ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, May 19, 2012

ചില "ന്യൂജനറേഷന്‍" ചിന്തകള്‍...

ഒരു തീവണ്ടി യാത്ര.അധികം ആരും ഇല്ല കമ്പാര്‍ട്ട്മെന്‍റില്‍. എങ്കിലും ആള്‍ക്കാരെ കാണിക്കാന്‍ മൊബൈലിലൂടെ ഇന്നലെ കണ്ട ന്യൂ ജനറേഷന്‍ സിനിമയിലെ (മ്മടെ മറ്റേ പടം ല്ല്യെ , ചെത്തിക്കളയും ന്ന് പേടിപ്പിക്കണ പടം) രംഗങ്ങളുടെ കാര്യാ കാരണ സഹിതം ഉള്ള വിശലനം ആണ് അവിടെ ഒരുത്തന്റെ വക  നടക്കണത്‌.
എന്തായാലും മലയാളി മാറുന്നുണ്ട്, തീര്‍ച്ച !!!
അപ്പോള്‍ എന്റെ മനസ്സിലുദിച്ച "എന്താണ് ഈ ന്യൂജനറേഷന്‍ സിനിമ???" എന്ന ചിന്ത ആണ് ഈ പോസ്റ്റിനു ആധാരം.
ഇന്ന് ന്യൂജനറേഷന്‍ സിനിമ ആവശ്യപ്പെടുന്ന പ്രധാന ഘടകങ്ങള്‍ ഇവയാണ്.

1: ഒരു ജമണ്ടന്‍ പേര്.
ഉദാ:-  ദേ വന്നു ദാ പോയി (ഫാമിലി ത്രില്ലെര്‍),ഡ്രാക്കുളയുടെ ലുങ്കി(ഹോറെര്‍),ഊരിയിട്ട നിക്കര്‍ കാണ്മാനില്ല (ആക്ഷന്‍),ഏണിപ്പടിയിലെ ബീഡിക്കുറ്റികള്‍ (ആര്‍ട്ട് പടം), കോഴിക്കെന്തിനു കോഴിമുട്ട(ത്രില്ലെര്‍), വാരിക്കുഴിയിലെ കൊലപാതകം(കടപ്പാട്: ഹിച്കോക്ക് കഞ്ഞിക്കുഴി), ചിക്കന്‍ ബിരിയാണീം പാല്പ്പായസോം(കട : ആശിക് അബു), മുല്ലപ്പൂ മൊട്ടില്‍ കഴുകന്‍റെ മുട്ട(കടപ്പാട് vodafone comedy stars), ഒരു ഐസ്ക്രീം ഉണ്ടാക്കിയ കഥ (കുഞ്ഞാലി ഫിലിംസ് ), സ്വര്‍ണ വള (കട:ലാല്‍ജോസ്), ചിറകൊടിഞ്ഞ കിനാവുകള്‍(നിര്‍മാണം:ശങ്കര്‍ദാസ്), ക്ലാ ക്ലാ ക്ലാ ക്ലേ ക്ലാ ക്ളീ (ത്രീ കിങ്ങ്സ് 2പാര്‍ട്ട്‌ ), ലെഫ്ടനന്റ്റ് കേണല്‍ മേജര്‍ സാബ് (കട:രവിയണ്ണന്‍), കാമരാജ് യുനിവേര്സിടി (കാസനോവ 2), പീപ്പിള്‍ പീപ്പിള്‍(ഫോര്‍ ദി പീപ്പിള്‍ ശ്രേണി), പൊണ്ടാട്ടി ഉന്‍ മുഖത്താട്ടി(തമിഴ് ബ്ലോക്ക് ബസ്റ്റര്‍), പതിവ്രത(എ), പാഞ്ചാലി (വൈശാലി 2 -ശ്വേത മേനോന്‍).
അമാന്ത കുന്തസ്യ [ചില ലോക്കല്‍ സംവിധായകര്‍ ഇത് പോലത്തെ പേരുകളും ഇട്ടു തൊടങ്ങീട്ടുണ്ട്],
തെമ്മാടി, ജിമ്മന്‍ രാമന്‍, തുക്കട ചക്കട, അവിടെ പോയി, ലുടല്‍ ലതിന്റെ ലപ്പുറം, രാമാ കോമാ, വീരന്‍ ശൂരന്‍, നാരായണി, അങ്കടോ ഇന്കടോ എങ്ങോട്ടോ??, അയ്യോ പോയി, കേദാരവൈദേഹകന്‍ [തെലുങ്ക് ഡബ് സിനിമകള്‍ക്ക്‌ ഇതൊക്കെ തന്നെ ധാരാളം]


2: നല്ല തെറി വിളിക്കണം.

നായകനും നായികയും നല്ല ജോരായിട്ടു തെറി വിളിക്കണം. അത് പിള്ളേര്‍ക്ക് 
മനസ്സിലാകാന്‍ 'പീ' ന്നുള്ള ശബ്ദോം ഇടണം.
ഫക്കും മുക്കും ചക്കും ഒക്കെ ആണ് ഇന്ഗ്ലീഷില്‍.
മലയാളം ആണെങ്കില്‍ മ---,പൊ----ടി, തുടങ്ങി പണ്ട് സുരേഷ് ഗോപി മാത്രം പറഞ്ഞോണ്ടിരുന്ന
 ഏതു സാധനവും ഉപയോഗിക്കാം.

3:കുറഞ്ഞത്‌ ഒരു അവിഹിതം.
പറ്റുമെങ്കില്‍ നായകന്‍/നായിക തന്നെ ഈ കുടുക്കില്‍ പെടണം.അങ്ങനെ വരുമ്പോ തെറി വിളി ഇവര് തമ്മില്‍ നടത്താം എന്നാ സൌകര്യവുമുണ്ട്.
 ഈ നൂറ്റാണ്ടില്‍ ഇതിനു മാത്രം 'അവിഹിതം' നടക്കുന്നുണ്ടോ എന്നറിയില്ല, എന്തായാലും ഇത്തിരി 'സംഗതികളും' വേണം.

4:ഫഹദ് ഫാസില്‍
ചെക്കന്‍ മൊട്ട തലേം മീശ വടിച്ച  തേപ്പു പെട്ടി മോന്തേം കൊണ്ട് പെമ്പില്ലേരെ പെഴപ്പിക്കാന്‍ തുടങ്ങീട്ടു കൊറേ നാളായി, ആ'ഫാ'സന്‍...!!!
ഏതോ സുഹൃത്ത്‌ പറഞ്ഞ പോലെ 'പാവം മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി' തന്നെ ആകാന്‍ ഉള്ള പുറപ്പാടിലാണ് ആശാന്‍.
ഇപ്പൊ പഴയ പൂച്ചക്കുട്ടി ഒന്നുമല്ല, കൊമ്പനാ,കൊലകൊമ്പന്‍...!!!

5:റീമ കല്ലിങ്ങല്‍/രമ്യ നമ്പീശന്‍/അനൂപ്‌ മേനോന്‍/ശ്വേത മേനോന്‍/ ലെന/ആസിഫ് അലി
ഇതില് ചെലതിനെ എങ്കിലും ഉള്‍പ്പെടുത്തണം. എന്നാലേ ഒരു "ഇത്" വരൂ.
പിന്നെ, നായിക ഒന്നുകില്‍ ബനിയന്‍ ഇടണം, അല്ലെങ്കില്‍ മിനിമം വയറോ, തുടയുടെ തൊട്ടു താഴെ വരെയോ കാണിച്ചിരിക്കണം.
ഇതൊന്നും ഇല്ലെങ്കില്‍ മഴ നനയണ ഒരു സീന്‍ എങ്കിലും വേണം.!!!
രമ്യ നമ്പീശന്‍ കഴിഞ്ഞ കുറച്ചു നാളായി ഇമ്മാതിരി റോളുകളില്‍ സ്പെഷ്യലൈസ്  ചെയ്തിരിക്കുകയാണ്.
കല്യാണ സീന്‍ ആണെങ്കിലും ഐറ്റം ഡാന്‍സ് നിര്‍ബന്ധം ആണ് കേട്ടോ..!!!
[പോക്കിരിരാജ സില്മേല് അമ്പലത്തിലെ ഉത്സവത്തിന്‌ മ്മടെ ശ്വേത മേനോനെ കൊണ്ടന്നു ഒരു ഒന്നൊന്നര ടാന്‍സ് കളിപ്പിച്ചത് ഓര്‍മയിലെ???
ഇപ്പൊ മായാമോഹിനീല് കാണിച്ച കല്യാണപാട്ടും ഓര്‍ക്കുക.]
നായികക്ക് "മറ്റേ" സീന്‍ ഉള്‍പ്പെടുത്താന്‍ "മറക്കല്ലേ"...

6: രതിനിര്‍വചനങ്ങളും ഫിലോസഫിയും
നായകന്‍ ഫിലോസഫി ഡിഗ്രി പടിചോനെക്കാളും മുടിഞ്ഞ
കനത്തില് സംഗതികള്‍ ഇടണം. ഇടയ്ക്കിടെ "സെക്സ്", "ഫിസിക്കല്‍ റിലേഷന്‍" തുടങ്ങിയ പദങ്ങളും ഉപയോഗിക്കണം.
[എന്തിനാ ന്നോ, അതൊക്കെ വേണം അത്ര തന്നെ!!!]

7: മൊബൈല്‍ ഫോണ്‍, ലാപ്ടോപ്
രണ്ടും ആപ്പിളിന്റെ തന്നെ ആണെങ്കില്‍ നല്ലത്.ഇതൊക്കെ മേടിക്കാന്‍ കാശ്
ഉണ്ടെന്നു തെളിയിക്കാന്‍ ആണ്, അത്ര തന്നെ.

8:കാമറ
അവിടന്നും ഇവിടന്നും ഒക്കെ വേണം കാണിക്കാന്‍.
അമ്മച്ചിയാണേ, കാണുന്നവന് ഒന്നും മനസ്സിലാകരുത്‌. എന്നാലോ നല്ല കളര്‍ഫുള്‍ ഫ്രെയിം ആകേം വേണം.

9:മൂസിക്
എന്താടോ, നീ പോടാ എന്നാ മട്ടില്‍ കൊറേ അലറി പാട്ടുകള്‍ വേണം.
റസ്ക് വിജയനും സോറി റക്സ്‌ വിജയനും ഗോപീ സുന്ദറും ആണ് ഈ കാര്യത്തില്‍  ചിംഗങ്ങള്‍.
രതീഷ്‌ വെഗയും കൊള്ളാം.

10:തിരക്കഥ
മനുഷ്യനെ വെറുപ്പിക്കണ/ പേടിപ്പിക്കണ രംഗങ്ങള്‍ വേണം, അല്ലെങ്കില്‍ അത് മാത്രേ പാടുള്ളൂ.
രാഷ്ട്രീയം, കല, സാഹിത്യം ഇതൊക്കെ
 ഇടയ്ക്കിടെ പ്രതിപാദിക്കാം.പിന്നെ, പഴയ കൊറേ തമിഴ്/ ഹിന്ദി
പാട്ടും ഡയലോഗ്സും ഉപയോഗിക്കാം.എങ്ങോട്ടാ കഥ പോണത് എന്ന് ഒരുത്തനും പിടി കിട്ടരുത് , അതാണ്‌ നിങ്ങളുടെ വിജയം.

[കടപ്പാട്  : സിനിമാ പാരദൈസോ ക്ലബ് എന്നാ ഫേസ്ബുക്ക്‌ ഗ്രൂപ്പ് അംഗങ്ങള്‍ക്ക്]

6 comments:

  1. “പച്ചയായ ജീവിതം പറയുന്നു …. ” ന്യൂ ജനറേഷന് സിനിമകളെ നിരുപിക്കുമ്പോള് ഇപ്പോള് ഉപയോഗിക്കുന്ന വാക്കാണ് …
    വല്ലാത്തൊരു ക്ലിഷേ ആവുന്നുണ്ട് ഇപ്പോള് അത്!
    മുന്പും ഇവിടെ പറഞ്ഞിരുന്നത് പച്ചയായ ജീവിത കഥകള് തന്നെ ആയിരുന്നു , ടി പി ബാലഗോപാലനും അമരവും ഒക്കെ പറയുന്നത് പിന്നെന്താ ആഫ്രിക്കകാരുടെ കഥകള് ആണോ??
    അടുത്തത്.. “പറയാന് മടിക്കുന്ന പലതും പറയുന്നു, കന്യക അല്ലാത്ത നായിക… ഭാരമില്ലാത്ത നായകന്”
    ചിരി വരുന്നു, കേള്ക്കുമ്പോള് !
    പദ്മരാജന് സിനിമകളിലെ നായികമാരെ ഓര്ക്കുന്നിലെ നിങ്ങള്? ത്തുവാനതുമ്പികളും നമുക്ക് പാര്ക്കാനും ഒക്കെ പറഞ്ജതെന്താ.? ദേവാസുരത്തിലെ നായകന് എന്താ സര്ഗുന സമ്പന്നന് ആയിരുന്നോ?
    സിനമ സാധാരണക്കാരന്റെ കലയാണ് .. തിരശിലയില് തെളിയുന്ന കഥാപാത്രങ്ങള് അവനെ സ്പര്ശിചാല് സിനിമ രേക്ഷപെടും … അത് ഭരത്ചന്ദ്രന് ആയാലും കോട്ടയംകാരി പെണ്ണായാലും, ……വളവുകളും തിരിവുകളും അല്ല, നേരായി പറയുന്ന രീതി ആണ് അവനെന്നും ഇഷ്ട്ടം..
    കാരണം അവന് എന്നും ഫേസ് ബുക്ക് ഉപയോഗിക്കുന്ന, തോനെ അറിവുകള് ഉള്ള മാറിയ കാലത്തിന്റെ പ്രിതിനിതി മാത്രമല്ല (കുറച്ചു പേര് അങ്ങനെ ആണ് പക്ഷെ ഭുരിഭാഗം പേരും അല്ല ) …..ബിവരെജസിനു മുന്പില് ഇടി ഉണ്ടാക്കുന്ന, ഫാന്സുകള്ക്ക് വേണ്ടി തല്ലുണ്ടാക്കുന്ന (ഇപ്പോള് അത് മോഹനന് ലാലും മമ്മുട്ടിയും, നാളെ അത് വേറെ ആരെങ്കിലും), തമാശ കണ്ടാല് ചിരിക്കുകയും സങ്ങടം കണ്ടാല് കരയുകയും ചെയ്യുന്ന, ശരാശരി മലയാളി തന്ന്നെയാണ് , മിനിമം ഒരന്പതു കൊല്ലതെക്കെങ്ങിലും …. ആണായാലും പെണ്ണായാലും , കാരണം അവന് ജീവിക്കുന്നത് അല്ലെങ്ങില് ജീവിക്കേണ്ടി വരുന്നത്, പാലായിലും അരളിയിലും തിരുരും വര്ക്കലയിലും ത്ഴാവയിലും ഒക്കെ ആണ് !!!
    അത് കൊണ്ട് തന്നെ, ഈ കാറ്റും കോളും അടിച്ചു മാറ്റാന് പറ്റുന്ന വിദേശ സിനിമകളും തീരുമ്പോള് നമ്മുടെ തിയട്ടരുകളില് സത്യന് അതിക്കാടും(വേറെ ആരെങ്കിലും) ഷാജി കൈലാസും (വേറെ ആരെങ്കിലും) വീണ്ടും കയ്യടി നേടുക തന്നെ ചെയ്യും, അപ്പോളും കാണും രഞ്ജിത് , ആ ട്രെനടിന്റെയും ഒരു വശത്ത്!!!!!!!!

    ReplyDelete
    Replies
    1. ഈ "ന്യൂജനറേഷന്‍""'" എന്ന വാക്ക് കേള്‍ക്കുന്നത് തന്നെ ഇപ്പൊ അരോചകം ആയി എന്നതാണ് സത്യം.

      Delete
    2. ന്യൂ ജെനരെഷൻ എന്നത് കൊണ്ട് ഉദേശിക്കുന്നത് പണ്ടുണ്ടായിരുന്ന കുടുംബ ബന്ധങ്ങളുടെ മൂല്യത്ത ഇല്ലാതാക്കുക എന്നതായി മാറ്റിയിട്ടുണ്ട് ..ഒളിച്ചും പാത്തും ചെയ്തിരുന്നത് പച്ചയായി ചെയ്യുക എന്ന ഒരു വിധം വിചാരം ..നമുക്കുണ്ടായിരുന്ന ആ കുടുംബ ബന്ധങ്ങളുടെ മൂല്യത്ത അല്ലെങ്ങിൽ മാന്യത മനസിലാക്കാൻ ഇഷ്ടപെടാത്ത ഒരു വർഗാമാണോ ഇത് ...?

      Delete
    3. ന്യൂ ജെനരെഷൻ എന്നത് കൊണ്ട് ഉദേശിക്കുന്നത് പണ്ടുണ്ടായിരുന്ന കുടുംബ ബന്ധങ്ങളുടെ മൂല്യത്ത ഇല്ലാതാക്കുക എന്നതായി മാറ്റിയിട്ടുണ്ട് ..ഒളിച്ചും പാത്തും ചെയ്തിരുന്നത് പച്ചയായി ചെയ്യുക എന്ന ഒരു വിധം വിചാരം ..നമുക്കുണ്ടായിരുന്ന ആ കുടുംബ ബന്ധങ്ങളുടെ മൂല്യത്ത അല്ലെങ്ങിൽ മാന്യത മനസിലാക്കാൻ ഇഷ്ടപെടാത്ത ഒരു വർഗാമാണോ ഇത് ...?

      Delete
  2. ഈ ഭരതന്‍ പത്മരാജന്‍ പടങ്ങള്‍ അന്നത്തെ ന്യൂ ന്യൂജനറേഷന്‍ ആയിരുന്നു കേട്ടോ..
    കാലം മാറുന്നതിനു അനുസരിച്ച് സിനിമയും മാറും. അത്ര തന്നെ.

    ReplyDelete
  3. നല്ല സിനിമകൾ വരട്ടെ അതിന്നെ തരം തിരിക്കുന്നത് നിലവാരം കൊണ്ട് മാത്രവും ആവട്ടെ

    ReplyDelete