ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, February 16, 2013

എഞ്ചിനീയറിംഗ്, ചില അപ്രിയ സത്യങ്ങള്‍...,...

എഞ്ചിനീയറിംഗ് ജീവിതത്തിലൂടെ ഞാന്‍ പഠിച്ച ചില TECHNICAL സത്യങ്ങള്‍:-


1)എല്ലാ സെമ്മിലും ഉയര്‍ന്ന മാര്‍ക്കോടെ ഫുള്‍പാസ്സ് ആവുന്ന തലകള്‍ വാസ്തവത്തില്‍ വെറും പൊട്ട തേങ്ങകളാണ്, കാമ്പുള്ള തലകള്‍ മിനിമം ഒരു സപ്ലി എങ്കിലും അടിച്ചിരിക്കും...


2)സ്വന്തം ബ്രാഞ്ചില്‍ GIRLS ഇല്ലാത്തതിന്‍റെ വിഷമം മാറ്റാനാണ് MECHANICAL കാര്‍ ROYAL MECH എന്ന് സ്വയം വിശേഷിപ്പിക്കുന്നത്...


3)വായ്നോക്കികളെ ക്ലാസ്സില്‍ കയറ്റാന്‍ വേണ്ടിയാണു കാണാന്‍ കൊള്ളാവുന്ന മിസ്സ്മാരെ ഗസ്റ്റ്‌ ലക്‌ചറര്‍ ആയി നിയമിക്കുന്നത്...

4)ക്യാമ്പസ്‌ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരുടെ പ്രധാന ലക്ഷ്യം എളുപ്പത്തില്‍ ഒരു സര്‍ക്കാര്‍ ജോലിയാണ്, അതും സപ്ലിയുടെ എണ്ണം വകവെക്കാതെ...

5)ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ ജീന്‍സ് പാന്‍റ് മിനിമം ഒരാഴ്ച്ചയും ഷര്‍ട്ട്‌ മൂന്ന് ദിവസവും അലക്കാതെ ധരിക്കുന്നതാണ്.(സ്വന്തം DRESS ആവണമെന്നില്ല)

6)JUST PASS MARK ആഗ്രഹിക്കുന്നവര്‍ EXAM നു ദിവസങ്ങള്‍ക്ക് മുന്‍പ്‌ മാത്രമേ ബുക്ക്‌ തോടുന്നുള്ളൂ....
ഉദാഹരണത്തിന്: MECH:-1 ദിവസം, CIVIL:- 2 ദിവസം, ELECTRONICS:- 3 ദിവസം, ELECTRICAL:- 4 ദിവസം, COMPUTER:- 3 ദിവസം

7)എല്ലാ ബാച്ചിലും കുറച്ച് GIRLS ഉണ്ട്,FIRST YEAR ആകുമ്പോ കോളേജില്‍ ഒന്നടങ്കം FAMOUS ആയിരിക്കും.
പിന്നീട് RATING ഇടിഞ്ഞ് FORTH YEAR ആവുമ്പോഴെക്കും ഒരു പട്ടിക്കും വേണ്ടാത്ത അവസ്ഥ ആവും...

8)B.Tech സര്‍ട്ടിഫിക്കറ്റ്‌ കയ്യില്‍ കിട്ടിയതിനു ശേഷം മാത്രമാണ് യഥാര്‍ത്ഥ ENGINEERING പണി എല്ലാരും പഠിക്കുന്നത്...

9)SYLLABUS കമ്പ്ലീറ്റ്‌ COVER ചെയ്തിട്ട് ഇന്നേ വരെ ആരും ഒരു UNIVERSITY EXAM ഉം എഴുതിയിട്ടില്ല...

10)QUESTION എന്ത് തന്നെ ആയാലും ഒരു B.Tech കാരന് എഴുതാന്‍ അവന്‍റെതായ ഒരു ANSWER ഉണ്ടായിരിക്കും...

11)ASSIGNMENT,SEMINAR,NOTE,PROXY തുടങ്ങിയവക്ക് വേണ്ടിയാണ് ക്ലാസ്സിലെ GIRLSനെ തീറ്റി പോറ്റുന്നത്...

12)LAPTOP പോലെ MOBILE പോലെ, കാഷ് കൊടുത്തു വാങ്ങാവുന്ന സാധനങ്ങളാണ് MINI PROJECT ഉം MEGA PROJECT ഉം..,

13)കേരളത്തിലെ 75% B.Tech വിദ്യാര്‍ഥികളും ആഗ്രഹിക്കുന്ന പ്രൊഫഷന്‍ ENGINEERING അല്ല.വെറും ഒരു DEGREE എന്ന നിലയില്‍ മാത്രമേ അവര്‍ അതിനെ കാണുന്നുള്ളൂ...

ഇനിയും പറയണമെന്നുണ്ട്, തല്‍ക്കാലം നിര്‍ത്തുന്നു.അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തരുത് എന്നാണല്ലോ... :) :) :)

[ഇത് ഏതോ സുഹൃത്ത്‌ തന്നതാണ്, ആരുടേതാണ് എന്ന് അറിയാത്തോണ്ടാണ് കടപ്പാട് വക്കാത്തത്]

4 comments: