എന്റെ TRANSCEND 4 GB പെന്‍ഡ്രൈവ് നാലു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം മരണാസന്നനായി എന്റെ കിടപ്പ് മുറിയുടെ മൂലയില്‍ കിടപ്പുണ്ട്. വേണ്ടപ്പെട്ടവരെ ഒക്കെ അറിയിച്ചു കൊള്ളാന്‍ അതിന്റെ കുടുംബ ഡോക്ടര്‍ ആയ ഇലക്ട്രോണിക്സ് റിപയര്‍കാരന്‍ മോഹനേട്ടന്‍ അറിയിച്ചു. ആര്‍ക്കെങ്കിലും അനുശോചനം അറിയിക്കണം എന്നു ആഗ്രഹം ഉണ്ടെങ്കില്‍ അത് പണമായി അയച്ചാല്‍ എനിക്ക് ഒരു പുതിയ 8/16 GB പെന്‍ഡ്രൈവ് (ഏതെങ്കിലും പുതിയ മോഡല്‍) വാങ്ങിക്കാമായിരുന്നു. ഒരു അവസാനവട്ട ശസ്തക്രിയയുടെ സാധ്യത എത്രത്തോളം ആണെന്ന അന്വേഷണത്തില്‍ ആണ് ഞാന്‍ ഇപ്പോള്‍... എന്റെ പെന്‍ഡ്രൈവ് സുഹൃത്തിന്റെ സൌഖ്യത്തിനു വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണേ... ;)
No comments:
Post a Comment