ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, July 28, 2011

ഷീല വധം- ഷീല മനുഷ്യാവകാശം അര്‍ഹിക്കുന്നില്ലേ?

ആ പാവം സ്ത്രീ ബെല്ലടിക്കുന്നതു കേട്ട് മുന്‍ വശത്തെ വാതില്‍ തുറന്നപ്പോള്‍ കണ്ടതു തനിക്കു പരിചയമുള്ള ആളായിപ്പോയി എന്ന ഒരബദ്ധം മാത്രമെ സംഭവിച്ചുള്ളു. അതിനു കൊടുക്കേണ്ടി വന്ന വിലയോ സ്വന്തം ജീവിതവും. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം കുറ്റവാളികള്‍ പോലീസ് കസ്റ്റടിയിലായി, അതോടെ പ്രശ്നങ്ങാളും തുടങ്ങി.
കേസിലെ ഒന്നാം പ്രതി പോലീസ് കസ്റ്റടിയില്‍ മരിക്കുന്നു. പിന്നെ നമ്മള്‍ കാണുന്ന കാഴ്ച , കേള്‍ക്കുന്ന കേള്‍വി ആകെ തല തിരിഞ്ഞതായി. കസ്റ്റടിയില്‍ മരിച്ച സമ്പത്ത് നല്ല ഒന്നാം നമ്പര്‍ സമരിയാക്കാരനും നല്ലവനുമായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. പത്രങ്ങളുടേയും മറ്റു മാധ്യമങ്ങളുടേയും നിലവിളി കേട്ടപ്പോള്‍ ഏതാണ്ട് മരിച്ച ഷീല ഏതാണ്ട് മോശം സ്വഭാവക്കാരിയും (അവരുടെ ആത്മാവ് ക്ഷമിക്കട്ടെ) സമ്പത്ത് നല്ലവനുമായി മാറി.
മനുഷ്യാവകാശം ലംഖിചിരിക്കപ്പെട്ടിരിക്കുന്നു, വളരെ ക്രൂരവും മ്രിഗീയവുമായിപ്പോയി എന്ന മട്ടിലുള്ള നിലവിളികള്‍ സമ്പത്തിനു വേണ്ടി ഉയരുമ്പോള്‍ പാവം ഷീലയോട് ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. മരിച്ച ഷീലക്ക് മനുഷ്യാവകാശമില്ലെ? അവരുടെ ജീവിതം അവരാഗ്രഹിച്ചിട്ട് തീര്‍ന്നതല്ലല്ലോ? അവരുടെ ആത്മാവ് ദൂരെയിരുന്ന് കേഴുന്നത് ഞാന്‍ കേള്‍ക്കുന്നു. എന്തിനെന്നെ ഇല്ലാതാക്കി, എനിക്കിനിയും എന്റെ കുടുംബത്തിന്റ്റെ, ഭൂമിയുടെ കൂടെ ജീവിക്കണം എന്നവരാര്‍തു കേഴുന്നത് നിങ്ങളും കേള്‍ക്കുന്നില്ലേ. എന്നാല്‍ സമ്പത്തിനറിയാം, കൊല ചെയ്യുന്ന ആ നിമിഷത്തില്‍ തന്നെ തന്റെ ജീവിതം ഇല്ലാതായി എന്ന്. ഇനി പോലീസ്, കേസ് , ജയില്‍ ഇതാണ് തന്റെ ജീവിതമെന്നയാള്‍ക്കറിയാം. പോലീസ് പിടിയിലാകുന്നതു വരെ മാത്രമുള്ള മനുഷ്യാവകാശമേ തനിക്ക്ക്കുള്ളുവെന്നും അയാള്‍ക്കരിയാം. പിന്നെ നമ്മളെന്തിന് ആ ക്രിമിനലിനു വേണ്ടി കേഴണം !!!!

Saturday, July 23, 2011

ആലപ്പുഴ ട്രിപ്പ്‌

Alappuzha Slideshow: SANEESH’s trip from Palghat, Kerala, India to Alappuzha was created by TripAdvisor. See another Alappuzha slideshow. Create your own stunning slideshow with our free photo slideshow maker.

Saturday, July 09, 2011

വിട...(അയ്യപ്പപ്പണിക്കര്‍ )

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌==
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കില്‍ ഈ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌...

ഇത്രയും പറഞ്ഞിട്ട്‌ ഇനി വിട പറയാതിരുന്നാല്‍ മോശം.

THIS ONE DEDICATED TO MY SISTER, SRUTHYMOL WHO WILL LEAVE HOMETOWN ON JULY 10/2011 TO JOIN FOR M.TECH IN V.I.T...!!!

Monday, July 04, 2011

വിട പറയും മുന്‍പെ...

ജീവിതമെന്ന യാത്രയില്‍ കഴിഞ്ഞ നാലു വര്‍ഷം കടന്നു പോയതു വളരെ പെട്ടെന്നായിരുന്നു.
എല്ലാമിന്നല്ലെ കഴിഞ്ഞതു പോലെ തോന്നുന്നു.
നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു അച്ഛനോടൊത്തു മാതാ കോളേജ് ഓഫ് ടെക്നോളജിയുടെ പടി കടന്നു വന്ന മീശ മുളയ്ക്കാത്ത കൊച്ചു ചെക്കന്‍...-..,...
എന്തു പെട്ടെന്നാണ് കാലം കടന്നു പോയത്...!!!
അവന്റെ മുഖത്തു ദുഖമുണ്ടോ?
എന്തൊക്കെയോ നഷ്ടമായ പോലെ...

കഴിഞ്ഞ നാലു കൊല്ലം അവനോടൊത്തു കളിച്ചും ചിരിച്ചും പിണങ്ങിയും ഇണങ്ങിയുമൊക്കെയുണ്ടായിരുന്നവര്‍ ഇനിയുള്ള യാത്രയില്‍ അവനോടൊത്തില്ല.
ഓര്‍ക്കാന്‍ ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ച നാലു വര്‍ഷങ്ങള്‍...
ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ കണ്ടതു ആനന്ദലഹരിയും സ്നേഹസന്ദേശങ്ങളുമാണ് .
ഇനിയതൊക്കെ വെറും ഡയറിക്കുറിപ്പുകള്‍ മാത്രം...
ദാ, ഇതു പോലെ!

ഓളത്തിനനുസരിച്ചൊഴുകുന്ന പൊങ്ങുതടിപോലെയാണു ജീവിതം എന്നവനു തോന്നി.
അവനെ കാത്തിരിക്കുന്ന തീരങ്ങളെപ്പറ്റിയവന്‍ മറന്നുവ്വോ?
ഇല്ല.
എന്നാല്ലും ഇതിലും മനോഹരമായ ഒരു തീരം ഇനിയുണ്ടാകുമോ?
അറിയില്ല...

മുഖത്തു എനിക്കിതൊക്കെ പുല്ലാണെന്ന ഭാവവും തേച്ചു പിടിപ്പിച്ചു ഉള്ളില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി അവന്‍ പടിയിറങ്ങി,
ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി. അതെനിക്കു സമ്മാനിച്ച എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കു ഒരായിരം നന്ദിയോടെ...

സ്നേഹപൂര്‍വം,

സനീഷ് പുത്തൂരത്ത്