തൊണ്ണൂറുകളുടെ തുടക്കത്തില്‍ തൊഴില്‍രഹിതരുടെ കഥ നര്‍മത്തില്‍ പൊതിഞ്ഞവതരിപ്പിച്ചു കൊണ്ട് ഒരുപാട് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ശ്രീനിവാസന്‍ ടച്ച് മകന്‍ ആവാഹിക്കുന്ന കാഴ്ച ആണ് ഈ വിഷുക്കാലത്തെ എന്‍റെ ആദ്യതിരശ്ശീലാനുഭവം. ഒരു മേമ്പൊടിക്ക് വേണ്ടി ആയിരുന്നു ശ്രീനിവാസന്‍ തൊഴില്‍രഹിത യുവത്വത്തെ ഉപയോഗിച്ചതെങ്കില്‍ വിനീ
ത് ശ്രീനിവാസന്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് തുടങ്ങി 'ഒരു വടക്കന്‍ സെല്‍ഫി' വരെ കഥപറച്ചിലില്‍ മുഖ്യമായും ഉപയോഗിച്ചത് ഈ വിഭാഗത്തെ ആണ്. അത്രയൊന്നും കെട്ടുറപ്പില്ലാത്ത കഥ വളരെ തന്ത്രപരമായ തിരക്കഥാ രചനയിലൂടെ മറികടക്കുന്ന മികവ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. അത് ഒരു തുടക്കക്കാരന്‍റെ പതര്‍ച്ചകള്‍ ഏതുമില്ലാതെ, കയ്യടക്കത്തോടെ സംവിധാനം ചെയ്യുന്നതില്‍ പുതുമുഖസംവിധായകന്‍ പ്രജിത്ത് വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. ജോമോന്‍റെ ചായാഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്‍റെ എഡിറ്റിങ്ങും മികവ് പുലര്‍ത്തി. ഷാന്‍ റഹ്മാന്‍റെ കൈകളില്‍ സംഗീത-പശ്ചാത്തലസംഗീത വിഭാഗം ഭദ്രമായിരുന്നു. പക്ഷെ, ഗാനങ്ങള്‍ പലതും അസ്ഥാനത്ത് കയറി വന്നില്ലേ എന്നൊരു സംശയം ബാക്കി. അഭിനേതാക്കളില്‍ അജു വര്‍ഗീസും വിജയരാഘവനും കയ്യടി നേടി മുന്നേറി. ഹസ്യരംഗങ്ങളില്‍ തന്‍റേതായ കയ്യൊപ്പ് ഈ ചിത്രത്തിലും അജു പതിപ്പിക്കുന്നു. നിവിന്‍ പോളി തന്‍റെ സേഫ് സോണ്‍ വിട്ടു പുറത്തു പോകാത്ത കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് അത് വൃത്തിയായി അവതരിപ്പിച്ചു കൊണ്ട് ഒരു വിജയ ചിത്രം കൂടി തന്‍റെ ബാലന്‍സ് ഷീറ്റില്‍ കയറ്റുന്നു. വിനീത് ശ്രീനിവാസന്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ മുന്‍കാല ചിത്രങ്ങളില്‍ നിന്നും ഏറെ മുന്നോട്ടു പോയതും പരാമര്‍ശിക്കപ്പെടേണ്ടതാണ്. ക്ലൈമാക്സിനോടടുപ്പിച്ചുള്ള രംഗങ്ങളില്‍ ഒരല്‍പം പുറകോട്ടു പോയതൊഴിച്ചാല്‍ പുതുമുഖ നായിക മഞ്ജിമയും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. നര്‍മരംഗങ്ങള്‍ കയ്യടക്കിയ ആദ്യ പകുതിയും കഥാഗതിയിലേക്ക് ചേര്‍ന്ന് നില്‍ക്കുന്ന രണ്ടാം പകുതിയും എന്ന് ചിത്രത്തെ വേര്‍തിരിക്കാം. വളരെ പ്രധാനപ്പെട്ട ചില സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ചുരുക്കത്തില്‍, ഉള്ളു തുറന്നു ചിരിക്കാന്‍ ഒരുപാട് ഇടനല്‍കുന്ന ഒരു കിടുക്കന്‍ സെല്‍ഫി തന്നെ ആണ് വിനീത് ശ്രീനിവാസനും സുഹൃത്തുക്കളും നമുക്ക് നല്‍കുന്നത്.
Theatre : Vettu Road Harisree, Trivandrum
Status : 30%
Show : Working Day, Matinee
Rating : 7/10

No comments:
Post a Comment