ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, February 16, 2013

കണ്ണ് നനയിക്കുന്ന 'സെല്ലുലോയ്ഡ്‌'...


2 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു സാധാരണ ദിവസം...
കോളേജ് മാഗസിന്‍റെ എഡിറ്റര്‍ ആയ കുട്ടി (സോറി, ഞാന്‍ പേര് മറന്നു!!!) വന്ന് ഒരു കാര്യം പറഞ്ഞു.
സിനിമാ സംവിധായകന്‍ കമലുമായി ഒരു അഭിമുഖം വേണം, അതും അന്ന് തന്നെ...
കമലിന്‍റെ സുഹൃത്തിന്റെ മകള്‍ വഴി അഭിമുഖത്തിനുള്ള സമയം അനുവദിച്ചു കിട്ടിയിട്ടുണ്ട്.
എനിക്ക് അന്ന് പ്രോജക്റ്റ് റിവ്യൂ ആണ്.
അത് കഴിഞ്ഞു നേരെ പോകണം.
ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പോലും സമയം ഇല്ല.
പക്ഷെ, കമലിനെ അടുത്ത് കാണാന്‍ കിട്ടിയ ചാന്‍സ് വിട്ടു കളയാനും തോന്നുന്നില്ല.
ഇതിനു മുന്‍പ് ഐസ് ക്രീം പാര്‍ലര്‍ കേസിലെ റെജീനയും സുകുമാര്‍ അഴീക്കോടും അടക്കം ഒരുപാട് മുഖങ്ങള്‍ എന്‍റെ മുഖാമുഖം ഇരുന്നു ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ട്.
ആ ഒരു ധൈര്യം മാത്രമേ കൈമുതലായുള്ളൂ.
അങ്ങനെ ഞാനും സുഹൃത്ത് രൂപക്കും കൂടി ആ ദൌത്യം ഏറ്റെടുത്തു.
ഫോട്ടോ എടുക്കാന്‍ ജാനെറ്റ് കാമറയും തന്നു.
ഉച്ചക്ക് മുന്‍പ് കോളേജിലെ പരിപാടി എല്ലാം തീര്‍ത്തു ഞങ്ങള്‍ കൊടുങ്ങല്ലൂരുള്ള കമലിന്‍റെ വീട്ടിലേക്ക്...
അവിടെ എത്തിയപ്പോള്‍ അദ്ദേഹം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തുടങ്ങുന്നു.
പരമാവധി ഒരു 20 മിനുട്ട് തരാം എന്നും ചോദ്യങ്ങള്‍ ബോര്‍ ആണെങ്കില്‍ അതും തരില്ല എന്നും നിബന്ധന വച്ച് കൊണ്ട് അഭിമുഖം ആരംഭിച്ചു.

30 വര്‍ഷം നീണ്ട സിനിമാ ജീവിതത്തെ എങ്ങനെ തിരിഞ്ഞു നോക്കുന്നു എന്നാ ചോദ്യത്തിനെ ഇത്തിരി പുച്ഛത്തോടെ "ഞാന്‍ പുറകോട്ടു തിരിഞ്ഞു നോക്കാറില്ല" എന്നാ മറുപടിയോട് കൂടി ഉത്തരം ആരംഭിച്ചു.
ചോദ്യം മടുപ്പിക്കുന്നു എന്ന് തോന്നിയ ഞങ്ങള്‍ ചുവട് മാറ്റി.
മലയാള സിനിമയുടെ ചരിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നതോടെ അദ്ദേഹം ഉഷാര്‍.....,.
അന്ന് അദ്ദേഹം ആവേശത്തോടെ ഒരു സ്വപ്നത്തെ കുറിച്ച് സംസാരിച്ചു.
അദ്ധേഹത്തിന്റെ വാക്കുകള്‍ അനുസരിച്ച്, ആ കഥ ഞങ്ങളോടാണ് ആദ്യമായി ചര്‍ച്ച ചെയ്യുന്നത്.
മലയാള സിനിമ ചരിത്രത്തെ രേഖപ്പെടുത്തുന്ന ഒരു ചിത്രം.
ആ ആവേശം പിന്നീട് 'സെല്ലുലോയ്ഡ്' എന്നാ പേരില്‍ ചലച്ചിത്രം ആകുന്നത് മാധ്യമങ്ങളിലൂടെ അറിഞ്ഞു.
ഒരു സ്വകാര്യ ചടങ്ങിനിടെ അതിന്‍റെ ചില അണിയറ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ അവരും വളരെ ഊര്‍ജവും ഉണര്‍വും പ്രകടിപ്പിച്ചു.
എന്റെ ഒരു ഫേസ്ബുക്ക്‌ സുഹൃത്തും സിനിമാ ആസ്വാദകന്‍ എന്നാ നിലക്ക് ഒരുപാട് ശ്രദ്ധ പിടിച്ച്‌ പറ്റുകയും ചെയ്ത സിനിമാ പാരദൈസോ തന്സീര്‍ എന്നാ തന്സീറിക്ക സംവിധാന സഹായി ആയ ചിത്രം എന്ന നിലക്കും ഈ ചിത്രം എനിക്ക് പ്രിയപ്പെട്ടതാണ്.
ഇന്നലെ ആ ചിത്രം റിലീസ് ആകുകയും ഒരു പാട് അഭിനന്ദനങ്ങള്‍ കമല്‍ സാറിനും പ്രിത്വിരാജിനും നേരെ ചൊരിയുകയും ചെയ്യുമ്പോള്‍. ഒരു പാട് സന്തോഷം.
പിന്നെ, കുറ്റം പറയരുതല്ലോ.
യാതൊരു സിനിമാറ്റിക് ജാടകളും ഇല്ലാത്ത ഒരു പാവം ആയ അദ്ദേഹം ഏകദേശം ഒന്നര മണിക്കൂറോളം ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി തന്നു.
എന്റെ ജീവിതത്തില്‍ ഇതിലും നല്ലൊരു അഭിമുഖം ഇനി നടത്താന്‍ പറ്റില്ല എന്ന് ഉറപ്പാണ്.
ആ കോളേജ് മാഗസിന്‍ ഇറങ്ങിയില്ല, പക്ഷെ ഞാന്‍ ഇന്നും മനസ്സ് കൊണ്ട് എന്‍റെ ജൂനിയേഴ്സിനോട് നന്ദി പറയുന്നു, കാരണം ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഒരു സിനിമയുടെ കഥ ആദ്യം കേള്‍ക്കാന്‍ അവസരം തന്നതിന്, പിന്നെ കമല്‍ എന്ന സെലിബ്രിട്ടിയെ എന്‍റെ മുന്നില്‍ ഉത്തരം പറയാന്‍ ഇരുത്തി തന്നതിനും...
ഏറെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി മുന്നേറുന്ന സെല്ലുലോയ്ഡ്‌ എന്ന ചിത്രത്തിന് എല്ലാ ആശംസകളും...

കാഴ്ച്ചക്കാരോട്: നിങ്ങള്‍ സിനിമയെ സ്നേഹിക്കുന്നുവെങ്കില്‍, പറയപ്പെടാതെ പോയ തിരിച്ചറിയേണ്ട ഈ ചരിത്രം കാണുക...
നിങ്ങളുടെ കണ്ണ് നിറയും, തീര്‍ച്ച...!!!

No comments:

Post a Comment