...തീര്‍ന്നു.
അങ്ങനെ എന്‍റെ (അല്ല, ഞങ്ങളുടെ എല്ലാം) ജീവിതത്തിലെ മറ്റൊരു യുഗം കൂടി കഴിഞ്ഞു . ഈ കടന്നു പോയ നാല് വര്‍ഷങ്ങള്‍. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത വസന്ത കാലം-നമ്മുടെ കോളേജ് ലൈഫ്....
ആദ്യം കോളേജില്‍ വന്നപ്പോള്‍ വരാന്‍ പോകുന്ന നാല് വര്‍ഷങ്ങള്‍ ജീവിതത്തില്‍ അപൂര്‍വമായ ഒരു അനുഭവം ആകുമെന്ന് വിചാരിച്ചില്ല. ഒരു സാധാരണ കോളേജ് ലൈഫ്... അത് മാത്രം ആണ് മനസ്സില്‍.
കൂട്ടുകാര്‍, കറക്കം, സിനിമ, പാര്‍ക്ക്... അങ്ങനെ.
പക്ഷെ, ആ നാല് വര്‍ഷങ്ങള്‍ തുടങ്ങിയപ്പോള്‍ മനസിലായി, ഇതുവരെ കേട്ടതൊന്നുമല്ല കോളേജ് ലൈഫ് എന്ന്. ഒരുപാടു ഒരുപാടു പുതിയ അനുഭവങ്ങളും പാഠങ്ങളും ആണ് കിട്ടിയത്. ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു കാലഘട്ടം. ജീവിതത്തിന്‍റെ വഴിത്തിരിവിലേക്കുള്ള പ്രായം. ഈ കാലത്തില്‍ സ്വന്തം ഭാവിയെക്കുറിച്ച് എല്ലാരും സ്വപ്നം കാണുന്നു... ഓരോരോ പ്ലാന്‍ തയ്യാറാക്കുന്നു... അപ്പോഴേക്കും കൂട്ടുകാരില്‍ നിന്നും മധുരമുള്ളതും കയ്പ്പുള്ളതുമായ അനുഭവങ്ങള്‍, അതില്‍ നിന്നെല്ലാം കിട്ടുന്ന പുതിയ അറിവുകള്‍... ഒരുപക്ഷെ കോളേജില്‍ പഠിച്ചതിനേക്കാള്‍ വിലമതിക്കുന്ന പാഠങ്ങള്‍ ആണ് ഈ അനുഭവങ്ങള്‍ എല്ലാം...
പുതിയ ഒരുപാടു കൂട്ടുകാര്‍.. ചിലര്‍ക്ക് കിട്ടുന്നതോ, സ്വന്തം ജീവിത പങ്കാളിയെ. പരസ്പരം സ്നേഹിക്കാനും കുറ്റം പറയാനും, അടികൂടാനും നമുക്കു ചുറ്റിനും നമ്മുടെ സ്വന്തമെന്നു മനസ് പറയുന്ന കൂട്ടുകാര്‍... പിന്നെ ഇടക്കിടെ പിണങ്ങാനും, നമുക്കു വേണ്ടി കാത്തിരിക്കാനും ഒക്കെ ഓരോരുത്തര്‍ ഉണ്ടാകുന്നത് എന്ത് രസമാണ്?..അവരുടെ കൂടെ പുറത്തൊക്കെ കറങ്ങാന്‍ പോകുക, സിനിമ കാണുക, സ്പോര്‍ട്സ് ഡേ വരുമ്പോള്‍ മുങ്ങുക... അങ്ങനെ കൂട്ടുകാരോന്നിച്ചു എന്തെല്ലാം വേലത്തരങ്ങള്‍... അതൊക്കെ ഇതുവരെ കാണാത്ത ഒരു പുതിയ ലോകം. പുതിയ ജീവിതം. പുതിയ പാഠങ്ങള്‍.
ഇനി അങ്ങനെ ഒരു ലൈഫ് ഇല്ല എന്നറിയാം. കഴിഞ്ഞു പോയതൊന്നും തിരിച്ചു വരില്ല എന്നും അറിയാം. എന്നാലും അതൊക്കെ ഒന്നു കൂടി തിരിച്ചു കിട്ടിയെങ്കില്‍ എന്ന് മനസ്സില്‍ തോന്നുകയാണ്... അതെ. മനസ് അങ്ങനെയാണ്... ചിലപ്പോള്‍ കയ്യെത്താദൂരത്തുള്ളത് നോക്കി കൊതിക്കും. അത് കിട്ടില്ല എന്നറിയാമെങ്കില്‍പോലും കൊതിക്കും. എന്നിട്ട് കിട്ടാതാകുമ്പോള്‍ വല്ലാതെ വിഷമിക്കും... കൂട്ടം പിരിഞ്ഞ കൂട്ടുകാരെയും, കാലം കവര്‍ന്നെടുത്ത കോളേജ് ജീവിതത്തെയും നോക്കി മനസ് കൊതിക്കുകയാണ്... ഈ വസന്തകാലം ഇനിയും തളിരിടുമോ...? ഇനിയും...
തീരാതിരുന്നെങ്കില്‍...
ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...
Showing posts with label സൗഹൃദം. Show all posts
Showing posts with label സൗഹൃദം. Show all posts
Sunday, October 02, 2011
പുതിയ ജീവിതത്തിനു തുടക്കമിടാന്‍ " ഒരു വിരാമം "...
Saturday, August 06, 2011
ഓര്‍മകളിലെ സൗഹൃദം...
ഒട്ടും നിനചിരിക്കാതേയകതാരില്‍
പൊട്ടി വിടര്‍ന്നതാണീ സൗഹൃദം
എന്തു പേരിട്ടു വിളിക്കണം ഞാനിതി -
...
നെങ്ങനെ കാക്കേണമെന്റെ ഹൃത്തില്‍ ?
എന്നോ കണ്ടതാണാ മുഖം, പിന്നെ-
യിന്നോളമാസ്വരം കേട്ടുമില്ല.
എങ്കിലും എന്റെയീ ഹൃത്തിനാരാമത്തില്‍
തങ്കനിറമാര്‍ന്ന പൂവാണു നീ
കാണുന്ന രൂപമോ കേള്‍ക്കുന്ന ശബ്ദമോ
കാണില്ല ശാശ്വതമായ് ഭുവിയില്‍
ആത്മാവൊരാത്മാവിനെകുമാ സൗഹൃദം
ആത്മാര്‍ത്ഥമെങ്കില്‍, നശിയ്ക്കുകില്ല...
പൊട്ടി വിടര്‍ന്നതാണീ സൗഹൃദം
എന്തു പേരിട്ടു വിളിക്കണം ഞാനിതി -
...
നെങ്ങനെ കാക്കേണമെന്റെ ഹൃത്തില്‍ ?
എന്നോ കണ്ടതാണാ മുഖം, പിന്നെ-
യിന്നോളമാസ്വരം കേട്ടുമില്ല.
എങ്കിലും എന്റെയീ ഹൃത്തിനാരാമത്തില്‍
തങ്കനിറമാര്‍ന്ന പൂവാണു നീ
കാണുന്ന രൂപമോ കേള്‍ക്കുന്ന ശബ്ദമോ
കാണില്ല ശാശ്വതമായ് ഭുവിയില്‍
ആത്മാവൊരാത്മാവിനെകുമാ സൗഹൃദം
ആത്മാര്‍ത്ഥമെങ്കില്‍, നശിയ്ക്കുകില്ല...
Labels:
സൗഹൃദം
Subscribe to:
Posts (Atom)