ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ടായിരിക്കും..
ജിജ്ഞാസയുടെ ദിവസങ്ങളില്‍ ഭ്രമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം..
മണ്ണ് മൂടുന്നതിനു മുന്‍പ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈ വേള്ളയിലും ഒരു ദലം..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കാം .
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത് മൃതിയിലേക്കു ഒലിച്ചു പോകും .
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും ..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും ..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണെങ്കില്‍...
--------------എ അയ്യപ്പന്‍
No comments:
Post a Comment