ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, January 24, 2013

മുഖപുസ്തകം...

"ക്ഷമിക്കണം സോദരി, ഞങ്ങള്‍ 
ഉപരിവര്‍ഗ വിപ്ലവത്തിന്റെ തിരക്കിലാണ്..
എങ്കിലും, മുഖപുസ്തകത്തില്‍ ..
നിന്റെ മാനത്തിന് വില പറയുന്നവരെ 
ഞങ്ങള്‍ അശ്ലീല കമന്റുകള്‍ പറയാം,
അവര്‍ക്ക് നേരെ വാക്പയറ്റും, പിന്നെ - 
ഒരുപാട് ചര്‍ച്ചകളിലവരെ പ്രതികള്‍ ആക്കാം...

രണ്ടു നാള്‍ മാത്രം ഞങ്ങള്‍ക്കവരെ വേണം
വേട്ടയാടാനും, കപട സംസ്കാരത്തിലൂന്നി 
രക്തം തിളയ്ക്കുവാനും, തിളപ്പിയ്ക്കുവാനും...
പിന്നെ അടുത്ത ഇരയ്ക്കായി ഞങ്ങള്‍ കാത്തിരിയ്ക്കും...

അണ്ണാ ഹസാരെയിലും , സമരത്തിലും 
പിന്നെയൊരു മുല്ലപ്പെരിയാറിലും 
ഞങ്ങളുടെ വിപ്ലവവീര്യം അണപോട്ടിയിരുന്നു....

പാടിമുഷിഞ്ഞ കഥകള്‍ മടുക്കുമ്പോള്‍ ,
ഞങ്ങളാ പഴയ 
സ്റ്റാറ്റസ്കളിലും , ലൈക്കുകളിലും 
പിന്നെ അല്പം കമന്റുകളിലും ഒതുങ്ങി കൂടും..

അച്ഛന്റെ മരണം പോസ്റ്റ്‌ ചെയ്തു ഞങ്ങള്‍ 
അമ്മയെയും, പെങ്ങളെയും ടാഗ ചെയ്യും
അതിന്റെ കമന്റുകളില്‍ ഞങ്ങള്‍ 
ദുഃഖം പരസ്പരം പങ്കു വെയ്ക്ക്യം..

അയ്യോ, എഴുതാന്‍ ഇനി സമയം ഇല്ല...
ഒരു സുന്ദരി ഇപ്പോള്‍ പുതിയ സ്റ്റാറ്റസ് ഇട്ടു
ഞാനതിനൊന്നു ലൈക്‌ ചെയ്യട്ടെ..
പിന്നെയൊരു കമന്റും, പറ്റിയാല്‍ ഒരല്പം ചാറ്റിങ്ങും....

ക്ഷമിക്കണം സോദരി, ഞങ്ങള്‍ 
ഉപരിവര്‍ഗ വിപ്ലവത്തിന്റെ 
തിരക്കിലാണ്......"

Friday, January 18, 2013

ദി കിംഗ്‌ ബ്ലോഗ്ഗര്‍...,...

"ബ്ലോഗര്‍","
ആ പദവിയുടെ അര്‍ത്ഥമെന്താണന്ന് അറിയുമോ നിനക്ക് ?
അതറിയണമെങ്കില്‍ ആദ്യം ബ്ലോഗെന്തെന്നറിയണം, ബ്ലോഗേര്‍സ് ആരെന്നറിയണം.
ബസ്സ്‌ സ്റ്റോപ്പ്‌ ചുമരുകളില്‍ കരിക്കട്ട കൊണ്ട് എഴുതിക്കൂട്ടിയ നീ കണ്ട സാഹിത്യമല്ല യഥാര്‍ത്ഥ ബ്ലോഗ്‌.
ലക്ഷകണക്കായ കവികളുടെയും കലാകാരന്‍മാരുടെയും ബ്ലോഗ്‌..,.
അനോണികളുടെയും സനോണികളുടെയും ,പാവപ്പെട്ട കമന്റുര്‍മാരുടെയും ബ്ലോഗ്‌.,ഫേസ്ബുക്കന്‍മാരുടെയും ,ഗൂഗിള്‍ പ്ലസ്സന്മാരുടെയും ബ്ലോഗ്‌.,.
വിവാദങ്ങളുണ്ടാക്കി കമന്റുകളുടെ എണ്ണം കൂട്ടുന്നവരുടെ ബ്ലോഗ്‌.,.
പെണ്ണിന്റെ പേര് വച്ച് വരുന്ന ബ്ലോഗിനു കമന്റ് നു നീളം കൂടിയതിനു കൂട്ടം കൂടി ആക്രമിച്ചു ഒറ്റപ്പെടുത്തുന്നവുരുടെ ബ്ലോഗല്ല,.
നല്ല നല്ല പോസ്റ്റുകള്‍ എഴുതി, നശിച്ചു പോകുന്ന വായനയെ തിരിച്ചു പിടിക്കാന്‍ ജോലിക്കിടയില്‍ ബോസ്സ് കാണാതെ പോസ്റ്റ്‌ എഴുതുന്നവരുടെ ബ്ലോഗ്‌,.
ഇപ്പോള്‍ നീ കളിയാക്കിയില്ലേ, എന്നെപ്പോലെയുള്ളവരുടെ ത്യാഗത്തിന്റേയും നൊമ്പരത്തിന്റേയും ബ്ലോഗ്‌..
ബ്ലോഗ്‌ എന്ന മഹാ പ്രസ്ഥാനത്തിന്റേ സോള്‍ ആത്മാവ്‌, അതറിയണമെങ്കില്‍ ,എന്നും അടുക്കളയിലും ടി വിക്കും മുമ്പില്‍ സമയം കളയുന്ന നിന്നെപ്പോലത്തെ വീട്ടമ്മമാര്‍ക്കും തരുണീമണികള്‍ക്കും ശീട്ട് കളിച്ചും കള്ള് കുടിച്ചും സമയം കളയുന്ന പുരുഷ സിങ്കങ്ങള്‍ക്കും ബ്ലോഗു വായിക്കാനുള്ള സെന്‍സുണ്ടാവണം സെന്‍സിബിലിറ്റിയുണ്ടാവണം,സെന്‍റെര്‍ ബോള്‍ട്ട് ഉണ്ടാകണം...

[കടപ്പാട് : ഫൈസല്‍ ബാബു.]