ഒരാഴ്ച നീണ്ടു നിന്ന പ്രാര്‍ത്ഥന....
അതിന്‍റെ ഇടയില്‍ പഠനം, ഫേസ്ബുക്ക്, അങ്ങനെ അങ്ങനെ...
സര്‍വശക്തനായ ദൈവത്തില്‍ എനിക്കുള്ള വിശ്വാസം ഞാന്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും കൂടിക്കൂടി വന്നു...
ഒടുവില്‍ ഇന്ന് പുലര്‍ച്ചെ ഗേറ്റ് റിസള്‍ട്ട് നോക്കുമ്പോ സത്യം പറയാമല്ലോ, ഒരു നിര്‍വികാരത ആയിരുന്നു മനസ്സില്‍...,...
"ധൈര്യായി നോക്കിക്കോ " എന്ന് അച്ഛന്‍ അടുത്തിരുന്ന് പറഞ്ഞു കൊണ്ടിരുന്നു...
എങ്കിലും എന്തോ ഒരു ഭയം...
എന്‍റെ ബി.ടെക് ജൂനിയര്‍ സജീഷ് ഓണ്‍ലൈന്‍ ഉണ്ടായിരുന്നു.
അവന്‍ സൈറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോ ഒരു സമാധാനം... :)
എന്നാലും ഒന്ന് നോക്കാന്‍ അച്ഛന്‍റെ ഉപദേശം...
ഒടുവില്‍ ഞാന്‍ രണ്ടും കല്‍പ്പിച്ചു നോക്കി.
ആയിരക്കണക്കിന് പിള്ളേര് ഹൈദരാബാദും ദല്‍ഹീലും പോയി പഠിക്കുമ്പോ നമ്മള് കൂട്ടുകാര്ടെ ഗൈഡ് മാത്രം മേടിച്ചുള്ള ഒരു ശ്രമം ആയിരുന്നേ...
അതോണ്ട് തന്നെ, വല്യ പ്രതീക്ഷ ഒന്നും ഇല്ല മനസ്സില്‍.
ഏറി വന്നാല്‍ ഒരു 320, അതിന്‍റെ അപ്പുറം ഉള്ള സ്വപ്‌നങ്ങള്‍ ഒന്നും ഇല്ല.
ആ പേജ് ലോഡ് ആയി വരുന്നതിന്‍റെ ഇടവേളയില്‍ അച്ഛന്‍റെ ഒരു പറച്ചില്‍-;
"കിട്ടിയില്ലെങ്കില്‍ നീ കരയോ, നോക്കണ്ടായിരുന്നു ല്ലേ???"
ചെകിട്ടത്ത് ഒന്ന് കൊടുത്താലോ എന്ന് ആലോചിച്ചതാ.. ;)
പിന്നെ, നാളെ തൊട്ട് നാട്ടുകാര് "അച്ഛനെ തല്ലിയ സനീഷ്" എന്ന് വിളിച്ചാലോ ന്ന് പേടിച്ച് ഒന്നും ചെയ്തില്ല...
ഒടുവില്‍ റിസള്‍ട്ട് ലോഡ് ആയി...
"അടിച്ചു മോനേ" എന്ന് പറയുന്ന ഇന്നസെന്റിന്‍റെ അവസ്ഥ ആയിപ്പോയി...
സ്കോര്‍ 473, കഴിഞ്ഞ തവണ തൃശ്ശൂര്‍ കിട്ടാന്‍ വേണ്ട സ്കോര്‍...,...!!!
വേറെ ഒന്നും പറയാന്‍ ഇല്ല...
ഇതത്ര വലിയ സ്കോര്‍ ഒന്നും അല്ലല്ലോ എന്ന് ചോദിക്കുന്നവര്‍ ഉണ്ടാകാം.
മാഷേ, ഞാന്‍ ഒരി കോച്ചിങ്ങിനും പോകാതെ, എന്‍റെ സുഹൃത്തുക്കള്‍ തരുന്ന പുസ്തകങ്ങളും മറ്റും വച്ചാണ് പഠിച്ചത്.
ഇതിന്‍റെയൊക്കെ പുറകില്‍ എന്‍റെ അദ്ധ്വാനവും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയും പ്രാര്‍ഥനയും മാത്രേ ഉള്ളൂ...
അപ്പൊ, ഞാന്‍ ഇത്രയെങ്കിലും സന്തോഷിക്കണ്ടേ???
പിന്നെ, ഈ നേട്ടത്തിന്‍റെ എല്ലാ ക്രെഡിറ്റും അച്ഛനും അമ്മയ്ക്കും കൊടുക്കാം...
"മുത്തശ്ശന്‍'' എന്ന് ഞാന്‍ വിളിച്ച് ശീലിച്ച കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നു...
"അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവരുടെ മക്കള്‍ക്ക് സമാധാനം..."

No comments:
Post a Comment