ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, October 26, 2012

എനിക്കിവിടെ സുഖമാണ്...!!!

കടലിനക്കരെ നാടിന്റെ പച്ചപ്പ്‌ സ്വപ്നം കണ്ടുറങ്ങുന്ന പ്രവാസി സഹോദരാ,
...
രാത്രി വൈകി വീട്ടിലെത്തുന്ന അച്ഛനെ കാത്തിരിക്കുന്ന മകന്‍റെ ചെവിയിലേക്ക്  അന്‍പത്തൊന്നു വെട്ട് മുഖത്ത് വെട്ടിയ വിശേഷം അറിയിക്കുന്ന നാട്ടില്‍,
ഗ്യാസ് ലോറിയില്‍ നിന്നും വാതകചോര്‍ച്ച സംഭവിക്കുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാതെ ദുരന്തം സംഭവിച്ച ശേഷം മരണത്തിന്‍റെ എക്സ്ക്ലുസീവ് കണക്കെടുപ്പ് നടത്തുന്ന പത്രക്കാരുള്ള നാട്ടില്‍,
 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു കൊണ്ട് മക്കളെ ആഡംബരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ പഠിക്കാന്‍ അയക്കുന്ന ആളുകള്‍ പെന്ഷന് വേണ്ടി പ്രവൃത്തിദിനം നശിപ്പിക്കുന്ന നാട്ടില്‍,
സമരം/ഹര്‍ത്താല്‍ എന്നിങ്ങനെ പേര് മാറ്റി നാടിന്‍ സ്വത്തും സ്വന്തം സമയവും ജീവിതവും കളയുന്ന യുവജനങ്ങളുള്ള നാട്ടില്‍,
പുരുഷാധിപത്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുകയും 'ഖാനോ' 'ഡോണ'യോ  വരുമ്പോള്‍ മാംസങ്ങള്‍ തമ്മിലുള്ള ഉരചിലിന്‍റെ സുഖം തേടുകയും ചെയ്യുന്ന പെണ്‍സിംഹങ്ങളുള്ള നാട്ടില്‍,
കൂടെ പഠിക്കുന്ന പെണ്ണിന്‍റെ തുടിപ്പ് സ്നേഹം നടിച്ചു വില്പന ചരക്കാക്കുന്ന വിശ്വാസവഞ്ചകരുടെ നാട്ടില്‍,
അര്‍ദ്ധബോധാവസ്ഥയിലും മൃതാവസ്ഥയിലും റെയില്‍വേ ട്രാക്കിലും പാടത്തും സ്വന്തം മകളെ തന്നെയും പ്രാപിക്കുന്ന വന്യതയുടെ നാട്ടില്‍,
മികച്ച അമ്മായിയമ്മയെ കണ്ടെത്താനും റിയാലിറ്റി ഷോ നടത്തുകയും അതിലും വികലാംഗത്വം മാര്‍കറ്റ്‌ ചെയ്യുകയും ചെയ്യുന്ന കോര്‍പറേറ്റ് തന്ത്രജ്ഞരുള്ള നാട്ടില്‍,
രാജ്യത്തിന്‍റെ വാര്‍ഷിക ബജറ്റിലും വലിയ 'മനമോഹന' അഴിമതികള്‍ നടത്തുന്ന അഴിമതിക്കാരുടെ നാട്ടില്‍,
ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരെ ലോകത്തിന് സമ്മാനിച്ചു വിദേശ സാങ്കേതിക വിദ്യ ആശ്രയിക്കുന്ന പരാശ്രിതരുടെ നാട്ടില്‍,
ഓരോ തവണ കാറ്റ് വീശുമ്പോഴും പെട്രോളിനും ഡീസലിനും ശമ്പളമൊഴിച്ചുള്ള മറ്റെല്ലാ അവശ്യസാധനങ്ങള്‍ക്കും വില കൂടുകയും ചെയ്യുന്ന നാട്ടില്‍,
ഓരോ ആഘോഷത്തിനും പുതിയ മദ്യവില്പന റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും വെറും വെള്ളം കാശ് കൊടുത്തു വാങ്ങുകയും ചെയ്യുന്ന വിദ്വാന്മാരുടെ നാട്ടില്‍,
നാടിന്റെ വളര്‍ച്ചക്ക് അക്കരെ കൊടുംവെയിലില്‍ നിന്നും പണമയക്കുന്ന പ്രവാസിയുടെ അടിവസ്ത്രത്തിന് വരെ നികുതി കണക്കാക്കുന്ന നാട്ടില്‍,
മേലോട്ട് പൊന്തുന്ന വിമാനം എവിടെ ഇറങ്ങുമെന്നോ അതോ ഇനി ഇറങ്ങില്ലെന്നോ പ്രവചിക്കാനാവാത്ത നാട്ടില്‍,
കര്‍ഷകന്‍ വായ്പ അടക്കാനാകാതെ ആത്മഹത്യ ചെയ്യുമ്പോള്‍ 'മല്ല'ന്റെ സഹസ്രകോടിയുടെ കടം കടലില്‍ മുക്കുന്ന നിയമങ്ങളുള്ള നാട്ടില്‍,
121 കോടിയില്‍ ഒരുവന്‍ വെങ്കലം നേടുമ്പോഴേക്കും അവനെ കനകം കൊണ്ടും കാണിക്ക കൊണ്ടും മൂടുന്ന നാട്ടില്‍,
സ്വത്തു വീതംവെപ്പില്‍ സഹോദരനെയും അച്ഛനെയും വെട്ടിക്കൊല്ലുന്ന നാട്ടില്‍,
മാറ് മറക്കാന്‍ സമരം നടത്തിയ പിന്‍ നൂറ്റാണ്ടില്‍ നിന്നും "മദ്ധ്യതിരുവിതാംകൂറിന്റെ" വിസ്തൃതി വെളിവാക്കുന്ന വസ്ത്രങ്ങളുടെ ഈ നൂറ്റാണ്ടിലേക്കെത്തിയ നാട്ടില്‍,
തുടയ്ക്ക് മേലെ അള്ളിപ്പിടിച്ചു കിടക്കുന്ന പാന്റിടുന്ന "താണ അരക്കെട്ടന്‍""'' ബുദ്ധിജീവികളുടെ നാട്ടില്‍,
പേരിന്റെ പിറകിലെ ജാതി നോക്കി സ്ഥാനവും മാനവും വീതം വയ്ക്കുന്ന ജാതിരാഷ്ട്രീയത്തിന്റെയും സംവരണതത്വങ്ങളുടെയും നാട്ടില്‍,
ആണിനെയും പെണ്ണിനെയും രണ്ടു ഭൂഘണ്ടങ്ങളില്‍ മാറ്റി നിര്‍ത്തി ഒളികണ്ണിട്ടു നോക്കി കണ്ണേറ് നടത്തുന്ന കപടസദാചാരവാദികളുടെ 'ദൈവത്തിന്റെ സ്വന്തം' നാട്ടില്‍,
ഫേസ്ബൂക്കിലൂടെയും ട്വിട്ടരിലൂടെയും ലോകത്തെ അനുഭവിക്കുന്ന കണ്ണടക്കാരുടെ നാട്ടില്‍,
പൊങ്ങച്ചത്തിന് വേണ്ടി വായില്‍ കൊള്ളാത്ത പേരില്‍ വരുന്ന ഇറച്ചിയുടെ വകഭേദങ്ങള്‍ കഴിച്ച് ആപത്ത് കാശ് മുടക്കി വാങ്ങുന്ന നാട്ടില്‍,
സ്വന്തം മാലിന്യങ്ങള്‍ പോലും പൊതുനിരത്തില്‍ തള്ളുന്ന ഉപരിവര്‍ഗതിന്റെ വിഴുപ്പ് പാവപ്പെട്ടവന്‍ നെഞ്ചില്‍ വഹിക്കണം എന്ന് പറയുന്ന ഭരണകര്‍ത്താക്കളുടെ നാട്ടില്‍,
ഈ മണ്ണില്‍ തൊട്ടും നെഞ്ചില്‍ തൊട്ടും ഇത്രയും അസ്വസ്ഥതകള്‍ക്കിടയില്‍ നിന്ന് കൊണ്ട് ഞാന്‍ ഒരു നുണ പറയട്ടെ...
 "എനിക്കിവിടെ സുഖമാണ്"...

5 comments:

  1. 'രാത്രി വൈകി വീട്ടിലെത്തുന്ന അച്ഛനെ കാത്തിരിക്കുന്ന മകന്‍റെ ചെവിയിലേക്ക് അന്‍പത്തൊന്നു വെട്ട് മുഖത്ത് വെട്ടിയ വിശേഷം അറിയിക്കുന്ന നാട്ടില്‍,
    ഗ്യാസ് ലോറിയില്‍ നിന്നും വാതകചോര്‍ച്ച സംഭവിക്കുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാതെ ദുരന്തം സംഭവിച്ച ശേഷം മരണത്തിന്‍റെ എക്സ്ക്ലുസീവ് കണക്കെടുപ്പ് നടത്തുന്ന പത്രക്കാരുള്ള നാട്ടില്‍,'

    വളരെ പ്രാധാന്യമേറിയ രണ്ടു കാര്യങ്ങൾ.! ആദ്യത്തേത് മനസ്സിലായില്ല,എന്നാലുമൂഹിക്കാം.


    'അര്‍ദ്ധബോധാവസ്ഥയിലും മൃതാവസ്ഥയിലും റെയില്‍വേ ട്രാക്കിലും പാടത്തും സ്വന്തം മകളെ തന്നെയും പ്രാപിക്കുന്ന വന്യതയുടെ നാട്ടില്‍,
    മികച്ച അമ്മായിയമ്മയെ കണ്ടെത്താനും റിയാലിറ്റി ഷോ നടത്തുകയും അതിലും വികലാംഗത്വം മാര്‍കറ്റ്‌ ചെയ്യുകയും ചെയ്യുന്ന കോര്‍പറേറ്റ് തന്ത്രജ്ഞരുള്ള നാട്ടില്‍,
    രാജ്യത്തിന്‍റെ വാര്‍ഷിക ബജറ്റിലും വലിയ 'മനമോഹന' അഴിമതികള്‍ നടത്തുന്ന അഴിമതിക്കാരുടെ നാട്ടില്‍.'

    സംഗതികളുടെ തീവ്രതയേറി വരുന്നുണ്ട്, നല്ലതാണ്.....

    'മേലോട്ട് പൊന്തുന്ന വിമാനം എവിടെ ഇറങ്ങുമെന്നോ അതോ ഇനി ഇറങ്ങില്ലെന്നോ പ്രവചിക്കാനാവാത്ത നാട്ടില്‍,
    കര്‍ഷകന്‍ വായ്പ അടക്കാനാകാതെ ആത്മഹത്യ ചെയ്യുമ്പോള്‍ 'മല്ല'ന്റെ സഹസ്രകോടിയുടെ കടം കടലില്‍ മുക്കുന്ന നിയമങ്ങളുള്ള നാട്ടില്‍,
    121 കോടിയില്‍ ഒരുവന്‍ വെങ്കലം നേടുമ്പോഴേക്കും അവനെ കനകം കൊണ്ടും കാണിക്ക കൊണ്ടും മൂടുന്ന നാട്ടില്‍,'

    നമ്മുടെ നാടിന്റെ അവസ്ഥയെ ശരിക്കും വിശകലനം ചെയ്യുന്നുണ്ട് ഈ വരികളെല്ലാം.

    'ഈ മണ്ണില്‍ തൊട്ടും നെഞ്ചില്‍ തൊട്ടും ഇത്രയും അസ്വസ്ഥതകള്‍ക്കിടയില്‍ നിന്ന് കൊണ്ട് ഞാന്‍ ഒരു നുണ പറയട്ടെ...
    "എനിക്കിവിടെ സുഖമാണ്"...'

    നല്ല കുറിപ്പ്. ആശംസകൾ.

    ReplyDelete
  2. http://zajuzz.blogspot.com/2012_10_01_archive.html

    ReplyDelete
  3. http://zajuzz.blogspot.com/2012_10_01_archive.html

    ReplyDelete