[ഫേസ്‌ബുക്കിൽ 2020 മാർച്ച് 31ന് എഴുതിയ പോസ്റ്റിന്റെ ബ്ലോഗ് രൂപം.
ഫേസ്‌ബുക്ക് ലിങ്ക്: https://www.facebook.com/saneeshps/posts/4378573472160205]

ഞാൻ
അഞ്ചാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ഇപ്പൊ ശ്രീകൃഷ്ണപുരം
ഹയർ സെക്കണ്ടറി സ്‌കൂൾ ആയ ശ്രീകൃഷ്ണപുരം ഹൈസ്‌കൂളിലെ വിരമിക്കുന്നവരുടെ
ലിസ്റ്റ് ആണ്.
ആദ്യം കാണുന്നത് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ആയ ശശി മാഷ്. എട്ടാം ക്‌ളാസിൽ Social Science പഠിപ്പിച്ച മാഷ്. ഫ്രഞ്ച് വിപ്ലവം എന്നോ ഫ്രാൻസ് എന്നോ ഇപ്പഴും എവിടേലും കേൾക്കുമ്പോ ശശി മാഷുടെ "റൂസ്സോ, വോൾട്ടയർ, മോണ്ടെസ്ക്യ്" എന്നീ നായകന്മാരുടെ പേര് ഒരു പ്രത്യേക താളത്തിൽ പറയുമ്പോ ഉള്ള അസാധ്യ വോയ്‌സ് മോഡുലേഷൻ ഓർമ വരും. കഴിഞ്ഞ വർഷം alumni meetന്റെ permission തരുമ്പോ "ഞങ്ങളെ അധ്യാപകരെ ഉൾപ്പെടുത്താത്തെ പരിപാടി നടത്തുന്നതിന് ചെവിക്ക് പിടിക്കേണ്ടതാണ്" എന്ന് പതിവില്ലാത്ത വിധം തമാശ പറഞ്ഞു ആ പരിപാടിക്ക് എല്ലാ പിന്തുണയും തന്ന മാഷ്.
Chemistry Teacher ആയ ഉഷ ടീച്ചർ ആണ് അടുത്തത്. എട്ടാം ക്ലാസ്സിൽ ഒരു രണ്ട് ആഴ്ചയോ മറ്റോ മാത്രം പഠിപ്പിച്ചിട്ടുണ്ട്. Test Tube എന്ന് പറയുന്ന സാധനം ആദ്യമായി കയ്യിൽ തന്നു ക്ലാസ് സമയത്തു എന്തോ പരീക്ഷണം നടത്തിച്ചത് നല്ല നിറമുള്ള ഓർമയായി ഇപ്പോഴും മനസ്സിലുണ്ട്. ക്ലാസ്സിൽ ഒടുക്കത്തെ ശ്രദ്ധ ആയിരുന്ന കാരണം എന്തായിരുന്നു എന്ന് ഒരു ഓര്മയുമില്ല. സീനിയർ ആയി പഠിച്ച കൃഷ്ണ ചേച്ചിയുടെയും (പേര് തെറ്റിയില്ല എന്ന് തോന്നുന്നു!!!) ജൂനിയർ ആയി പഠിച്ച വിഷ്ണുജിത്തിന്റെയും അമ്മ. അധിക കാലം പഠിപ്പിച്ചിട്ടില്ലെങ്കിലും ഉഷ ടീച്ചർ തന്നിരുന്ന നോട്ട് നല്ലതായിരുന്നു എന്നും ഓർമ ഉണ്ട്.
അടുത്ത ആള് വത്സ ടീച്ചർ. രാഷ്ട്രഭാഷയായ ഹിന്ദി ആദ്യ രണ്ടു വർഷങ്ങളിൽ അഞ്ചിലും ആറിലും പഠിക്കുമ്പോ തലയിലോട്ട് കയറാൻ പ്രധാന കാരണം വത്സ ടീച്ചറോട് ഉള്ള പേടി ആയിരുന്നു. സീനിയർ ആയി പഠിച്ച വരദ ചേച്ചിയുടെയും ജൂനിയർ ആയി പഠിച്ച വന്ദനയുടെയും അമ്മ. ഈ ഹിന്ദിക്ക് വേണ്ടി ഉള്ള എന്തൊക്കെയോ പരീക്ഷകൾ എഴുതാൻ മടിച്ചു മുങ്ങി നടക്കുന്ന നമ്മളെ ഒക്കെ ഓടിപ്പിടിച്ചു പരീക്ഷ എഴുതിച്ചിരുന്ന ടീച്ചർ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റുന്ന പേരല്ല, ഓരോ വിദ്യാര്ഥിയുടെയും മനസ്സിൽ.
നാലാമത്തെ ആള് സുധ ടീച്ചർ. വിഷയം കണക്കാണ്, പക്ഷെ ടീച്ചർ കണക്കല്ല! ഞാൻ Fast Maths, Vedic Maths പോലെ കണക്കിലെ അൽകുൽത്ത് സാധനങ്ങൾ പഠിപ്പിക്കുന്ന എല്ലാടത്തും പറയാറുള്ള അതെ സുധ ടീച്ചർ. എന്നെ ഒൻപതിൽ പഠിക്കുമ്പോ ആകെ ഒരു മാസത്തിൽ താഴെ ആണ് പഠിപ്പിച്ചിട്ടുള്ളൂ, പക്ഷെ പണ്ടൊരിക്കൽ അര മണിക്കൂറിൽ കൂടുതൽ എടുത്തു ഒരു problem ഒരു പുസ്തകത്തിന്റെ സഹായം പോലും ഇല്ലാതെ ക്ലാസ്സിൽ Solve ചെയ്തു കാണിച്ചു സുഹൃത്ത് വിജിത്തിനെ കൊണ്ട് അത് explain ചെയ്യിച്ചു അത്ഭുതപ്പെടുത്തിയ ടീച്ചർ. ഒരു സംശയവും ഇല്ലാതെ പറയാം, വിനീത ടീച്ചർ കഴിഞ്ഞാൽ, ഒരു എഞ്ചിനീയർ ആവുന്നതിലേക്കും അത് കഴിഞ്ഞു ഒരു മാഷാവണം എന്ന തോന്നലിലേക്കും എന്നെ കൊണ്ട് എത്തിച്ചതിൽ ചേർത്ത് വെക്കേണ്ട പേര്. എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള അധ്യാപകരിൽ ഒരാൾ. കൊറേക്കൂടി easy ആയി പറഞ്ഞാൽ, ഞാനെവിടെ പ്രസംഗിക്കുമ്പോഴും അവസരം കിട്ടുമ്പോഴെല്ലാം പരാമർശിക്കുകയും ഞാൻ എന്നെങ്കിലും എന്തെങ്കിലും എന്റെ ജീവിതത്തെ കുറിച്ച് എഴുതുമ്പോൾ ഉറപ്പായും പേര് പരാമർശിക്കണ്ട ഒരാൾ.
അഞ്ചാമത്തെ ആളും ഒൻപതിൽ കുറച്ചു കാലം മാത്രം മലയാളം ബി പഠിപ്പിക്കാൻ വന്നയാളാണ്, ശാന്ത ടീച്ചർ. ശബ്ദം കൊണ്ട് കുട്ടികളെ പിടിച്ചു ഇരുത്തിയിരുന്ന ടീച്ചർ. വീണ്ടും, പാഠപുസ്തകം ഇല്ലാതെ അതിലെ ഓരോ വരിയും പറഞ്ഞു ക്ലാസ് എടുക്കുന്ന ഞങ്ങടെ തലമുറയെ അത്ഭുതപ്പെടുത്തിയിട്ടുള്ള അധ്യാപകരിൽ ഒരാൾ.
ഇനി പറയാൻ ഉള്ളത് academic staff അല്ലാത്ത രാമേട്ടനെ കുറിച്ചാണ്. അച്ഛൻ കളിയാക്കി വിളിച്ചു കേട്ട് ശീലിച്ച പേരാണ്. ഈ പ്രദേശത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത കാലടിമന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മകൻ. ഇപ്പഴും പോകുന്ന വഴിയിൽ കണ്ടാൽ, ഒരു ചിരിയെങ്കിലും സമ്മാനിച്ച് കടന്നു പോകുന്ന സഹൃദയൻ. മുകളിൽ ഉള്ള ബാക്കി ആളുകൾ അധ്യാപകർ എന്ന നിലയിൽ ആണ് സ്വാധീനിച്ചത് എങ്കിൽ, ഒരു വ്യക്തി എന്ന നിലയിൽ ആണ് ഇദ്ദേഹം ഞങ്ങൾക്കിടയിൽ കൂടുതൽ അറിയപ്പെടുന്നതും അറിയപ്പെടേണ്ടതും!
എന്തായാലും ഈയിടെയായി ഓരോ വർഷത്തെയും വിരമിക്കുന്ന ആളുകളുടെ ലിസ്റ്റ് കാണുമ്പോ ഭയമാണ്. പഠിച്ച സ്‌കൂളിൽ ചെന്ന് ഞാൻ ഇവിടെ പഠിച്ചിരുന്ന വിദ്യാർത്ഥി ആണ് എന്നൊക്കെ പറഞ്ഞു ആധാർ കാർഡ് കാണിച്ചു ബോധ്യപ്പെടുത്തി ഓരോ അധ്യാപകരെയും പരിചയപ്പെടേണ്ടി വരുന്ന ഭാവികാലം അത്ര മേൽ ഭയപ്പെടുത്തുന്നുണ്ട്. കാരണം, ഇവർ ചരിത്രത്തിന്റെ ഭാഗമാവുന്നതോടൊപ്പം ഇവർ മറന്നു വച്ച് പോകുന്ന ചരിത്രം ബാക്കിയാക്കുന്ന ഒരുപാട് ഏടുകളിൽ എവിടെ ആണ് നമ്മുടെ പേര് എന്ന് ഇവർ പഠിപ്പിച്ച വിദ്യാർത്ഥികളിൽ ഓരോരുത്തരും തിരഞ്ഞെടുത്തു ഇവിടുള്ളവരെ പരിചയപ്പെടുത്തേണ്ടി വരും എന്നത് അംഗീകരിക്കാൻ ഇത്തിരി അധികം ബുദ്ധിമുട്ടുള്ള ഭാവികാല ഘടികാരം ആണ്.
എന്തായാലും എല്ലാവർക്കും ആശംസകൾ...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ തലച്ചോറിലെ അറിവ് ഹൃദയം തുറന്നു ഞാൻ ഉൾപ്പെടെ ഉള്ള വിദ്യാർത്ഥികൾക്ക് വിഭവമായി നൽകാൻ ഓരോരുത്തരും കാണിച്ച ചെറുതല്ലാത്ത അധ്വാനത്തിന്, ആഘോഷിക്കപ്പെട്ട ഒരുപാട് നേട്ടങ്ങളുടെയും ഒരുപാട് പേരുടെ ഇനിയും തെളിയിക്കപ്പെടാൻ ഉള്ള കഴിവുകളുടെയും കാര്യത്തിൽ മറച്ചു വക്കാനാകാത്ത രീതിയിൽ നിങ്ങൾ ഓരോരുത്തരും പങ്കാളികളാണ് എന്ന തിരിച്ചറിവിൽ, ഇപ്പഴും നിങ്ങളെ ഓരോരുത്തരെയും കാണുമ്പോൾ സ്പഷ്ടമായ കള്ളത്തരം കൊണ്ട് ഏതെങ്കിലും വിദ്യാർത്ഥി മിണ്ടാതെ നടന്നകലുമ്പോൾ പേര് വിളിച്ചു കൂടെ ചേർത്ത് പിടിക്കാൻ കാണിക്കുന്ന സ്നേഹത്തിന്, പിന്നെയും പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ഉള്ള എന്തൊക്കെയോ കടപ്പാടുകളുടെ, അങ്ങനെയങ്ങനെ എല്ലാറ്റിന്റെയും പേരിൽ ഇതെങ്കിലും ഇത്രയെങ്കിലും ഇവിടെ കുറിച്ചില്ലെങ്കിൽ, കൊറോണ പോലും എന്നെ വെറുതെ വിടില്ല. അത് കൊണ്ടാണ്, അത് കൊണ്ട് മാത്രം..!!!
ആദ്യം കാണുന്നത് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ആയ ശശി മാഷ്. എട്ടാം ക്‌ളാസിൽ Social Science പഠിപ്പിച്ച മാഷ്. ഫ്രഞ്ച് വിപ്ലവം എന്നോ ഫ്രാൻസ് എന്നോ ഇപ്പഴും എവിടേലും കേൾക്കുമ്പോ ശശി മാഷുടെ "റൂസ്സോ, വോൾട്ടയർ, മോണ്ടെസ്ക്യ്" എന്നീ നായകന്മാരുടെ പേര് ഒരു പ്രത്യേക താളത്തിൽ പറയുമ്പോ ഉള്ള അസാധ്യ വോയ്‌സ് മോഡുലേഷൻ ഓർമ വരും. കഴിഞ്ഞ വർഷം alumni meetന്റെ permission തരുമ്പോ "ഞങ്ങളെ അധ്യാപകരെ ഉൾപ്പെടുത്താത്തെ പരിപാടി നടത്തുന്നതിന് ചെവിക്ക് പിടിക്കേണ്ടതാണ്" എന്ന് പതിവില്ലാത്ത വിധം തമാശ പറഞ്ഞു ആ പരിപാടിക്ക് എല്ലാ പിന്തുണയും തന്ന മാഷ്.
Chemistry Teacher ആയ ഉഷ ടീച്ചർ ആണ് അടുത്തത്. എട്ടാം ക്ലാസ്സിൽ ഒരു രണ്ട് ആഴ്ചയോ മറ്റോ മാത്രം പഠിപ്പിച്ചിട്ടുണ്ട്. Test Tube എന്ന് പറയുന്ന സാധനം ആദ്യമായി കയ്യിൽ തന്നു ക്ലാസ് സമയത്തു എന്തോ പരീക്ഷണം നടത്തിച്ചത് നല്ല നിറമുള്ള ഓർമയായി ഇപ്പോഴും മനസ്സിലുണ്ട്. ക്ലാസ്സിൽ ഒടുക്കത്തെ ശ്രദ്ധ ആയിരുന്ന കാരണം എന്തായിരുന്നു എന്ന് ഒരു ഓര്മയുമില്ല. സീനിയർ ആയി പഠിച്ച കൃഷ്ണ ചേച്ചിയുടെയും (പേര് തെറ്റിയില്ല എന്ന് തോന്നുന്നു!!!) ജൂനിയർ ആയി പഠിച്ച വിഷ്ണുജിത്തിന്റെയും അമ്മ. അധിക കാലം പഠിപ്പിച്ചിട്ടില്ലെങ്കിലും