ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...
Sunday, December 25, 2011
എന്റെ പെന്‍ഡ്രൈവിന്, സ്നേഹപൂര്‍വ്വം...
Friday, December 23, 2011
എനിക്കും വേണം ഓസ്കാര്‍...!!!
എനിക്ക് ഒരു ഓസ്കാര്‍ കിട്ടണം. മികച്ച കഥക്കുള്ളത് തന്നെ വേണം.
കഥ ഞാന്‍ എഴുതുമ്പോ സംവിധാനോം എനിക്ക് തന്നെ ചെയ്യാലോ?
കൂട്ടുകാരനോട് ചോദിച്ചു.അവന്‍ ഒരു എളുപ്പ വഴി പറഞ്ഞു.
ഒരു 10-15 സിനിമ കാണാന്‍ - എന്നിട്ട് അങ്ങട് ' ലാംബാന്‍ '...
അങ്ങനെ 'കൊച്ചു കൊച്ചു ' മോഹങ്ങളുമായി ഞാന്‍ 'സില്‍മ' കാണാന്‍ തൊടങ്ങി.
അല്ല, 'സില്‍മ' കണ്ടാല്‍ മനസ്സില്‍ ലഡ്ഡു പൊട്ട്വോ എന്നറിയണല്ലോ???
ഞാന്‍ സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്,വിനയന്‍ , അമല്‍ നീരദ്, ഐ.വി ശശി, പ്രിയദര്‍ശന്‍ , ലാല്‍, റാഫി മേക്കാര്‍ടിന്‍ തൊടങ്ങി അങ്ങ് ബോളിവൂടിലെ രാം ഗോപാല്‍ വര്‍മെടെ പടം വരെ കണ്ടു.
ഇപ്പൊ ആകെ അബദ്ധം ആയി...
എന്താ ഇണ്ടായെ എന്നറിയോ?
സത്യേട്ടന്റെ പടത്തില് പാടോം പറമ്പും മാത്രേ ഉള്ളൂ.
വിനയന്റെല് എന്തെങ്കിലും വികലാംഗത്വം വേണം.പിന്നെ, ഒരു ബലാല്‍സംഗം നിര്‍ബന്ധാ മൂപ്പര്‍ക്ക്.
ഒന്നുമില്ലെങ്കില്‍ നായകന്‍ നായികയെ എങ്കിലും ബലാല്‍സംഗം ചെയ്യണം.
ഷാജിയന്നന്റെ പടത്തില് നായകന്‍ സിഗരറ്റ് താഴെ ഇടുമ്പോഴും ശ്വാസം വിടുമ്പോഴും കാലു വക്കുമ്പോഴും ബോംബു പൊട്ടണ ശബ്ദം വേണം.പിന്നെ, നായകന്‍ ഒറ്റ ശ്വാസത്തില് നല്ല മുട്ടന്‍ തെറി (അതും നമ്മക്ക് മനസ്സിലാകാത്ത കടുകട്ടി ഇംഗ്ലീഷില്) പറയണം.
അമല്‍ നീരദിന്റെ കാര്യം അതിലും വല്യ തമാശ. കാലിന്റെ ഇടയിലൂടെയും വണ്ടിടെ ചോട്ടിന്നും വെള്ളത്തിന്റെ അടീന്നും ഒക്കെ ആണ് കഥ പറയണേ.
ശശിയേട്ടന്റെ (നമ്മടെ ഐ വി ശശി തന്നെ!!!) കൊഴപ്പം എന്താന്നറിയോ? ആരൊക്കെയോ വന്നു എന്തൊക്കെയോ ചെയ്ത് പോകും.ഒടുവില്‍ ശുഭം എന്നു എഴുതി കാണിക്കുമ്പോ നമ്മള് അന്തം വിടും.
പ്രിയദര്‍ശന്റെ പടത്തില് ആണെങ്കീ ഓട്ടം നിര്‍ബന്ധാ, വെറും ഒട്ടല്ല, കൂട്ടയോട്ടം. അതില്ലാതെ ഒരു കളീം ഇല്ല.
റാഫി മെക്കാര്ടിന്റെ പ്രശ്നം എന്താണ് വച്ചാ ഇത്രേ ഉള്ളൂ.-- കൊറേ തമാശ, ഒടുവിലൊരു കൂട്ടപ്പൊരിച്ചില്. സംഗതി ശുഭം.
എന്താ എന്തിനാന്നൊന്നും ചോദിക്കരുത്.
അത് മൂപ്പര്‍ക്കും അറിയില്ല...
ലാലണ്ണന്റെ കഥ അതിലും ബെസ്റ്റ്. ആദ്യം കൊറേ സംഭവങ്ങള് കാണിക്കും. അവസാനത്തെ പത്തു പതിനഞ്ചു മിനിറ്റ് കൊണ്ടു ഇതൊന്നും അല്ലാത്ത ഒരു ഒറിജിനല്‍ കഥ കൊണ്ടു വന്നു പടം തീര്‍ക്കും. കണ്ട മണ്ടന്മാര് ആദ്യൊക്കെ സഹിച്ചു.ഇപ്പൊ പോയി വേറെ പണി നോക്കാന്‍ പറഞ്ഞു തൊടങ്ങി.
രാമേട്ടന്റെ ബോളിവുഡ് കഥ ആണേല്‍ നായകനും വില്ലനും തൊടങ്ങി അതില്‍ ചെറിയ കുട്ടിടെ കയ്യില് വരെ തോക്ക് വേണം.ഒന്ന് പറഞ്ഞു രണ്ടാമത്തേനു ചട പാടാ വെടി പൊട്ടിക്കണം. പിന്നെ, ഇത്തിരി 'വശപ്പിശകായ' ഒരു 8-10 ചേച്ചിമാരും എല്ലാരും കള്ള് കുടിച്ചു മദിക്കണ ഒരു പാട്ടും വേണം.
ഇന്നിപ്പോ സമയം ഇത്രേം ആയി. കഥയൊക്കെ ഇനി നാളെ നോക്കാം.എന്തായാലും അടുത്ത ഓസ്കാര്‍ ഞാന്‍ ഇവിടെത്തിക്കും. അവസാനം ഓസ്കാര്‍ കള്ളാ എന്നു വിളിക്കരുത് എന്നേയുള്ളൂ..."അവന്‍ കട്ടോണ്ട് വന്നതാ" ന്നും പറയരുത്.
ഓസ്കാര്‍ മേടിച്ചോണ്ട് വരാന്‍ ചന്ദ്രേട്ടന്റെ ചായകടേലെ (നമ്മടെ കലൂര്‍ ദേശാഭിമാനിടെ അവിടത്തെ ചന്ദ്രേട്ടന്‍ തന്നെ!!!) ഒരു ചാക്ക് ഞാന്‍ പറഞ്ഞു വച്ചിട്ടുണ്ട്.
ഈ സാധനം എത്ര വലിപ്പം ണ്ട് ന്നറിയില്ല. ന്നാലും ഒരു ചാക്കിലൊക്കെ ഒതുങ്ങുമായിരിക്കും.
ഓസ്കാര്‍ കിട്ടീട് വേണം ഈ പേരൊന്നു മാറ്റാന്‍ , പേരിന്റെ കൂടെ ഓസ്കാര്‍ കൂടി ചേര്‍ക്കണം.
സംഭവം മ്മക്ക് ഒരു കളര്‍ ആകും ല്ലേ?
അടുത്ത മാര്‍ച്ച് വരെ സമയണ്ടലോ. നമ്മക്ക് നോക്കാന്നെ. ;)
ഞാനിപ്പോ അതൊക്കെ സ്വപ്നോം കണ്ടൊന്നുറങ്ങട്ടെ
ഗുഷ് നൈറ്റ്

Sunday, December 18, 2011
എന്താ ഗട്യേ ഇവടെ കെടന്നു റോള്‍ എറക്കണേ., തെറിക്കാന്‍ നോക്കട മച്ചൂ...
"മ്മടെ ഗദ്ധാഫീനെ മറ്റോരു പൂശീട്ടാ"....
എന്തൂട്ടാ ഈ ഗദ്ദാഫി?
ആരാ ഈ മറ്റോരു?
"മ്മടെ സദാമിനെ പൂശ്യവര്‍ തന്നെ"
ആരാണ്ട്രാ ഈ സദാമു?
ആരാ ഇവരൊക്കെ പൂശണേ?
"ഹൈ.........മ്മടെ അമേരിക്ക ഡാ"
അമേരിക്കാന്നു പറയുമ്പോ?
ഈ ലോക പോലീസ് ന്നൊക്കെ പറയണ....?
"ലത് തന്നെ സാധനം"
എന്തൂട്ടാ അവര്‍ക്ക് പ്രശ്നം?
എന്തൂട്ടാ പ്പോ ഗദ്ദാഫീം സദ്ദാമും ചെയ്തെ?
രണ്ടു പേര്‍ക്കും ഒരു "ദ്ദ" ഉള്ളതാണോ പ്രശ്നം?
"ദ്ദ" തന്നെ പ്രശ്നം....
ഒക്കെ എണ്ണ പുറത്തുള്ള കളി അല്ലെ കുട്ടാ....
എണ്ണക്ക് മേലെ മറ്റവരും പറക്കൂല്ലാന്നു........
അപ്പൊ ഈ "നാറ്റോ" ന്നൊക്കെ പറയണത്?
അതൊക്കെ നാറ്റ കേസാണ് പുള്ളെ
എല്ലാം കാശിന്റെ ഇടവാടല്ലേ ഗട്യേ.....
ജാതി ഷോ ഷ്ടാ
അപ്പേ............
നീ മിണ്ടാണ്ട് അവിടെ ഇരുന്നോ?
അല്ലേല്‍ നിന്‍റെ വീട്ടിലെ കരി ഓയില്‍ ആവും അടുത്ത ടാര്‍ഗെറ്റ്
നിന്‍റെ പുള്ളേടെ കയ്യില്‍
പൊട്ടാസ് തോക്ക് ഉണ്ടെന്നും പറഞ്ഞു
അവര് നിന്‍റെ കന്നാസും കുടുക്കേം കൊണ്ടു പോകും...!!!
(ഏതോ തൃശ്ശൂരുകാരന്റെ സംഭാഷണ ശകലം)

Saturday, December 17, 2011
മൊബൈല്‍ വിടപറഞ്ഞു ...
മൊബൈല്‍ വിടപറഞ്ഞു .
***************************
" എന്നും എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ
പ്രിയ ഫോണ്‍ (നോക്കിയ ൨൬൧൦ എന്നേക്കുമായി നിന്നു "
വിടപറയുകയാണ് നീയും !!!
എത്രനാള്‍ എന്റ മനോവ്യഥകളെ
സഖിതന്‍ ഹൃദയത്തില്‍ ആഴ്ത്തി നീ .
എത്രനാള്‍ എന്റെ വാഗ്ധാരയാല്‍ ,
ആശകള്‍ കൈമാറി വന്നു നീ ,
എത്രനാള്‍ എന്റ കര്‍ണ്ണപദങ്ങളെ .
മധുരനാദമറിയിച്ചു നീ .
എത്രനാള്‍ എന്റ വിരല്‍ സ്പര്‍ശത്താല്‍ ,
പ്രിയരെ മാടി വിളിച്ചു നീ .
എത്രനാള്‍ എന്റ ഭാവമാറ്റങ്ങള്‍
പക്വമായി കൈമാറി വന്നു നീ .
ശാസ്ത്രത്തിന്‍ സൃഷ്ടിയെ മാറോടു ചേര്‍ത്ത്.
മാനസ ഉത്മാദം തേടിയനാളുകള്‍ .
പുതിയൊരാള്‍ വന്നു നിന്നിടും, നേടുമ്പോള്‍
മറക്കാതെ കാത്തിടാം നിന്നുടെ ഊഷ്മളത .
നീയും വിടപറയുക ആണോ . ... നീയും... :(

ഇമ്മാതിരി നുണയൊക്കെ പറയണ പഹയന്റെ പേര്
സനീഷ് പുത്തൂരത്ത്
on
Saturday, December 17, 2011
No comments:
Subscribe to:
Posts (Atom)