ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, June 17, 2011

നേര്‍ത്ത ഓര്‍മ്മകളില്‍ ഒരു നിമിഷം...

"ഈ നാലു ചുവരുകള്‍കുള്ളില്‍ നിന്നായ് തന്നു...
നാലുദിക്കും പടര്‍ത്തുന്ന ചിന്തകള്‍,
ജീവിതത്തിന്‍റെ പച്ചപ്പടര്‍പ്പുകള്‍

ഹേ കലാക്ഷേത്രമെ, നീയെനിക്കേകി,
ആരാധ്യരാം വരേണ്യ ഗുരുക്കളെ..
തമ നിഗ്രഹം ചെയ്യും ദീപ്തപ്രഭാവരെ

ഹേ ക്യാമ്പസ്‌ ഇടനാഴികളെ...നിങ്ങള്‍ തന്നു...
ഒരു നൂറു പുഞ്‌ചിരികള്‍...,ഒരു പിടി പരിഭവങ്ങള്‍..
അതിലൊരു കൂട്ടം അത്മബന്ധങ്ങള്‍...

ഒന്നു മാത്രം തന്നില്ല...
---രാഗാര്‍ദ്രമൊഴിയുള്ള ഒരു കാമിനിയെ---.......
അവളെക്കുറിച്ചുള്ള സ്വപ്നങ്ങളെ....
നിറമെഴുന്ന പ്രണയഭാവത്തെ...

സങ്കടമില്ലതോര്‍ത്തു തെല്ലും സഹൃദയരെ,
നഷ്ടമല്ല ലാഭമേ അതെനിക്കു സമ്മാനിച്ചുള്ളൂ...
എന്‍റെ പുഞ്ചിരിയെ, സ്നേഹത്തെ
എല്ലാവര്ക്കും പകുത്തു നല്‍കാനായത് ലാഭം...
'സഹോദരീ' എന്ന് മനം നിറഞ്ഞുവിളിച്ചു-
എല്ലാവരെയും...അതും ഒരു മഹാഭാഗ്യം....

ഈ ഓര്‍മ്മകളെല്ലാം വളരെ നെര്‍ത്തതായിരുന്നു..............
നേര്‍ത്ത ഓര്‍മ്മകളില്‍.......ഒരു നിമിഷം
കണ്ണടച്ചു 'നിറമിഴികളോടെ' പുഞ്ചിരി തൂകാന്‍...
നേര്‍ത്ത ഓര്‍മ്മകള്‍ മാത്രം ബാക്കി..."

No comments:

Post a Comment