ഒരു കാന്‍സര്‍ രോഗിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍...
പങ്കു വക്കാതിരിക്കാന്‍ കഴിയുന്നില്ല...
"ഈ ലോകത്തെ ഏറ്റവും വലിയ ഗതികേട് മരണം മുന്‍കൂട്ടി കണ്ടു ജീവിക്കുക എന്നതാണ്.ഈ രോഗത്തിന്റെ ഭീകരത അറിയുമ്പോള്‍, അതറിയാനുള്ള വിദ്യാഭാസം ഞാന്‍ നേടരുതായിരുന്നു എന്ന് തോന്നുന്നു.
ജീവിതത്തില്‍ ചായ കുടിക്കാന്‍ തോന്നിയാല്‍ ഉടന്‍ ചായ കുടിക്കുക, പാട്ട് പാടാന്‍ തോന്നിയാല്‍ ഉടന്‍ പാട്ട് പാടുക.കാരണം, ഒരു ട്രാഫിക് സിഗ്നലില്‍ പച്ചയും ചുവപ്പും മാറി മറിയുന്നത്ര സമയം മതി ജീവിതം മാറിമറിയാന്‍.കണ്ണ് തുറന്നു കാഴ്ചകള്‍ കാണുക, മറ്റുള്ളവരുടെ കണ്ണീരു തുടക്കുക, കൂട്ട് കൂടുക.മരണം മുന്നില്‍ നില്‍ക്കുമ്പോള്‍ കുന്നുകൂട്ടിയിട്ട നോട്ടിനെക്കാള്‍ ഒരു നോക്കിന്, ഒരു വാക്കിന്, ഒരു സ്പര്‍ശത്തിന് ഒരു പാട് അര്‍ഥം കൈവരും.ജന്മബന്ധങ്ങളും കര്‍മബന്ധങ്ങളും മാത്രമേ നിങ്ങള്‍ക്ക് ശക്തി പകരൂ.ദൈവത്തോട് ഇത്തിരി നീരസം തോന്നുന്ന സമയം കൂടി ആണിത്.ഇനി ഇത് പോലെ നമ്മള്‍ സംസാരിക്കുമോ എന്നറിയില്ല, തരാന്‍ ഈ മുറിയില്‍ ഇത്തിരി പെയ്ന്‍കില്ലറും രണ്ടു ആപ്പിളും മാത്രേ ഉള്ളൂ.പിന്നെ, കൈ അനക്കാന്‍ നല്ല വേദന ഉണ്ടെങ്കിലും ഒരു കൈ വേണെങ്കില്‍ ആവാം.അതിനും താന്‍ തന്നെ മുന്‍കയ്യെടുക്കണം എന്നേ ഉള്ളു.ഒരു പക്ഷെ,ഒരു അവസാനത്തെ കൈ"...
No comments:
Post a Comment