ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, December 23, 2010

ആദരാഞ്ജലികൾ...

“കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ” കീഴിൽ ശക്തനായ ആഭ്യന്തരമന്ത്രി...


മുഖ്യമന്ത്രിയെന്ന നിലയിൽ “പ്രത്യക്ഷ വികസനത്തിന്റെ” സാരഥി...

ജനനം മുതൽ മരണം വരെ മാളക്കാരനല്ലാത്ത മാളയുടെ മാണിക്യം...

ഹാസ്യവും പരിഹാസ്യവും വിമർശനവും തുറന്ന ചിരിയിൽ ഒതുക്കുകയും തള്ളുകയും ചെയ്ത സൂത്രശാലി...

തിരിച്ചടികളിലും ഉദ്യോഗസ്ഥരെ വഴിയിൽ ഉപേക്ഷിക്കാത്ത ഭരണാധികാരി...

സ്വരം നന്നായിരിക്കുമ്പോൾ പാട്ട്‌ നിറുത്തണം എന്ന്‌ മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയക്കാരൻ...

മകനും മകളും കൂടി കരിനിഴലിലായ ഒരച്ചൻ...

അടുക്കള രാഷ്ട്രീയം (സിൽബന്തികൾ) കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ ഗ്രുപ്പ്‌ നേതാവ്‌...

ഒരേ സമയം മൂന്ന്‌ പ്രബല സമുദായങ്ങളെ “പ്രീണിപ്പിച്ച്‌” കോൺഗ്രസ്സിലേക്ക്‌ അടുപ്പിച്ച കോൺഗ്രസ്സുകാരൻ...

മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരൻ...

കരുണാകരൻ “നുണ” പറഞ്ഞാലും ജനം വിശ്വസിക്കുമായിരുന്നു... ഇപ്പോഴത്തെ നേതാക്കൾ സത്യം പറഞ്ഞിട്ടും ജനം വിശ്വസിക്കുന്നില്ല... എല്ലാം ചിരിയിലും കണ്ണിറക്കലിലും പൊതിയും...

ശത്രുവിന്റെ ശത്രു മിത്രം... അതായിരുന്നു പോളിസി...

രാഷ്ട്രീയ കളികളുടെ ആശാൻ...

പോരായ്മകൾ എഴുതി അദ്ദേഹത്തെ തോൽപ്പിക്കാൻ സാധ്യമല്ല... *കുറവുകൾ* എന്ന തലക്കെട്ടിൽ ലീഡറെ കുറിച്ചെഴുതി വായിക്കാൻ ജനത്തിന്‌ കൊടുത്താൽ... ഭൂരിഭാഗം പേരും അതാണ്‌ ഒരു നേതാവിന്‌ വേണ്ട ഗുണം എന്ന്‌ തിരുത്തിപറയും...

ആദരാഞ്ജലികൾ... സനീഷ് പുത്തൂരത്തും ആദരാഞ്ജലികൾ അർപ്പിക്കുന്നു...

No comments:

Post a Comment