ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Tuesday, December 25, 2012

പതിമൂവായിരം പേര്‍ക്കൊരു സിലിമാ പിടിക്കണം...!!!!

ഈ ക്രിസ്തുമസ് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയതാണ്...
ഒരുപാട് സന്തോഷം നല്‍കുന്നതാണ്...
കാര്യം മറ്റൊന്നും അല്ല, ഞാനും കൂടി ചേര്‍ന്ന ഇമ്മിണി ബല്യൊരു സംഘം ആളുകള് ചേര്‍ന്നൊരു സിലിമാ പിടിച്ചു തൊടങ്ങി...
ഹൈ, തമാശ അല്ലിഷ്ടാ, സംഭവം കലക്ക്ണ്ട്...
ഒരു 3000 പേരടങ്ങിയ ഒരു ഗ്രൂപ്പ് ഉണ്ട്, ഫേസ്ബുക്കില്‍...,...
അത് പിന്നെ എണ്ണം കൂടി എണ്ണം കൂടി ഇപ്പൊ 13,000 എത്താറായി...
സ്ക്രീനില് മ്മടെ ലാലേട്ടനും മമ്മുക്കയും ആളോളെ അടിക്കണ മാത്രം കണ്ടിട്ടുള്ള എന്നെ പോലുള്ള സിനിമ പ്രേമികള് തൊട്ടു അതിനൊക്കെ കട്ട് പറയാന്‍ നിക്കണ ആഷിക് അബു സാറും വി.കെ പ്രകാശ് സാറും വരെ ഉള്ള  ഗ്രൂപ്പ് ആണ് ട്ടാ...
ചില്ലറ കളിയൊന്നും അല്ല , കാര്യം ഒരു സംഭ
വായീ...
അല്ലല്ല, ഒരു പ്രസ്ഥാനായീ....
ഈ ഗ്രൂപ്പ് ന്ന് വച്ചാ ഒരു മാതിരി എല്ലാ  തരം 
ആളുകളും ഉള്ള ഒരു ഗ്രൂപ്പ് ആണ് ട്ടാ...
സാക്ഷാല്‍ ജെയിംസ്‌ കാമറൂണിന്  വരെ പടം പിടിക്കാന്‍ അറിയില്ല ന്നു പറയണ ഗട്യോളാ അതില് നെറച്ച്....
അതില് ഏതോ ഒരുത്തന്‍ ഒരീസം ഒരു ചോദ്യങ്ങട് പൊസ്റ്റി...
ഇങ്ങനെയൊക്കെ നടന്നാ മത്യാ, മ്മക്ക് ഒരു പടൊക്കെ പിടിക്കണ്ടേ ന്ന്...
സംഭവം വരീന്നങ്ങട് പോയീല്യെ???
അത് ചോദിച്ചപ്പോ ഗ്രൂപ്പിലെ സംവിധായക കുലൊതുങ്കനും അഡ്മിന്‍ പാനല്‍ അംഗവും ആയ ബില ചാടി എണീറ്റ്‌...,...
ഓന്റെ കൂടെ പെടചെണീക്കാന്‍ വേറേം കൊറേ നരികളും...
ഗ്രൂപ്പിലെ കൊറച്ചു പെര്ടെ ധന സഹായം കൂടി ആയപ്പോ സംഗതി ഉഷാറായി...
 പത്രത്തിലും നെറ്റിലും  പ്രാദേശിക ചാനലിലും എഫ്.എമ്മിലും ഒക്കെ വാര്‍ത്തകളും വന്നു....
സംഗതി പിന്നേം ജോറായില്ലേ???
ഒരു പാട് നാളത്തെ പ്ലാനിങ്ങിനും പദ്ധതികള്‍ക്കും ശേഷം 'ഒരു കണ്ണാടിക്കഥ' എന്ന് പേരിട്ട ഞങ്ങടെ ആദ്യസംരംഭം ഇന്നലെ തൊട്ടു ഷൂട്ടിംഗ് തൊടങ്ങി...ഇപ്പൊ ഇത്രേം പോരെ???
ബാക്കി നമുക്ക് സ്ക്രീനില്‍ കാണാം, ന്താ റെട്യല്ലേ???
ഗ്രൂപിന്റെ ലിങ്ക് ദാ കെടക്കണൂ... https://www.facebook.com/groups/CINEMAPARADISOCLUB/
ബാങ്ക് അക്കൌണ്ടിന്റെ വിവരൊക്കെ ആ പോസ്റ്ററില്‍ ഉണ്ട്...
ആര്‍ക്കെങ്കിലും കാഷിടണം എന്നുണ്ടെങ്കില്‍ ഇടാം...
അല്ലാണ്ടെ എന്തെങ്കിലും തരത്തില്‍ സഹകരിക്കണം ന്ന് തോന്നുണ്ടെങ്കില്‍ ആകാം...
കൃത്യം കണക്കുണ്ട് എല്ലാറ്റിനും, അല്ലാണ്ടെ നമ്മടെ സര്‍ക്കാരിന്റെ കാര്യം പോലെ അല്ല...

പിന്നെ, എനിക്കിതില് വല്യ റോളൊന്നും ഇല്ലാ ട്ടോ...
വില്ലന്‍ ആക്കാം ന്നു പറഞ്ഞു ച്ചാലും ഞാന്‍ വേണ്ട ന്നു വച്ചു...
സിനിമേല് കേറ്ണ്ടെങ്കില് നായകന്‍ ആയിട്ട് മതീ ന്നാ ന്റെ തീരുമാനം...
എന്തായാലും ന്റെ ഒരു ഗ്ലാമര്‍ ഒക്കെ വച്ച് അതിനൊരു തടസ്സം ണ്ടാവില്ലാ ന്ന് വിചാരിക്കുണൂ...
അപ്പൊ ഈ കൊച്ചു കൂട്ടായ്മക്കും അതിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ഞാനെന്റെ പായ നിവര്‍ത്തുന്നു, നമസ്കാരം,...
നിങ്ങള്‍ക്കെന്റെ ഹൃദ്രംഗം ഛെ ഹൃദ്യ്രോഗം ഛെ, ഹൃ (ദൈവമേ, ബാക്കി പറയാനും കിട്ടണില്ല്യാ ല്ലോ)
നിങ്ങള്‍ക്കെന്റെ കൂപ്പുകൈ...
(ഹോ, രഷ്കപ്പെട്ടു)
കൊണ്ഗ്രസ്സും കമ്മ്യൂനിസ്റ്റുമൊക്കെ കഴിഞ്ഞു, എല്ലാ എന്നോം വേഗം പോയിനെടാ, ഞാനും മുള്ളീട്ട് നല്ല നാല് സ്വോപ്നോം കണ്ടൊന്നൊറങ്ങട്ടെ...

Saturday, December 22, 2012

പിന്നെയും വീണ്ടും...പിന്നെയും.....


മുഴുമുഴുപ്പ് തുടുതുടുപ്പ്
മിനുമിനുപ്പ് പതുപതുപ്പ്,
നിന്റെ കണ്ണിൽ, ഞാനെങ്കിൽ
എനിക്കു നീ പേപ്പട്ടിയെക്കാൾ ഭീകരൻ..
പുഴുവെക്കാൾ നികൃഷ്ടൻ..
മരണം പോലും നിഷേധിച്ചു നീയെന്നെ
ക്രൂരമായാസ്വദിക്കുമ്പോൾ...
ജീവൻ എനിക്കൊരു ബാധ്യതയാകുമ്പോൾ..
അടുത്തവൾക്കായി നീ വിഷം കൂട്ടിവയ്ക്കുമ്പോൾ
പേവിഷം തീണ്ടി ഞാൻ പ്രേതമായുണരുന്നു..
വീണ്ടും പിന്നെയും വീണ്ടും പിന്നെയും ...
നൊട്ടിനുണയുവാൻ എന്നെ വിളമ്പുന്നു,
ചാനലും പത്രവും...
അതും പോരാഞ്ഞ്, തുടർക്കഥകളായി
പിന്നാമ്പുറങ്ങളായി ‘തീ’ക്കടലാസുകളും
കാട്ടാളബീജങ്ങൾ മുളപൊട്ടും മുൻപേ
പിടഞ്ഞു ചാകുന്നൊരു കാലം കാത്ത്..
ഞാൻ തുടരുന്നു..
പിന്നെയും വീണ്ടും...പിന്നെയും...

(A powerful response in FB)

Thursday, December 20, 2012

ഇനി ഇതും കേള്‍ക്കേണ്ടി വരുമോ???


ജയിലില്‍ കിടക്കുന്ന എല്ലാ കൊലയാളികള്‍ക്കും ക്രിസ്തുമസിനും ഓണത്തിനും റംസാനും 10 ദിവസത്തെ അവധിയും 5 കിലോ അരിയും നല്‍കാന്‍ ഊ ഛെ, ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ തീരുമാനിച്ചു...
വിദേശികള്‍ക്ക്, വിശേഷിച്ച് സോണിയാ ഗാന്ധിടെ സ്വന്തം ഇറ്റലിക്കാര്‍ക്ക് മുന്‍ഗണന പ്രകാരം വിനോദ യാത്രക്കുള്ള സൗകര്യവും ഒരുക്കിയേക്കും...
ജയിലിലുള്ള മറ്റുള്ളവര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ ഉടന്‍ തീരുമാനിക്കാനും ധാരണ ആയിട്ടുണ്ട്‌.......,...
.
മദനിയോട്‌ : താന്‍ വല്ല ഇറ്റലിയിലും ആണ് ജനിച്ചതെങ്കില്‍ ജാമ്യം മാത്രം അല്ല തനിക്കു പുട്ടും കടലയും ഛെ, പട്ടും വളയും തന്നേനെ ചാണ്ടിച്ചന്‍..,...!!!

Tuesday, December 18, 2012

ഇതൊരു ''പോസ്റ്റ്‌'' അല്ല...!!!!

(ബ്ലോഗ്ഗില്‍ ഇടുന്ന കഥ, കവിത,ലേഖനം,കാര്‍ടൂണ്‍ അങ്ങനെ എല്ലാത്തിനേം പറയുന്ന പേരാണ് പോസ്റ്റ്‌, ഇനി വായിച്ചോളൂ ട്ടോ ))

.

.


പോസ്റ്റ്‌ ചിലപ്പോള്‍


തിരക്കുള്ള ട്രാന്‍സ്പോര്‍ട്ട്


ബസ്സില്‍ വരും,..നൂറു കിലോമീറ്റര്‍ വേഗത്തില്‍


ബൈക്കില്‍ പായുമ്പോള്‍


ഒരു മിന്നായം പോലെ അവന്‍റെ


ഹൃദയത്തിലെക്കിടിച്ചു കയറി വരും,..


{ഒരു രക്ഷയുമില്ല നിര്‍ത്തി


കൈവെള്ളയില്‍ കുറിക്കുക തന്നെ വേണം }ടി വി സ്ക്രീനില്‍


മാറി മാറി തെളിയുന്ന


പ്രണയ -ചുംബന രംഗങ്ങളില്‍


മനസ്സുടക്കിയിരിക്കുമ്പോള്‍


ചുണ്ടിലൊരു ചൂളം കുത്തി

പോസ്റ്റ്‌ കുറുകും ,...

{ഉടന്‍ പകര്‍ത്തണം, ആ 'ന്യൂജനറേഷന്‍' പോസ്റ്റ്‌ }പടിഞ്ഞാറന്‍ ചെരുവില്‍


തലകുത്തി വീഴുന്ന


സൂര്യമുഖം നോക്കിയിരിക്കുമ്പോള്‍,...


വിരഹനോവാല്‍ വിതുമ്പുന്ന


സന്ധ്യയുടെ ചുവന്ന കണ്ണുകളില്‍

പോസ്റ്റ്‌ പൂക്കുന്നത് കാണാം


{അപ്പോള്‍ തന്നെ കോരിയെടുത്തു


താളുകളില്‍ നിറയ്ക്കണം }വഴിവക്കില്‍ കാലിടറി വീഴുന്നൊരു


ബാല്യ സ്വപ്നത്തില്‍


മനസ്സ് ചേര്‍ത്താല്‍


മുലപ്പാലിന്റെ മധുരമുള്ളോരു


പോസ്റ്റ്‌ നാവില്‍ കിനിയും,...


{നുണഞ്ഞിറക്കണം ഉടനെ }അമ്പല പറമ്പിലൂടെ ചുറ്റി നടന്നാല്‍


മയില്‍ പീലികണ്ണു കൊണ്ടൊരു


പ്രണയ പുഷ്പ്പം നിന്റെ


കരളിലൊരു പോസ്റ്റ്‌ കുറിക്കും


{എഴുതി വക്കണം നീയത് }പോസ്റ്റ്‌ വരുന്ന ഓരോ വഴികളെ,.....!!! :-)(ജിമെയിലില്‍ കിട്ടിയതാണ്, 'എന്റെ പോസ്റ്റുകള്‍' ഇഷ്ടപ്പെടുന്നോര്‍ക്ക് വായിക്കാന്‍ ഇവിടെ ഇടുന്നു)

Monday, December 17, 2012

ഈ ധോണി ആള് ഭയങ്കര ഭാഗ്യവാനാ ട്ടോ...

ഈ ധോണി ആള് ഭയങ്കര ഭാഗ്യവാനാ ട്ടോ...
മൂപ്പര് ഫോം ഇല്ലാതെ കഷ്ടപ്പെട്ടപ്പോ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ അണ്ണാ ഹസാരെ,ബാബാ രാംദേവ് തുടങ്ങി ഒരു പാട് പേരുണ്ടായിരുന്നു...
ഇപ്പൊ ദേ ക്യാപ്റ്റന്‍സി പോകും എന്നായപ്പോ ഇന്നലെ വരെ ഇല്ലാത്ത നരേന്ദ്ര മോഡി വന്ന് എല്ലാം ശരിയാക്കി...
പിന്നെ, ടീമിലെ പത്താളും കളിച്ചില്ലെങ്കിലും കുറ്റം ഏറ്റെടുക്കാന്‍ (ചാര്‍ത്തികൊടുക്കാന്‍) സച്ചിനും കൂടി ഉള്ളപ്പോ എന്തിനു പേടിക്കണം???
പറയണ കേട്ടാ തോന്നും സച്ചിനേക്കാള്‍ കഴിവുള്ളോന്മാര് അന്ധേരിയിലും ഗോകര്‍ണത്തും കരോള്‍ ബാഗിലും ലോധി റോഡിലും ഒക്കെ ആടിനെ മേച്ചു നടപ്പുണ്ടെന്ന്...
സച്ചിന്‍ ഒറ്റഒരാള് കാരണമാണ് ഇവര്‍ക്കൊന്നും ടീമില്‍ കേറാന്‍ പറ്റാത്തത് എന്ന്...
ഇനി ഇതിനെ കുറിച്ച് 'താത്വികമായ' അവലോകനം ഉണ്ടാകുമോ ആവോ...!!!
.
വാല്‍ക്കഷണം : നമ്മടെ ഒരു പയ്യന്‍ ഉണ്ടാര്ന്നല്ലോ. ഓനെ ടീമിലെടുത്താ ബൌളര്‍മാരുടെ പരിക്കടക്കം സകല പ്രശ്നോം അതോടെ തീരും.
തല മൊട്ടയടിച്ചോ, ശബരിമലയില്‍ പോയിട്ടോ പൊങ്കാല ഇട്ടിട്ടോ എങ്ങനേലും പുള്ളി കളി ജയിപ്പിക്കും....
വഴീലൂടെ പോണ തല്ലു ചോദിച്ചു മേടിക്കുമെങ്കിലും ആള് കഴിവുള്ളോനാ...
സംശയമുണ്ടെങ്കില്‍ ആ ആന്ദ്രെ നെല്ലിനോട് ചോദിച്ചാ മതി...!!!

മുല്ലപ്പെരിയാറില്‍ ദൈവം തോറ്റ കഥ...

എഴുപതാം വയസ്സില്‍ മരണക്കിടക്കയില്‍ കിടക്കുന്ന വൃദ്ധന്‍ പ്രാര്‍ഥിച്ചു:
"ദൈവമേ എനിക്ക് എന്റെ ഇരുന്നൂറാം ജന്മദിനം ആഘോഷിക്കണം"

വൃദ്ധന്റെ പ്രാര്‍ഥന കേട്ട ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞു :
"നിന്‍റെ ജനന സമയത്ത് തന്നെ നിന്‍റെ ആയുസ്സ് എഴുപതു വയസ്സ് എന്നു നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്.
നിന്‍റെ ആയുസിനപ്പുറം ഉള്ള കാര്യങ്ങള്‍ അസാധ്യമാണ്."

വൃദ്ധന്‍ : "ഓ പിന്നേ, ഇവിടെ അമ്പതു വര്‍ഷം ആയുസ്സ് നിശ്ചയിക്കപ്പെട്ട ഡാമിന്  1000 വര്‍ഷത്തേക്കുള്ള കരാറുണ്ട്...
പിന്നെയല്ലേ, എനിക്കൊരു ഇരുന്നൂറു വര്‍ഷം???"

(പണ്ട് എവിടെയോ വായിച്ചതാണ്, ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് തോന്നുന്ന
തു കൊണ്ട് പോസ്റ്റ്‌ ചെയ്യുന്നു)

Sunday, December 16, 2012

ജീവിതമെന്ന മലയാള സിനിമ...

ജീവിതമെന്ന് പറയുന്നത് മലയാള സിനിമ പോലെയാണ്...
പ്രണയം മുതല്‍ കല്യാണം വരെ പ്രിയദര്‍ശന്‍ ചിത്രം പോലെയാ, ഭയങ്കര കളര്‍ഫുള്ളായിരിക്കും...
ആട്ടോം,പാട്ടും,ഓട്ടോം,സ്വപ്നം കാണലും,ഹോ...!!!
ഈ താലി കെട്ടി അടുത്ത ദിവസം മുതല്‍ സത്യന്‍ അന്തിക്കാട് ചിത്രം പോലെയാവും,പിണക്കവും,ഇണക്കവും, കുഞ്ഞു
കുഞ്ഞു പൊട്ടിത്തെറികളും, പരിഭവങ്ങളുമൊക്കെയായിട്ടങ്ങ് പോവും...
രണ്ടാഴ്ച ഒന്ന് കഴിഞ്ഞോട്ടെ, പിന്നെ നമ്മുടെ ഷാജി കൈലാസ് ചിത്രം പോലെയാ
ണ്...
എവിടന്നൊക്കെയാണ് അടിയും,ബഹളവും,പൊട്ടിത്തെറിയുമൊ
ക്കെ വരുന്നതെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലാ....
പിന്നെ ഒരു മൂന്നു മാസം കഴിഞ്ഞു കഴിഞ്ഞാല്‍ സമാധാനമായി...
അടൂര്‍ ഗോപാലകൃഷ്ണന്‍റെ
 സിനിമ പോലെ ആകും....
അനക്കവുമില്ല, മിണ്ടാട്ടവുമില്ല,ഉരിയാട്ടവുമില്ല...
എവിടെയെങ്കി
ലും കൊണ്ടിരുത്തിയാല്‍ അവിടങ്ങിരുന്നോളും...
പരസ്പരം കാണുന്നത് പോലും അലര്‍ജി ആവും....!!!

കുറച്ചൂടി കഴിയുമ്പോ ബ്ലെസ്സി ചിത്രം ആകും, സെന്റി അടിച്ച് മനുഷ്യന്‍ ഒരു വഴിക്കാകും...
ക്ലൈമാക്സില്‍  ബി. ഉണ്ണികൃഷ്ണന്‍റെ സിനിമകളിലെ പോലെ ഒരു ട്വിസ്റ്റ്‌...,...
അത് വരെ പറഞ്ഞതെല്ലാം പഴങ്കഥ ആക്കിക്കൊണ്ട് ഒരു ജഗപൊക,...
അതും പോരാഞ്ഞ് റാഫി മെക്കാര്‍ട്ടിന്‍റെയും ലാലിന്‍റെയുമൊക്കെ പടത്തിലെ പോലെ 'ശുഭം' എന്നെഴുതിയ ലാസ്റ്റ് കാര്‍ഡ് കാണിച്ചാണ് എല്ലാം അവസാനിക്കുക...!!!
ഇതാണ് "കുടുംബചിത്രം".... :)

[കടപ്പാട് : സിനിമാ പാരദൈസോ ഫേസ്ബുക്ക്‌ ഗ്രൂപ്പ്]

കൂലിത്തല്ലുകാരന്‍...,...

അവനവന് വേണ്ടിയല്ലാതെ അപരന്‍റെ ചുടുരക്തം ഊറ്റിക്കുടിച്ച് നടക്കുവോന്‍ കൂലിത്തല്ലുകാരന്‍....,...
മരണത്തിലേക്ക് നയിപ്പവന്‍, സ്മരണയില്‍ ഒരു കുഞ്ഞു കാലനാം കൂലിത്തല്ലുകാരന്‍,...

മരണത്തിലേക്ക് നയിപ്പവന്‍, സ്മരണയില്‍ ഒരു കുഞ്ഞു കാലനാം കൂലിത്തല്ലുകാരന്‍,...
മെഴുകുതിരി നാളത്തിന്‍ വെട്ടം മതി കൊല്ലാന്‍, ഇരുള്‍ വഴിയില്‍ നില്‍പ്പുണ്ട് കൂലിത്തല്ലുകാരന്‍,...

മെഴുകുതിരി നാളത്തിന്‍ വെട്ടം മതി കൊല്ലാന്‍, ഇരുള്‍ വഴിയില്‍ നില്‍പ്പുണ്ട് കൊല്ലാനവന്‍,...
കത്തിയും വടിവാളും വടിയും ചങ്ങലയും നിറമുള്ള തോക്കുമുണ്ടായിരുന്നെങ്കിലും...

കത്തിയും വടിവാളും വടിയും ചങ്ങലയും നിറമുള്ള തോക്കുമുണ്ടായിരുന്നെങ്കിലും...
വേറാര്‍ക്കോ വേണ്ടി നിതാന്തം ഒരാദര്‍ശം, മറ്റോന്‍റെ വേരറ്റു വെള്ളം കുടിപ്പവന്‍,...

...(ഇനിയും കവിത തുടരും)
(രക്തസാക്ഷി എന്ന മുരുകന്‍ കാട്ടാക്കടയുടെ വരികളുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും മനപ്പൂര്‍വം മാത്രം, ശ്രീ.അബ്സര്‍ മൊഹമ്മദ്‌ കുറിച്ചിട്ട വരികളാണ് ഇങ്ങനൊരു ആശയം തോന്നിച്ചത്)

Saturday, November 24, 2012

മരണാനന്തരം കസബ്...

യമപുരിയില്‍ എത്തിയ കസബിനോട് , ചിത്രഗുപ്തന്‍ :

"നാലു വര്‍ഷമായി നിന്നെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ ഒരു കാര്യം....!

അവിടെ ജയിലില്‍ സുഖമായിരുന്നോ ..? ".

കസബ് : " പരമ സുഖം. അവിടെ ജയിലാണ് സ്വര്‍ഗ്ഗം. ചിക്കന്‍ ബിരിയാണി കഴിച്ചു മടുത്തു. ഇവിടെ നരകത്തില്‍ കഞ്ഞിയും പയറുമാണോ..?. ഞാന്‍ ഇവിടെ ഒരു മൂലയില്‍ ഒതുങ്ങി കഴിഞ്ഞു കൊള്ളാം."

ചിത്രഗുപ്തന്‍ : " വേല കയ്യിലിരിക്കട്ടെ. സാധാരണ തീവ്രവാദികള്‍ക്ക് ഞങ്ങള്‍ പ്രവേശനം കൊടുക്കാറില്ല. എപ്പോഴാണ് നമുക്കിട്ടു പണി കിട്ടുന്നത് പറയാന്‍ പറ്റില്ലല്ലോ. പകരം നിന്റെ നാടായ പാക്കിസ്ഥാനിലേക്ക് തന്നെ മടങ്ങാം. നിന്റെ പഴയ പണി വീണ്ടും തുടങ്ങാം. നിന്നെ തൂക്കിലേറ്റിയ ഇന്ത്യക്കാരോട് പ്രതികാരം ചെയ്യേണ്ടേ...?"

.

കസബ് : " ചതിക്കല്ലേ ഏമാനെ...! പക്കിസ്ഥാനിലോട്ടു പോയാല്‍ അവര്‍ വീണ്ടും തിരിച്ചു ഇങ്ങോട്ട് തന്നെ വിടും. പകരം ഇന്ത്യയിലേക്ക്‌ ഒരു രാഷ്ട്രീയക്കാരനായി അയച്ചാല്‍ മതി. അതാകുമ്പോ, സുഖമായി ജീവിക്കുകയും ചെയ്യാം. ഇന്ത്യക്കാരെ മുഴുവന്‍ കൊള്ളയടിക്കുകയും ചെയ്യാം.

ചിത്രഗുപ്തന്‍ : "നീ ആള് കൊള്ളാമല്ലോ, എന്തായാലും നിന്റെ ആഗ്രഹം ഞാന്‍ നടത്തിത്തരാം . ഇതാ ഇന്ത്യയിലേക്കുള്ള വീമാന ടിക്കറ്റ്‌. "

കസബ് : "വളരെ ഉപകാരം".

ടിക്കറ്റുമായി കസബ് യമപുരിയിലെ എയര്‍പോര്‍ട്ടിലെക്ക് നടന്നു.

ഇതു കേട്ടറിഞ്ഞു വന്ന യമരാജാവ്‌ ചിത്രഗുപ്തന് നേരെ കയര്‍ത്തു.

യമരാജാവ്‌ :"ഇതിനു മാത്രം എന്തു ക്രൂരതയാണ് ഇന്ത്യക്കാര്‍ തന്നോട് കാണിച്ചത്‌ ..?പാവം ഇന്ത്യക്കാരെ ഇങ്ങനെ ചതിക്കരുതയിരുന്നു "

ചിത്രഗുപ്തന്‍ : "അവന്‍ ഇന്ത്യയില്‍ എത്തിയത് തന്നെ. അവനു പോകാന്‍ കൊടുത്തു വിട്ടത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ന്റെ ടിക്കറ്റാണ് !. ഇനി അവനെ ഏതെങ്കിലും ഉഗാണ്ടയില്‍ പോയി നോക്കിയാല്‍ മതി"
എനിക്ക് ജിമെയിലില്‍ കിട്ടിയ ഒരു മെയില്‍ ആണിത്‌ . അതിലെ തമാശ കണ്ടപ്പോള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാമെന്നു തോന്നി... . കടപ്പാട് വയ്ക്കാന്‍ ആരുടെതാണെന്നും അറിയില്ല. എന്തായാലും ഇതിന്റെ സൃഷ്ടാവിന്റെ ഭാവന അപാരം..

Friday, October 26, 2012

എനിക്കിവിടെ സുഖമാണ്...!!!

കടലിനക്കരെ നാടിന്റെ പച്ചപ്പ്‌ സ്വപ്നം കണ്ടുറങ്ങുന്ന പ്രവാസി സഹോദരാ,
...
രാത്രി വൈകി വീട്ടിലെത്തുന്ന അച്ഛനെ കാത്തിരിക്കുന്ന മകന്‍റെ ചെവിയിലേക്ക്  അന്‍പത്തൊന്നു വെട്ട് മുഖത്ത് വെട്ടിയ വിശേഷം അറിയിക്കുന്ന നാട്ടില്‍,
ഗ്യാസ് ലോറിയില്‍ നിന്നും വാതകചോര്‍ച്ച സംഭവിക്കുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാതെ ദുരന്തം സംഭവിച്ച ശേഷം മരണത്തിന്‍റെ എക്സ്ക്ലുസീവ് കണക്കെടുപ്പ് നടത്തുന്ന പത്രക്കാരുള്ള നാട്ടില്‍,
 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു കൊണ്ട് മക്കളെ ആഡംബരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ പഠിക്കാന്‍ അയക്കുന്ന ആളുകള്‍ പെന്ഷന് വേണ്ടി പ്രവൃത്തിദിനം നശിപ്പിക്കുന്ന നാട്ടില്‍,
സമരം/ഹര്‍ത്താല്‍ എന്നിങ്ങനെ പേര് മാറ്റി നാടിന്‍ സ്വത്തും സ്വന്തം സമയവും ജീവിതവും കളയുന്ന യുവജനങ്ങളുള്ള നാട്ടില്‍,
പുരുഷാധിപത്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുകയും 'ഖാനോ' 'ഡോണ'യോ  വരുമ്പോള്‍ മാംസങ്ങള്‍ തമ്മിലുള്ള ഉരചിലിന്‍റെ സുഖം തേടുകയും ചെയ്യുന്ന പെണ്‍സിംഹങ്ങളുള്ള നാട്ടില്‍,
കൂടെ പഠിക്കുന്ന പെണ്ണിന്‍റെ തുടിപ്പ് സ്നേഹം നടിച്ചു വില്പന ചരക്കാക്കുന്ന വിശ്വാസവഞ്ചകരുടെ നാട്ടില്‍,
അര്‍ദ്ധബോധാവസ്ഥയിലും മൃതാവസ്ഥയിലും റെയില്‍വേ ട്രാക്കിലും പാടത്തും സ്വന്തം മകളെ തന്നെയും പ്രാപിക്കുന്ന വന്യതയുടെ നാട്ടില്‍,
മികച്ച അമ്മായിയമ്മയെ കണ്ടെത്താനും റിയാലിറ്റി ഷോ നടത്തുകയും അതിലും വികലാംഗത്വം മാര്‍കറ്റ്‌ ചെയ്യുകയും ചെയ്യുന്ന കോര്‍പറേറ്റ് തന്ത്രജ്ഞരുള്ള നാട്ടില്‍,
രാജ്യത്തിന്‍റെ വാര്‍ഷിക ബജറ്റിലും വലിയ 'മനമോഹന' അഴിമതികള്‍ നടത്തുന്ന അഴിമതിക്കാരുടെ നാട്ടില്‍,
ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരെ ലോകത്തിന് സമ്മാനിച്ചു വിദേശ സാങ്കേതിക വിദ്യ ആശ്രയിക്കുന്ന പരാശ്രിതരുടെ നാട്ടില്‍,
ഓരോ തവണ കാറ്റ് വീശുമ്പോഴും പെട്രോളിനും ഡീസലിനും ശമ്പളമൊഴിച്ചുള്ള മറ്റെല്ലാ അവശ്യസാധനങ്ങള്‍ക്കും വില കൂടുകയും ചെയ്യുന്ന നാട്ടില്‍,
ഓരോ ആഘോഷത്തിനും പുതിയ മദ്യവില്പന റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും വെറും വെള്ളം കാശ് കൊടുത്തു വാങ്ങുകയും ചെയ്യുന്ന വിദ്വാന്മാരുടെ നാട്ടില്‍,
നാടിന്റെ വളര്‍ച്ചക്ക് അക്കരെ കൊടുംവെയിലില്‍ നിന്നും പണമയക്കുന്ന പ്രവാസിയുടെ അടിവസ്ത്രത്തിന് വരെ നികുതി കണക്കാക്കുന്ന നാട്ടില്‍,
മേലോട്ട് പൊന്തുന്ന വിമാനം എവിടെ ഇറങ്ങുമെന്നോ അതോ ഇനി ഇറങ്ങില്ലെന്നോ പ്രവചിക്കാനാവാത്ത നാട്ടില്‍,
കര്‍ഷകന്‍ വായ്പ അടക്കാനാകാതെ ആത്മഹത്യ ചെയ്യുമ്പോള്‍ 'മല്ല'ന്റെ സഹസ്രകോടിയുടെ കടം കടലില്‍ മുക്കുന്ന നിയമങ്ങളുള്ള നാട്ടില്‍,
121 കോടിയില്‍ ഒരുവന്‍ വെങ്കലം നേടുമ്പോഴേക്കും അവനെ കനകം കൊണ്ടും കാണിക്ക കൊണ്ടും മൂടുന്ന നാട്ടില്‍,
സ്വത്തു വീതംവെപ്പില്‍ സഹോദരനെയും അച്ഛനെയും വെട്ടിക്കൊല്ലുന്ന നാട്ടില്‍,
മാറ് മറക്കാന്‍ സമരം നടത്തിയ പിന്‍ നൂറ്റാണ്ടില്‍ നിന്നും "മദ്ധ്യതിരുവിതാംകൂറിന്റെ" വിസ്തൃതി വെളിവാക്കുന്ന വസ്ത്രങ്ങളുടെ ഈ നൂറ്റാണ്ടിലേക്കെത്തിയ നാട്ടില്‍,
തുടയ്ക്ക് മേലെ അള്ളിപ്പിടിച്ചു കിടക്കുന്ന പാന്റിടുന്ന "താണ അരക്കെട്ടന്‍""'' ബുദ്ധിജീവികളുടെ നാട്ടില്‍,
പേരിന്റെ പിറകിലെ ജാതി നോക്കി സ്ഥാനവും മാനവും വീതം വയ്ക്കുന്ന ജാതിരാഷ്ട്രീയത്തിന്റെയും സംവരണതത്വങ്ങളുടെയും നാട്ടില്‍,
ആണിനെയും പെണ്ണിനെയും രണ്ടു ഭൂഘണ്ടങ്ങളില്‍ മാറ്റി നിര്‍ത്തി ഒളികണ്ണിട്ടു നോക്കി കണ്ണേറ് നടത്തുന്ന കപടസദാചാരവാദികളുടെ 'ദൈവത്തിന്റെ സ്വന്തം' നാട്ടില്‍,
ഫേസ്ബൂക്കിലൂടെയും ട്വിട്ടരിലൂടെയും ലോകത്തെ അനുഭവിക്കുന്ന കണ്ണടക്കാരുടെ നാട്ടില്‍,
പൊങ്ങച്ചത്തിന് വേണ്ടി വായില്‍ കൊള്ളാത്ത പേരില്‍ വരുന്ന ഇറച്ചിയുടെ വകഭേദങ്ങള്‍ കഴിച്ച് ആപത്ത് കാശ് മുടക്കി വാങ്ങുന്ന നാട്ടില്‍,
സ്വന്തം മാലിന്യങ്ങള്‍ പോലും പൊതുനിരത്തില്‍ തള്ളുന്ന ഉപരിവര്‍ഗതിന്റെ വിഴുപ്പ് പാവപ്പെട്ടവന്‍ നെഞ്ചില്‍ വഹിക്കണം എന്ന് പറയുന്ന ഭരണകര്‍ത്താക്കളുടെ നാട്ടില്‍,
ഈ മണ്ണില്‍ തൊട്ടും നെഞ്ചില്‍ തൊട്ടും ഇത്രയും അസ്വസ്ഥതകള്‍ക്കിടയില്‍ നിന്ന് കൊണ്ട് ഞാന്‍ ഒരു നുണ പറയട്ടെ...
 "എനിക്കിവിടെ സുഖമാണ്"...

Tuesday, October 23, 2012

പെണ്ണ്...


"പെണ്ണ്
വിവാഹിതയോ അവിവാഹിതയോ വിവാഹമോചിതയോ ആകട്ടെ..
പാല്‍വാങ്ങാന്‍ പോകുന്നതോ പണിക്കു പോകുന്നതോ ആകട്ടെ
പെണ്ണ് കാണാന്‍ പോകുന്നതോ ഒളിച്ചോടി പോകുന്നതോ ആകട്ടെ
ഒറ്റയ്ക്കോ കൂട്ടമായോ കൂട്ടുകാരോടോപ്പമോ ആകട്ടെ
ബസ്സിലോ ട്രെയിനിലോ ഓട്ടോയിലോ സൈക്കിളിലോ ആകട്ടെ
രാത്രിയോ പകലോ സന്ധ്യയോ ഉച്ചയോ ആകട്ടെ
കേരളമോ ബാംഗ്ലൂരോ ബോംബെയോ ഡെല്‍ഹിയോ ആകട്ടെ
സ്വതന്ത്രവും നിര്‍ഭയവും ആയിരിക്കുന്നത് അവളുടെ അവകാശമാണ്"

-----------രഞ്ജിനി കൃഷ്ണന്‍...,....

Saturday, October 13, 2012

ചില യാത്രാ വിശേഷങ്ങള്‍...,....

ഒരു യാത്ര...
പതിവ് പോലെ 'സഹയാത്രികവധം ആട്ടകഥ' നടന്നു കൊണ്ടിരുന്നു...
സഹയാത്രികനെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ ബോറടിപ്പിക്കുന്ന എന്റെ നാവിന് ഇത്തിരി വിശ്രമം കിട്ടിയത് രസികനായ ആ  മുണ്ട് കച്ചവടക്കാരന്‍ മായന്നൂര്‍ ഇറങ്ങി യാത്ര പറഞ്ഞു പോയപ്പോഴാണ്...
വണ്ടി ഒറ്റപ്പാലം സ്റ്റാന്‍ഡില്‍ എത്തി...
സമയം 9 കഴിഞ്ഞിരിക്കുന്നു...
കൃത്യമായി പറഞ്ഞാല്‍ 9.03...
ഗുരുവായൂര് നിന്നും പാലക്കാട്ടേക്ക് പോകുന്ന ബസ്സും പിന്നെ എന്റെ കെ.എസ്.ആര്‍.ടി.സി.യും മാത്രം ഉണ്ട് അപ്പോള്‍ സ്റ്റാന്‍ഡില്‍...,...
കൂരിരുട്ടിനെ കീറി മുറിച്ചു കൊണ്ട് ബസ് സ്റ്റാന്റ് കവാടത്തിലെ വഴിവിളക്ക് ജ്വലിച്ചു നിന്നു...
അതവിടെ കത്തി നിക്കട്ടെ, ഞാന്‍ പറയാന്‍ പോണത് അതിനെ കുറിച്ചല്ല.. [;)]
ഇരുട്ടും വെളിച്ചവും യോജിക്കുന്നിടത്ത്, കടയുടെ വരാന്തയില്‍ കണ്ട ഒരു പാദസ്വരത്തിന്റെ ഉടമയെ കുറിച്ച് ആണ്....
സമയം തെറ്റി എത്തിയ ട്രെയിനിനെയും ഇന്ത്യന്‍ റെയില്‍വേയുടെ അലംഭാവതെയും പഴിച്ചും റെയില്‍വേ മന്ത്രിയുടെ തന്തക്കു വിളിച്ചും കടന്നു പോകുന്ന ഒരു 'മാന്യന്‍' ആണ് ഈ കുട്ടിയെ ശ്രദ്ധയില്‍ പെടുത്തിയത്...
"ഇത് പോലത്തെ വശപ്പിശക് കേസുകള്‍ ഉള്ളിടത്തോളം കാലം ട്രെയിന്‍ വൈകിയും വിമാനം തല കുത്തനെയും ഒക്കെ പോകും.."
[എത്ര ആലോചിച്ചിട്ടും ട്രെയിന്‍ വൈകി ഓടുന്നതിന് ഈ കുട്ടി എന്ത് പിഴച്ചു എന്ന് എനിക്ക് മനസ്സിലായില്ല, ആര്‍ക്കെങ്കിലും മനസ്സിലായാല്‍ എനിക്കും കൂടി ഒന്ന് പറഞ്ഞു തരണേ....!!!! ]
ആ രാത്രി അങ്ങനെ ഒരു കാഴ്ച കണ്ട എന്റെ മനസ്സിലൂടെയും കടന്നു പോയത് ഇത്തരം ചിന്തകള്‍ തന്നെ...
സത്യം പറഞ്ഞാല്‍ "ട്രിവാന്ട്രം ലോഡ്ജ്' സിനിമയിലെ തെസ്നി ഖാന്‍ ആയിരുന്നു ആ സമയത്ത് എന്റെ മനസ്സില്‍....,...!!!
അവള്‍ മൊബൈലില്‍ ആരെയോ വിളിക്കുന്നുണ്ട്, പക്ഷെ നിരാശ പടര്‍ന്ന "ലോ ബാലന്‍സ്" മുഖം അവളുടെ ദാരിദ്ര്യത്തെ ഓര്‍മപ്പെടുത്തി...
ആ നിരാശ ശരിക്കും എന്നെ എവിടെയൊക്കെ സ്പര്‍ശിച്ചു...
അവളുടെ മുഖം കാണാന്‍ ആകുന്നില്ല, ഇരുട്ടിന്‍റെ മറവില്‍ അവള്‍ സുരക്ഷ തേടുകയാവാം ...!!!
ഞാന്‍ പല മുഖങ്ങളും ഓര്‍ത്തു, അതൊന്നും അവള്‍ക്കു ചേരുന്നില്ല...
കിളിരൂരും കവിയൂരും സൌമ്യയും നടന്ന നാട്ടില്‍, ഇവള്‍ ഈ രാത്രി ഇവിടെ എങ്ങനെ വന്നുപെട്ടു???
കണ്ണടക്കുമ്പോള്‍ സൗമ്യയുടെ മുഖവും ആ സമയത്തെ പത്രവാര്‍ത്തകളും ഫേസ്ബുക്ക്‌ മെസ്സേജുകളും മനസ്സില്‍ പാണ്ടി മേളം തീര്‍ത്തു... :-/
നാളത്തെ പ്രധാന വാര്‍ത്ത ഇവളുടെ കീറി മുറിക്കപ്പെട്ട മാനം ആയിരിക്കുമോ???
മാറിടം പിളര്‍ന്ന പൌരുഷം ആയിരിക്കുമോ???
പേശീബലം തെളിയിച്ച ആണ്‍പടയുടെ വീരഗാഥകള്‍ ആയിരിക്കുമോ???
ഒരു പാട് ചോദ്യങ്ങള്‍ മനസ്സില്‍ നിറഞ്ഞു...
എന്തായാലും ഒരാള്‍ ഇത്തിരി കൂടി കടന്നു ആ പെണ്‍കുട്ടിക്ക് നേരെ ഒരു ചോദ്യം എറിഞ്ഞാണ് പോയത്...
"ഈ നേരത്ത് നിനക്ക് എന്താടീ ക==പ്പ് തീര്‍ക്കാന്‍ ആളെ കിട്ടിയില്ലേ പു --- കട---- മോളെ ???"
അയാള്‍ കള്ള് കുടിച്ചിട്ടില്ല, കാരണം തെറി നല്ല വ്യക്തമായിരുന്നു...
അമ്മയും പെങ്ങളും ഉണ്ടോ എന്നറിയില്ല, ഭാര്യ ഉണ്ട് തീര്ച്ച...
ഇത്രേം വലിയ തെറി സാധാരണ വിളിക്കുന്നത്‌ ഭാര്യയെ ആയിരിക്കുമല്ലോ??? ;)
ആ പെണ്‍കുട്ടി ആരും കാണാതെ ഷാള് കൊണ്ട് കണ്ണീരു തുടച്ചു...
എനിക്കെന്തോ ഒരു 'ഇത്' തോന്നി, ഹൈ സിമ്പതി തോന്നീന്ന്‍...,...
അല്ലാണ്ടെ മറ്റതല്ല... ;)
എന്തായാലും ബസ് ഇപ്പഴും സ്റ്റാന്‍ഡിലും എന്റെ കണ്ണിപ്പോഴും ആ പെണ്‍കുട്ടിയുടെ ദേഹത്തും തന്നെ നില്‍ക്കുവാണ്...
ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ണ് കൊണ്ടൊന്നുഴിഞ്ഞു...
മുഖം ഇരുട്ടിലാണ്...
കയ്യിലെന്തോ ഓറഞ്ച് ചട്ട ഉള്ള പുസ്തകം, ഇത്തിരി പഴക്കം ഉള്ളത്...
ഞാന്‍ അത് ഒന്നൂടി നോക്കി...
എന്റെ ദൈവമേ....!!!!
പി.ഐ. വര്‍ഗീസിന്റെ ഗ്രാഫിക്സ് ടെക്സ്റ്റ്‌ അല്ലെ അത് ...????
ബി.ടെക് ഫസ്റ്റ് ഇയറില്‍ എത്രയോ രാത്രികളില്‍ എന്റെ ഉറക്കം കളഞ്ഞ ടെക്സ്റ്റ്‌ ആണ്...???
അല്ല, എഞ്ചിനീയറിംഗ് പഠിച്ച ആരും ഗ്രാഫിക്സ് ടെക്സ്റ്റുകള്‍ അത്ര പെട്ടെന്ന് മറക്കാറില്ലല്ലോ??? ;)
അവളുടെ ബാഗില്‍ എന്തോ തിളക്കം...
എന്തോ ലോഗോ ആണ്...
ടി.കെ.എം. എന്ന മൂന്നക്ഷരം ആണ് തിളങ്ങുന്നത്...
ആ മൂന്നക്ഷരം ഒളിപ്പിച്ചു വയ്ക്കുന്ന തിളക്കം നമുക്കറിയാമല്ലോ???
അപ്പൊ ഉറപ്പിച്ചു, ഇവള് ടി.കെ.എമ്മിലെ സ്റ്റുഡന്റ്  ആണ്...
ഇനി ഈ സമയത്ത് ഇവിടെ വന്നു പെട്ടത് എന്തിനാണ് എന്നറിയണം..
ചില "ആണ്‍ സിംഹങ്ങള്‍""'' ഒന്ന് പേടിപ്പിച്ചപ്പോ ആ കുട്ടി ഞങ്ങടെ ബസ്സിന്റെ അടുത്തേക്ക് നീങ്ങി നിന്നു...
ഇപ്പൊ വളരെ അടുത്താണ്, മുഖം കാണാത്ത വിധത്തില്‍ തിരിഞ്ഞാണ് നില്‍പ്പ്...
[ഇവിടത്തെ പ്രധാന പ്രശനം അതൊന്നുമല്ല, ഓള്‍ക്ക് എന്നെ ഇശ്ടപ്പെടണ്ടേ...]
ദാ കെടക്കണ കാവടി- മൊബൈല്‍ റിങ്ങുന്നു...
അവളുടെ സംസാരത്തില്‍ നിന്നും ഒരു കാര്യം വ്യക്തം...
അച്ഛന്‍ ആണ്,
ട്രെയിന്‍ വൈകി എന്നും ഇപ്പോള്‍ എത്തിയെ ഉള്ളു എന്നും അച്ഛന്‍ പേടിക്കണ്ടെന്നും മറുപടി നല്‍കി കോള്‍ അവസാനിപ്പിച്ചു...
എനിക്ക് വീണ്ടും സംശയം...
ഇത്രയും വൈകി ഓടുന്ന ഏതു ട്രെയിന്‍???
അപ്പൊ ഉറപ്പിക്കാം, ഇത് 'മറ്റത്' തന്നെ... ;)
ആ വിളിച്ച തെറി അപ്പൊ സത്യം ആണോ???
എന്ത് ഞാന്‍ അറിയാതെ എന്റെ കാല്‍ച്ചുവട്ടില്‍ അതും നമ്മടെ ഒറ്റപ്പാലത്ത് ഒരു അവിഹിതമോ???
എന്‍റെ ആറ്റുകാല്‍ ഭാസ്കരാ....!!!!
സമ്മതിക്കില്ല ഞാന്‍...,... ;)
ദൈവമേ, എന്‍റെ നാടും 'ന്യൂ ജനറേഷന്‍' ആയോ???
ഇപ്പ വണ്ടി എടുക്കും...
ഇവിടെ ഇറങ്ങിയാലോ, അല്ല ഈ വൈകി വന്ന വണ്ടി പെട്രോലാണോ ഡീസലാണോ എന്നൊന്ന് അറിയണമല്ലോ?? ;0
ആകെ കണ്‍ഫൂഷന്‍ ആയി,...
ഞാന്‍ ടോസ് ഇട്ടു, തല വീണാ ഇവിടെ ഇറങ്ങാം...
വാല് വീണാ വണ്ടീല് പോകാം,...
രണ്ടു തവണയും തല വന്നില്ല, ഞാന്‍ കോയിന്‍ മാറ്റി ഭാഗ്യം നോക്കി...
അപ്പഴും രക്ഷ ഇല്ല...
ഇനിയിപ്പോ ഭാഗ്യം ഒന്നും നോക്കീട്ടു കാര്യമില്ല...
ഇവിടെ ഇറങ്ങുക തന്നെ...
ഒനുമില്ലെങ്കില്‍ ഇത്തിരി സദാചാര പോലീസ് കളിക്കാല്ലോ??? :P
അതിന്റെ ഇടയിലാണ് അനൂപ്‌ മേനോന്റെ സ്ക്രിപ്റ്റിലെ പോലെ ഒരു ട്വിസ്റ്റ്‌///.//,...
കാലുകള്‍ക്ക് സ്വാധീനം ഇല്ലാത്ത മൃതപ്രായന്‍ ആയ ഒരു മനുഷ്യന്‍...,...
ഫോണില്‍ ബാലന്‍സ് ഇല്ലേ എന്നും കാശ് ഇല്ലെങ്കില്‍ നേരത്തെ പറയേണ്ടേ എന്നും സ്നേഹം നിറഞ്ഞ ശകാരം....!!!
ഇത്രയും നേരം ഞാന്‍ ചിന്തിച്ചു കൂട്ടിയ കാര്യങ്ങള്‍ ഗ്യാസ് ആയി മേലോട്ട് പോയി ഒരു നനവായി എന്റെ കണ്ണുകളിലേക്കു അരിച്ചിറങ്ങി...
ഞാന്‍ തല സീറ്റിലേക്ക് ചായ്ച്ചു കണ്ണടച്ചു, ഒന്നും അറിയാത്ത ഒരാളെ കുറിച്ച് നിമിഷ നേരങ്ങള്‍ കൊണ്ട് ഒരു 'ന്യൂ ജനറേഷന്‍' സിനിമ സ്വപ്നം കണ്ടതില്‍ ആകെ ഒരു വിഷമം....
മനസ്സില്‍ നിറയെ ബഹുമാനം, ആ പെണ്‍കുട്ടിയോട്...
സദാചാര പോലീസിന്‍റെ "നീറുന്ന പ്രശ്നങ്ങളെ" സമചിത്തതയോടെ നേരിട്ടതിന്, എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ നടിച്ച് അച്ഛനെ സന്തോഷിപ്പിച്ചതിന്...
എല്ലാറ്റിനുമുപരി വീട് വിട്ടു നിന്ന് പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് സമൂഹം പതിച്ചു നല്‍കിയ 'ജീന്‍സ്- ബനിയന്‍' ഡ്രസ്സ്‌കോഡ് സംസ്കാരം പിന്തുടരാത്തതിനും....
ഒരു കാര്യം വീണ്ടും ഓര്‍മിപ്പിക്കപ്പെട്ടു...
രാത്രി യാത്ര ഇപ്പോഴും മെട്രോകളില്‍ മാത്രം, ഇവിടെ എപ്പോഴും ഇങ്ങനെ തന്നെ...!!!
പെണ്ണ് 7 മണി കഴിഞ്ഞു പുറത്തിറങ്ങിയാല്‍ കണ്ണ് കൊണ്ട് നോക്കി കൊല്ലാന്‍ തയ്യാറായി 'ആണത്തം' ഇവിടെ നെഞ്ചു വിരിച്ചു നില്‍പ്പുണ്ട്...
ഒരിക്കല്‍ക്കൂടി എന്റെ വികലചിന്തകള്‍ക്ക് മാപ്പ് ചോദിക്കട്ടെ....
-------------------------------------ശുഭം-----------------------------------------------
[സമര്‍പ്പണം : എന്റെ നല്ലവരായ എല്ലാ പെണ്‍സുഹൃത്തുക്കള്‍ക്കും]

Friday, October 12, 2012

ഈ നാടിന്‍റെ പേര് മറക്കരുത് ---- കേരളം...

നിനക്ക് അമ്മയും പെങ്ങളും ഇല്ലെടാ എന്ന് അപരനോട് ചോദിക്കാന്‍ നാം മടിക്കാറില്ല ആ ചോദ്യത്തിന് മുന്നില്‍ പതറിപ്പോകുന്നവനെയാണ് നമ്മുടെ നായകന്മാര്‍ തിരശ്ശീലയില്‍ ഇടിച്ചു വീഴ്ത്താറുള്ളത്...
പദ്മയും ഭാഗീരഥിയും ഒഴുകുന്ന നാട്ടില്‍ നിന്ന് ഒരു യുവതി ഭാരതപ്പുഴയും 
(നിള എന്നൊരു ചെല്ലപ്പേര് കൂടിയുണ്ടേ...) പെരിയാറും പമ്പയും മീനച്ചിലാറും ഒഴുകുന്ന 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കള്ളപ്പേര് കൂടി പേറുന്ന നാട്ടിലേക്ക് വരാന്‍ എന്തിനു ഭയക്കണം????
ഇല്ല, ഭയമേതുമില്ലാതെ തന്നെയാnണവള്‍ വന്നത്.

അവളുടെ പേര് പോലും നമുക്കറിയില്ല...
അവള്‍ ഈ മണ്ണിലേക്ക് വന്നത് അവളുടെ കാമുകനെ തേടിയാണെന്ന് പോലീസ്.
തേടി വന്നത് ആരെയുമാവാം...
ആ തിരച്ചിലിനിടയില്‍ അവളെന്തിനെയാണ് നേരിട്ടത്???
നാല് മലയാളി ചെറുപ്പക്കാരുടെ പേശീ ബലത്തിനടിയില്‍ അവള്‍ കീറി മുറിക്കപ്പെട്ടു...
അവളെ കുറിച്ച് പറയാന്‍ ഇവിടെ ആര്‍ക്കും നാവില്ല, കാരണം അവള്‍ സൌമ്യ അല്ല...
ആര്‍ക്കും അവളുടെ മാനം പ്രശ്നമല്ല...
മരണം എന്ന ഏറ്റവും വലിയ നീതിയും പ്രതികള്‍ക്ക് ശിക്ഷ എന്ന മോക്ഷവും സൗമ്യക്ക്‌ ലഭിച്ചെങ്കില്‍ ഇവിടെ അതും സംഭവിച്ചില്ല...

മുറിഞ്ഞ ശരീരത്തില്‍ പുരട്ടാന്‍ മരുന്നുകള്‍ കിട്ടും.
മുറിപ്പാടുകള്‍ പോലും പതിയെ മാഞ്ഞു പോകും...
അവളുടെ കലങ്ങിയ മനസ്സോ...???
ഇനി വരുംനാളുകളില്‍ അവളെങ്ങനെയാവും ജീവിക്കുക...
അവള്‍ ആരെ തിരഞ്ഞു വന്നോ അയാള്‍, കഴിഞ്ഞത് ഒരു പേക്കിനാവായിരുന്നുവെന്നും പറഞ്ഞ് അവളെയും ചേര്‍ത്ത് പിടിച്ച് ജീവിതത്തിലേക്ക് നടക്കാന്‍ തയ്യാറാകുമോ???
ചോദ്യങ്ങളൊന്നും തീരില്ല, ഉത്തരം കാത്തിരിക്കാന്‍ നമുക്ക് നേരവുമില്ല....
നാളത്തെ പ്രഭാതം ഇതിലും നിഷ്ടൂരമായ വാര്‍ത്തകളുമായി എത്തി ചേരില്ലേ, അതിനു മുന്‍പ് ഒന്നേ പറയാനുള്ളൂ...
ഉറ്റവരെ തേടി ഈ കാട്ടിലേക്ക് ഒരു സ്ത്രീയും വരാതിരിക്കുക...
ചങ്ങലയഴിഞ്ഞ ആണ്‍വന്യത ഇവിടെ രാവിന്റെ മറവില്‍ കാത്തിരിപ്പുണ്ട്‌...,...
ഈ നാടിന്‍റെ പേര് മറക്കരുത് -____-- ------കേരളം...
-------------------------==========================================================================
(ബംഗാളി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ എഴുതിയത്, കടപ്പാട്: രഞ്ജിത്ത് ബാലകൃഷ്ണന്‍)

Friday, July 27, 2012

ഒരു പന്തോം, അതിന്റെ പുറകെ ഒരു അന്തോം കുന്തോം ഇല്ലാത്ത കൊറേ ഇന്ത്യക്കാരും...

അമിതാബ് ബച്ചന്‍ പന്തം കൊണ്ടോടിയപ്പോ [ചൂട്ടിന് മലയാളത്തില്‍ ഇതാ പറയാറ്, അത് ഒളിമ്പിക്സില്‍ ആയാലും ഒല്ലൂരില്‍ ആയാലും പന്തം എന്നും "പന്തം" തന്നെ ;)] അതൊപ്പിയെടുക്കാന്‍ മലേഷ്യ,ക്രോയേഷ്യ,ഉസ്ബെക്കിസ്ഥാന്‍,സോമാലിയ,തമ്പാനൂര്‍,അങ്കമാലി, തുടങ്ങി നമ്മടെ മനോരമയും മാതൃഫൂമിയും റിപ്പോര്‍ട്ടറും വരെ ഓരോ സാധനങ്ങളെ ലണ്ടന്‍ കാണാന്‍ പറഞ്ഞു വിട്ടു.
"ഇന്ത്യക്കാരന്‍ ആയ അമിതാബ് ബച്ചന്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കാളി, രാജ്യത്തിന് അഭിമാന നിമിഷം" എന്നൊക്കെ വാര്‍ത്തയും കൊടുത്തു.
രണ്ടു ദിവസം മുന്‍പ്, നൂറ്റി ഒന്ന് വയസ്സ് പ്രായമുള്ള ഫൌജാ സിംഗ് എന്ന പഞ്ചാബി ആയ വന്ദ്യവയോധികന്‍ അത് കൊണ്ട് ഓടിയപ്പോ ഇവരെ ആരെയും കണ്ടില്ലല്ലോ?
അതും അദ്ദേഹം ഒരു പാട് നേട്ടങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ള ആളാണ്‌ എന്നും അറിയുക...
(താഴെ കൊടുത്തിട്ടുണ്ട്‌ )
ചില വിദേശ ചാനലുകള്‍ "നൂറു കോടിയുടെ പ്രതിനിധിയായി നൂറ്റാണ്ടു കണ്ടയാള്‍";" എന്ന തലക്കെട്ടോടു കൂടി ഒരു വാര്‍ത്ത കൊടുത്തു കണ്ടു.
എന്നിട്ടും ഇവിടുള്ള മുരളിക്കും വേണുവിനും മൃഗേഷിനും തമ്പുരുവിനും ഒന്നും കണ്ണ് പിടിച്ചില്ല.
നാളെ ഞാന്‍ വല്ല ധീരകൃത്യോം നടത്തിയാലും ഇത് തന്നെ ആയിരിക്കുമോ അവസ്ഥ??
അല്ല നമ്മളീ സിനിമാ താരം ഒന്നും അല്ലല്ലോ, അപ്പൊ ഇന്ത്യക്കാരന്‍ ആയി മാധ്യമങ്ങള്‍ അംഗീകരിക്കുമോ.???
ജയ് ഹിന്ദ്‌, അത് ഇതു ഇന്ത്യക്കാരനും പറയാല്ലോ അല്ലെ?
അതോ ഇനി അതിനും ഞാന്‍ സിനിമയില്‍ അഭിനയിച്ചാലേ പറ്റൂ എന്നുണ്ടോ???

Running Career
 • Rediscovered at age of 81
 • Marathons run: London (5), Toronto (2), New York (1)
 • Marathon debut: London, 2000, aged 89
 • London Flora Marathon 2000: 6:54
 • London Flora Marathon 2001: 6:54
 • London Flora Marathon 2002: 6:45
 • Bupa Great North Run (Half Marathon) 2002: 2:39
 • London Flora Marathon 2003: 6:02
 • Toronto Waterfront Marathon 2003: 5:40
 • New York City Marathon 2003: 7:35
 • London Flora Marathon 2004: 6:07
 • Glasgow City Half Marathon 2004: 2:33
 • Capital Radio Help a London Child 10,000 m 2004: 1:08
 • Toronto Waterfront Half Marathon 2004: 2:29:59
 • Toronto Waterfront Marathon 2011: 8:11:06
 • Hong Kong Marathon (10 km) 2012: 1:34 (raised $25,800 for charity)
 • In July 2012, Fauja Singh carried the Olympic torch.

Tuesday, July 10, 2012

ഞാന്‍ ഒരു മലയാള സിനിമ പ്രേക്ഷകന്‍............


"22 ഫീമെയില്‍ കോട്ടയം" കണ്ടശേഷം സദാചാരവിരുദ്ധമായ കാര്യങ്ങള്‍ നിര്‍ത്തി.
"ഡയമണ്ട് നെക്കലെസ്" കണ്ടപ്പോള്‍ ധൂര്‍ത്ത്‌ കുറച്ചു.
'"സ്പിരിറ്റ്‌""""'" കണ്ടപ്പോള്‍ കുടി നിര്‍ത്തി.
"ഉസ്താദ് ഹോട്ടല്‍:'" കണ്ടപ്പോ തൊട്ടു ഭക്ഷണത്തിന്റെ വിലയറിഞ്ഞു.
"തട്ടത്തിന്‍ മറയത്ത്'" കണ്ടപ്പോ ന്റെ സാറേ, പ്രേമം ഒരു വീക്നെസ് ആയി.
"ബാച്ച്ലര്‍ പാര്‍ടി" കണ്ടതോടെ സിനിമ കാണലും നിര്‍ത്തി.

[Courtesy: Vishnu Padmanabhan]

Saturday, May 19, 2012

ചില "ന്യൂജനറേഷന്‍" ചിന്തകള്‍...

ഒരു തീവണ്ടി യാത്ര.അധികം ആരും ഇല്ല കമ്പാര്‍ട്ട്മെന്‍റില്‍. എങ്കിലും ആള്‍ക്കാരെ കാണിക്കാന്‍ മൊബൈലിലൂടെ ഇന്നലെ കണ്ട ന്യൂ ജനറേഷന്‍ സിനിമയിലെ (മ്മടെ മറ്റേ പടം ല്ല്യെ , ചെത്തിക്കളയും ന്ന് പേടിപ്പിക്കണ പടം) രംഗങ്ങളുടെ കാര്യാ കാരണ സഹിതം ഉള്ള വിശലനം ആണ് അവിടെ ഒരുത്തന്റെ വക  നടക്കണത്‌.
എന്തായാലും മലയാളി മാറുന്നുണ്ട്, തീര്‍ച്ച !!!
അപ്പോള്‍ എന്റെ മനസ്സിലുദിച്ച "എന്താണ് ഈ ന്യൂജനറേഷന്‍ സിനിമ???" എന്ന ചിന്ത ആണ് ഈ പോസ്റ്റിനു ആധാരം.
ഇന്ന് ന്യൂജനറേഷന്‍ സിനിമ ആവശ്യപ്പെടുന്ന പ്രധാന ഘടകങ്ങള്‍ ഇവയാണ്.

1: ഒരു ജമണ്ടന്‍ പേര്.
ഉദാ:-  ദേ വന്നു ദാ പോയി (ഫാമിലി ത്രില്ലെര്‍),ഡ്രാക്കുളയുടെ ലുങ്കി(ഹോറെര്‍),ഊരിയിട്ട നിക്കര്‍ കാണ്മാനില്ല (ആക്ഷന്‍),ഏണിപ്പടിയിലെ ബീഡിക്കുറ്റികള്‍ (ആര്‍ട്ട് പടം), കോഴിക്കെന്തിനു കോഴിമുട്ട(ത്രില്ലെര്‍), വാരിക്കുഴിയിലെ കൊലപാതകം(കടപ്പാട്: ഹിച്കോക്ക് കഞ്ഞിക്കുഴി), ചിക്കന്‍ ബിരിയാണീം പാല്പ്പായസോം(കട : ആശിക് അബു), മുല്ലപ്പൂ മൊട്ടില്‍ കഴുകന്‍റെ മുട്ട(കടപ്പാട് vodafone comedy stars), ഒരു ഐസ്ക്രീം ഉണ്ടാക്കിയ കഥ (കുഞ്ഞാലി ഫിലിംസ് ), സ്വര്‍ണ വള (കട:ലാല്‍ജോസ്), ചിറകൊടിഞ്ഞ കിനാവുകള്‍(നിര്‍മാണം:ശങ്കര്‍ദാസ്), ക്ലാ ക്ലാ ക്ലാ ക്ലേ ക്ലാ ക്ളീ (ത്രീ കിങ്ങ്സ് 2പാര്‍ട്ട്‌ ), ലെഫ്ടനന്റ്റ് കേണല്‍ മേജര്‍ സാബ് (കട:രവിയണ്ണന്‍), കാമരാജ് യുനിവേര്സിടി (കാസനോവ 2), പീപ്പിള്‍ പീപ്പിള്‍(ഫോര്‍ ദി പീപ്പിള്‍ ശ്രേണി), പൊണ്ടാട്ടി ഉന്‍ മുഖത്താട്ടി(തമിഴ് ബ്ലോക്ക് ബസ്റ്റര്‍), പതിവ്രത(എ), പാഞ്ചാലി (വൈശാലി 2 -ശ്വേത മേനോന്‍).
അമാന്ത കുന്തസ്യ [ചില ലോക്കല്‍ സംവിധായകര്‍ ഇത് പോലത്തെ പേരുകളും ഇട്ടു തൊടങ്ങീട്ടുണ്ട്],
തെമ്മാടി, ജിമ്മന്‍ രാമന്‍, തുക്കട ചക്കട, അവിടെ പോയി, ലുടല്‍ ലതിന്റെ ലപ്പുറം, രാമാ കോമാ, വീരന്‍ ശൂരന്‍, നാരായണി, അങ്കടോ ഇന്കടോ എങ്ങോട്ടോ??, അയ്യോ പോയി, കേദാരവൈദേഹകന്‍ [തെലുങ്ക് ഡബ് സിനിമകള്‍ക്ക്‌ ഇതൊക്കെ തന്നെ ധാരാളം]


2: നല്ല തെറി വിളിക്കണം.

നായകനും നായികയും നല്ല ജോരായിട്ടു തെറി വിളിക്കണം. അത് പിള്ളേര്‍ക്ക് 
മനസ്സിലാകാന്‍ 'പീ' ന്നുള്ള ശബ്ദോം ഇടണം.
ഫക്കും മുക്കും ചക്കും ഒക്കെ ആണ് ഇന്ഗ്ലീഷില്‍.
മലയാളം ആണെങ്കില്‍ മ---,പൊ----ടി, തുടങ്ങി പണ്ട് സുരേഷ് ഗോപി മാത്രം പറഞ്ഞോണ്ടിരുന്ന
 ഏതു സാധനവും ഉപയോഗിക്കാം.

3:കുറഞ്ഞത്‌ ഒരു അവിഹിതം.
പറ്റുമെങ്കില്‍ നായകന്‍/നായിക തന്നെ ഈ കുടുക്കില്‍ പെടണം.അങ്ങനെ വരുമ്പോ തെറി വിളി ഇവര് തമ്മില്‍ നടത്താം എന്നാ സൌകര്യവുമുണ്ട്.
 ഈ നൂറ്റാണ്ടില്‍ ഇതിനു മാത്രം 'അവിഹിതം' നടക്കുന്നുണ്ടോ എന്നറിയില്ല, എന്തായാലും ഇത്തിരി 'സംഗതികളും' വേണം.

4:ഫഹദ് ഫാസില്‍
ചെക്കന്‍ മൊട്ട തലേം മീശ വടിച്ച  തേപ്പു പെട്ടി മോന്തേം കൊണ്ട് പെമ്പില്ലേരെ പെഴപ്പിക്കാന്‍ തുടങ്ങീട്ടു കൊറേ നാളായി, ആ'ഫാ'സന്‍...!!!
ഏതോ സുഹൃത്ത്‌ പറഞ്ഞ പോലെ 'പാവം മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി' തന്നെ ആകാന്‍ ഉള്ള പുറപ്പാടിലാണ് ആശാന്‍.
ഇപ്പൊ പഴയ പൂച്ചക്കുട്ടി ഒന്നുമല്ല, കൊമ്പനാ,കൊലകൊമ്പന്‍...!!!

5:റീമ കല്ലിങ്ങല്‍/രമ്യ നമ്പീശന്‍/അനൂപ്‌ മേനോന്‍/ശ്വേത മേനോന്‍/ ലെന/ആസിഫ് അലി
ഇതില് ചെലതിനെ എങ്കിലും ഉള്‍പ്പെടുത്തണം. എന്നാലേ ഒരു "ഇത്" വരൂ.
പിന്നെ, നായിക ഒന്നുകില്‍ ബനിയന്‍ ഇടണം, അല്ലെങ്കില്‍ മിനിമം വയറോ, തുടയുടെ തൊട്ടു താഴെ വരെയോ കാണിച്ചിരിക്കണം.
ഇതൊന്നും ഇല്ലെങ്കില്‍ മഴ നനയണ ഒരു സീന്‍ എങ്കിലും വേണം.!!!
രമ്യ നമ്പീശന്‍ കഴിഞ്ഞ കുറച്ചു നാളായി ഇമ്മാതിരി റോളുകളില്‍ സ്പെഷ്യലൈസ്  ചെയ്തിരിക്കുകയാണ്.
കല്യാണ സീന്‍ ആണെങ്കിലും ഐറ്റം ഡാന്‍സ് നിര്‍ബന്ധം ആണ് കേട്ടോ..!!!
[പോക്കിരിരാജ സില്മേല് അമ്പലത്തിലെ ഉത്സവത്തിന്‌ മ്മടെ ശ്വേത മേനോനെ കൊണ്ടന്നു ഒരു ഒന്നൊന്നര ടാന്‍സ് കളിപ്പിച്ചത് ഓര്‍മയിലെ???
ഇപ്പൊ മായാമോഹിനീല് കാണിച്ച കല്യാണപാട്ടും ഓര്‍ക്കുക.]
നായികക്ക് "മറ്റേ" സീന്‍ ഉള്‍പ്പെടുത്താന്‍ "മറക്കല്ലേ"...

6: രതിനിര്‍വചനങ്ങളും ഫിലോസഫിയും
നായകന്‍ ഫിലോസഫി ഡിഗ്രി പടിചോനെക്കാളും മുടിഞ്ഞ
കനത്തില് സംഗതികള്‍ ഇടണം. ഇടയ്ക്കിടെ "സെക്സ്", "ഫിസിക്കല്‍ റിലേഷന്‍" തുടങ്ങിയ പദങ്ങളും ഉപയോഗിക്കണം.
[എന്തിനാ ന്നോ, അതൊക്കെ വേണം അത്ര തന്നെ!!!]

7: മൊബൈല്‍ ഫോണ്‍, ലാപ്ടോപ്
രണ്ടും ആപ്പിളിന്റെ തന്നെ ആണെങ്കില്‍ നല്ലത്.ഇതൊക്കെ മേടിക്കാന്‍ കാശ്
ഉണ്ടെന്നു തെളിയിക്കാന്‍ ആണ്, അത്ര തന്നെ.

8:കാമറ
അവിടന്നും ഇവിടന്നും ഒക്കെ വേണം കാണിക്കാന്‍.
അമ്മച്ചിയാണേ, കാണുന്നവന് ഒന്നും മനസ്സിലാകരുത്‌. എന്നാലോ നല്ല കളര്‍ഫുള്‍ ഫ്രെയിം ആകേം വേണം.

9:മൂസിക്
എന്താടോ, നീ പോടാ എന്നാ മട്ടില്‍ കൊറേ അലറി പാട്ടുകള്‍ വേണം.
റസ്ക് വിജയനും സോറി റക്സ്‌ വിജയനും ഗോപീ സുന്ദറും ആണ് ഈ കാര്യത്തില്‍  ചിംഗങ്ങള്‍.
രതീഷ്‌ വെഗയും കൊള്ളാം.

10:തിരക്കഥ
മനുഷ്യനെ വെറുപ്പിക്കണ/ പേടിപ്പിക്കണ രംഗങ്ങള്‍ വേണം, അല്ലെങ്കില്‍ അത് മാത്രേ പാടുള്ളൂ.
രാഷ്ട്രീയം, കല, സാഹിത്യം ഇതൊക്കെ
 ഇടയ്ക്കിടെ പ്രതിപാദിക്കാം.പിന്നെ, പഴയ കൊറേ തമിഴ്/ ഹിന്ദി
പാട്ടും ഡയലോഗ്സും ഉപയോഗിക്കാം.എങ്ങോട്ടാ കഥ പോണത് എന്ന് ഒരുത്തനും പിടി കിട്ടരുത് , അതാണ്‌ നിങ്ങളുടെ വിജയം.

[കടപ്പാട്  : സിനിമാ പാരദൈസോ ക്ലബ് എന്നാ ഫേസ്ബുക്ക്‌ ഗ്രൂപ്പ് അംഗങ്ങള്‍ക്ക്]

Friday, May 11, 2012

ടെലിവിഷന്‍ പരിപാടികള്‍ സെന്‍സര്‍ ചെയ്യാന്‍ സംവിധാനമില്ലേ???

കഴിഞ്ഞ ദിവസം യാദൃശ്ചികമായി ഏഷ്യനെറ്റിലെ CITY GIRLS എന്ന പരിപാടി കാണാനിടയായി..
നൈസ് ടി ഷര്‍ട്ടും ഇട്ടു ചെളിയില്‍ കുത്തിമറിയുന്ന ടീനജുകാരികളുടെ അവയവ തുള്ളിച്ചയില്‍ ആര്‍ത്തിയോടെ നോക്കിയിരിക്കുന്ന പ്രേക്ഷകര്‍ തീയേറ്ററില്‍ ബിറ്റ്‌ കാണാന്‍ ഇരിക്കുന്ന ആളുകളെ ഓര്‍മിപ്പിക്കുന്നു..
പിഞ്ചു മാംസത്തിനു മാര്‍ക്കറ്റ് കൂടുതല്‍ ആണല്ലോ..
ഏഷ്യനെറ്റിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം ക്രൂരം..!!!
പിന്നെ ഇതിനൊക്കെ മക്കളെ പറഞ്ഞു വിട്ടിട്ട് നാട്ടുകാരെ വിളിച്ചു കാണിക്കുന്ന മാതാപിതാക്കളെ എന്ത് വിളിക്കണം..???
പ്രേഷകരെ കിട്ടുന്ന എന്തും കാണിക്കും. സഭ്യതയുടെയും നിയമത്തിന്‍റെയും അളവുകോല്‍ അതിലേക്ക് നീളണമെങ്കില്‍ ചങ്കൂറ്റത്തേടെ പ്രതികരിക്കാന്‍ അവബോധമുള്ള ഒരു ജനതവേണം. അവനിവനിസതിതിലേക്ക് ഒതുങ്ങിപ്പോയവര്‍ക്ക് നാട് എങ്ങോട്ട് പോയാലെന്താ..??
ചെളിവെള്ളത്തിലെ കബഡി കളി കഴിയുമ്പോ, വെള്ളം കിട്ടുന്ന സ്ഥലത്ത് ചെന്ന് കുളിച്ചു വൃത്തിയായി ആദ്യം വരുന്നവര്‍ക്ക് സമ്മാനം എന്ന് അവതാരകന്‍ അനീഷ്‌ രവി..
കുട്ടികള്‍ കുളിക്കാന്‍ ഓടുന്നു, പുറകെ കാമറകളും..
കുളിക്കടവുകളിലേക്ക് .
*********കുളി ലൈവ്...************
ഏറ്റവും നിന്ദ്യമായി തോന്നിയത്, കുളി കഴിഞ്ഞു ഈറനോടെ ഓടി വരുന്ന പെണ്‍കുട്ടികളുടെ മാറിടം മാത്രം ഒപ്പിയെടുത്ത കാമറമാനും അത് സ്ലോ മോഷനില്‍ അവതരിപ്പിക്കുന്ന സംവിധായകനും...
ചില കുളിര് കൊള്ളിക്കുന്ന സിനിമകളുടെ പാട്ട് സീനുകള്‍ ഓര്‍മിപ്പിക്കുന്നു...
ഇങ്ങനെ അഴിഞ്ഞാടാന്‍ വിടുന്ന മാതാപിതാക്കളെ മുക്കാലിയില്‍ കെട്ടി അടിക്കണം...
ഇതൊക്കെ കണ്ടു വളരുന്ന ഒരു തലമുറ നമ്മുടെ ഇടയില്‍ ഉണ്ട്...
അത് കണ്ടില്ലെന്നു നടിക്കാന്‍ നമുക്ക് ആവുമോ???
ഇത് അവരുടെ കുടുംബ വിഷയം മാത്രം ആണോ???
വാല്‍ കഷണം :
ടി.വി.യില്‍ "പഴയൊരു സിനിമയിലെ ഷീലയുടെ ഒരു പാട്ട്.
അഞ്ചു വയസ്സുള്ള കൂട്ടുകാരന്റെ മരുമകന്‍: "ഇത് പഴയ നടി ഷക്കീല അല്ലെ???"
ഞാനും കൂട്ടുകാരനും ഒന്ന് ഞെട്ടി, സംഗതി അവനു നാക്ക് പിഴച്ചതാണ്.
എങ്കിലും, 'ഇങ്ങനേം' നാക്ക് പിഴക്കുമോ?
പിഴച്ചത് അവന്റെ നാക്കോ, നമ്മുടെ സമൂഹമോ???
നിങ്ങള് പറ...
എന്തായാലും, "ശംഭോ, മഹാദേവ"...!!!

[COURTESY: FACEBOOK PAGE "KOOLIPPANIKKAARAN" ]

Friday, April 27, 2012

പ്രസവം (അവളുടെ കഥ എന്ന കഥാസമാഹാരത്തില്‍ നിന്ന്).

തെരുവുമൂലയിലെ, മേല്‍ക്കൂരയില്ലാത്ത കടയില്‍, കടയുടെ തിണ്ണയില്‍ വീര്‍ത്ത വയറുംതാങ്ങി, അവളെത്തി. - ഇരുട്ടിലൂടെ, താനൊരു പെണ്ണാണെന്നറിയിക്കാതിരിക്കാനായി, തലവഴി മുണ്ടും പുതച്ചുകൊണ്ട്.
അവള്‍ അവിടെ കിടന്നുറങ്ങി. കടയ്ക്കുള്ളിലായാലും പുറത്തായാലും ഒരുപോലെത്തന്നെ. എങ്കിലും പുറത്തുകിടക്കുന്നതിനേക്കാള്‍ അന്തസ്സ് അകത്തു കിടക്കുന്നതായതുകൊണ്ട് അങ്ങനെ ചെയ്തു. ഒന്നുറങ്ങി. വേദന കൊണ്ടുണര്‍ന്നപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. വീണ്ടും ഉറക്കം. വേദന ഉണര്‍ത്തിയ ഉറക്കം.
വയറുവേദനയാവും; സാധാരണ ശല്യത്തിനെത്തുന്നത്. ഒരിക്കല്‍ക്കൂടി മയങ്ങിനോക്കി.
ഉണര്‍ന്നപ്പോള്‍, പൊക്കിളിനു ചുറ്റും അസംഖ്യം തേളുകള്‍ കുത്തുന്നു. പിന്നെ ഉറക്കമില്ല. ഉറങ്ങാന്‍ പറ്റിയതേയില്ല.
ആകാശത്തുകൂടി മേഘങ്ങള്‍ ഉരുണ്ടുപോയി. അവ ഭൂമിയോടു മന്ത്രിച്ചു; 'ഏതുനേരവും ഞങ്ങള്‍ നിന്റെ മാറില്‍ വീഴും.'
ചുറ്റും പൊളിഞ്ഞ കടയുടെ വിണ്ടുകീറിയ ഭിത്തികള്‍. മുകളില്‍ നക്ഷത്രങ്ങളില്ലാത്ത ഇരുട്ടും. 'ഇത് അതുതന്നെയാണ്' അവള്‍ വേദനയോടെ ആലോചിച്ചു. 'നാശം, വരാന്‍ കണ്ട നേരം.'

അതുതന്നെയായിരുന്നു അത്. നോവ്. അവളുടെ കടിഞ്ഞൂല്‍ നോവ്.
വേദന ശക്തിപ്പെട്ടുവന്നു. അവളാലോചിച്ചുനോക്കി: 'ഇതിപ്പോ
എത്ര്യാണ് മാസം?' കണക്കുകൂട്ടി തീരുമാനിക്കാന്‍ ഇപ്പോള്‍ യാതൊരു മാര്‍ഗവുമില്ല. എത്രയുമാകാം. വയര്‍ വീര്‍ത്തുവരാന്‍ തുടങ്ങിയിട്ട് കുറേയേറെ നാളായി. ആദ്യം അതുകണ്ടമ്പരന്നുപോയി. എങ്കിലും ഒന്നുചെയ്യാന്‍ മറന്നില്ല. വേഷം ഒന്നു പരിഷ്‌കരിച്ചു. ഒരു മാറാപ്പു ചുറ്റുന്നതുപോലെയാക്കി. അതിനുള്ളില്‍ നൂറുമാസം പോലും അറിയില്ല. അങ്ങനെ നടക്കുകയായിരുന്നു. എന്നിട്ടൊടുവിലിതാ നിലാവുദിക്കുന്നതിനുമുന്‍പേ, മഴക്കോളുകൊണ്ട് ആകാശം മൂടിക്കെട്ടിനില്ക്കുന്ന ഈ രാത്രിയില്‍, കടയുടെ പൊളിഞ്ഞ ഭിത്തികള്‍ക്കുള്ളില്‍വെച്ച്...
ഈ സ്ഥലം അപകടം പിടിച്ചതാണ്. പലരും വരാം. കടയുടെ പിന്നില്‍ മരവും മരച്ചോട്ടില്‍ മുള്ളന്‍ പുല്ലുകളും. അവയുടെ തണ്ടിന്റെ മൂര്‍ച്ചകാരണം ആരും അതുവഴി വരില്ല. അവള്‍ അങ്ങോട്ടു മാറിക്കിടന്നു.
ഇപ്പോള്‍ നോവു കൂടിയിരിക്കുന്നു. കുറേശ്ശക്കുറേശ്ശയായി ഇരവിഴുങ്ങാന്‍ ബദ്ധപ്പെടുന്ന ഒരു പാമ്പിനെപ്പോലെ അരക്കെട്ട് വികസിക്കുകയും ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.
പെട്ടെന്നു വേദന അതിന്റെ ഉച്ചാവസ്ഥയിലെത്തി; നാവ് വരണ്ടുതുടങ്ങി. ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍...
പിന്നെ കിടക്കാന്‍ കൂടി വയ്യാതെയായി. ഉള്ളില്‍ നടക്കുന്ന അനേകമനേകം ചെറിയ ചലനങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞു. അസഹ്യത.
മൂര്‍ച്ചയേറിയ മഞ്ഞപ്പല്ലുകള്‍ക്കിടയിലൂടെ വേദന രൂക്ഷമായ ഭാഷയില്‍ പുറത്തേക്കൊഴുകി, തെറി.
അടുത്ത നിമിഷം, നടുവിനും തുടകള്‍ക്ക് മുകളറ്റത്തുമായി കനത്ത ഒരു ഭാരം വന്നുവീണതുപോലെ തോന്നി. അത് ഏറിയേറി വരുന്നു. ഒരു ഉപ്പുചാക്ക് വെച്ച് ആ ഭാഗത്തമര്‍ത്തുന്നുവോ എന്നുപോലും തോന്നിപ്പോയി.

ഇനി കിടന്നുകൂടാ. എണീറ്റുകളയാം.
അവള്‍ എഴുന്നേറ്റു; ക്ഷീണിച്ച ചുവടുകള്‍ വെച്ച് ഇരുട്ടിലൂടെ തുളച്ചു വരുന്ന ഓരോ ശബ്ദം കേട്ടും ഞെട്ടിക്കൊണ്ട്-
മഴപെയ്യാതെയിരുന്നാല്‍ രക്ഷയായിരുന്നു. മഴവീണാല്‍ ആരെങ്കിലുമൊക്കെ കടന്നുവന്നെന്നിരിക്കും, ചുരുണ്ടുകൂടാനായി.
നോവിന് സ്ഥായിയായ ഒരു ഭാവം വീണു. എത്രനേരം ഇതു നീണ്ടുനില്ക്കുമോ ആവോ? നേരം വെളുക്കുമ്പോഴും ഇങ്ങനെ തുടരുകയാണെങ്കില്‍?
ആ ഭയം ഒറ്റയടിക്ക് അവളുടെ ഇളംമനസ്സിനെ തകര്‍ത്തു. ഓരോ ശ്വാസത്തോടുമൊപ്പം വേദന കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു. കടയുടെ പിറകിലെ ഭിത്തിയില്‍ പിടിച്ച് കുനിഞ്ഞുനിന്നുകൊണ്ട് പാടുപെട്ട് അവള്‍ ശ്വാസം കഴിച്ചു.
ഇരുട്ടില്‍ നീണ്ട ഒരു രോദനം. തുടര്‍ന്ന് നീളന്‍ കരച്ചിലുകള്‍. ഇപ്പോള്‍ പെറ്റിരുന്നെങ്കില്‍!
ഉടുത്തിരുന്ന മുണ്ട് മെല്ലെ അഴിഞ്ഞ്, വീര്‍ത്തു വിയര്‍ത്ത ശരീരത്തിലൂടെ ഊര്‍ന്നു മണ്ണില്‍ പതിച്ചു. എടുത്തുടുക്കാന്‍ മെനക്കെട്ടില്ല. മുക്കാലും നഗ്നമായ മനുഷ്യശരീരം ഉറയ്ക്കാത്ത കാലുകളില്‍ നിന്നാടി. ഇതാ... ഇതാ...
എന്റെ ഈശ്വരാ!
ഇല്ല ഒന്നുമുണ്ടായില്ല. സമയം വീണ്ടും കടന്നുപോകുന്നു. താന്‍ ഏകയായി ഈ വെല്ലുവിളിയെ നേരിട്ടാലേ പറ്റൂ.

ആകാശത്തില്‍ കൊള്ളിമീനുകള്‍. ഭൂമി പിളരുന്ന ശബ്ദം. പിന്നെയും നീണ്ടുനീണ്ടുപോവുന്ന കൊള്ളിമീനുകള്‍. ഇടിമുഴക്കങ്ങള്‍.
ഉള്ളിലെന്തോ പൊട്ടിയതുപോലെ. നഗ്നമായ തുടയിലൂടെ -വിയര്‍പ്പുനാറുന്ന, പൊടി അടിഞ്ഞ കണങ്കാലിലൂടെ, തുള്ളിത്തുള്ളിയായി എന്തോ ഒഴുകി.

വേദന ഒരു നിമിഷത്തേക്കു മാറിയതുപോലെ തോന്നി. പക്ഷേ, അടുത്ത നിമിഷം അതു വീണ്ടും ആരംഭിച്ചു.
മണ്ണില്‍ ആവുന്നത്ര കാലുകള്‍ അകറ്റിക്കിടന്നു. പൊടിമണ്ണിലേക്കു ചോര ഒഴുകിവീണു. ഉണങ്ങിയ മണ്ണ് അതിദാഹത്തോടെ, പേറ്റുചോര കുടിച്ചു.
ഇനി ഏതു നിമിഷത്തിലുമാകാം. നേരിടാതെ വയ്യ. അതിനു മനസ്സും ശരീരവും തയ്യാറെടുപ്പു നടത്തി. ക്ഷീണിതങ്ങളായ കാലുകള്‍ കുറേക്കൂടി അകന്നു. ഇടയ്ക്കിടെ ഓരോ തുള്ളി വെള്ളം ശരീരത്തില്‍ വന്നു വീണുകൊണ്ടിരുന്നു.
നോവാരംഭിച്ചു. ശരിക്കും നിര്‍വചിക്കാന്‍ വയ്യാത്ത ഒരു നോവ്.
തുടര്‍ച്ചയായ വേദന. മിനുട്ടുകളില്‍നിന്നു മണിക്കൂറുകളിലേക്കും, മണിക്കൂറുകളിലൂടെ വര്‍ഷങ്ങളിലേക്കും വ്യാപിച്ചു നില്ക്കുന്നതായിത്തോന്നി; നുറുങ്ങുനിമിഷങ്ങളുടെ വേദന. ഇടയ്ക്ക് അതു വിട്ടുനിന്നു. വീണ്ടും തുടങ്ങുമ്പോള്‍ ഇരട്ടി ബലത്തിലായിരുന്നു.
മുനിസിപ്പാലിറ്റിയും പള്ളിയും അവളെ സമയമറിയിച്ചു. രണ്ടു മണിക്കൂറ് കഴിഞ്ഞിരിക്കണം ഇതു തുടങ്ങിയിട്ട്. ഇതിന്നവസാനമില്ലേ? തനിക്കെന്തുചെയ്യാനാവും? ജീവിതം മുഴുവന്‍ ഈ നാശം പിടിച്ച വേദനയും സഹിച്ച്, താനിവിടെയിങ്ങനെ കിടന്നുപോയാലോ?
ഉള്ളില്‍ താങ്ങാനാവാത്ത ഭാരം കെട്ടിനിന്നു. അതിനെ പുറത്തേക്കുന്തിക്കളയാന്‍ അരക്കെട്ടും നടുവും ചേര്‍ന്ന് ആവതു യത്‌നിച്ചു. ഓരോ ശ്വാസത്തിലും വിയര്‍ത്തു കുളിച്ചു. മുഖത്തെ തൊലി ആയിരമായി വെടിഞ്ഞു കീറുന്നപോലെ. രക്തം മുഴുവന്‍ ഒന്നിച്ച് മുഖത്തേക്കരിച്ചു കയറി. വിയര്‍പ്പു കഴുത്തിലൂടെ ചാലുവച്ചൊഴുകി. ശരീരം ആകെ വിറച്ചു. ഇരുട്ടില്‍ ഉറക്കെ അലറി: 'കുന്തം' കൈകളില്‍ കടിച്ചു. കൈയിലെ ഉണങ്ങിയ തൊലി പൊട്ടി. രക്തം കിനിഞ്ഞു. മണ്ണില്‍ കിടന്നുരുണ്ടു: 'എന്റമ്മേ കാളീ!'

തല പുറത്തേക്കു തള്ളിവന്നു. വീണ്ടും ഉള്ളിലേക്കു തന്നെ തെന്നിക്കയറി. അതു വീണ്ടും പലതവണ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അകത്തേക്കുള്ള വലി പിന്നെ തീരെ പുറത്തേക്കു പോരാന്‍ വിഫലമായി യത്‌നിക്കുന്ന കുഞ്ഞുതലയില്‍ അവള്‍ ആര്‍ത്തിയോടെ കൈയോടിച്ചു. നിറയെ തല
മുടി.
അതേപ്പറ്റി ഓര്‍ക്കുന്നതിനുമുന്‍പ് അരയിലെ അസ്ഥികള്‍ പൊട്ടി. ശരീരം നൂറു നൂറു തുണ്ടങ്ങളായി തകര്‍ന്ന് തെറിച്ചു. കണ്ണുകള്‍ ഇറുക്കിയടച്ചു. പല്ലുകള്‍ ഉരസിയമര്‍ന്നു. കുട്ടി പുറത്തേക്കു തെന്നിവീണു.
മണ്ണ് ഉണങ്ങിച്ചേര്‍ന്നു തുടകള്‍ക്കിടയിലൂടെ ഉരഞ്ഞിറങ്ങി. പരുപരുത്ത മണ്ണില്‍ കെട്ടിക്കിടക്കുന്ന ചോരയിലേക്ക് അതു തലകുത്തി വീണു. അത് ഉറക്കെയുറക്കെ കരഞ്ഞു. അവള്‍ക്കാ ശബ്ദം അസഹ്യമായി തോന്നി. നേരത്തെ ഉരിഞ്ഞുപോയ നാറ്റമുണ്ടുടുത്ത് അവള്‍ അതിന്റെ മേലേക്കെറിഞ്ഞു. ശബ്ദം ക്രമേണ കുറഞ്ഞുവന്നു. ജന്തു മരിച്ചോ?

പിന്നെ സുഖമായി. ഏറ്റവും വലിയ സുഖം. കണ്ണുകള്‍ ആലസ്യത്തോടെ അടഞ്ഞു. നീണ്ട ഉറക്കം.
റോഡില്‍ക്കൂടി കടന്നുപോയ ഒരു കാറിന്റെ ഇരമ്പലില്‍ അവളുണര്‍ന്നു. ഇനി എന്താണു ചെയ്യാനുള്ളത്? കഴിഞ്ഞകൊല്ലം ചന്തയിലെ ശോശ പെറ്റപ്പോള്‍ ചെയ്തത് അവള്‍ ഓര്‍ത്തു.
ക്ഷീണിച്ച കൈകള്‍ നിഷ്‌കര്‍ഷയോടെ പെരുമാറി. ചെറിയ ഒരു ശസ്ത്രക്രിയ. നാറുന്ന മുണ്ടിന്റെ വക്കുകീറി പിരിച്ചുകെട്ടി. കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള പുല്‍ത്തണ്ട് ബോധപൂര്‍വം പ്രവര്‍ത്തിച്ചു.
അത്രയുമായപ്പോഴേക്ക് ആകെ തളര്‍ന്നുപോയി. വീണ്ടും കിടന്നു. മണി എത്രയായിക്കാണും. ആര്‍ക്കറിയാം. പുലരുന്നതിനുമുന്‍പേ റെയില്‍പ്പാളത്തില്‍ ഇതിനെക്കൊണ്ടെറിയാന്‍ പറ്റിയിരുന്നെങ്കില്‍!

കട്ടച്ചോര അപ്പോഴും കാലുകളിലൂടെ ഇറ്റുവീണുകൊണ്ടിരുന്നു. ചോരയുടെയും വിയര്‍പ്പിന്റെയും കൂടിയുള്ള ചൊടിപ്പിക്കുന്ന ഗന്ധം അവിടെയെങ്ങും പരന്നു.
അവള്‍ ആ കിടപ്പില്‍ കിടന്നു വീണ്ടും മയങ്ങി. ഉണരുമ്പോള്‍, വിളറിയ ഒരു ചന്ദ്രന്‍ അവളുടെ നനഞ്ഞ മുഖത്തേക്കുറ്റുനോക്കിനിന്നു.
അതുകണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. നിയന്ത്രിക്കാനാവാത്ത കരച്ചില്‍.
ആകാശത്തു വീണ്ടും ഇടിമുഴങ്ങി. ഭൂമിയെ നോക്കി അവ അത്യുച്ചത്തില്‍ അലറി. ഭൂമി നിശ്ശബ്ദമായി കിടന്നു. ചരല്‍ക്കല്ലുകളെപ്പോലെ കുറേ മഴത്തുള്ളികള്‍ ഉയരങ്ങളില്‍നിന്നു ചീറി വീണു. കുട്ടി ഞെട്ടിക്കരഞ്ഞു.
അവള്‍ പിടഞ്ഞെണീറ്റു കുട്ടിയെ വാരിയെടുത്ത് ഇരുണ്ട ആകാശത്തേക്കു നിസ്സഹായയായി നോക്കിനിന്നു. കുട്ടി ഒന്നും മനസ്സിലാകാത്ത കണ്ണുകള്‍കൊണ്ട് അവളെ പരിചയപ്പെടാന്‍ ശ്രമിച്ചു.
ആ മുഖം അവളെ കരയിച്ചു. കുട്ടിയെ മാറോടു ചേര്‍ത്ത് കൊട്ടിപ്പെയ്യുന്ന ആ മഴയത്തുനിന്ന് അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു.

Thursday, April 26, 2012

ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്...

കാലുകള്‍ അറ്റുപോയിരുന്നു...
ലോറി എപ്പോഴോ സ്ഥലം വിട്ടിരുന്നു...
വേദന കാര്‍ന്നു തിന്നുമ്പോഴും ഞാന്‍ ചിരിച്ചു...
കാരണം, ഞാനപ്പോള്‍ മൊബൈല്‍ കാമറക്ക്‌ പോസ് ചെയ്യുകയായിരുന്നു...
പണ്ടിതിനെ എല്ലാവരും "അപകടം" എന്നു വിളിക്കുമായിരുന്നു...
ഇന്നിത് "ചാനല്‍ എക്സ്ക്ലുസിവ്"...
[ഒരു പത്താംതരക്കാരി എഴുതിയ "ഒന്നാംതരം" കവിത എന്റെയും ചില തിരുത്തലുകള്‍ക്കും ശേഷം... :)]

Thursday, March 29, 2012

ക്ലാരയെ കാത്ത്‌, പ്രണയത്തിന്‍ മധുരം പ്രതീക്ഷിച്ച്...

പുറത്തിപ്പോഴും പ്രണയത്തിന്റെ വേനല്‍ മഴ മണ്ണിനെ പുണരുന്ന ശബ്ദം കേള്‍ക്കാം...
പത്തിരുപത്തൊന്നു വര്‍ഷമായിട്ടു കേള്‍ക്കുന്നതാണ്.
എന്നാലും ഇപ്പോഴും ഈ തണുത്ത കാറ്റും തുള്ളി വീഴുന്ന ശബ്ദവും ഒരു അനുഭൂതിയായി മനസ്സില്‍ നിറയാറുണ്ട്.
കനാലിന്റെ ചാരത്ത്‌, കുലുങ്ങി കടന്നു പോകുന്ന ഒരു കാളവണ്ടിയില്‍ ഇത് പോലൊരു അന്തരീക്ഷവും കയ്യില്‍ കൈ ചേര്‍ത്ത് പിടിക്കാനും പ്രണയം പങ്കു വക്കാനും ഒരു പെണ്ണും ഉണ്ടാകുന്നതിനെ കുറിച്ച് ഇന്ന് സ്വപ്നം കാണാന്‍ തുടങ്ങി എന്ന് മാത്രം...!!!
മഴയ്ക്ക് അല്ലെങ്കിലും ഒരു മധുരം ആണ്.
കുട്ടിക്കാലത്ത് മഴ നനഞ്ഞു കേറി വരുമ്പോള്‍ മുത്തശ്ശിയുടെ വാത്സല്യത്തിന്റെ പഞ്ചസാര മധുരം...
അത് കഴിഞ്ഞു ഇത്തിരി വളര്‍ന്നാല്‍ മഴയത്ത്‌ കളിച്ചതിനു അമ്മയുടെ തല്ലിന്റെ ശര്‍ക്കര മധുരം...
കൌമാരത്തില്‍ കൂട്ടുകാരോടൊത്ത്‌ പന്ത് കളിക്കുമ്പോഴോ, സൌഹൃദത്തിന്റെ ഒരു പൂന്തേന്‍ മധുരം...
ഇനീം വളര്‍ന്നു കഴിയുമ്പോഴല്ലേ, പ്രണയത്തിന്റെ പാല്‍പായസം കാത്തിരിക്കണേ...???
ഇതിലും മികച്ചൊരു അന്തരീക്ഷം പ്രണയത്തിനു പശ്ചാത്തലം ആക്കാന്‍ പറ്റില്ല എന്നത് കൊണ്ടാകും ഭരതനും പദ്മരാജനും ഒക്കെ പ്രണയത്തിന്‌ മഴയുടെ നറുമണം കൂടി നല്‍കുന്നത്...
മഴയത്ത്‌ നിന്നും കേറി വരുന്ന ക്ലാരയെയും സ്വപ്നം കണ്ടു, ഈ മഴ കണ്ടു മനസ്സ് ഇത്തിരി പറന്നു നടക്കട്ടെ...
എന്നെ അന്വേഷിച്ച് എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ക്ലാര വരും, വരാതിരിക്കില്ല, വരാതെ പറ്റില്ലല്ലോ...

Sunday, March 18, 2012

ഒരിക്കലും മറക്കാന്‍ ആവാത്ത "ഒരു അവസാനത്തെ കൈ"..

ഒരു കാന്‍സര്‍ രോഗിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍...
പങ്കു വക്കാതിരിക്കാന്‍ കഴിയുന്നില്ല...
"ഈ ലോകത്തെ ഏറ്റവും വലിയ ഗതികേട് മരണം മുന്‍കൂട്ടി കണ്ടു ജീവിക്കുക എന്നതാണ്.ഈ രോഗത്തിന്റെ ഭീകരത അറിയുമ്പോള്‍, അതറിയാനുള്ള വിദ്യാഭാസം ഞാന്‍ നേടരുതായിരുന്നു എന്ന് തോന്നുന്നു.
ജീവിതത്തില്‍ ചായ കുടിക്കാന്‍ തോന്നിയാല്‍ ഉടന്‍ ചായ കുടിക്കുക, പാട്ട് പാടാന്‍ തോന്നിയാല്‍ ഉടന്‍ പാട്ട് പാടുക.കാരണം, ഒരു ട്രാഫിക് സിഗ്നലില്‍ പച്ചയും ചുവപ്പും മാറി മറിയുന്നത്ര സമയം മതി ജീവിതം മാറിമറിയാന്‍.കണ്ണ് തുറന്നു കാഴ്ചകള്‍ കാണുക, മറ്റുള്ളവരുടെ കണ്ണീരു തുടക്കുക, കൂട്ട് കൂടുക.മരണം മുന്നില്‍ നില്‍ക്കുമ്പോള്‍ കുന്നുകൂട്ടിയിട്ട നോട്ടിനെക്കാള്‍ ഒരു നോക്കിന്, ഒരു വാക്കിന്, ഒരു സ്പര്‍ശത്തിന് ഒരു പാട് അര്‍ഥം കൈവരും.ജന്മബന്ധങ്ങളും കര്‍മബന്ധങ്ങളും മാത്രമേ നിങ്ങള്‍ക്ക്‌ ശക്തി പകരൂ.ദൈവത്തോട് ഇത്തിരി നീരസം തോന്നുന്ന സമയം കൂടി ആണിത്.ഇനി ഇത് പോലെ നമ്മള്‍ സംസാരിക്കുമോ എന്നറിയില്ല, തരാന്‍ ഈ മുറിയില്‍ ഇത്തിരി പെയ്ന്‍കില്ലറും രണ്ടു ആപ്പിളും മാത്രേ ഉള്ളൂ.പിന്നെ, കൈ അനക്കാന്‍ നല്ല വേദന ഉണ്ടെങ്കിലും ഒരു കൈ വേണെങ്കില്‍ ആവാം.അതിനും താന്‍ തന്നെ മുന്‍കയ്യെടുക്കണം എന്നേ ഉള്ളു.ഒരു പക്ഷെ,ഒരു അവസാനത്തെ കൈ"...

Saturday, February 25, 2012

ഓര്‍മകളില്‍ ഒരു വേലിയേറ്റം...

എന്റെ ഉറക്കം വീണ്ടും ദു:സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തുന്നു.
ചതുരംഗത്തിന്റെ അവസാനത്തെ നീക്കത്തില്‍ ഒരു 'കോട്ട കെട്ടല്‍' നടത്തിയ എന്റെ മുന്നില്‍ രക്തം തുപ്പിയപ്പോഴും 'കളി അവസാനിപ്പിക്കാം' എന്നല്ലാതെ മറ്റൊന്നും അവള്‍ പറഞ്ഞില്ല.
ഒരു പക്ഷെ അര്‍ബുദം എന്ന വാക്ക് എന്നെ എന്തു മാത്രം അലോസരപ്പെടുത്തും എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാകാം.
എല്ലാത്തിനുമൊടുവില്‍ ഖബറടക്കത്തിനു നിമിഷങ്ങള്‍ക്ക് മുന്‍പ് മരണം വിളിച്ചറിയിച്ച അവളുടെ സഹോദരന് ഞാന്‍ നല്‍കിയ 'കാണാം' എന്ന വാക്കും അദ്ദേഹത്തിന്റെ മരണം കാരണം നടപ്പാകാതെ പോയി.
ഉള്ളില്‍, ചരമവാര്‍ഷികം അടുത്ത്- വളരെ അടുത്ത്- എത്തുന്നതിന്റെ അഗ്നി ആളിക്കത്തുന്നു...
ഇനി ഈ തീ ഒന്ന്അണക്കണമെങ്കില്‍ കോഴിക്കോട് കടപ്പുറത്തെ കാറ്റും മെഹ്ദി ഹസ്സന്റെ ഗസലും ഒന്നിച്ച് ചെവിയില്‍ ഇരമ്പം സൃഷ്ടിക്കണം...
അതിനു ഞാന്‍ ഒരുങ്ങുകയാണ്.
രാവിലെ നേരത്ത് കടപ്പുറത്ത് വോളിബോള് കളിക്കാന്‍ എത്തുന്ന പിള്ളേര് സെറ്റിനോട് എനിക്കറിയാത്ത കളി നിയമങ്ങളെ കുറിച്ച് പ്രസംഗിക്കാന്‍...
തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന ആകാശവാണിയുടെ കെട്ടിടത്തെ നോക്കി, പദ്മരാജന്‍, ജി.വേണുഗോപാല്‍ എന്നിവരുടെ ശബ്ദ സൌന്ദര്യത്തെ കുറിച്ച് ഓര്‍ത്തു അസൂയപ്പെടാന്‍...
ഗുജറാത്തി സ്കൂളിന്റെ വലുപ്പം കണ്ടു അന്തം വിടാന്‍...
അതിനിടയില്‍ സൌഹൃദത്തിന്റെ നനുത്ത മയില്‍‌പീലി ഒരു കയ്യിലെടുത്ത് മറുകൈ കൊണ്ട് ചൂട് ചായയില്‍ ബിസ്കറ്റ് മുക്കി കൂട്ടുകാരോട് തമാശ പറയാന്‍, എരഞ്ഞോളി മൂസടെ മാപ്പിള പാട്ട് അവരടെ കഴുത്തിന്‌ കുത്തിപ്പിടിച്ചു പാടിക്കാന്‍...
ഞാന്‍ ഇപ്പോഴും കോഴിക്കോടിന്റെ മണവും മനസ്സും സ്നേഹവും സങ്കടവും നെഞ്ചേറ്റുന്നു.
ഞാന്‍ അവിടത്തെ സുഹൃത്തുക്കള്‍ക്ക് നല്‍കിയ വാക്ക് ഇനിയും തെറ്റിച്ചിട്ടില്ല- നാക്കിന്റെ രുചി പോകാതെ സൂക്ഷിക്കാന്‍ 'പുക'യും 'ബാര്‍ലി' വെള്ളവും ഇത് വരെയും അകത്താക്കിയിട്ടില്ല...
ലഹരി കവിതയായും കഥയായും ഷഹബാസ് അമന്റെ ഗസലായും അന്തരീക്ഷത്തില്‍ നിറയട്ടെ...
സമയം ഇപ്പോള്‍ പുലര്‍ച്ചെ നാലര...
ഞാനും എന്റെ കമ്പ്യൂട്ടറും ഞങ്ങളുടെ കോഴിക്കോടന്‍ കാറ്റിനെ സ്വപ്നം കണ്ട് ഒന്നുറങ്ങാന്‍ ശ്രമിക്കട്ടെ.
ഉറങ്ങാന്‍ പറ്റുകില്ലെങ്കിലും കണ്ണ് തുറന്നു ഈ അരണ്ട വെളിച്ചത്തില്‍ ഒന്ന് സ്വപ്നം കാണാമല്ലോ, ആരുടെയും ചിലവില്ലാതെ...
പുറത്ത്‌ നല്ല കാറ്റ് വീശുന്നുണ്ട്, കിളികളുടെ ഉറക്കം കെടുത്തുന്ന രാക്കാറ്റ്...
'മെഹരാജ് രാവിലെ കാറ്റേ, വീശി തനുപ്പിക്കെന്‍ കാറ്റേ' എന്ന് പാടിയത് ഈ കാറ്റിനെ കുറിച്ച് ആണോ???

Sunday, February 12, 2012

പ്രണയവസന്ത വാര്‍ഷികം-ഒരു കുറിപ്പ്...

പ്രണയിക്കാന്‍ കാമുകിയും പ്രണയം തുറന്നു പറയാന്‍ ധൈര്യവും ഇല്ലാത്ത ഒരു പ്രണയവസന്ത വാര്‍ഷികം കൂടി കടന്നു പോകുമ്പോള്‍ മനസ്സ് മൂളുന്നത് ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍റെ ഒരു ഗാനം...
"ഇനിയെന്ന് കാണും സഖീ, ഇനിയെന്നു കാണും നമ്മള്‍???"...
എന്റെ സുഹൃത്തിന്റെ രചനാ ശകലത്തിലെ വരികളും ഇവിടെ കുറിക്കട്ടെ...
"തുറന്നു പറയാത്ത പ്രണയം മൂടി വച്ച സത്യം പോലെയാണ്, ഏതു നിമിഷവും അത് പുറത്തറിയും, എത്ര നേരത്തെ അറിയുന്നോ അത്രയും വേദന കുറയും എന്ന് മാത്രം.പ്രണയം അന്ഗീകരിക്കപ്പെടാനുള്ള സാധ്യത കൂടുകയും ചെയ്യും"...

Thursday, January 26, 2012

ഇത് ഒരു "കുടുംബ" കാവ്യം...

ഒരു കരയില്‍ അവന്‍
മറുകരയില്‍ കാമിനി
നടുക്ക് സ്നേഹത്തിന്റെ അലകടല്‍
അതില്‍ നീന്തിതുടിക്കാന്‍ മക്കളും...

Tuesday, January 24, 2012

അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളുമല്ലാതൊരുവള്‍...

ഇത് ഒരു പ്രതിഷേധ കുറിപ്പാണ്...
ആണിനെയും പെണ്ണിനേയും രണ്ടു ഭൂഖണ്ഡങ്ങളില്‍ അധിവസിക്കുന്നവര്‍ ആയി പരിഗണിക്കുന്ന, അതിനെ "മാന്യത" എന്ന് വിളിച്ച് "അഹങ്കരിക്കുന്ന" മലയാളി സമൂഹത്തോടുള്ള പ്രതിഷേധം.
ആണും പെണ്ണും ഒന്നിച്ച് യാത്ര ചെയ്യുമ്പോഴും തമാശ പങ്കു വക്കുമ്പോഴും പൊതു സ്ഥലത്ത് വച്ച് പരിചയം പുതുക്കുമ്പോഴും "കണ്ണേറ്" നടത്തുന്ന സമൂഹത്തിനു നേരെ ഉള്ള പ്രതിഷേധം.
ഒരു പുരുഷന്‍ എന്ത് ധരിച്ചാലും അതിനെ "ആധുനികം" എന്ന് വിശേഷിപ്പിക്കുകയും അതേ കാര്യം ഒരു സ്ത്രീ ചെയ്യുമ്പോള്‍ അതിനെ കുറിച്ച് മോശമായി പ്രതികരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനു നേരെ ഉള്ള പുച്ഛം കലര്‍ന്ന പ്രതിഷേധ കുറിപ്പ്.
ഒന്ന് ജീന്‍സോ ചുരിദാറോ ധരിക്കുമ്പോഴേക്കും പെണ്ണിനെ അധമ ആയി ചിത്രീകരിക്കുന്ന. ഏറെ അസൌകര്യം സൃഷ്ടിക്കുന്ന സാരി പോലുള്ള പരമ്പരാഗത വേഷങ്ങള്‍ ധരിക്കാന്‍ അവളെ നിര്‍ബന്ധിതയാക്കുന്ന സമൂഹത്തോടുള്ള ഒരു വിയോജന കുറിപ്പ്...
**********************************************************************************
ആണുങ്ങള്‍ക്ക് പലപ്പോഴും പെണ്ണുങ്ങള്‍ ഒരു പ്രശ്നമാണ്. അല്ലെങ്കില്‍ ഒരു വിഷയമാണ്. പെണ്ണുങ്ങള്‍ക്ക് പലപ്പോഴും ആണുങ്ങളും. കേരളത്തിലെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. "സ്ത്രീവിഷയം" എന്നൊരു പ്രത്യേക വിഷയം തന്നെ നമ്മള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വെറുതെയല്ല. മാതാപിതാക്കളുടെയും അധ്യാപകരുടെയും പുരോഹിതന്മാരുടെയും ഒക്കെ അവിശ്രാന്തമായ അധ്വാനം ഇതിനു പിന്നിലുണ്ട്. ക്ലാസ്മുറിയില്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും തമ്മില്‍ തൊടാതെ രണ്ടു ഭാഗത്തായി "സുരക്ഷിതരായി" ഇരുത്തുന്നതു തൊട്ട് തുടങ്ങുന്നു ഇത്.

"ആണ്‍കുട്ടികളെ സൂക്ഷിക്കണം" എന്ന് പെണ്‍കുട്ടികളോടും പെണ്‍കുട്ടികളെ നോക്കുന്നത് തന്നെ മോശം സ്വഭാവമാണെന്ന് ആണുങ്ങളെയും നമ്മള്‍ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു. ഇങ്ങനെയൊക്കെ വളര്‍ന്നുവന്ന ഒരു ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിക്കഴിയുമ്പോള്‍ കാര്യം ഇതിലേറെ തമാശയാണ്. ഒരു സ്ത്രീയെ കാണുമ്പോള്‍ , പരിചയപ്പെടുമ്പോള്‍ ഒരു പുരുഷനു മുന്നിലുള്ള ആദ്യത്തെ പ്രശ്നം അവളെ ആരായി കാണണം എന്നതാണ്. അതൊരു വിഷമം പിടിച്ച പ്രശ്നമാവുന്നത് അവന് തെരഞ്ഞെടുക്കാന്‍ അറിയാവുന്ന ഉത്തരങ്ങള്‍ പരിമിതമാണ് എന്നതുകൊണ്ടത്രേ. അവന്‍ പരിചയിച്ച ഉത്തരങ്ങള്‍ ഏതാണ്ട് ഇങ്ങനെയൊക്കെയാണ്:ഒന്ന്: അമ്മ എന്നുവച്ചാല്‍ കവിയൂര്‍ പൊന്നമ്മ. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടം. അങ്ങനെ ഒരമ്മയെ കിട്ടിക്കഴിഞ്ഞാല്‍ സുഖമാണ് ജീവിതം. നമ്മള്‍ എന്ത് ആഭാസം/അഹങ്കാരം/ഉത്തരവാദിത്​തമില്ലായ്മ കാണിച്ചാലും അത് ബാലചാപല്യമാണെന്ന് പറഞ്ഞ് "അമ്മ" ക്ഷമിക്കും. ചായയും ചോറും വയ്ക്കല്‍ , വീട് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുകയും വേണ്ടിവന്നാല്‍ പെണ്ണന്വേഷിക്കുകയും ചെയ്യും അവര്‍ . പ്രായം വലിയ വിഷയമല്ല. അധ്യാപികമാരെയും കൂട്ടുകാരുടെ അമ്മമാരെയും തൊട്ട് വാടകവീട്ടിന്റെ ഉടമസ്ഥയെയും മേലധികാരിയെയും സ്വന്തം ഭാര്യയെവരെയും പലരും ഈ വകുപ്പില്‍ പെടുത്തിക്കളയും. ഭാര്യ എന്തു ചെയ്യാനാണ്-സ്ത്രീ ഭാര്യയാണ്, അമ്മയാണ്, സര്‍വംസഹയാണ് എന്നൊക്കെ അവരും പഠിച്ചുവച്ചിട്ടുണ്ടല്ലോ. ഭര്‍ത്താവ് കാണിക്കുന്ന തോന്നിവാസങ്ങളൊക്കെ താന്‍ സഹിക്കണമെന്നും "വികൃതി കാണിച്ച കുട്ടിയോട് ക്ഷമിക്കണം" എന്നും അവള്‍ക്കറിയാം (ഈയടുത്തിറങ്ങിയ "കേരളാ കഫേ" എന്ന സിനിമയിലെ "ലളിതം ഹിരണ്‍മയം" എന്ന കഥയില്‍ ജ്യോതിര്‍മയി അവതരിപ്പിച്ച ലളിത എന്ന കഥാപാത്രം ഈയിനത്തില്‍ പെടുന്ന ഒരമ്മയായിരുന്നു). താന്‍ വല്ല വികൃതിയുംകാണിച്ചാല്‍ "അങ്ങേര്‍" സഹിക്കുകയില്ല എന്നും അവള്‍ക്ക് നല്ലപോലെ അറിയാം. ചുരുങ്ങിയപക്ഷം കോക്ടെയിലിലെ ജയസൂര്യയുടെ ഭാര്യയെപ്പോലെ പക്ഷാഘാതമടിച്ച് കിടക്കുകയെങ്കിലും വേണ്ടിവരും എന്നും.രണ്ട്: കാമുകി ധാരാളം എഴുതപ്പെട്ടിട്ടുണ്ട് പ്രണയത്തെപ്പറ്റി. ഒട്ടുമിക്കതും എഴുതിയത് ആണുങ്ങള്‍ തന്നെ. കാല്‍പ്പനികമായാലും മാംസനിബദ്ധമായാലും പ്രണയത്തിന്റെ (പ്രണയത്തിന്റെ സാക്ഷാത്കാരമായി ആഘോഷിക്കപ്പെടുന്ന ദാമ്പത്യത്തിന്റെയും) എഴുതിയതും എഴുതാത്തതുമായ നിയമങ്ങളൊക്കെ ആണുങ്ങള്‍ ആണുങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. വിവാഹം കഴിക്കുന്നതിലൂടെ അവന്‍ ഒരു സ്ത്രീയ്ക്ക് "ജീവിതം നല്‍കുക"യാണ്. ചാരിത്ര്യശുദ്ധി മുതലായ സങ്കല്പങ്ങള്‍ അത്രയും സ്ത്രീയ്ക്ക് മാത്രം ബാധകമാണ്. ഇനി പ്രണയവും വിവാഹവും വേണ്ടെന്നു വച്ചാലാകട്ടെ, ആണിന്റെ താങ്ങില്ലാത്ത സ്ത്രീയെ സമൂഹം എപ്പോഴും സംശയദൃഷ്ടിയോടെയാണ് കാണുന്നതും. പോരാത്തതിന് പുരുഷന് ആത്മാവിഷ്കാരത്തിനുള്ള മാര്‍ഗം കൂടിയത്രേ പ്രണയം. കേരളത്തില്‍ മാത്രമല്ല, ഏതാണ്ട് ലോകത്തെല്ലായിടത്തും അങ്ങനെത്തന്നെയാണ്. പ്രണയം കേരളീയര്‍ക്ക് പൊതുവേ "ദുഃഖപര്യവസായിയായ ഒരു കഥ"യാവുന്നതിനെപ്പറ്റി, കൂടുതല്‍ ക്രിയാത്മകമായതും സന്തോഷം തരുന്നതുമായ പ്രണയങ്ങള്‍ ഉണ്ടാവേണ്ടതിനെപ്പറ്റി എല്ലാം ദേശാഭിമാനി വാരികയില്‍ കഴിഞ്ഞ വര്‍ഷം എം മുകുന്ദന്‍ എഴുതിയിരുന്നു. എഴുത്തിന്റെയും കലയുടെയും ലോകത്തെ പ്രണയത്തെപ്പറ്റി അദ്ദേഹം എഴുതി: "എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ടു മുഖങ്ങളാണ് എന്റെ കണ്‍മുമ്പില്‍ തെളിഞ്ഞുവരുന്നത്. ആ രണ്ടു മുഖങ്ങള്‍ പിക്കാസോവിന്റെയും സാര്‍ത്രിന്റെതുമാണ്.." "...പെണ്ണും പ്രണയവും പിക്കാസോവിെന്‍റ സര്‍ഗാത്മകതയില്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം ഇടകലര്‍ന്നു കിടക്കുന്നു. പെണ്ണായിരുന്നു പിക്കാസോവിന്റെ കലയുടെ പ്രധാന ചോദനകള്‍ ... പെണ്ണും പ്രണയവും ഇല്ലായിരുന്നെങ്കില്‍ ക്യൂബിസം ഉണ്ടാകുമായിരുന്നില്ല. പാബ്ലോ പിക്കാസോയും ഉണ്ടാകുമായിരുന്നില്ല. പെണ്ണിന് ഒരുപാട് നന്ദി". സാര്‍ത്രിന്റെയും സിമോന്‍ ദ് ബുവാറിന്റെയും ജീവിതത്തെപ്പറ്റി അദ്ദേഹം പറയുന്നു: "ഇണകള്‍ക്ക് ഒരു പുതിയ ജീവിതശൈലി അവര്‍ നല്‍കി. മരിക്കുന്നതുവരെ അവര്‍ വിവാഹം ചെയ്തിരുന്നില്ല. എല്ലാം അവര്‍ പരസ്പരം കൈമാറി. എല്ലാം തുറന്നുപറഞ്ഞു. പരസ്പരം ആഴത്തില്‍ സ്നേഹിച്ചു. തത്വചിന്തകരായും എഴുത്തുകാരായും രാഷ്ട്രീയ പ്രവര്‍ത്തകരായും അവര്‍ മരിക്കുന്നതുവരെ ഒന്നിച്ചു ജീവിച്ചു. മരിച്ചുകഴിഞ്ഞപ്പോള്‍ ഒരേ കല്ലറക്കടിയില്‍ ഇടം തേടി". എന്നിട്ടും മുകുന്ദന്‍ പ്രണയം എന്ന് പറയുമ്പോള്‍ ഓര്‍ക്കുന്ന പേരുകളില്‍ സിമോന്‍ ദ് ബുവാറിന്റെ പേരില്ല. അങ്ങനെ, മലയാളി ശീലിച്ചിട്ടില്ലാത്ത പലതരം പ്രണയങ്ങളെ നമുക്ക് പരിചയപ്പെടുത്തുമ്പോഴും (അതൊരു നല്ല കാര്യം തന്നെ) "ആണുങ്ങള്‍ക്ക്" ആത്മാവിഷ്കാരത്തിനുള്ള ഭാഷ മാത്രമായിട്ടാണ് അതില്‍ പെണ്ണ് കടന്നുവരുന്നത്. ആത്മാവിഷ്കാരം, കല, എഴുത്ത് ഇതൊക്കെ "ആണുങ്ങള്‍ക്ക് പറഞ്ഞ" കാര്യങ്ങളാണല്ലോ.മൂന്ന്: ഒരു "കുറ്റി". കുറച്ചു "മോഡേണ്‍" ആയി വസ്ത്രം ധരിക്കുകയും സ്വാതന്ത്ര്യത്തെക്കുറിച്ചൊ​ ക്കെ സംസാരിക്കുകയും ചെയ്താല്‍ അവള്‍ ആരുടെ കൂടെയും എപ്പോഴും പോകുന്ന ഒരു "അരാജകവാദി" ആകണം എന്നാണ് വയ്പ്പ്. ഒറ്റയ്ക്ക് താമസിക്കുന്നതും മുടി ചെറുതാക്കി വെട്ടുന്നതും ജീന്‍സും ടോപ്പും ധരിക്കുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും ആണുങ്ങളുടെ കൂടെ നടക്കുന്നതുമൊക്കെ ഈ "ഇമേജിന്" ശക്തി പകരുന്ന കാര്യങ്ങളാണ്. അങ്ങനെ ഒരാളെ കണ്ടാല്‍ പിന്നെ ആണിന് കുറച്ചുകാലത്തേക്ക് ഉറക്കം വരില്ല. എങ്ങനെയും വശത്താക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം.അതിനുള്ള ശ്രമത്തില്‍ അവളുടെ കൈയിന്റെയോ ചെരിപ്പിന്റെയോ ചൂടറിയുന്നതും അവളുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതും ഈഗോ മുറിപ്പെടുന്നതും സ്വാഭാവികം മാത്രം. അപ്പോള്‍പ്പിന്നെ അടുത്ത പണി അവളുടെ അസാന്മാര്‍ഗിക ജീവിതത്തെപ്പറ്റി കഥകളുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്.


നാല്: പെങ്ങള്‍ ഇതും അത്ര മോശമായ പരിപാടിയല്ല. ഭാര്യയൊഴിച്ച് ആരെയും പെങ്ങളാക്കാം. (ഭാര്യയെ പെങ്ങളാക്കിയാല്‍ വിവരമറിയും!) ഇതിനുമുമ്പ് പറഞ്ഞ കേസില്‍ നിന്ന് വ്യത്യസ്തമായി "മാന്യന്മാര്‍"ക്ക് പറ്റിയ പണിയാണ് എന്നു മാത്രമല്ല ഇവിടെ ഒരു സംരക്ഷകന്റെ റോളും എടുക്കാം. ഒരു "വല്യേട്ടന്‍" ആയില്ലെങ്കില്‍ ഒരു ബാലേട്ടനെങ്കിലും ആവാം. ആവണം. വേണ്ടതിലും വേണ്ടാത്തതിലും ഒക്കെ കേറി ഇടപെടാനും സൗജന്യമായി കുറെ ഉപദേശം കൊടുക്കാനുമൊക്കെ ഇതിലും നല്ല ഒരു ചാന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ പെണ്ണുങ്ങള്‍ തന്നെ പേടിച്ച് ചില ആണുങ്ങളെ ആങ്ങളയായങ്ങ് പ്രഖ്യാപിച്ചുകളയും. (അതു കഴിഞ്ഞിട്ടായിരിക്കും അവര്‍ മനസ്സിലാക്കുന്നത് ഈ "ഏട്ടനെ/അനിയനെ" സഹിക്കുന്നതിലും ഭേദം പഴയ പൂവാലനായിരുന്നു എന്ന്.) രക്ഷാബന്ധനം എന്നാണ് ഉത്തരേന്ത്യയില്‍ ഈ പരിപാടിയുടെ പേര്.
സാധാരണ ആണുങ്ങള്‍ക്ക് പെണ്ണുങ്ങള്‍ ആണ് "രക്ഷാബന്ധനം" നടത്താറുള്ളത്. ഇതറിയാതെ പണ്ട് ഒരു എസ്‌.എം.എസ്‌ രക്ഷാബന്ധനം നടത്തിയ എന്നെ എന്റെ ക്ലാസ്സിലെ പെമ്പിള്ളേര് (ഒരു വിഭാഗം) ഒരു രണ്ടു വര്‍ഷത്തോളം 'മോളേ' എന്നാ വിളിച്ചോണ്ടിരുന്നത്. [അതിലും മോശം ആയ ഒരു പേര് കിട്ടുന്ന വരെ അത് കേള്‍ക്കാനായിരുന്നു എന്റെ വിധി :)]


അഞ്ച്: മകള്‍ സുഹൃത്തിന്റെയോ സഹോദരങ്ങളുടെയോ മക്കളാണ് മിക്കവാറും ഈ കാറ്റഗറിയില്‍ ഏറെയും വന്നുപെടുന്നത്. സംരക്ഷകന്റെ വേഷം ഉള്‍പ്പെടെ ഏട്ടന്റെ റോളില്‍ കിട്ടുന്ന ഏതാണ്ടെല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഇവിടെയും കിട്ടും. അധികാരം കുറച്ചുകൂടി കൂടുതല്‍ എടുക്കുകയും ആവാം. "ലോകപരിചയമില്ലാത്ത" ഭാര്യയേയും വേണമെങ്കില്‍ മകളായി പ്രഖ്യാപിക്കാവുന്നതേ ഉള്ളൂ (ഭാര്യയെ പെങ്ങളാക്കുന്ന പോലെ റിസ്കില്ല മകളാക്കുന്നതില്‍).

പൊതുപ്രവര്‍ത്തന രംഗത്തോ ജോലിസ്ഥലത്തോ പുറത്തോ ഒക്കെ നമുക്കുമേല്‍ ഏതെങ്കിലും തരത്തില്‍ അധികാരമുള്ള സ്ത്രീകളെയും നമ്മള്‍ എങ്ങനെയെങ്കിലും ഇതിലേതെങ്കിലും ഒന്നിലേക്ക് ഒതുക്കാന്‍ ശ്രമിക്കും, എന്നിട്ട് നമ്മുടെ അധികാരം അവര്‍ക്കുമേല്‍ കാണിക്കാനും. പഞ്ചായത്ത് മെമ്പര്‍ , പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ്, ഡോക്ടര്‍ , ഓട്ടോറിക്ഷാ ഡ്രൈവര്‍ , പ്രിന്‍സിപ്പല്‍ , ഓഫീസിലെ മേലധികാരി..അങ്ങനെ ആരുമാവട്ടെ. ഇതൊന്നുമല്ലാതെ ഒരു സുഹൃത്തായി, അല്ലെങ്കില്‍ ഒരു വ്യക്തിയായി, അല്ലെങ്കില്‍ നമ്മുടെമേല്‍ അധികാരമുള്ള ഒരാളായി ഒരു പെണ്ണ് എന്നുപറഞ്ഞാല്‍ ... അത് ആലോചിക്കാന്‍ തന്നെ കുറച്ചു ബുദ്ധിമുട്ടാണ്. നമ്മളൊരു സിക്സ്റ്റീസ്/സെവന്റീസ് മോഡലൊക്കെ ആണെങ്കില്‍ വിശേഷിച്ചും. പക്ഷേ പതുക്കെയാണെങ്കിലും അത് മാറിവരുന്നുണ്ട്്. നമ്മള്‍ പൊതുവേ എന്തിനും ഏതിനും കുറ്റം പറയുന്ന "ഇന്റര്‍നെറ്റ്/മൊബൈല്‍ തലമുറ" ഈ നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്. സൗഹൃദങ്ങള്‍ ഉണ്ടാവുകയാണ്. അധ്യാപകരും രക്ഷിതാക്കളും ഒക്കെ അത് തടയാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലു​ം. കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍സുഹൃത്തുക്കളോ പെണ്‍കുട്ടികള്‍ക്ക് ആണ്‍സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ "അവര്‍ തമ്മില്‍ ലൈനാണ്" എന്നൊരര്‍ഥം ഇന്നില്ല. നമുക്കറിയാവുന്നതിലും കൂടുതല്‍തരം ബന്ധങ്ങള്‍ അവര്‍ സങ്കല്‍പ്പിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നു (ഏറെക്കാലം അത് തുടര്‍ന്നുകൊണ്ടുപോവാന്‍ നമ്മള്‍ സമ്മതിക്കില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ).

ഈയൊരു മാറ്റം ഒരു സാമൂഹ്യ വിപ്ലവത്തിന്റെ തുടക്കം തന്നെയാണ്. സ്ത്രീയെ പ്രധാനപ്പെട്ട കാര്യങ്ങളില്‍നിന്നെല്ലാം മാറ്റിനിര്‍ത്തിയ ഒരു ആണ്‍ജനതയുടെ "ആത്മാവിഷ്കാര"ത്തിന്റെ അന്ത്യം കുറിക്കുന്ന വിപ്ലവം. പുരുഷനെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തിയ ഒരു പെണ്‍ജനതയും അതോടൊപ്പം തന്നെ നാമാവശേഷമാവുന്നു. അങ്ങനെ ഒരു ലോകത്ത്, ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും പുസ്തകങ്ങളും പരദൂഷണങ്ങളും സിനിമകളും സീരിയലുകളും അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു. ഇരുകൂട്ടരും സ്വാതന്ത്ര്യം മണക്കുന്നു. പറക്കാന്‍ തുടങ്ങുന്നു. ആ മാറ്റത്തിന് തടയിടാന്‍ ശ്രമിച്ചവര്‍ എന്ന് ചരിത്രം നമ്മെപ്പറ്റി പറയാന്‍ ഇടവരുത്താതെ നമുക്ക് നോക്കാം...!!!
ശുഭദിനം... :)
-----------------------------------------------------------------------------------------------------------
(കടപ്പാട്:ഡോ. സുദീപ് കെ എസ്)