- അമിതാബ് ബച്ചന്‍ പന്തം കൊണ്ടോടിയപ്പോ [ചൂട്ടിന് മലയാളത്തില്‍ ഇതാ പറയാറ്, അത് ഒളിമ്പിക്സില്‍ ആയാലും ഒല്ലൂരില്‍ ആയാലും പന്തം എന്നും "പന്തം" തന്നെ ;)] അതൊപ്പിയെടുക്കാന്‍ മലേഷ്യ,ക്രോയേഷ്യ,ഉസ്ബെക്കിസ്ഥാന്‍,സോമാലിയ,തമ്പാനൂര്‍,അങ്കമാലി, തുടങ്ങി നമ്മടെ മനോരമയും മാതൃഫൂമിയും റിപ്പോര്‍ട്ടറും വരെ ഓരോ സാധനങ്ങളെ ലണ്ടന്‍ കാണാന്‍ പറഞ്ഞു വിട്ടു.
- "ഇന്ത്യക്കാരന്‍ ആയ അമിതാബ് ബച്ചന്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കാളി, രാജ്യത്തിന് അഭിമാന നിമിഷം" എന്നൊക്കെ വാര്‍ത്തയും കൊടുത്തു.
- രണ്ടു ദിവസം മുന്‍പ്, നൂറ്റി ഒന്ന് വയസ്സ് പ്രായമുള്ള ഫൌജാ സിംഗ് എന്ന പഞ്ചാബി ആയ വന്ദ്യവയോധികന്‍ അത് കൊണ്ട് ഓടിയപ്പോ ഇവരെ ആരെയും കണ്ടില്ലല്ലോ?
- അതും അദ്ദേഹം ഒരു പാട് നേട്ടങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ള ആളാണ് എന്നും അറിയുക...
- (താഴെ കൊടുത്തിട്ടുണ്ട് )
- ചില വിദേശ ചാനലുകള്‍ "നൂറു കോടിയുടെ പ്രതിനിധിയായി നൂറ്റാണ്ടു കണ്ടയാള്‍";" എന്ന തലക്കെട്ടോടു കൂടി ഒരു വാര്‍ത്ത കൊടുത്തു കണ്ടു.
- എന്നിട്ടും ഇവിടുള്ള മുരളിക്കും വേണുവിനും മൃഗേഷിനും തമ്പുരുവിനും ഒന്നും കണ്ണ് പിടിച്ചില്ല.
- നാളെ ഞാന്‍ വല്ല ധീരകൃത്യോം നടത്തിയാലും ഇത് തന്നെ ആയിരിക്കുമോ അവസ്ഥ??
- അല്ല നമ്മളീ സിനിമാ താരം ഒന്നും അല്ലല്ലോ, അപ്പൊ ഇന്ത്യക്കാരന്‍ ആയി മാധ്യമങ്ങള്‍ അംഗീകരിക്കുമോ.???
- ജയ് ഹിന്ദ്, അത് ഇതു ഇന്ത്യക്കാരനും പറയാല്ലോ അല്ലെ?
- അതോ ഇനി അതിനും ഞാന്‍ സിനിമയില്‍ അഭിനയിച്ചാലേ പറ്റൂ എന്നുണ്ടോ???
Running Career
- Rediscovered at age of 81
- Marathons run: London (5), Toronto (2), New York (1)
- Marathon debut: London, 2000, aged 89
- London Flora Marathon 2000: 6:54
- London Flora Marathon 2001: 6:54
- London Flora Marathon 2002: 6:45
- Bupa Great North Run (Half Marathon) 2002: 2:39
- London Flora Marathon 2003: 6:02
- Toronto Waterfront Marathon 2003: 5:40
- New York City Marathon 2003: 7:35
- London Flora Marathon 2004: 6:07
- Glasgow City Half Marathon 2004: 2:33
- Capital Radio Help a London Child 10,000 m 2004: 1:08
- Toronto Waterfront Half Marathon 2004: 2:29:59
- Toronto Waterfront Marathon 2011: 8:11:06
- Hong Kong Marathon (10 km) 2012: 1:34 (raised $25,800 for charity)
- In July 2012, Fauja Singh carried the Olympic torch.