ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Wednesday, June 29, 2011

പിറക്കാതെ പോയ പെണ്‍കുഞ്ഞിന്‍റെ ഡയറി കുറിപ്പില്‍ നിന്നും...

ജൂണ്‍-15
------------
ഞാനൊരു കുഞ്ഞു പൊട്ടായി അമ്മയുടെ ഗര്‍ഭപാത്രത്തില് പറ്റി പിടിച്ചിരിക്കുന്നു...

ജൂണ്‍-22
------------
ഇപ്പോള്‍ ഞാനൊരു കോശമായി..

ജൂലായ്-5
----------
അമ്മ അച്ഛനോട് പറയാ..നമുക്കൊരു വാവ ഉണ്ടാവാന് പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..?

ജൂലായ്-26
------------
എനിക്കിപ്പോ അമ്മ പോഷകങ്ങള്‍ തരാന്‍ തുടങ്ങിയല്ലോ..
അച്ഛമ്മ പറഞ്ഞു അമ്മേനോട് നന്നായി ഭക്ഷണം കഴിക്കാന്‍..

ആഗസ്റ്റ്3
----------
അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കാണ്, സ്കാനിങ്ങിനു പോവാന്‍..അച്ഛന്‍ അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില് കൊണ്ട് പോണേ..എനിക്ക് ഇളക്കം തട്ടാതിരിക്കാന്‍.. ഡോക്ടര് സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു അമര്ത്തിയപ്പോ, എനിക്ക് പേടിയായി, പിന്നെ അമ്മേടെ വയറ്റില് ആണല്ലോ എന്നത് എനിക്ക് ധൈര്യം തന്നു..

ആഗസ്റ്റ്-12
-----------
എനിക്കിപ്പോ കുഞ്ഞു കൈയും, കാലും, വയറും, തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ മിടിപ്പും,ശബ്ദവും എനിക്ക് കേള്‍ക്കാം....വേഗം പുറത്തെത്തി, ന്റെ അമ്മയെ കാണാന്‍ കൊതിയായി എനിക്ക്..

ആഗസ്റ്റ്-25
------------
അമ്മ വീണ്ടും സ്കാനിങ്ങിന്...അച്ഛന് ചോദിക്കാ ഡോക്ടറോട് ഞാന് എന്തു വാവയാണെന്നു..അപ്പോഎനിക്ക് ദേഷ്യോം, സങ്കടോം ഒക്കെ വന്നു..ഞാന്‍ ആദ്യമായി അമ്മയെ എന്റെ ഇളക്കത്തിലൂടെ എന്റെ പ്രതിഷേധം അറിയിച്ചു..ഞാന്‍ അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടത് തന്നെ.. ഡോക്ടര്‍ പറഞ്ഞല്ലോ ഞാന്‍ പെണ്‍കുട്ടിയാണെന്ന്..എനിക്കും സന്തോഷമായി..നല്ല ഉടുപ്പൊക്കെ ഇട്ടു അങ്ങനെ നടക്കാലോ..പെണ്‍കുട്ടി എന്ന് കേട്ടപ്പോ അച്ഛന്റേം അമ്മേന്റേം മുഖം വാടിയോന്നു എനിക്കൊരു തോന്നല്..അച്ഛനും അമ്മയും ഇന്നു മൌനികള് ആയി ഇരുന്നു..അമ്മ ഒന്നും കഴിച്ചതുമില്ല..എനിക്ക് വിശന്നിട്ടുവയ്യ....അച്ഛമ്മയോടും, അമ്മമ്മയോടും അച്ഛന്‍ പറയാണ് എനിക്ക് വളര്‍ച്ച പോരെന്ന്.. രാത്രി അമ്മയും അച്ഛനും പറഞ്ഞു എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന്ന്..എനിക്ക് സങ്കടാവുന്നു, ഞാന്‍ കുറെ ഇളകി നോക്കി. ..ഇല്ല ന്റെ അമ്മേടെ മുഖത്ത് ഒരു സന്തോഷോം ഇപ്പോ ഇല്ല.. .. എന്റെ പൊക്കിള്‍ കൊടിയില് ചുറ്റി ആത്മഹത്യ ചെയ്യാന്‍ ഞാന് ശ്രമിച്ചു നോക്കി, കഴിഞ്ഞില്ല.. എന്റെ കുഞ്ഞി ചുണ്ടുകള്‍ വിതുമ്പാന്‍ തുടങ്ങി..

സെപ്റ്റംബര്‍-3
-----------------
അമ്മയും, അച്ഛനും ആശുപത്രിയിലേക്ക്..എന്നെ കളയാന്‍..ഓപ്പറേഷന്‍ ടേബിളില് അമ്മയെ ഡോക്ടര്‍ സൂചി വെച്ചപ്പോ, അമ്മക്ക് വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു..പാവം ന്റെ അമ്മ..അരണ്ട വെളിച്ചത്തില് ഡോക്ടര് മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എന്റെ നേര്‍ക്ക്‌ വന്നപ്പോള്‍ ഞാന്‍ പേടിച്ചു മാറി.. എന്റെ പ്രതിഷേധം വക വെക്കാതെ എന്റെ കുഞ്ഞു കാല് വിരലുകളെ അവര്‍ ആദ്യം നുറുക്കിയെടുത്തു.. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.. പിന്നെ എന്റെ കാലുകള്‍, കൈകള്‍, ഉടല് എല്ലാം 15 മിനിറ്റ് കൊണ്ട് അവര് കലക്കിയെടുത്തു..
നാല് മാസം പ്രായമുള്ള ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു ആത്മാവ്..ഞാന്‍ കണ്ടു അമ്മയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം..
അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ കല്പടവുകള് കയറി യാത്ര തുടര്‍ന്നു.
.
ഇനിയുള്ള കുറിപ്പിന് തീയതികളില്ല.
==========================================
കലണ്ടര്‍ തൂങ്ങാത്ത ചുവരുകള്‍ ഇല്ലാത്ത ലോകം ആദ്യം എന്നെ പേടിപ്പിച്ചെങ്കിലും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു...
അവിടെ എത്തിയപ്പോള്‍ എന്റെ പ്രായത്തിലുള്ള കുറെ കുട്ടികള്, കുഞ്ഞു ചേച്ചിമാര്, അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്‍..
അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ വെച്ചു..
ചേച്ചിമാര്‍ കഥ പറഞ്ഞു തന്നു.. ഈ ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ മൂര്‍ച്ചയേറിയ ഖഡ്ഗം കൊണ്ട് മുറിവേല്പിച്ചു കൊല്ലണ കഴുകന്മാരെ കുറിച്ച്,...
പെങ്ങളെ വില്‍ക്കുന്ന, മകളെ പ്രാപിക്കുന്ന, പെണ്ണിന്‍റെ മനസ്സ് കാണാതെ മൊഞ്ച് മാത്രം കണ്ട് അവളെ കീറിമുറിക്കുന്ന നരാധമന്മാരെ കുറിച്ച് .. അമ്മമാരുടെ താരാട്ടില്‍ നിന്നും ഞാന് കേട്ടു, ഈ ഭൂമിയിലെ മനുഷ്യ കുപ്പായമണിഞ്ഞ മാംസദാഹികള്‍ ആയ ചെന്നായകളെ കുറിച്ച്.
എല്ലാം കേട്ടപ്പോള്‍ എന്റെ മനസ്സും തണുത്തു..
അമ്മയോടും അച്ഛനോടും ഉള്ള ദേഷ്യോം മാറി..
എന്റെ ഭാഗ്യത്തെ കുറിച്ചോര്‍ത്തു.. ഈ ഭൂമിയില് പെണ്‍കുഞ്ഞായി പിറക്കാതെ പോയ എന്റെ ഭാഗ്യത്തെ കുറിച്ച്....!!!!

7 comments:

  1. valare nannayittundu samakalika sthee prasnangale abhisambodhana cheyyunna kurippanu

    ReplyDelete
  2. Life of a woman is challenging but fulfilling. It is a blessing to be a part of a woman's life. Athu manassilakkan kazhiyatha aarum ee lokathu jeevikkan arhatha illathavaranu...

    ReplyDelete
  3. വ്യത്യസ്തമായ വീക്ഷണം, നന്നായി.

    ReplyDelete
  4. നന്നായിട്ടുണ്ടെട....

    ReplyDelete