 'ചേട്ടാ ചൂടുവെളളം എന്നതിന്റെ ഹിന്ദി വാക്കെന്താണെന്നു പറഞ്ഞു തരണം. അതു പറയാതെ അച്ഛന്‍ വീട്ടിക്കേറ്റത്തില്ല.' മൂത്തവന്‍ വിക്കിവിക്കി പറഞ്ഞു. ഠണ്ടാ പാനി എനിക്കു വരുന്നുണ്ട്. പക്ഷേ ചൂടുവെളളത്തിന്റെ വാക്കു കിട്ടുന്നില്ല. അവരെ അടിയില്‍ നിന്നു രക്ഷിക്കാനുളള ആ വാക്കു മാത്രം ഓര്‍മ്മയിലേക്കു വന്നില്ല. ദിവാകരന് അന്നു ന്യൂ ഈയറായിരുന്നു എന്ന് പിറ്റേന്നാണു മനസ്സിലായത്. വെളളിയാഴ്ച രാവിലെ ചായക്കടയില്‍ പോയി ചായ കുടിക്കാനോ ചന്തയ്ക്കു പോകാനോ ദിവാകരന് കഴിഞ്ഞില്ല. വീട്ടില്‍ രാവിലെ കാപ്പിക്ക് പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. കുട്ടികള്‍ സ്‌കൂളില്‍ പോയില്ല. പത്തുമണിയായപ്പോള്‍ ദിവാകരന്റെ ഭാര്യ അപ്പുറത്തു വന്ന് എന്തോ വാങ്ങിക്കൊണ്ടു പോയി. ദിവാകരന്‍ നോര്‍മലായതോടെ ഉയര്‍ന്നു കേട്ടതെല്ലാം ദിവാകരന്റെ ഭാര്യയുടെ ശബ്ദമായിരുന്നു. പ്രശ്‌നങ്ങള്‍ കുറെ ദിവസത്തേക്കു നീണ്ടു നിന്നു.
ഇതുതന്നെയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥയിലും സംഭവിക്കുന്നത്. അതിന്റെ അനിവാര്യമായ അവസ്ഥാന്തരങ്ങളാണ് സാമ്പത്തിക മാന്ദ്യവും സാമ്പത്തിക വളര്‍ച്ചയും. സമൃദ്ധിയുടെ ഒത്ത നടുവില്‍ വെച്ചാണ് മാന്ദ്യം പൊട്ടിപ്പുറപ്പെടുന്നത്. മാന്ദ്യമുണ്ടാകുമ്പോള്‍ വില കൂടുകയല്ല; കുറയുകയാണ് ചെയ്യുക. പണിയെടുക്കാനാളുണ്ട് പണിയില്ല, യന്ത്രങ്ങളുണ്ട് അവ പ്രവര്‍ത്തിക്കുന്നില്ല, അസംസ്‌കൃതവസ്തുക്കളുണ്ട് ഉത്പാദനമില്ല. മുതലാളിത്ത വ്യവസ്ഥിതിയില്‍ ഉത്പാദനത്തിനു നിയന്ത്രണമോ ആസൂത്രണമോ ഇല്ല. ലാഭമുളള മേഖലയില്‍ ആളുകള്‍ കൂടുതലായി മുതല്‍ മുടക്കും. ആ മേഖലയ്ക്കാവശ്യമായതിലും കൂടുതലായി വന്‍തോതില്‍ മുതല്‍ നിക്ഷേപിക്കുമ്പോള്‍ അതിന് ഡിമാന്റുമായി ഒരു പൊരുത്തവുമുണ്ടാവുകയില്ല. മത്സരം മുറുകും. പിടിച്ചു നില്‍ക്കാനാകാത്ത കമ്പനികള്‍ പൂട്ടും. ചിലവ ഉത്പാദനം കുറയ്ക്കും. ആ മേഖലയില്‍ മാന്ദ്യമുണ്ടായതായി വെളിവാക്കപ്പെടും. ഒരു ജനസമൂഹത്തിനാവശ്യമായ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് കണക്കെടുത്ത ശേഷം ആവശ്യമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നിടത്ത് ഇത്തരത്തില്‍ മാന്ദ്യം ഉണ്ടാവുകയില്ല. എല്ലാ സമ്പദ് വ്യവസ്ഥയിലും വിശ്വാസ്യതയ്ക്കും ഉറച്ച ഭരണകൂടത്തിനും പ്രസക്തിയുണ്ട്.
സമ്പദ് വ്യവസ്ഥയുടെ പടിപടിയായുളള വളര്‍ച്ചയുടെ ഫലമായി എണ്ണയുത്പാദനമൊന്നുമില്ലാത്ത ദുബായില്‍ റിയല്‍ എസ്റ്റേറ്റു മേഖലയില്‍ വന്‍ നിക്ഷേപമുണ്ടായി. ഊഹക്കച്ചവടത്തിലധിഷ്ഠിതമായ ഷെയര്‍ മാര്‍ക്കറ്റും, ഐടി രംഗവും, യുദ്ധമേഖലയിലെ അനിശ്ചിതാവസ്ഥയും, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ചയുമൊക്കെ അമേരിക്കയെ മാന്ദ്യത്തിലാക്കിയപ്പോള്‍ അത് ലോകരാജ്യങ്ങളെ ബാധിച്ചു. അമേരിക്കയിലെയും മറ്റും താരങ്ങള്‍ മോഹവിലയ്ക്ക് ആഡംബര കെട്ടിടങ്ങള്‍ വാങ്ങുകയില്ലെന്നു വന്നപ്പോള്‍ ദുബായിലെ കമ്പനികള്‍ തകര്‍ന്നു. ബുര്‍ജ് ദുബായ് ഓപ്പണ്‍ ചെയ്തത് ഒരു തരത്തില്‍ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്നതിന് സഹായിക്കും.
കേരളത്തിലെ എം.എം. ഹസ്സനെപ്പോലെ കീറിയ വായയ്ക്ക് എന്തും വിളിച്ചു പറയുന്ന കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വായ്ത്താരിയിടുന്നത് മന്‍മോഹന്‍സിംഗിനെപ്പോലെയുളള പ്രതിഭാശാലികളുടെ നേതൃത്വത്തിലുളള ഭരണം കൊണ്ടാണ് ഇന്ത്യയില്‍ മാന്ദ്യം ബാധിക്കാതിരുന്നത് എന്നാണ്. വാസ്തവത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കുഴിയാന വരച്ചും ചിലപ്പോള്‍ ഇന്ത്യയുടെ ഭൂപടമുണ്ടാകാന്‍ പോസ്ബിലിറ്റി തീയറി അനുസരിച്ച് ഒരു ലക്ഷത്തില്‍ ഒരു സാധ്യതയുണ്ട്. അങ്ങനെയൊരബദ്ധം പോലും ഇന്ത്യയിലുണ്ടായിട്ടില്ല. അമേരിക്കയില്‍ ചീട്ടുകൊട്ടാരം പോലെ ഒന്നിനെ ആശ്രയിച്ച് മറ്റൊന്ന് എന്ന നിലയിലാണ് സമ്പദ്വ്യവസ്ഥ. അവിടുത്തെ ഒരു പൗരന്റെ ജീവിതം 18 വയസ്സാകുമ്പൊഴേ പല കമ്പനിക്കാര്‍ക്കായി തീറു കൊടുത്തു കഴിഞ്ഞിരിക്കും. ഒരു ദിവസത്തെ ഒരു മണിക്കൂര്‍ ഫഌറ്റ് കമ്പനിക്ക്, ഒരു മണിക്കൂര്‍ വണ്ടിക്കമ്പനിക്ക്, ഒരു മണിക്കൂര്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്, സോഷ്യല്‍ സെക്യൂരിറ്റിക്ക്, തുടങ്ങി പലതിനും. ഇത് ഒരു ആജീവനാന്ത ബാദ്ധ്യതയാണ്. അയാള്‍ തനിക്കു വേണ്ടി ജീവിക്കുന്നത് വളരെക്കുറച്ചു സമയമായിരിക്കും. അങ്ങനെയുളള ഒരു സ്ഥലത്ത് ജോലിയില്‍ നിന്നും ഫയര്‍ ചെയ്യപ്പെടുന്ന ഒരുവന് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ല.
കേരളവും ഇന്ത്യയും വളരെ വ്യത്യസ്തമാണ്. കേരളത്തില്‍ the art of doing nothing എന്ന തൊഴിലിലാണ് മിക്കവരും ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും 3 നേരം ആഹാരം കഴിച്ചു ജീവിക്കുക എന്നതാണ് പൗരന്റെ ഏറ്റവും വലിയ സ്വപ്‌നം. ഇങ്ങനെയുളള ആളുകള്‍ അവര്‍ക്കു ചുറ്റും അവരുടേതായ ഒരു സ്വതന്ത്ര സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്തിയിരിക്കുകയാണ്. അവിടെ എന്നും മാന്ദ്യമേയുളളൂ. വളര്‍ച്ച എന്നൊന്നില്ല. അവരുടെ ജീവിതത്തില്‍ എന്തെങ്കിലും ചലനമുണ്ടാക്കിയിട്ടുളളത് രണ്ടു രൂപയ്ക്ക് അരി, തൊഴില്‍ ഉറപ്പു പദ്ധതി, സ്‌കൂള്‍ ഉച്ചഭക്ഷണം തുടങ്ങി അപൂര്‍വം സര്‍ക്കാര്‍ പരിപാടികള്‍ മാത്രമാണ്. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്കൊന്നിനും സാധാരണക്കാരന്റെ അടുക്കല്‍ വരെ എത്തിച്ചേരുന്നതും അവന്റെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുതകുന്നതുമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇച്ഛാശേഷിയില്ലാത്തതുകൊണ്ടാണ് എന്‍.ടി.രാമറാവുവും, എം.കരുണാനിധിയും അധികാരത്തിലേറിയത്. ഇങ്ങനെയുളള സാധാരണക്കാര്‍ പട്ടിണി കിടന്നിട്ടും ചത്തുപോകാത്ത പ്രതിഭാസത്തെയാണ് ഏഴര ശതമാനം, എട്ടുശതമാനം വളര്‍ച്ച എന്ന് വിശേഷിപ്പിക്കുന്നത്.
സാമ്പത്തിക മാന്ദ്യം മൂലം തൊഴില്‍ ലഭിക്കാത്ത യുവാക്കള്‍ക്കും സ: ജോര്‍ജ് ബുഷിനും ശ്രീ: ഒബാമയ്ക്കും സമര്പണം


Saturday, August 06, 2011

ഓര്‍മകളിലെ സൗഹൃദം...

ഒട്ടും നിനചിരിക്കാതേയകതാരില്‍

പൊട്ടി വിടര്‍ന്നതാണീ സൗഹൃദം

എന്തു പേരിട്ടു വിളിക്കണം ഞാനിതി -
...
നെങ്ങനെ കാക്കേണമെന്റെ ഹൃത്തില്‍ ?

എന്നോ കണ്ടതാണാ മുഖം, പിന്നെ-

യിന്നോളമാസ്വരം കേട്ടുമില്ല.

എങ്കിലും എന്റെയീ ഹൃത്തിനാരാമത്തില്‍

തങ്കനിറമാര്‍ന്ന പൂവാണു നീ

കാണുന്ന രൂപമോ കേള്‍ക്കുന്ന ശബ്ദമോ

കാണില്ല ശാശ്വതമായ് ഭുവിയില്‍

ആത്മാവൊരാത്മാവിനെകുമാ സൗഹൃദം

ആത്മാര്‍ത്ഥമെങ്കില്‍, നശിയ്ക്കുകില്ല...

Thursday, August 04, 2011

പെണ്ണൊരുമ്പെട്ടാല്‍ ഇന്റര്‍നെറ്റില്‍ എന്തെല്ലാം...!!!

ഫേസ്ബുക്കില്‍ കയറിയാല്‍ പലര്‍ക്കും ഒടുക്കത്തെ വെപ്രാളമാണ്. രണ്ടു ദിവസം പട്ടിണി കിടന്ന ശേഷം ബുഫേ ഡിന്നറിനു കയറിയത് പോലുള്ള ഒരു ആക്രാന്തം. വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ കൊത്തും. കണ്ടവന്റെയൊക്കെ മെക്കിട്ടു കയറി മെസ്സേജു വിടും, കമന്റടിക്കും. പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിചയമുള്ളവള്‍ക്കും ഇല്ലാത്തവള്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കും. കാണുന്നവരോടൊക്കെ ചാറ്റ് ചെയ്യും. അഡ്രസ്‌ ചോദിക്കും. മൊബൈല്‍ നമ്പരും ഫോട്ടോയും കൈമാറും. വായില്‍ വരുന്നതൊക്കെ എഴുതി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും. (ഇതൊന്നും ഞാന്‍ ചെയ്യാറേ ഇല്ല കേട്ടോ :) ) ചുരുക്കത്തില്‍ ഫേസ്ബുക്കിലെത്തിയാല്‍ ഒരു സെക്കന്റ്‌ ഒഴിവില്ല. മുടിഞ്ഞ ബിസി.

പെണ്‍പിള്ളേര്‍ എവിടെയുണ്ടോ അതിന്റെ നേര്‍ എതിര്‍ദിശയില്‍ വായ്നോക്കികള്‍ ഉണ്ടാവുമെന്നതാണ് ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍‍. ശക്തമായ മണ്‍സൂണ്‍ അനുഭവപ്പെടുന്ന കേരളത്തെപ്പോലുള്ള ന്യൂനമര്‍ദ മേഖലകളില്‍ എതിര്‍ദിശയിലേക്കുള്ള ആകര്‍ഷണത്തിന്റെ ഗ്രാവിറ്റി അല്പം കൂടും!. ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെയാണ് ഏറ്റവും ശക്തമായി ഈ ഗ്രാവിറ്റി അനുഭവപ്പെടുന്നത്. പെണ്‍ബ്ലോഗര്‍മാര്‍ എന്തെഴുതിയാലും അവിടെ 'ഹായ് പൂയ് എന്തൊരു പ്രതിഭ!' എന്ന് കമന്റ് ഇടാന്‍ പൂവലാന്മാരുടെ ഉന്തും തള്ളും ഉണ്ടാകുന്നത് അവരുടെ കുഴപ്പമല്ല, ഈ 'ഫോര്‍ത്ത് ലാ' യുടെ കളിയാണ്. എന്റെ ബ്ലോഗില്‍ അത്തരം കമ്മന്റുകള്‍ വരാത്തത് എന്റെ എഴുത്തിന്റെ കുഴപ്പമാണ് എന്ന് കരുതരുത്, പ്രൊഫൈലില്‍ ഇട്ട ഫോട്ടോയുടെ പ്രച്നമാണ് . (ഗൂഗിളില്‍ നിന്ന് ഏതെങ്കിലും ഒരു വരട്ട് ചെല്ലക്കിളിയുടെ ഫോട്ടോ ഇട്ടു ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിരുന്നെങ്കില്‍ എനിക്കെപ്പോള്‍ ജ്ഞാനപീഠം കിട്ടീന്നു ചോദിച്ചാല്‍ മതി!!.. ആ ഫുദ്ധി അന്ന് തോന്നിയില്ല, ഇനി പറഞ്ഞിട്ട് കാര്യവുമില്ല)

സ്ത്രീകള്‍ക്ക് നാം 33% സംവരണം നമ്മള്‍ നല്‍കിയിട്ടുണ്ട്.
അതൊന്നും ഇന്റര്‍നെറ്റില്‍ ഇല്ല. എന്നിട്ടും, സ്ത്രീകള്‍ക്ക് ഇവിടെ ഇത്രേം പ്രാധാന്യം.!
എന്റെ അനന്ത പദ്മനാഭാ.....!!!!!!!!!!
ആരേം കുറ്റം പറയുന്നില്ല.വിശാലമായ എണ്ണപ്പാടം ഉള്ള ഇറാഖിനെ അല്ലെ അമേരിക്ക ആക്രമിച്ചത്?
അല്ലാതെ ദാരിദ്ര നാരായണന്‍മാര്‍ ഉള്ള ഇന്ത്യയെ അല്ലല്ലോ?
[ഇതിലും മാന്യമായി ഈ "സ്ത്രീസംരക്ഷക" സമൂഹത്തെ, അവരുടെ "ചേതോവികാരത്തെ" വരച്ചു കാണിക്കാന്‍ ആവില്ല.
സദയം ക്ഷമിക്കുക]

പിന്കുറിപ്പ്: പാക്‌ വിദേശ കാര്യ മന്ത്രി ഹീര രബ്ബാനിയുടെ പേര് ഗൂഗിളില്‍ ഏറ്റവും അധികം SEARCH ചെയ്യപ്പെട്ട KEYWORD.
അവരുടെ ചിത്രത്തിനും വീടിയോകള്‍ക്കും ആവശ്യക്കാരേറെ!!!



കടപ്പാട്: ബഷീര്‍ വള്ളിക്കുന്ന്

Monday, August 01, 2011

ചിരിച്ചു കൊണ്ട്, വിട....

അങ്ങനെ ദേ നാല് വര്‍ഷം തീര്‍ന്നു. കോളേജ് തീരുന്നതിനു ഒരു ഒന്ന് രണ്ടു മാസം മുന്നേ വരെ “ദൈവമേ, ഈ ക്ലാസ്സ്‌ ഒക്കെ തീര്‍ന്ന്‍ കിട്ടണേ. ” എന്നാണ് പ്രാര്‍തിച്ചത്. എന്നെ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല. അവസാന വര്‍ഷ ക്ലാസുകള്‍ മഹാ ബോര്‍ ആയിരുന്നു. കോളേജ് കഴിഞ്ഞു, ഇനി എന്തും വിളിച്ചു പറയാം എന്നുള്ള അഹങ്കാരം കൊണ്ട് പറയുന്നതല്ല. സത്യമാണ്.! ഇത് എന്‍റെ മാത്രം കാഴ്ചപാട് ആയിരിക്കാം.
അപ്പോ കാര്യത്തിലേക്ക് വരാം. വേറൊന്നുമല്ല. കോളേജ് അവസാനിക്കാറായി എന്നുള്ള ആ സത്യം തലയില്‍ കയറിയത് മുതല്‍ ക്ലാസ്സില്‍ ഇരിപ്പ് ഉറയ്ക്കുന്നില്ല. “ഒന്നൂടെ ക്ലാസ്സ്‌ ടൂര്‍ പോവാം, ക്ലാസ്സ്‌ കട്ട്‌ചെയ്ത് ചെറായിയില്‍ പോയി വെയിലത്ത്‌ ഇരുന്നു തിരമാലകള്‍ എണ്ണാം, കാന്‍റീന്‍’ല്‍ പോവാം.. ” ചുരുക്കി പറഞ്ഞാല്‍ ക്ലാസ്സ്‌ ഒഴികെ ബാകി എവിടെ വേണെമെങ്കിലും പോവാമെന്ന്!
അല്ല, ഈ പഠിത്തമൊക്കെ കഴിഞ്ഞിട്ട് വല്ല ജോലിയും കിട്ടുമോ എന്നുള്ള വേവലാതി
വേറെയുണ്ട്. പക്ഷെ അത് തല്‍കാലം ഇവിടെ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
അവസാനത്തെ രണ്ടു മൂന്നു ദിവസം എത്തിയപ്പോ പിന്നെ എല്ലാരോടും,” വിളിക്കണേ, മെസ്സേജ് ചെയ്യണേ, Facebookല്‍ കാണാലോ അല്ലെ, ” ഇങ്ങനെയൊക്കെ ആയി സ്ഥിരം പല്ലവി.

അന്നൊക്കെ “ഇതിലിപ്പോ എന്താ ഇത്ര വിഷമം. ഞാന്‍ ഇപ്പോഴും എല്ലാര്‍ക്കും മെസ്സേജ് അയക്കാലോ, ” എന്ന് വിചാരിച്ചു! ഇപ്പോഴല്ലേ ക്ലാസ്സിലെ 63 പേര്‍ക്കും മെസ്സേജ് അയകുന്നതിന്റെ വിഷമം അറിയുന്നത്! എന്നാലും ഞാന്‍ അയക്കുന്നുണ്ട് കേട്ടോ!!
Farewell day ക്ക് എന്താണെന്ന് അറിയില്ല , പലര്‍ക്കും ഒരു വികാരവും ഇല്ലായിരുന്നു. Lecturers എല്ലാരും ഞങ്ങളുടെ കുറ്റവും കുറവും, കൂടെ ഇത്തിരി പൊക്കിയും പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു. ആരും കരഞ്ഞില്ല.. ഏതായാലും നന്നായി. ചിരിച്ചു കൊണ്ട് വിട പറയുന്നത് അല്ലെ നല്ലത്? എന്ന് വെച്ച വിട പറയല്‍ ദിവസം ആയിട്ട് കരുതുന്നില്ല...
ഇനിയും എല്ലാരെയും കാണും. ചെറായിയും കല്യാണങ്ങളും ഒക്കെ ഉണ്ടല്ലോ, ചെന്നിരുന്നു രണ്ടു വാക്ക് പറയാന്‍, പിന്നെ കൊറേ ഫോട്ടോ എടുക്കാന്‍‍!
എന്‍റെ classmatesനു വേണ്ടി ഒരു കുറിപ്പ് ” ഈ സൗഹൃദം ഇവിടെ തീര്‍ന്നു എന്ന് വിചാരിക്കരുത്. ഓരോ Get -Together ഒക്കെ വെക്കുമ്പോള്‍ വന്നേക്കണേ!!!



-----------സസ്നേഹം സനീഷ് പുത്തൂരത്ത്

Thursday, July 28, 2011

ഷീല വധം- ഷീല മനുഷ്യാവകാശം അര്‍ഹിക്കുന്നില്ലേ?

ആ പാവം സ്ത്രീ ബെല്ലടിക്കുന്നതു കേട്ട് മുന്‍ വശത്തെ വാതില്‍ തുറന്നപ്പോള്‍ കണ്ടതു തനിക്കു പരിചയമുള്ള ആളായിപ്പോയി എന്ന ഒരബദ്ധം മാത്രമെ സംഭവിച്ചുള്ളു. അതിനു കൊടുക്കേണ്ടി വന്ന വിലയോ സ്വന്തം ജീവിതവും. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം കുറ്റവാളികള്‍ പോലീസ് കസ്റ്റടിയിലായി, അതോടെ പ്രശ്നങ്ങാളും തുടങ്ങി.
കേസിലെ ഒന്നാം പ്രതി പോലീസ് കസ്റ്റടിയില്‍ മരിക്കുന്നു. പിന്നെ നമ്മള്‍ കാണുന്ന കാഴ്ച , കേള്‍ക്കുന്ന കേള്‍വി ആകെ തല തിരിഞ്ഞതായി. കസ്റ്റടിയില്‍ മരിച്ച സമ്പത്ത് നല്ല ഒന്നാം നമ്പര്‍ സമരിയാക്കാരനും നല്ലവനുമായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. പത്രങ്ങളുടേയും മറ്റു മാധ്യമങ്ങളുടേയും നിലവിളി കേട്ടപ്പോള്‍ ഏതാണ്ട് മരിച്ച ഷീല ഏതാണ്ട് മോശം സ്വഭാവക്കാരിയും (അവരുടെ ആത്മാവ് ക്ഷമിക്കട്ടെ) സമ്പത്ത് നല്ലവനുമായി മാറി.
മനുഷ്യാവകാശം ലംഖിചിരിക്കപ്പെട്ടിരിക്കുന്നു, വളരെ ക്രൂരവും മ്രിഗീയവുമായിപ്പോയി എന്ന മട്ടിലുള്ള നിലവിളികള്‍ സമ്പത്തിനു വേണ്ടി ഉയരുമ്പോള്‍ പാവം ഷീലയോട് ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. മരിച്ച ഷീലക്ക് മനുഷ്യാവകാശമില്ലെ? അവരുടെ ജീവിതം അവരാഗ്രഹിച്ചിട്ട് തീര്‍ന്നതല്ലല്ലോ? അവരുടെ ആത്മാവ് ദൂരെയിരുന്ന് കേഴുന്നത് ഞാന്‍ കേള്‍ക്കുന്നു. എന്തിനെന്നെ ഇല്ലാതാക്കി, എനിക്കിനിയും എന്റെ കുടുംബത്തിന്റ്റെ, ഭൂമിയുടെ കൂടെ ജീവിക്കണം എന്നവരാര്‍തു കേഴുന്നത് നിങ്ങളും കേള്‍ക്കുന്നില്ലേ. എന്നാല്‍ സമ്പത്തിനറിയാം, കൊല ചെയ്യുന്ന ആ നിമിഷത്തില്‍ തന്നെ തന്റെ ജീവിതം ഇല്ലാതായി എന്ന്. ഇനി പോലീസ്, കേസ് , ജയില്‍ ഇതാണ് തന്റെ ജീവിതമെന്നയാള്‍ക്കറിയാം. പോലീസ് പിടിയിലാകുന്നതു വരെ മാത്രമുള്ള മനുഷ്യാവകാശമേ തനിക്ക്ക്കുള്ളുവെന്നും അയാള്‍ക്കരിയാം. പിന്നെ നമ്മളെന്തിന് ആ ക്രിമിനലിനു വേണ്ടി കേഴണം !!!!

Saturday, July 23, 2011

ആലപ്പുഴ ട്രിപ്പ്‌

Alappuzha Slideshow: SANEESH’s trip from Palghat, Kerala, India to Alappuzha was created by TripAdvisor. See another Alappuzha slideshow. Create your own stunning slideshow with our free photo slideshow maker.

Saturday, July 09, 2011

വിട...(അയ്യപ്പപ്പണിക്കര്‍ )

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌==
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കില്‍ ഈ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌...

ഇത്രയും പറഞ്ഞിട്ട്‌ ഇനി വിട പറയാതിരുന്നാല്‍ മോശം.

THIS ONE DEDICATED TO MY SISTER, SRUTHYMOL WHO WILL LEAVE HOMETOWN ON JULY 10/2011 TO JOIN FOR M.TECH IN V.I.T...!!!

Monday, July 04, 2011

വിട പറയും മുന്‍പെ...

ജീവിതമെന്ന യാത്രയില്‍ കഴിഞ്ഞ നാലു വര്‍ഷം കടന്നു പോയതു വളരെ പെട്ടെന്നായിരുന്നു.
എല്ലാമിന്നല്ലെ കഴിഞ്ഞതു പോലെ തോന്നുന്നു.
നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു അച്ഛനോടൊത്തു മാതാ കോളേജ് ഓഫ് ടെക്നോളജിയുടെ പടി കടന്നു വന്ന മീശ മുളയ്ക്കാത്ത കൊച്ചു ചെക്കന്‍...-..,...
എന്തു പെട്ടെന്നാണ് കാലം കടന്നു പോയത്...!!!
അവന്റെ മുഖത്തു ദുഖമുണ്ടോ?
എന്തൊക്കെയോ നഷ്ടമായ പോലെ...

കഴിഞ്ഞ നാലു കൊല്ലം അവനോടൊത്തു കളിച്ചും ചിരിച്ചും പിണങ്ങിയും ഇണങ്ങിയുമൊക്കെയുണ്ടായിരുന്നവര്‍ ഇനിയുള്ള യാത്രയില്‍ അവനോടൊത്തില്ല.
ഓര്‍ക്കാന്‍ ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ച നാലു വര്‍ഷങ്ങള്‍...
ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ കണ്ടതു ആനന്ദലഹരിയും സ്നേഹസന്ദേശങ്ങളുമാണ് .
ഇനിയതൊക്കെ വെറും ഡയറിക്കുറിപ്പുകള്‍ മാത്രം...
ദാ, ഇതു പോലെ!

ഓളത്തിനനുസരിച്ചൊഴുകുന്ന പൊങ്ങുതടിപോലെയാണു ജീവിതം എന്നവനു തോന്നി.
അവനെ കാത്തിരിക്കുന്ന തീരങ്ങളെപ്പറ്റിയവന്‍ മറന്നുവ്വോ?
ഇല്ല.
എന്നാല്ലും ഇതിലും മനോഹരമായ ഒരു തീരം ഇനിയുണ്ടാകുമോ?
അറിയില്ല...

മുഖത്തു എനിക്കിതൊക്കെ പുല്ലാണെന്ന ഭാവവും തേച്ചു പിടിപ്പിച്ചു ഉള്ളില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി അവന്‍ പടിയിറങ്ങി,
ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി. അതെനിക്കു സമ്മാനിച്ച എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കു ഒരായിരം നന്ദിയോടെ...

സ്നേഹപൂര്‍വം,

സനീഷ് പുത്തൂരത്ത്

Wednesday, June 29, 2011

പിറക്കാതെ പോയ പെണ്‍കുഞ്ഞിന്‍റെ ഡയറി കുറിപ്പില്‍ നിന്നും...

ജൂണ്‍-15
------------
ഞാനൊരു കുഞ്ഞു പൊട്ടായി അമ്മയുടെ ഗര്‍ഭപാത്രത്തില് പറ്റി പിടിച്ചിരിക്കുന്നു...

ജൂണ്‍-22
------------
ഇപ്പോള്‍ ഞാനൊരു കോശമായി..

ജൂലായ്-5
----------
അമ്മ അച്ഛനോട് പറയാ..നമുക്കൊരു വാവ ഉണ്ടാവാന് പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..?

ജൂലായ്-26
------------
എനിക്കിപ്പോ അമ്മ പോഷകങ്ങള്‍ തരാന്‍ തുടങ്ങിയല്ലോ..
അച്ഛമ്മ പറഞ്ഞു അമ്മേനോട് നന്നായി ഭക്ഷണം കഴിക്കാന്‍..

ആഗസ്റ്റ്3
----------
അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കാണ്, സ്കാനിങ്ങിനു പോവാന്‍..അച്ഛന്‍ അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില് കൊണ്ട് പോണേ..എനിക്ക് ഇളക്കം തട്ടാതിരിക്കാന്‍.. ഡോക്ടര് സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു അമര്ത്തിയപ്പോ, എനിക്ക് പേടിയായി, പിന്നെ അമ്മേടെ വയറ്റില് ആണല്ലോ എന്നത് എനിക്ക് ധൈര്യം തന്നു..

ആഗസ്റ്റ്-12
-----------
എനിക്കിപ്പോ കുഞ്ഞു കൈയും, കാലും, വയറും, തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ മിടിപ്പും,ശബ്ദവും എനിക്ക് കേള്‍ക്കാം....വേഗം പുറത്തെത്തി, ന്റെ അമ്മയെ കാണാന്‍ കൊതിയായി എനിക്ക്..

ആഗസ്റ്റ്-25
------------
അമ്മ വീണ്ടും സ്കാനിങ്ങിന്...അച്ഛന് ചോദിക്കാ ഡോക്ടറോട് ഞാന് എന്തു വാവയാണെന്നു..അപ്പോഎനിക്ക് ദേഷ്യോം, സങ്കടോം ഒക്കെ വന്നു..ഞാന്‍ ആദ്യമായി അമ്മയെ എന്റെ ഇളക്കത്തിലൂടെ എന്റെ പ്രതിഷേധം അറിയിച്ചു..ഞാന്‍ അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടത് തന്നെ.. ഡോക്ടര്‍ പറഞ്ഞല്ലോ ഞാന്‍ പെണ്‍കുട്ടിയാണെന്ന്..എനിക്കും സന്തോഷമായി..നല്ല ഉടുപ്പൊക്കെ ഇട്ടു അങ്ങനെ നടക്കാലോ..പെണ്‍കുട്ടി എന്ന് കേട്ടപ്പോ അച്ഛന്റേം അമ്മേന്റേം മുഖം വാടിയോന്നു എനിക്കൊരു തോന്നല്..അച്ഛനും അമ്മയും ഇന്നു മൌനികള് ആയി ഇരുന്നു..അമ്മ ഒന്നും കഴിച്ചതുമില്ല..എനിക്ക് വിശന്നിട്ടുവയ്യ....അച്ഛമ്മയോടും, അമ്മമ്മയോടും അച്ഛന്‍ പറയാണ് എനിക്ക് വളര്‍ച്ച പോരെന്ന്.. രാത്രി അമ്മയും അച്ഛനും പറഞ്ഞു എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന്ന്..എനിക്ക് സങ്കടാവുന്നു, ഞാന്‍ കുറെ ഇളകി നോക്കി. ..ഇല്ല ന്റെ അമ്മേടെ മുഖത്ത് ഒരു സന്തോഷോം ഇപ്പോ ഇല്ല.. .. എന്റെ പൊക്കിള്‍ കൊടിയില് ചുറ്റി ആത്മഹത്യ ചെയ്യാന്‍ ഞാന് ശ്രമിച്ചു നോക്കി, കഴിഞ്ഞില്ല.. എന്റെ കുഞ്ഞി ചുണ്ടുകള്‍ വിതുമ്പാന്‍ തുടങ്ങി..

സെപ്റ്റംബര്‍-3
-----------------
അമ്മയും, അച്ഛനും ആശുപത്രിയിലേക്ക്..എന്നെ കളയാന്‍..ഓപ്പറേഷന്‍ ടേബിളില് അമ്മയെ ഡോക്ടര്‍ സൂചി വെച്ചപ്പോ, അമ്മക്ക് വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു..പാവം ന്റെ അമ്മ..അരണ്ട വെളിച്ചത്തില് ഡോക്ടര് മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എന്റെ നേര്‍ക്ക്‌ വന്നപ്പോള്‍ ഞാന്‍ പേടിച്ചു മാറി.. എന്റെ പ്രതിഷേധം വക വെക്കാതെ എന്റെ കുഞ്ഞു കാല് വിരലുകളെ അവര്‍ ആദ്യം നുറുക്കിയെടുത്തു.. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.. പിന്നെ എന്റെ കാലുകള്‍, കൈകള്‍, ഉടല് എല്ലാം 15 മിനിറ്റ് കൊണ്ട് അവര് കലക്കിയെടുത്തു..
നാല് മാസം പ്രായമുള്ള ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു ആത്മാവ്..ഞാന്‍ കണ്ടു അമ്മയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം..
അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ കല്പടവുകള് കയറി യാത്ര തുടര്‍ന്നു.
.
ഇനിയുള്ള കുറിപ്പിന് തീയതികളില്ല.
==========================================
കലണ്ടര്‍ തൂങ്ങാത്ത ചുവരുകള്‍ ഇല്ലാത്ത ലോകം ആദ്യം എന്നെ പേടിപ്പിച്ചെങ്കിലും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു...
അവിടെ എത്തിയപ്പോള്‍ എന്റെ പ്രായത്തിലുള്ള കുറെ കുട്ടികള്, കുഞ്ഞു ചേച്ചിമാര്, അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്‍..
അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ വെച്ചു..
ചേച്ചിമാര്‍ കഥ പറഞ്ഞു തന്നു.. ഈ ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ മൂര്‍ച്ചയേറിയ ഖഡ്ഗം കൊണ്ട് മുറിവേല്പിച്ചു കൊല്ലണ കഴുകന്മാരെ കുറിച്ച്,...
പെങ്ങളെ വില്‍ക്കുന്ന, മകളെ പ്രാപിക്കുന്ന, പെണ്ണിന്‍റെ മനസ്സ് കാണാതെ മൊഞ്ച് മാത്രം കണ്ട് അവളെ കീറിമുറിക്കുന്ന നരാധമന്മാരെ കുറിച്ച് .. അമ്മമാരുടെ താരാട്ടില്‍ നിന്നും ഞാന് കേട്ടു, ഈ ഭൂമിയിലെ മനുഷ്യ കുപ്പായമണിഞ്ഞ മാംസദാഹികള്‍ ആയ ചെന്നായകളെ കുറിച്ച്.
എല്ലാം കേട്ടപ്പോള്‍ എന്റെ മനസ്സും തണുത്തു..
അമ്മയോടും അച്ഛനോടും ഉള്ള ദേഷ്യോം മാറി..
എന്റെ ഭാഗ്യത്തെ കുറിച്ചോര്‍ത്തു.. ഈ ഭൂമിയില് പെണ്‍കുഞ്ഞായി പിറക്കാതെ പോയ എന്റെ ഭാഗ്യത്തെ കുറിച്ച്....!!!!

Monday, June 27, 2011

ലോഹിതദാസിനെ കുറിച്ച് അറിയേണ്ട ചിലത്

കലാപരമായ കഴിവുകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുകയും കണ്ണീരണിയിക്കുകയും , ഓര്‍ക്കാന്‍ കുറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയും ചെയ്ത് അവര്‍ യാത്രയാകുന്നു. സ്വന്തം ജീവിതത്തില്‍ നേട്ടങ്ങള്‍ ഒന്നും ബാക്കി വയ്ക്കാതെ… ഒരു പക്ഷെ നല്ല കലാകാരന്മാരെല്ലാം അങ്ങനെയായിരിക്കും.
വിവിധ നടന്മാരിലൂടെ ലോഹി നമുക്ക് മുന്നില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ മിക്കവാറും സാധാരണക്കാരായിരുന്നു. കഥയുടെ അന്ത്യത്തില്‍ തോല്‍വി ഏറ്റുവാങ്ങുന്നവര്‍. അമരം, തനിയാവര്‍ത്തനം, കിരീടം, വാല്‍സല്യം, ഭൂതക്കണ്ണാടി… ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ നേരെ സിനിമയിലേയ്ക്ക് പറിച്ചു നടുകയായിരുന്നു ലോഹി .
തന്റെ സിനിമയിലെ നായകരെപ്പോലെ സ്വന്തമായി ഒന്നും നേടാതെ വിട വാങ്ങുകയാണോ അദ്ദേഹം ചെയ്തത് ? ലോഹി യാത്രയായത്തിനു ശേഷം ജീവിതം മുന്നോട്ട് നയിക്കാന്‍ പാട് പെടുന്ന കുടുംബത്തിന്റെ അവസ്ഥ ഇന്ത്യവിഷന്‍ ആണ് കേരളത്തിന്‌ മുന്‍പില്‍ അവതരിപ്പിച്ചത്. അഭിമാനം പോലും വക വയ്ക്കാതെ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേരളത്തോട് വിളിച്ചു പറയേണ്ടി വന്ന ലോഹിയുടെ കുടുംബാംഗങ്ങളെ , ലോഹിയുടെ കഥാപാത്രങ്ങളിലൂടെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞ നടന്മാരും, സിനിമ സംഘടനകളും, കേരള സര്‍ക്കാരും, പ്രേക്ഷകരും ഏറ്റെടുക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ദൈവം തന്ന നടന്‍-രാമന്‍കുട്ടി നായര്‍

കഥകളിക്ക് ദൈവം തന്ന നടനാണ് കലാമണ്ഡലം രാമന്‍കുട്ടി നായര്‍. അരങ്ങില്‍ രാമന്‍ കുട്ടി നായരെ കണ്ടവര്‍ക്ക്, കഥകളിയിലെ ആചാര്യനായ കീഴ്പ്പടം കുമാരന്‍ നായരുടെ ഈ വാക്കുകളില്‍ അവാസ്തവികത തോന്നാനിടയില്ല.

1925 ഇടവത്തില്‍ പൂയം നക്ഷത്രത്തില്‍ ഒറ്റപ്പാലത്തെ വെള്ളിനേഴിയില്‍ പിറന്ന രാമന്‍കുട്ടി നായര്‍ക്ക് 2005 ല്‍ 80 വയസ് തികഞ്ഞു. 2010 ല്‍ 85 വയസ്സായി അടുത്ത കൊല്ലം ശതാഭിഷേകം.ഇക്കൊല്ലം ഹൈന്ദവാചാര പ്രകാരമുള്ള പിറന്നാളാഘോഷം നക്ഷത്രവും നാഴികയും വച്ച് നോക്കിയാല്‍ ജൂണ്‍ 7 നായിരുന്നു.

വൃത്തിയുള്ള പ്രവൃത്തി, അത് മറ്റാരേക്കാള്‍ കൂടുതല്‍ രാമന്‍ കുട്ടി നായര്‍ അരങ്ങില്‍ സാധിക്കുന്നു. കഥകളി വടക്കന്‍ ചിട്ടയുടെ ശൈലിയും ശീലങ്ങളും ലാവണ്യശാസ്ത്ര നിയമമായി മാറിയത് കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ എന്ന മഹാനടന്‍റെ പതിറ്റാണ്ടുകളുടെ അഭിനയം കൊണ്ടാണ്.

രാമന്‍കുട്ടി നായരെ ഒരു മാനകമായി സ്വീകരിച്ചാണ് വടക്കന്‍ കളി ഭ്രാന്തുകാര്‍ അഭിനയത്തേയും വേഷത്തേയും ചമയത്തേയുമെല്ലാം അളക്കുന്നത് പോലും.

രാവണോല്‍ഭവത്തിലെയും ബാലിവിജയത്തിലെയും രാവണന്‍, തോരണയുദ്ധത്തിലെ ഹനുമാന്‍, നരകാസുരന്‍, ദുര്‍വാസാവ്, കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അര്‍ജുനനന്‍ തുടങ്ങിയവയാണ് രാമന്‍കുട്ടിനായരുടെ പ്രധാന വേഷങ്ങള്‍.

പരശുരാമന്‍റെ വേഷം ഒരിക്കല്‍ കെട്ടി. പിന്നീട് 25 കൊല്ലത്തിന് ശേഷം-2007 ജൂലയില്‍ ഗുരുവായൂരില്‍ വച്ച് വീണ്ടും അദ്ദേഹം പരശുരാമനായി.

പാരമ്പര്യമായ പല കഥകളി നിയമങ്ങളേയും രാമന്‍കുട്ടി നായര്‍ അനുസരിച്ചില്ല. കാഴ്ച തഴക്കങ്ങളെ അദ്ദേഹം പലപ്പോഴും വെല്ലുവിളിച്ചു. പക്ഷെ കാലാന്തരത്തില്‍ അദ്ദേഹത്തിന്‍റെ രീതി കഥകളിയുടെ പുതിയ വ്യാകരണമായി കാഴ്ചക്കാര്‍ സ്വീകരിക്കുകയാണുണ്ടായത്.

തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുടെയും നാരായണന്‍ നായരുടെയും മകനാണ് രാമന്‍ കുട്ടി നായര്‍. സരസ്വതിയമ്മയാണ് ഭാര്യ. നാരായണന്‍കുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടന്‍ എന്നിവര്‍ മക്കള്‍. രാമന്‍കുട്ടിനായരുടെ ഷഷ് ഠിപൂര്‍ത്തി വരെയുള്ള ആത്മകഥാകുറിപ്പായ തിരനോട്ടം ഒരു കാലഘട്ടത്തിന്‍റെ കഥകളി ചരിത്രമാണ്.

എണ്‍പത്തിഅഞ്ചാം വയസിലും രാമന്‍കുട്ടി നായര്‍ തിരക്കിലാണ്. യാത്രയും കുറവല്ല. പത്രക്കാരുമായുള്ള അഭിമുഖങ്ങള്‍, ഇടയ്ക്കിടയുള്ള പരിശോധനയ്ക്കായി തിരുവനന്തപുരത്ത് പോകല്‍ എന്നിങ്ങനെ കൂസലില്ലാതെ ജീവിക്കുകയാണ് അദ്ദേഹം.

പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമമാണ് രാമന്‍കുട്ടി നായരുടെ മികവ്. അതോടൊപ്പം എന്തിനേയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുമുണ്ട്. അര്‍ബുദം പോലുള്ള രോഗങ്ങള്‍ പിടിമുറുക്കിയിട്ടും രാമന്‍കുട്ടി നായര്‍ തളരാതിരുന്നത് മനോബലം ഒന്നുകൊണ്ടു മാത്രമാണ്.

കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരില്‍ ഒരാളായി രാമന്‍കുട്ടി നായര്‍ നിലനില്‍ക്കും. കത്തി വേഷത്തില്‍ അദ്ദേഹത്തോട് സമം നില്‍ക്കാന്‍ ഒരാളില്ല. അദ്ദേഹത്തെ അനുകരിച്ചവരില്‍ പലരും വീണുപോയി. ഗുരുവിന്‍റെ തോളൊപ്പമെത്താന്‍ പോലും അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ക്കായതുമില്ല.

കുറിയ മനുഷ്യനാണ് രാമന്‍കുട്ടിനായര്‍. ഉയരക്കുറവ് വേഷം കെട്ടലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ കത്തിവേഷത്തില്‍ രാമന്‍കുട്ടിനായരുടെ ഉയരമാണ് മതിയായ ഉയരം എന്ന് വിലയിരുത്തപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഉയരവും കണ്ണുകളും കത്തിവേഷങ്ങളുടെയും വെള്ളത്താടി വേഷങ്ങളുടെയും ദൃശ്യ ചാരുതയായി മാറുന്നു.

കഥകളി രംഗത്തെ നിത്യവിസ്മയമായ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ ശിഷ്യനാണ്. കറകളഞ്ഞ അഭ്യാസവും അര്‍പ്പണബോധവും വാടാത്ത അത്മവീര്യവും അദ്ദേഹത്തിന് ഗുരുവില്‍ നിന്ന് കിട്ടി.

പതിമൂന്നാം വയസില്‍ കലാമണ്ഡലത്തില്‍ കഥകളി വിദ്യാര്‍ത്ഥിയായി ചേര്‍ന്ന രാമന്‍കുട്ടി നായര്‍ അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും നാല്‍പതിലേറെ കൊല്ലം അവിടെ പ്രവര്‍ത്തിച്ചു. കഥകളിയുടെ കേളീ പതാക പാറിച്ച് അദ്ദേഹം ഇന്ത്യയിലും വിദേശത്തും രംഗാവതരണങ്ങള്‍ നടത്തി.

മൂന്നു തവണ വീരശൃംഖല ലഭിച്ചു. കാളിദാസ പുരസ്കാരവും സംസ്ഥാനത്തിന്‍റെ കഥകളീ പുരസ്കാരവും ലഭിച്ചു. കേരള, കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡുകളും ഫെലോഷിപ്പുകളും ലഭിച്ചു.

സൌഹൃദം

സൌഹൃദം പലതരത്തിലാണ്. ചിലര്‍ക്ക് ഒരുപാട് പേര്‍ സുഹൃത്തുക്കളായി ഉണ്ടാകും. ചിലര്‍ക്ക് വിരലില്‍ എണ്ണവുന്ന വളരെ ചുരുക്കം ചിലര്‍ മാത്രം. എന്നാല്‍, മറ്റു ചില സൌഹൃദങ്ങള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഒരുപാട് സുഹൃത്തുക്കള്‍, എന്നാല്‍ ഇതില്‍ തന്നെ വിരലിലെണ്ണാവുന്ന ചുരുക്കം ചിലര്‍ മാത്രമായിരിക്കും അവരുടെ അടുത്ത സുഹൃത്തുക്കള്‍. സൌഹൃദങ്ങള്‍ സുകൃതങ്ങളാണ്, പുണ്യമാണ്.


നമ്മുടെ കറകളഞ്ഞ മാനസികാരോഗ്യത്തിന് ദൃഢതയുള്ള സൌഹൃദങ്ങള്‍ ആവശ്യമാണ്. ചിലപ്പോള്‍ അത്യാവശ്യവും. ജീവിതത്തിന്‍റെ ചില നിമിഷങ്ങളില്‍ ഒന്നു തളര്‍ന്നു പോകുമ്പോള്‍ ‘സാരമില്ലടേ’ എന്ന ഏറ്റവും അടുത്ത സുഹൃത്തിന്‍റെ സാന്ത്വനവചനമായിരിക്കും നമുക്ക് കരുത്താകുക. ആരുമില്ലെന്ന് കരുതിയിരിക്കുമ്പോള്‍ ‘എന്താടാ, എന്തു പറ്റി?’ എന്ന ചോദ്യം മനസ്സിലേക്ക് കടത്തിവിടുന്ന കുളിര്‍മ്മ അവര്‍ണ്ണനീയമാണ്. സൌഹൃദക്കൂട്ടങ്ങളില്‍ ദൂരങ്ങളെ പരിഗണിക്കാതെ ഓടിയെത്തുന്ന, കമ്പനിയില്‍ വഴക്കുണ്ടാക്കി അവധി എടുത്ത് പാഞ്ഞുവരുന്ന ഒരു സുഹൃത്തെങ്കിലും നിങ്ങള്‍ക്ക് ഉണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാരാണ്.



സൌഹൃദത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ അതിന്‍റെ വിലയെക്കുറിച്ചും വിലമതിക്കാന്‍ കഴിയില്ല എന്നതിനെക്കുറിച്ചുമാണ് പറഞ്ഞത്. മനസ്സിനോട് ചേര്‍ന്നു നില്ക്കുന്നവര്‍, തളര്‍ന്നു വീഴുമ്പോഴും താങ്ങായി എത്തുന്നവര്‍, നഷ്ടങ്ങള്‍ നോക്കാതെ ഒപ്പം നില്ക്കുന്നവര്‍...ഇവരെല്ലാം നമുക്ക് തരുന്ന മാനസികോന്മേഷം ചില്ലറയല്ല. തെറ്റ് കാണുമ്പോള്‍ തിരുത്താന്‍ ശക്തമായ, ജീവിതത്തില്‍ നല്ലത് സംഭവിക്കുമ്പോള്‍ മനസ്സു തുറന്ന് നമ്മെ അനുഗ്രഹിച്ച് ആശീര്‍വദിക്കുന്ന സുഹൃത്തുക്കള്‍ തന്നെയാണ് നമ്മുടെ ജീവിതത്തിന് ബലം നല്കുന്നത്.



നമ്മള്‍ നല്ല സുഹൃത്താകുമ്പോള്‍ മാത്രമാണ് നമുക്കും നല്ല സുഹൃത്തുക്കളെ ലഭിക്കുക. ആത്മാവിനോ‍ട് ചേര്‍ന്ന് നില്ക്കുന്ന സൌഹൃദങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വിരലിലെണ്ണാവുന്നത് മാത്രമായിരിക്കും. എല്ലാം പറയുന്ന, എന്തും പറയാവുന്ന നമ്മുടെ ഹൃദയം പൊട്ടിച്ച് അകത്തു കയറിയ വളരെ ചുരുക്കം ചിലര്‍ നമുക്കുണ്ടാകും. അവര്‍ ഒരിക്കല്‍ പോലും നമ്മളെയോ നമ്മള്‍ ഒരിക്കല്‍ പോലും അവരെയോ വേദനിപ്പിക്കില്ല, കാരണം അത്തരം സൌഹൃദങ്ങള്‍ അത്രയധികം ‘അണ്ടര്‍സ്റ്റുഡ്’ ആയിരിക്കും.



എന്നാല്‍, ഹൃദയ കവാടത്തിന്‍റെ ഷെല്ലിന് പുറത്ത് നമ്മള്‍ നല്കുന്ന ചില സൌഹൃദങ്ങളുണ്ട്. നമുക്ക് ചില സൌഹൃദങ്ങള്‍ അങ്ങനെ ലഭിക്കാറുണ്ട്. ഇവിടെയാണ് ഓരോ സുഹൃത്തും ഒരു മാണിക്യമാണെന്ന് തിരിച്ചറിയേണ്ടത്. നമ്മള്‍ തീര്‍ത്തും ഒറ്റപ്പെട്ടെന്ന് തോന്നുമ്പോള്‍ അല്ലെങ്കില്‍ കൂടുതല്‍ കൂട്ടുകാര്‍ ആരുമില്ലാതിരിക്കുമ്പോള്‍ നമുക്ക് സൌഹൃദത്തിന്‍റെ തണല്‍ തരുന്ന കൂട്ടുകാര്‍. അവരെ വജ്രം പോലെ കാത്തുവെയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അത് ചിലപ്പോള്‍ അതിഭീകര നഷ്ടങ്ങളുടെ പട്ടികയിലേക്ക് ഉള്‍പ്പെടുത്തേണ്ടി വരും. സൌഹൃദത്തിന്‍റെ മൂല്യവും വിലയുമറിയാവുന്ന ഒരു സുഹൃത്ത്, അത് ആണാകട്ടെ പെണ്ണാകട്ടെ, നിങ്ങള്‍ അവരെ നഷ്ടപ്പെടുത്തുമ്പോള്‍ നഷ്ടം അവര്‍ക്കല്ല, നിങ്ങള്‍ക്ക് തന്നെയായിരിക്കും.



ഇത്തരം സൌഹൃദങ്ങള്‍ പല തരത്തിലാണ് നഷ്ടപ്പെടുത്തുന്നത്. സുഹൃത്തിനെക്കുറിച്ച് ചില നുണക്കഥകള്‍ പറഞ്ഞ് (ഇത് തമാശയ്ക്ക് പറയുന്നതാണെന്നാണ് ഇത്തരക്കാരുടെ പക്ഷം) അയാളുടെ ഹൃദയം കത്തി കൊണ്ട് മുറിക്കുന്നതിലും കഷ്ടമായിട്ടായിരിക്കും ഇത്തരക്കാര്‍ മുറിച്ചു വെയ്ക്കുക. ഒരു നുണക്കഥ പറയുമ്പോഴേക്കും തകരുന്നതാണോ ഇയാളുടെ മനസ്സെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പക്ഷേ, നുണക്കഥ അയാളുടെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചാലോ? എറിഞ്ഞ കല്ല് തിരിച്ചെടുക്കാം, പക്ഷേ പറഞ്ഞ വാക്ക് അങ്ങനെയല്ലല്ലോ? ഇങ്ങനെ വേദനിപ്പിക്കുന്നവരുമായി പിന്നെ ആരെങ്കിലും സൌഹൃദത്തിന് പോകുമോ?



ശരീരത്തില്‍ ഏല്പിക്കുന്ന മുറിവ് കാലം മായ്ക്കുമെന്നാണ്. എന്നാല്‍, വാക്ക് കൊണ്ട് ഒരാളുടെ മനസ്സില്‍ ഏല്പിക്കുന്ന മുറിവ് കാലം അസ്തമിച്ചാലും മാഞ്ഞെന്ന് വരില്ല. ഫലമോ, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് തെളിമയുള്ള വിശ്വാസ്യതയുള്ള ഒരു സുഹൃത്തിനെ ആയിരിക്കും, സൌഹൃദം ആയിരിക്കും. ഈ സൌഹൃദവാരത്തില്‍ സുഹൃത്തുക്കളുടെ വില നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയട്ടെ. അബദ്ധവശാല്‍പ്പോലും ഒരു കൂട്ടുകാരനും കൂട്ടുകാരിയും നിങ്ങള്‍ക്ക് നഷ്ടമാകാതിരിക്കട്ടെ. നിങ്ങളുടെ സൌഹൃദം വിലപ്പെട്ടതാണ്. അത് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്കുക....



-----ഇത്തിരി ദൂരത്തു നിന്നും, ഒത്തിരി സ്നേഹത്തോടെ,നിങ്ങളുടെ സ്വന്തം കൂട്ടുകാരന്‍ സനീഷ് പുത്തൂരത്ത്...

Tuesday, June 21, 2011

മനസ്സിലൊരു ലഡു പൊട്ടി!!!

ലഡു തീറ്റ മല്‍ബുവിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായത് ഈ തെരഞ്ഞെടുപ്പിലല്ല. ഇതിനു മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലോ അതിനു മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലോ അല്ല. കൃത്യം അഞ്ച് വര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു അത്.
അന്നാണ് ജീവിതത്തില്‍ ആദ്യമായി ചുകപ്പ് ലഡു കഴിച്ചത് എന്നതു കൊണ്ടു മാത്രമല്ല, അതിനു ശേഷം കൃത്യം അഞ്ച് നാള്‍ ജോലിക്കു പോകാതെ മുറിയിലിരിക്കേണ്ടിവന്നു എന്നതിനാല്‍ കൂടിയാണ് അതൊരു ദുരനുഭവമായി മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.
യഥാര്‍ഥത്തില്‍ ചുകപ്പന്‍ ലഡു തിന്നാന്‍ മല്‍ബു അര്‍ഹനായിരുന്നില്ല. പക്ഷെ, അന്നത്തെ തെരഞ്ഞെടുപ്പില്‍ ചുറ്റുപാടും വാരി വിതറിയിരുന്നത് ചുകപ്പ് ലഡുവായിരുന്നു. വേണ്ട, വേണ്ട എന്നു പറഞ്ഞെങ്കിലും തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു തീറ്റിക്കുകയായിരുന്നു.
തിന്നാതെ അനങ്ങാന്‍ വിടില്ല എന്ന് അവര്‍ അന്ത്യശാസനം നല്‍കിയപ്പോള്‍ ഒന്നിനു പിറകെ ഒന്നായി അഞ്ച് ചുകപ്പന്‍ ലഡു അകത്താക്കി. സ്വയം സന്നദ്ധനായി അവ തിന്നില്ലെങ്കിലും തന്റെ വയറ്റില്‍ അവ എത്തിക്കുന്നതിന് കൂട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.
നാട്ടിലായിരുന്നെങ്കില്‍ രാഷ്ട്രീയ എതിരാളികള്‍ നിര്‍ബന്ധിച്ച് ലഡു തീറ്റിച്ചു എന്നൊക്കെ പറഞ്ഞ് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെടുക്കാവുന്ന കോപ്പൊക്കെ ഉണ്ടായിരുന്നു. പ്രവാസ ലോകത്തായതിനാല്‍ അതൊരു തമാശയായി എടുക്കാന്‍ സാധിച്ചു. രാഷ്ട്രീയ ഭിന്നതയും വാഗ്വാദങ്ങളുമൊക്കെ ഉണ്ടെങ്കിലും പരദേശത്ത് അതിന്മേലെല്ലാം സൗഹൃദത്തിന്റെ മധുരമുണ്ട്. അന്നും ഉണ്ടായിരുന്നു, ഇന്നുമുണ്ട്. അന്യനാട്ടില്‍ വന്ന് കഷ്ടപ്പെടുന്നവര്‍, ഒരേ മുറിയില്‍ അടുത്തടുത്ത് കിടക്കുന്നവര്‍, ദീര്‍ഘ പ്രവാസത്തിന്റെ ഫലമായി വന്നുചേര്‍ന്ന അസുഖങ്ങളുമായി മല്ലിടുന്നവര്‍.. ഇവര്‍ക്കൊക്കെയും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആവശ്യമുള്ളത് അനുകമ്പയുടേയും സ്‌നേഹത്തിന്റെയും ലഡു തന്നെ.
അഞ്ച് ലഡു തിന്നത് അഞ്ച് ദിവസം കിടപ്പിലാകാന്‍ കാരണമാകുമെന്ന് ചുകപ്പ് ലഡു ഉണ്ടാക്കിയവരോ അതു വിതരണം ചെയ്തവരോ കരുതിക്കാണില്ല. വയറില്‍ ഇത്തിരി ഡിംഗോല്‍പിയായി തുടങ്ങിയത് ഡെങ്കിപ്പനിയെന്ന സംശയത്തിലേക്കുവരെ നീണ്ടു പോയി. ചുകപ്പിനോട് വിരോധമുള്ളവര്‍ ലഡുവില്‍ മറ്റെന്തോ കലര്‍ത്തി നല്‍കിയോ എന്നുവരെ ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു.
പകര്‍ച്ചപ്പനിയെന്ന കാരണം പറഞ്ഞ് സ്വന്തം മുറിയിലുള്ളവര്‍ ഒറ്റപ്പെടുത്തിയപ്പോള്‍, വിദഗ്ധനായ വേറൊരു ഡോക്ടറെ കാണാനും ഡെങ്കിയോ എലിപ്പനിയോ അല്ലെന്നു ഉറപ്പുവരുത്താനും കൂടെ ഉണ്ടായിരുന്നത് ചുകപ്പന്‍ ലഡു തീറ്റിച്ച സുഹൃത്തുക്കള്‍ തന്നെയായിരുന്നു.
ആ സംഭവത്തിനുശേഷം തികഞ്ഞ ഒരു ലഡു വിരുദ്ധനായി മാറി മല്‍ബു. നിര്‍ദോഷമെന്നു കരുതി പ്രമേഹ രോഗികള്‍ പോലും വാരിവലിച്ചു തിന്നുന്ന മഞ്ഞ ലഡു പോലും പിന്നീടൊരിക്കലും കഴിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മാത്രമല്ലല്ലോ ലഡു വിതരണം. ബ്രോസ്റ്റ് വിതരണം ചെയ്ത് സന്തോഷിക്കേണ്ട വേളകളില്‍ പോലും ലഡുവിലൊതുക്കുന്നു ചിലര്‍. എന്നാലും കടും വര്‍ണങ്ങളുള്ള ലഡുവിന്റെ രംഗപ്രവേശത്തിനു തെരഞ്ഞെടുപ്പു തന്നെ വരണം. ലഡുവില്‍ മാത്രമല്ല, പായസങ്ങളിലും പാര്‍ട്ടികളുടെ നിറം ചേര്‍ക്കപ്പെടുന്നു.
ആശുപത്രിക്കരികില്‍ ലഡു വിതരണം ചെയ്യുകയായിരുന്നു ഒരാള്‍.
മല്‍ബു അയാളോടു പറഞ്ഞു:
വേറെ വല്ലതും വിതരണം ചെയ്തുകൂടേ? കളറു ചേര്‍ത്ത ഈ മാരണം തന്നെ വേണോ? അനുഭവത്തീന്നു പറയാട്ടോ. കളറു ചേര്‍ക്കുന്ന ലഡു ആരോഗ്യത്തിനു വലിയ കേടാണ്. നോക്കിയേ, ഒന്നല്ല, മൂന്ന് കളറാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്.
മല്‍ബുവിന്റെ ചോദ്യം അത്ര പിടിച്ചില്ലെങ്കിലും അയാള്‍ മറുപടി നല്‍കി.
ഇനിയിപ്പോള്‍ ഒരു ലഡു തിന്നിട്ട് ആരോഗ്യം കേടാകാന്‍. വലിയ ആരോഗ്യത്തോടെയാണല്ലോ ഓരോരുത്തരും ഇവിടെ ജീവിക്കുന്നത്. ദേ നോക്കിയേ, ആശുപത്രിയിലെ തിരക്ക് കണ്ടോ?
എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഡു തിന്നിട്ട് അഞ്ച് ദിവസാ ഞാന്‍ കിടപ്പിലായത്. അനുഭവാണല്ലോ ഏറ്റവും നല്ല ഗുരു. ഞാനിത് കഴിക്കാറില്ല -മല്‍ബു പറഞ്ഞു.
ബോക്‌സിലെ ലഡു കാലിയായിക്കൊണ്ടിരിക്കെ അയാള്‍ മറുപടി നല്‍കി: ഇതിലപ്പുറം എന്തു വിതരണം ചെയ്യാനാണ്? ഇതു തന്നെ ധാരാളം. തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കയ്ച്ചിലായ്ട്ടല്ലേയുള്ളൂ. പിന്നെ ഇതു സ്‌പോണ്‍സര്‍ ചെയ്തത്ു ആശുപത്രിക്കാരാണ്.
ഓഹോ, അപ്പോള്‍ അടുത്തുതന്നെ സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പും ഇവരെക്കൊണ്ട് സ്‌പോണ്‍സര്‍ ചെയ്യിക്കാം...

Monday, June 20, 2011

WHY JAVASCRIPT?

Not everyone has JavaScript available in their web browser and a number of those who are using browsers where it is available have it turned off. It is therefore necessary that your web page be able to function properly for those people without using any JavaScript at all. Why then would you want to add JavaScript to a web page that already works without it?

There are several reasons for why you may want to use JavaScript on your web page even though the page is usable without the JavaScript.Most of the reasons relate to providing a friendlier experience for those of your visitors who do have JavaScript enabled. Here are a few examples of proper use of JavaScript to improve your visitor's experience.

Where you have forms on your web page that your visitor needs to fill out that form content will need to be validated before it can be processed. You will of course have server side validation that validates the form after it is submitted and which reloads the form highlighting the errors if anything invalid has been entered or mandtory fields are missing. That requires a round trip to the server when the form is submitted to perform the validation and report the errors. We can speed up that process significantly by duplicating that validation using JavaScript and by attaching much of the JavaScript validation to the individual fields. That way the person filling out the form who has JavaScript enabled has immediate feedback if what they enter into a field is invalid instead of their filling out the whole form and submitting it and then having to wait for the next page to load to give them feedback. The form works both with and without JavaScript and provides more immediate feedback when it can.

A slideshow consists of a number of images. In order for the slideshow to function without JavaScript the next and previous buttons that work the slideshow need to reload the entire web page substituting the new image. This will work but will be slow, particularly if the slideshow is only one small part of the page. We can use JavaScript to load and replace the images in the slideshow without needing to reload the rest of the web page and so make the slideshow operation much faster for those of our visitors with JavaScript enabled.

A "suckerfish" menu can operate entirely without JavaScript (except in IE6). The menus will open when the mouse hovers over them and close when the mouse is removed. Such opening and closing will be instant with the menu just appearing and disappearing. By adding some JavaScript we can have the menu appear to scroll out when the mouse moves over it and scroll back in when the mouse moves off of it giving a nicer appearance to the menu without affecting the way the menu works.

In all appropriate uses of JavaScript the purpose of the JavaScript is to enhance the way the web page works and to provide those of your visitors who have JavaScript enabled with a friendlier site than is possible without the JavaScript. By using JavaScript in an appropriate way you encourage those who have a choice as to whether they will allow the JavaScript to run or not to actually have it turned on for your site. Remember that a number of those who do have a choice and who have chosen to turn JavaScript off have done so due to the way in which some sites completely misuse javaScript so as to make their visitor's experience of their site worse rather than better. Don't you be one of those using JavaScript inappropriately and therefore encouraging people to turn off JavaScript.