മൊബൈല്‍ വിടപറഞ്ഞു .
***************************
" എന്നും എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ
പ്രിയ ഫോണ്‍ (നോക്കിയ ൨൬൧൦ എന്നേക്കുമായി നിന്നു "
വിടപറയുകയാണ് നീയും !!!
എത്രനാള്‍ എന്റ മനോവ്യഥകളെ
സഖിതന്‍ ഹൃദയത്തില്‍ ആഴ്ത്തി നീ .
എത്രനാള്‍ എന്റെ വാഗ്ധാരയാല്‍ ,
ആശകള്‍ കൈമാറി വന്നു നീ ,
എത്രനാള്‍ എന്റ കര്‍ണ്ണപദങ്ങളെ .
മധുരനാദമറിയിച്ചു നീ .
എത്രനാള്‍ എന്റ വിരല്‍ സ്പര്‍ശത്താല്‍ ,
പ്രിയരെ മാടി വിളിച്ചു നീ .
എത്രനാള്‍ എന്റ ഭാവമാറ്റങ്ങള്‍
പക്വമായി കൈമാറി വന്നു നീ .
ശാസ്ത്രത്തിന്‍ സൃഷ്ടിയെ മാറോടു ചേര്‍ത്ത്.
മാനസ ഉത്മാദം തേടിയനാളുകള്‍ .
പുതിയൊരാള്‍ വന്നു നിന്നിടും, നേടുമ്പോള്‍
മറക്കാതെ കാത്തിടാം നിന്നുടെ ഊഷ്മളത .
നീയും വിടപറയുക ആണോ . ... നീയും... :(
No comments:
Post a Comment