കലാപരമായ കഴിവുകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുകയും കണ്ണീരണിയിക്കുകയും , ഓര്‍ക്കാന്‍ കുറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയും ചെയ്ത് അവര്‍ യാത്രയാകുന്നു. സ്വന്തം ജീവിതത്തില്‍ നേട്ടങ്ങള്‍ ഒന്നും ബാക്കി വയ്ക്കാതെ… ഒരു പക്ഷെ നല്ല കലാകാരന്മാരെല്ലാം അങ്ങനെയായിരിക്കും.
വിവിധ നടന്മാരിലൂടെ ലോഹി നമുക്ക് മുന്നില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ മിക്കവാറും സാധാരണക്കാരായിരുന്നു. കഥയുടെ അന്ത്യത്തില്‍ തോല്‍വി ഏറ്റുവാങ്ങുന്നവര്‍. അമരം, തനിയാവര്‍ത്തനം, കിരീടം, വാല്‍സല്യം, ഭൂതക്കണ്ണാടി… ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ നേരെ സിനിമയിലേയ്ക്ക് പറിച്ചു നടുകയായിരുന്നു ലോഹി .
തന്റെ സിനിമയിലെ നായകരെപ്പോലെ സ്വന്തമായി ഒന്നും നേടാതെ വിട വാങ്ങുകയാണോ അദ്ദേഹം ചെയ്തത് ? ലോഹി യാത്രയായത്തിനു ശേഷം ജീവിതം മുന്നോട്ട് നയിക്കാന്‍ പാട് പെടുന്ന കുടുംബത്തിന്റെ അവസ്ഥ ഇന്ത്യവിഷന്‍ ആണ് കേരളത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. അഭിമാനം പോലും വക വയ്ക്കാതെ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേരളത്തോട് വിളിച്ചു പറയേണ്ടി വന്ന ലോഹിയുടെ കുടുംബാംഗങ്ങളെ , ലോഹിയുടെ കഥാപാത്രങ്ങളിലൂടെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞ നടന്മാരും, സിനിമ സംഘടനകളും, കേരള സര്‍ക്കാരും, പ്രേക്ഷകരും ഏറ്റെടുക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
No comments:
Post a Comment