ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, October 31, 2010

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ തിരുശേഷിപ്പുകള്‍.


എല്‍.ഡി.എഫ്. വിരുദ്ധ ചാനലുകളും, മാധ്യമങ്ങള്‍ ഏതാണ്ട് ഒട്ടുമുക്കാലും, എന്തിനു ചില മത സംഘടനകളുടെ തലപ്പത്തിരിക്കുന്ന പ്രമുഖരും, എല്ലാം ഒത്തു ചേര്‍ന്നുകൊണ്ട് ആര്ത്തുവിളിക്കുകയാണ്, നേതാക്കള്‍ ആക്ക്രോഷിക്കുകയാണ്, അട്ടഹസിക്കുകയാണ്, യു.ഡി.എഫിന്റെ അതി ഗംഭീര വിജയം!! സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ്‌ തരംഗം, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വാട്ടര്‍ലൂ !! അങ്ങനെ എന്തെല്ലാം. പ്രവാസ ലോകത്തും ആഹ്ലാടാരവങ്ങള്‍ക്ക് ഒരു കുറവുമില്ല. തിമിര്ത്താഘോഷിക്കുന്നതിനിടയില്‍ നിങ്ങള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, ഇത്രയൊക്കെ നെഗളിക്കാന്‍ തക്ക വലിയൊരു വിജയമാണോ യു.ഡി.എഫ്. ഇത്തവണ നേടിയത്?
മുന്‍പിലുള്ള കണക്കുകള്‍ നോക്കാതെയാണ്‌ ഈ ആര്‍പ്പുവിളികളും, ആരവങ്ങളും എന്നോര്‍ക്കുന്നത് നന്ന്.കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ടിയെയും , ഇടതു പക്ഷ പ്രസ്ഥാനങ്ങളെയും കരിവാരിത്തേക്കാനും അധിക്ഷേപിക്കാനും വെകിളി പൂണ്ടു നടക്കുന്നവര്‍ ചില പരിശോധനകള്‍ നടത്തുന്നത് നന്നായിരിക്കും.ഭരണ വിരുദ്ധ വികാരമാണെങ്കില്‍ ജനം ഇടതു പക്ഷത്തെ പൂര്‍ണ്ണമായും കൈ വെടിയെണ്ടേ? ഇതിനു മുന്‍പ് നടന്ന കേന്ദ്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ് പരാജയം ഒരു യാടാര്ത്യമായിതതന്നെ അന്ഗീകരിക്കെ, ആ പരാജയം ഉള്‍ക്കൊണ്ട പാര്‍ട്ടിക്ക് ഇന്ന് ഇതത്രയും മുന്നേറാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് ഊഹിക്കാമല്ലോ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ വെറും 39 നിയമസഭാ മന്ധലങ്ങളില്‍ ആണ് പാര്‍ട്ടിക്ക് മുന്നിലെത്താനായത്. അത് പ്രസ്ഥാനവും പ്രവര്‍ത്തകരും അന്ഗീകരിച്ച്ചതുമാണ്. പക്ഷെ ഇന്നത്തെ സ്ഥിതിയിലേക്ക് വന്നാല്‍, ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 55 നിയമ സഭാ മന്ധലങ്ങളില്‍ സി.പി.എമ്മും മറ്റു ഇടതു പക്ഷ പ്രസ്ഥാനങ്ങളും മുന്നേറിക്കഴിഞ്ഞു എന്ന് നിസ്സംശയം മനസ്സിലാക്കാന്‍ കഴിയും. കഴിഞ്ഞ ചെറിയൊരു കാലയളവിനുള്ളില്‍ 16 നിയമസഭാ സീറ്റുകളില്‍ കൂടി വെന്നിക്കൊടി പാറിക്കാന്‍ ഇടതു പക്ഷത്തിനു കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഇതിന്റെ രത്നച്ചുരുക്കം. അപ്പോള്‍ മുന്‍പേ പരാമര്‍ശിച്ച അത്യാഹ്ലാടങ്ങല്‍ക്കൊക്കെ ഇത്ര പ്രാധാന്യം കല്പ്പിക്കെണ്ടാതുണ്ടോ എന്ന് ചോദിച്ചു പോയാല്‍ കുറ്റം കാണേണ്ടതില്ല. ഇടതു പക്ഷത്തിനു ജനമനസ്സുകളില്‍ വരും നാളുകളില്‍ ആര്‍ജ്ജിക്കാന്‍ കഴിയുന്ന പുത്തന്‍ ഊര്‍ജ്ജത്തിന്റെ തിരുശേഷിപ്പുകലാണ് ഈ കണക്കുകളുടെ ബാക്കിപത്രം.
കേരളത്തില്‍ അങ്ങോളമിങ്ങോളം പാര്‍ടി ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞു എന്നാണു കോണ്‍ഗ്രസ്‌ കേന്ദ്രങ്ങളുടെ അവകാശവാദം. മധ്യകേരളത്തിലും മറ്റും നടന്നത് എന്താണെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണല്ലോ. ഫലം വന്നതോടെ KCBC വക്താവ് Stephen ആലത്തരയുടെതായി വന്ന പ്രസ്താവനകള്‍ പരിശോധിക്കുമ്പോള്‍ തന്നെ ‍ പലതും മനസിലാകാവുന്നത്തെ ഉള്ളൂ. ഇടയലെഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സഭാ വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്നകറ്റാന്‍ കഴിഞ്ഞുവെന്നു KCBC ക്കും Stephen ഉം ആശ്വസിക്കാം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്തും സഭയുടെ നിലപാടുകള്‍ മാറാതെ നില്ക്കാന്‍ വേണ്ടി ചെന്നിത്തലയും കൂട്ടരും കൂട്ട പ്രാര്‍ഥന തന്നെ നടത്തേണ്ടി വരും. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ തിക്തഫലങ്ങള്‍ മാത്രമേ ഇടതു പക്ഷം ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. എന്തായാലും അവസാന നിമിഷതിലെങ്കിലും സഭയുടെ ഈ നിലപാട് തെറ്റാണെന്ന് പറയാന്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തിരുമെനിയെപ്പോലുള്ളവര്‍ തയ്യാറായത് തികച്ചും അഭിമാനകരം തന്നെയാണ്. KCBC യുടെയും മറ്റും ഇടയലേഖനങ്ങളും, അഭിപ്രായ പ്രകടനങ്ങളും മറ്റും ആ വഴിക്ക് പോകുമ്പോള്‍, വലിയൊരളവില്‍ മത ധ്രുവീകരണം ഉണ്ടാകാനെ തരമുള്ളൂ. കേരളം പോലൊരു മതേതര സംസ്ഥാനത്ത് യാതൊരു പ്രകോപനങ്ങളും, ന്യൂനപക്ഷ പീഡനങ്ങളും ഉണ്ടാകാതെ കാത്തു സൂക്ഷിക്കുന്നതിന് ഇപ്പോള്‍ ഭരിക്കുന്ന ഇടതു സര്‍ക്കാരിനു, വിശിഷ്യാ ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ചു ന്യൂനപക്ഷ ഏകോപനം ലക്ഷ്യമാക്കുകയാണ് ചില ക്രിസ്ത്യന്‍ മുസ്ലിം സംഘടനാ നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരതില്‍ ഒരളവു വരെ വിജയിക്കുകയും ചെയ്യുന്നുണ്ട്.
പ്രവാചക നിന്ദയുടെ പേരില്‍ തെറ്റുകാരനാക്കപ്പെട്ട പ്രൊ. Joseph ന്റെ കൈ പാദം അറുത്തെടുത്ത, യഥാര്‍ഥ ഇസ്ലാമിന്റെ പ്രതീകങ്ങള്‍ എന്നരിയപ്പെടുന്നവരുടെ വിജയവും നാം ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. അവരെ വാഴ്ത്താനും സ്തുതി ഗീതങ്ങള്‍ പാടാനും സ്വസമുദായത്തില്‍തന്നെ നിരവധി പേര്‍ ഉള്സാഹിക്കുന്നതും കാണാന്‍ കഴിഞ്ഞു. അന്ത്യ പ്രവാചകന്‍ പഠിപ്പിച്ച ത്യാഗവും ,വിനയവും, സ്നേഹവും, പരസ്പര ബഹുമാനവും, നീതി നിഷ്ഠയും തന്നെയാണോ നിങ്ങള്‍ ഇവിടെ പ്രാവര്തികമാക്കുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ ഇസ്ലാമിനെ ആദരിക്കുന്നത്? ഈ കാപാലികന്മാരെയാണോ നിങ്ങള്‍ ഇസ്ലാമിന്റെ കാവലാളന്മാരായി കൊണ്ട് നടക്കുന്നത്? ഇവര്‍ക്കെതിരെ, ഇത്തരം തീവ്ര സംഘടനകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും , പാര്‍ട്ടി സെക്രെടരിയും നിങ്ങടെ കണ്ണില്‍ ഇസ്ലാം വിരുദ്ധരായി മാറി. ഇതിനെ ഏറ്റെടുക്കാനും , അതിനു ഓശാന പാടാനും നമ്മുടെ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഒട്ടാകെ മുന്നിട്ടിറങ്ങി എന്നതും പകല്‍ പോലെ വ്യക്തമാണ്. ഈ വിധ്വംസക പ്രവര്‍ത്തകര്‍ക്കെതിരെ ഒരു ചെറുവാക്കുരിയാടാന്‍ എന്തേ കോണ്‍ഗ്രസിന്റെ മഹാരഥന്മാര്‍ ആദ്യമൊന്നും തയ്യാറാവാതിരുന്നത്? കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ ഇപ്രകാരം ന്യൂനപക്ഷ വിരുദ്ധരാക്കി ചിത്രീകരിക്കാന്‍ പെടാപ്പാടു പെട്ട നമ്മുടെ വലതു സഹ യാത്രികര്‍ക്ക് അല്പം ആശ്വസിക്കാം. മുസിലം ക്രിസ്ത്യന്‍ വോട്ടു ബാങ്ക് നോക്കിയത് കൊണ്ടല്ലേ അന്ന് നിങ്ങള്‍ ഇതിനൊക്കെ എതിരെ പ്രതികരിക്കാതിരുന്നത്? പക്ഷെ എല്ലാത്തരം വര്‍ഗീയതയെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നും എതിര്ത്തിട്ടെ ഉള്ളൂ.
ഇടതു പക്ഷത്തിനെതിരായി മുസിലം ക്രിസ്ത്യന്‍ സംഘടനകളെ കളത്തില്‍ ഇറക്കാനും അതുവഴി വലിയൊരളവില്‍ ന്യൂനപക്ഷ ധ്രുവീകരണം സാധ്യമാക്കാനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഭൂരിപക്ഷ സമുദായ നിഷ്പക്ഷ വോട്ടുകളും എകോപിക്കപ്പെട്ടു. അത് BJP ക്കും ചെറിയൊരു അളവ് വരെ നെട്ടമുണ്ടാക്കിക്കൊടുത്തു. മറ്റൊരു കാര്യം വിസ്മരിക്കരുത്, BJP മുന്നിലെത്തിയിടത്തെല്ലാം UDF വളരെ ഏറെ പിന്നിലാണ് എന്നത് വാസ്തവം മാത്രമാണ്. തിരുവനന്തപുരം നഗരസഭയിലെ മാത്രം സ്ഥിതി മാത്രം എടുത്തു പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഒരു ചെറിയ ഉദാഹരണം, പോന്നുമംഗലം വാര്‍ഡില്‍ ‍ BJP സ്ഥാനാര്‍ഥി M R ഗോപന് 2096 വോട്ടും തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി CPM ലെ R പ്രദീപ്‌ കുമാറിന് 1706 വോട്ടും കിട്ടിയപ്പോള്‍ UDF ന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി O S . ഗിരീഷ്‌ നേടിയത് കേവലം 268 വോട്ടുകള്‍ മാത്രമാണ്. ഇത്രയും പച്ചയായ ഒരു UDF - BJP ബാന്ധവം വേറെ കാണാനാകുമോ എന്ന് സംശയമാണ്. BJP കോണ്‍ഗ്രസ്‌ മുന്നണിയെ ഭൂരിപക്ഷം പ്രദേശങ്ങളിലും കയ്യയച്ചു സഹായിച്ചപ്പോള്‍ ചില കേന്ദ്രങ്ങളില്‍ പ്രത്യുപകാരത്തിന് UDF ഉം മറന്നില്ല.
ഇങ്ങനെ നാനാവിധ കേന്ദ്രങ്ങളിലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയും, മത മേലധ്യക്ഷന്മാരെ കൂട്ടുപിടിച്ചും , ഭൂരിപക്ഷ ന്യൂന പക്ഷ പ്രീണനങ്ങളിലൂടെ നേടിയെടുത്ത ഈ വിജയം താല്‍ക്കാലികം മാത്രമാണെന്ന തിരിച്ചറിവ് ഏവര്‍ക്കും ബോധ്യമാകുന്ന ഒരു കാലം വിദൂരമല്ല. മാര്‍ വര്‍ക്കി വിതയത്തില്‍ തിരുമേനിയെ പോലുള്ളവരും, കാന്തപുരം അബൂബക്കര്‍ മുസലിയാരെ പോലുള്ളവരും ഈ വൈകിയ വേളയിലാണെങ്കിലും നടത്തിയ സത്യസന്ധമായ പരാമര്‍ശങ്ങള്‍ തികച്ചും സ്വാഗതാര്‍ഹാമാണ് എന്ന് നിസ്സംശയം പറയാം. വരും നാളുകളില്‍ ഇത്തരം വിവേകപരമായ പ്രസ്താവനകള്‍ പലരില്‍ നിന്നും പ്രതീക്ഷിക്കാം എന്നതും ഒരു യാഥാര്ധ്യമായി അവശേഷിക്കുന്നു. UDF നേടിയ ഈ വിജയത്തിന് പകിട്ട് കുറവാണെന്നും,വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ തെറ്റ് തിരുത്ത്തിക്കൊണ്ടുമുന്നോട്ടു പോകുമെന്നുമുള്ള ദൃഡ വിശ്വാസം ഓരോ പ്രവര്‍ത്തകനും ശപഥം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രം ഇവിടെ കുറിക്കുന്നു.

Monday, October 25, 2010

അയ്യപ്പന്‍ അവസാനം കോറിയിട്ട വരികള്‍ -പല്ല്

പല്ല്



അമ്പ്‌ ഏതു നിമിഷത്തിലും മുതുകില്‍ തറയ്‌ക്കാം
പ്രാണനും കൊണ്ട്‌ ഓടുകയാണ്‌
വേടന്റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിനു ചുറ്റും എന്റെ രുചിയോര്‍ത്ത്‌
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്‌
ഈ ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക്‌ ഞാനിരയായി.

<><><><><><> <><><><><><> <><><><><><> <><><><><><> <><><><><><>

എന്റെ ശവപ്പെട്ടി

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ടായിരിക്കും..
ജിജ്ഞാസയുടെ ദിവസങ്ങളില്‍ ഭ്രമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം..
മണ്ണ് മൂടുന്നതിനു മുന്‍പ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈ വേള്ളയിലും ഒരു ദലം..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കാം .
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത് മൃതിയിലേക്കു ഒലിച്ചു പോകും .
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും ..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും ..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണെങ്കില്‍...




--------------എ അയ്യപ്പന്‍

Sunday, October 17, 2010

MG University B.Tech Degree Examination Time-Table Nov/Dec 2010

Hai friends,

You can see the examination schedule for B.Tech Degree Examination Nov/Dec 2010 on the link below.



Wish you all the best for the exams...

My favourite song "Thaye Yashoda" Lyrics...

Aaa..aaa....Na..nana..Naa...
Na...nAaa...naaaa...Na.....na nana naa na..na re.. na na na na..ra na na.. aa...

Sa sa sa ri ri sassa sa sa ri ri
Sa sa sa ni sa ri sa ni sa ri sa ni sa ri sa ni ni sa da da
Da da ri ri ri ri ri ri ri niri niri ga ri
Ni ga ri ni ni ni da ni da ma ma da ma gari ri Aaa Aaa....

Thaye Yashoda udan Ayarkulattu ditta
Thaye Yashoda udan Ayarkulattuditta
Mayan Gopalakrisnan Seyyum Jalattai Keladi
Thaye Yashoda udan Ayarkulattu ditta
Mayan Gopalakrisnan Seyyum Jalattai Keladi
Thaye Yashoda .....

{Chorus}
Oo Yashoda the son of your's, There is none like him in the universe
Oo Yashoda the son of your's, There is none like him in the universe

Yashoda the son of yours, There is no one like him in the universe

Tha nam tha.. tha nam tha.. thana nana
tha nam tha tha nam tha tana nana..
tanam tha tha nam tha na na na na na na Aa......

Dhim tha na na Dhira nana Nana..
Dhim tha na na Dhira nana dhirana..
taana nana na.. taana nana na..
taana nana naa na..

Sa sa ri sa ri sa.. sassa ri sa ga..
pa da ma da ni sa.. ni ga ri ri sa ga..
ni sa ri sa ri sa.. sa sa ni..
ni ni ni ni sa ri sa ni sa ri sa ni da
da da da ni ni ni.. da da da ri ri ri...da da daa.. ga.. gari niri ga ri
gaga riri..nini dada.. gaga riri..
niri sa.. niri ni.. niri da..
niri sassa sa.. ni sa ri sa..
ni sani sani sani sani nini sa nini sa nini sa
da ma da ni ni ni ni.. da da ni ni ni ni.. da da ri ri ri ri
sa da ri sa ri sa..ni ni sa ni da ni
da da ni da ma da.. ma da ma da ni sa..
ga ri sa.. ri sa ni..ri sa ni.. sa ni da..
ga ri sa ni da ni sa ni da pa da ni da pa ma
pa da ni da pa..ma pa da pa ma da pa ma ga ri sa sa
sa sa sa ri ri ri ga ga ga ma ma ma
pa da pa ma ga ga ga ma ma ma da da da ni ni ni sa
sa ri sa ri ga ma pa ma ga ma ga ma pa da ni da pa da pa da ni sa ri sa
ri sa ni ni da ma ga ri ri ri ga ri ga ma ga ma da ma da ni ri da ma
ri ga ma ga ma da ma da ni da ni ri ma da ri ri
ma da ni da ni ri ri ri ga ri ga ma pa ma ga ma pa...aa...aaa...na..
Thaye Yashoda..yashodaa..yashodaa...