ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Monday, July 04, 2011

വിട പറയും മുന്‍പെ...

ജീവിതമെന്ന യാത്രയില്‍ കഴിഞ്ഞ നാലു വര്‍ഷം കടന്നു പോയതു വളരെ പെട്ടെന്നായിരുന്നു.
എല്ലാമിന്നല്ലെ കഴിഞ്ഞതു പോലെ തോന്നുന്നു.
നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു അച്ഛനോടൊത്തു മാതാ കോളേജ് ഓഫ് ടെക്നോളജിയുടെ പടി കടന്നു വന്ന മീശ മുളയ്ക്കാത്ത കൊച്ചു ചെക്കന്‍...-..,...
എന്തു പെട്ടെന്നാണ് കാലം കടന്നു പോയത്...!!!
അവന്റെ മുഖത്തു ദുഖമുണ്ടോ?
എന്തൊക്കെയോ നഷ്ടമായ പോലെ...

കഴിഞ്ഞ നാലു കൊല്ലം അവനോടൊത്തു കളിച്ചും ചിരിച്ചും പിണങ്ങിയും ഇണങ്ങിയുമൊക്കെയുണ്ടായിരുന്നവര്‍ ഇനിയുള്ള യാത്രയില്‍ അവനോടൊത്തില്ല.
ഓര്‍ക്കാന്‍ ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ച നാലു വര്‍ഷങ്ങള്‍...
ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ കണ്ടതു ആനന്ദലഹരിയും സ്നേഹസന്ദേശങ്ങളുമാണ് .
ഇനിയതൊക്കെ വെറും ഡയറിക്കുറിപ്പുകള്‍ മാത്രം...
ദാ, ഇതു പോലെ!

ഓളത്തിനനുസരിച്ചൊഴുകുന്ന പൊങ്ങുതടിപോലെയാണു ജീവിതം എന്നവനു തോന്നി.
അവനെ കാത്തിരിക്കുന്ന തീരങ്ങളെപ്പറ്റിയവന്‍ മറന്നുവ്വോ?
ഇല്ല.
എന്നാല്ലും ഇതിലും മനോഹരമായ ഒരു തീരം ഇനിയുണ്ടാകുമോ?
അറിയില്ല...

മുഖത്തു എനിക്കിതൊക്കെ പുല്ലാണെന്ന ഭാവവും തേച്ചു പിടിപ്പിച്ചു ഉള്ളില്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി അവന്‍ പടിയിറങ്ങി,
ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി. അതെനിക്കു സമ്മാനിച്ച എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കു ഒരായിരം നന്ദിയോടെ...

സ്നേഹപൂര്‍വം,

സനീഷ് പുത്തൂരത്ത്

4 comments: