"മ്മടെ ഗദ്ധാഫീനെ മറ്റോരു പൂശീട്ടാ"....
എന്തൂട്ടാ ഈ ഗദ്ദാഫി?
ആരാ ഈ മറ്റോരു?
"മ്മടെ സദാമിനെ പൂശ്യവര്‍ തന്നെ"
ആരാണ്ട്രാ ഈ സദാമു?
ആരാ ഇവരൊക്കെ പൂശണേ?
"ഹൈ.........മ്മടെ അമേരിക്ക ഡാ"
അമേരിക്കാന്നു പറയുമ്പോ?
ഈ ലോക പോലീസ് ന്നൊക്കെ പറയണ....?
"ലത് തന്നെ സാധനം"
എന്തൂട്ടാ അവര്‍ക്ക് പ്രശ്നം?
എന്തൂട്ടാ പ്പോ ഗദ്ദാഫീം സദ്ദാമും ചെയ്തെ?
രണ്ടു പേര്‍ക്കും ഒരു "ദ്ദ" ഉള്ളതാണോ പ്രശ്നം?
"ദ്ദ" തന്നെ പ്രശ്നം....
ഒക്കെ എണ്ണ പുറത്തുള്ള കളി അല്ലെ കുട്ടാ....
എണ്ണക്ക് മേലെ മറ്റവരും പറക്കൂല്ലാന്നു........
അപ്പൊ ഈ "നാറ്റോ" ന്നൊക്കെ പറയണത്?
അതൊക്കെ നാറ്റ കേസാണ് പുള്ളെ
എല്ലാം കാശിന്റെ ഇടവാടല്ലേ ഗട്യേ.....
ജാതി ഷോ ഷ്ടാ
അപ്പേ............
നീ മിണ്ടാണ്ട് അവിടെ ഇരുന്നോ?
അല്ലേല്‍ നിന്‍റെ വീട്ടിലെ കരി ഓയില്‍ ആവും അടുത്ത ടാര്‍ഗെറ്റ്
നിന്‍റെ പുള്ളേടെ കയ്യില്‍
പൊട്ടാസ് തോക്ക് ഉണ്ടെന്നും പറഞ്ഞു
അവര് നിന്‍റെ കന്നാസും കുടുക്കേം കൊണ്ടു പോകും...!!!
(ഏതോ തൃശ്ശൂരുകാരന്റെ സംഭാഷണ ശകലം)
No comments:
Post a Comment