ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Wednesday, March 13, 2013

ബയോഡാറ്റയില്‍ കാണാത്ത എന്‍റെ ചരിത്രം... ;)

പണ്ട് പണ്ട്, വളരെ പണ്ട്. നിങ്ങളൊക്കെ ഉദ്ധേശിക്കുന്നതിലും മുന്‍പ്, ബ്രഹ്മാവും വിഷ്ണുവും തായം കളിച്ചു കൊണ്ടിരുന്ന ടൈമില്‍, ഗുരുവായൂരപ്പന്‍ ദുഃഖ വെള്ളിയാഴ്ച ആണെന്ന് കരുതി അവധിയെടുത്ത സെക്കണ്ട് സാറ്റര്‍ഡേക്കും മുന്‍പുള്ള ഒരു ഞായറാഴ്ചയിലെ പ്രഭാതത്തില്‍ പിറന്ന ഇതിഹാസത്തിന്‍റെ ആരും കേള്‍ക്കാത്ത ചരിത്രം...


പാലക്കാട്  ജില്ലയിലെ 'ശ്രീകൃഷ്ണപുരം' എന്ന ദേശത്ത് 19** സെപ്തംബര്‍ പതിനേഴാം തീയതി സുന്ദരനും സുമുഖനും സര്‍വോപരി സല്‍സ്വഭാവിയുമായ ആണൊരുത്തന്‍ ഈ ഭൂമിയിലേക്ക് പിറന്നു വീണു..

ആ സുന്ദര നിമിഷത്തില്‍ ഒരു കാറ്റ് പോലും വീശാതെ മൂന്നാല് കോല് വീതിയുള്ള ഒരു ആഞ്ഞിലി അയല്‍ക്കാരുടെ പറമ്പിലേക്ക്.... "പ്ധിം"
സ്നേഹനിധികളായ അവന്‍റെ മാതാപിതാക്കള്‍ അവന് ''സനീഷ്" എന്ന് പേരിട്ടു.

എല്ലാവരെയും പോലെ അവനും പുസ്തകക്കെട്ടുകളും ഒരു പിടി തെമ്മാടിത്തരങ്ങളുമായി എന്നും പള്ളിക്കൂടത്തില് പോയി...
തറ, പറ, പന എന്ന് തുടങ്ങി സകലമാന ഉടായിപ്പുകളും എഴുതുവാനും വായിക്കുവാനും പഠിച്ചു.

ജാതകപ്രകാരം ഇരുപത്തി നാലാം വയസില് മരണം...

ഇരുപത്തി രണ്ടാമത്തെ വയസില് ജാതകം കത്തിച്ചതുകൊണ്ട് ഇപ്പോഴും പേടിയേതുമില്ലാതെ ജീവിച്ചിരിക്കുന്നു.

സാക്ഷാല്‍ ഗാന്ധിജി മുതല്‍ അവിടുന്നിങ്ങോട്ട് ഒരുമാതിരിപ്പെട്ട എല്ലാ ചരിത്ര പുരുഷന്മാരുടെയും ജീവചരിത്രങ്ങള്‍ കാണാതെ പഠിച്ചു.(പഠിപ്പിച്ചു എന്നതാവും സത്യം).
പക്ഷെ ഈ പറഞ്ഞവര്‍ക്ക് ആര്‍ക്കും അവന്‍റെ ജീവിതത്തില് ഒരു മാറ്റവും വരുത്താനായില്ല.
സര്‍ ഐസക് ന്യൂട്ടന്‍ ആയിരുന്നു അവന്‍റെ ഏറ്റവും വലിയ ശത്രു.
ഒരുതരം അസൂയയായിരുന്നു അവന് അയാളോട്.
മുറ്റത്തു മണ്ണപ്പം ചുട്ടു കളിക്കുമ്പോള്‍, ഒന്നല്ല ഒരായിരം വട്ടം അവന്റെ നെറുകം തലയില് തന്നെ കണ്ണിമാങ്ങ വീണിട്ടുണ്ട്.അപ്പോഴൊന്നും അവന് തോന്നാതിരുന്ന ബുദ്ധി വെറും '' ഒരു'' ആപ്പിള് വീണപ്പോള്‍ ആ പഹയന് എങ്ങനെ തോന്നി എന്നതായിരുന്നു അവന്‍റെ ദുഃഖം.


ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ'കണ്ടുപിടിക്കണം' എന്ന അടങ്ങാത്ത ആഗ്രഹവുമായി തലപുകഞ്ഞാലോചിക്കുമ്പോഴാണ് പച്ചിലയില്‍ നിന്നും പെട്രോള്‍ എന്ന ആശയവുമായി ഒരു 'രാമര്‍ പിള്ള ' രംഗ പ്രവേശനം ചെയ്യുന്നത്.
ബാലരമയിലെ ജമ്പനെ പ്പോലെ അവന്‍ ഉച്ചത്തില്‍ ചിരിച്ച് തുള്ളിച്ചാടി.വീട്ടുകാര് കാണാതെ വീട്ടിലെ ഉപ്പുമാങ്ങ ഭരണിയില്‍ കമ്യൂണിസ്റ്റ് പച്ച ,കൊന്നയില , മാവില, പേരയില എന്ന് വേണ്ട, കണ്ണില്‍ കണ്ട സകലമാന ഇലകളും സമൂലം വെള്ളം ചേര്‍ത്ത് അടച്ചു വച്ച് ''ഗവേഷണം'' തുടങ്ങി.
നീണ്ട ഒരുമാസക്കാലം കാത്തിരുന്നു.

മനസ്സില്‍ മുഴുവന്‍ പ്രതീക്ഷകള്‍ ആയിരുന്നു.
സ്വയം കണ്ടു പിടിച്ച '' പെട്രോള് '' കത്തുന്നത് കാണാന്‍ കയ്യില്‍ ഒരു തീപ്പെട്ടിയും കരുതി നില്‍ക്കുന്ന പയ്യന്‍റെ സന്തോഷം പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല..പെട്രോളിന്റെ ഗന്ധം പ്രതീക്ഷിച്ച് ഭരണി തുറന്ന അവന്‍റെ മൂക്കിലേക്ക് അടിച്ചു കയറിയത് ഒരു വക മെന കെട്ട നാറ്റം ആയിരുന്നു. പ്രതീക്ഷ കൈവിടാതെ തോള് കൊണ്ട് മൂക്ക് പൊത്തി തീപ്പെട്ടി ഉരച്ച് അവന്‍... അതിനകത്തേക്കിട്ടു.അത്ഭുതമെന്നു പറയട്ടെ ''ശൂ'' എന്നൊരു ശബ്ദത്തോടെ കൊള്ളി വെള്ളത്തില് വീണു കെട്ടു പോയി. 
അവന്‍റെ പ്രതീക്ഷകളും....കൂടെ വീട്ടുകാരുടെ തെറി വിളിയും....


ഇത്തിരി തല്ലുണ്ടാക്കും, എപ്പോഴും ഇല്ല-കഞ്ചാവടിച്ചു മടുക്കുമ്പോ മാത്രം.
കഞ്ചാവടിയും വല്ലപ്പോഴും മാത്രം -കള്ളുഷാപ് കേറി മടുത്തു തുടങ്ങുമ്പോ.
വെള്ളമടിയാകട്ടെ, സിഗരറ്റ് വലിച്ചു മടുക്കുമ്പോ മാത്രം.
വേറെ പ്രത്യേകിച്ച് ദുശീലങ്ങള്‍ ഒന്നുമില്ല...
[വെറുതെ പറഞ്ഞതാണേ, നല്ല പെണ്ണിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതം നോല്‍ക്കുന്ന ഒരു പാവം സല്‍ഗുണന്‍ ആണ് ഈ ഞാന്‍]]], ആരും എന്‍റെ സ്വപ്നങ്ങള്‍ക്ക് തുരങ്കം വക്കല്ലേ...!!! ;)]


എന്നെ കുറിച്ച് :- പ്രായം :മനസ്സിന് 17 ശരീരം സമ്മതിക്കുന്നില്ല

ഉയരം : ദൈവം കട്ടിലിന്‍റെ അടിയില്‍ ക്രിക്കറ്റ് കളിക്കാന്‍ സൃഷ്ടിച്ച അപൂര്‍വ്വം ജന്മങ്ങളില്‍ ഒന്നാണ് ഞാന്‍.

പ്രണയം : ഉണ്ടായിരുന്നു. ഐശ്വര്യ റായ്ടെ കല്യാണം കഴിഞ്ഞതോണ്ട് ഇനി വേറൊന്ന് ഉണ്ടാവില്ല...

അത്ഭുതം : ഞാന്‍ ഏതെങ്കിലും പരൂഷ ജയിക്കുമ്പോ, പിന്നെ പ്രസവിക്കുന്ന ഓരോ കൊച്ചിനും ഞാന്‍ ഇന്ന് വരെ കാണാത്ത രൂപം ആണല്ലോ എന്നോര്‍ക്കുമ്പോ സൃഷ്ടിയുടെ വൈവിധ്യത്തെ കുറിച്ച്...

കടപ്പാട് : റോട്ടുവക്കത്താണ് കിടപ്പെങ്കിലും എന്നെ സാറെന്നു വിളിക്കുന്ന ആ എയര്‍ടെല്ലിലെ കുട്ട്യോളോട് (മഞ്ജു, ചിഞ്ചു, അഞ്ജു, എല്ലാവരോടും)

സ്വഭാവം : കണ്ടാല്‍ മാന്യനെന്നു തെറ്റിദ്ധരിക്കും

ഇഷ്ടം : ചെമ്പരത്തി പൂവുകളോട്,  അര്‍ത്ഥം അറിയാതെ തെറി വിളിക്കുന്ന നരിന്തുകളോട്,

ആരാധന : ഏറ്റവും കൂടുതല്‍ ഈ എന്നോട് തന്നെ. അത് കൂടാതെ മോഹന്‍ലാലിനോടും സച്ചിനോടും കമലഹാസനോടും എ.ആര്‍....,റഹ്മാനോടും കോട്ടയം-വടകര ബസ്സിലെ കണ്ടക്ടരോടും വേണാട് എക്സ്പ്രസ്സ്‌ ഓടിക്കണ ഡ്രൈവറോടും പിന്നെ, കാണാന്‍ കൊള്ളാവുന്ന എല്ലാ അപരിചിതകളോടും എന്തോ ഒരു പ്രത്യേക ആരാധന തന്നെ ഉണ്ട്.

കഴിയാത്തത് : പുസ്തകങ്ങള്‍, പ്രത്യേകിച്ച് പാഠപുസ്തകങ്ങള്‍. ഇങ്ങനെ വായിചോണ്ടിരിക്കാന്‍..,..
ചെലപ്പോ അതൊക്കെ എഴുതിയ ആളെക്കാള്‍ വിവരം എനിക്ക് ഉള്ളത് കൊണ്ടാവാം.

ദേഷ്യം :ഗോസിപ്പുകള് കേള്‍ക്കുമ്പോള്‍.........,...
നിങ്ങള് ഒന്നു മനസ്സിലാക്കണം എല്ലാവരും പറഞ്ഞു നടക്കുന്ന പോലെ എനിക്ക് ആ **  ***നുമായി ഒന്നുമില്ല.
സത്യം, പരിചയം ഉണ്ട് അത്രമാത്രം.


ഇപ്പൊ ഞാന്‍ എന്ന പ്രസ്ഥാനത്തെക്കുറിച്ച് ഒരു ഐഡിയ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു....

കഥ, തിരക്കഥ ,സംഭാഷണം ,സംവിധാനം: സനീഷ്

[വിവരണം പകര്‍പ്പവകാശത്തിനു വിധേയമാണ്.]

ഞാന്‍ ഒറ്റക്കെഴുതിയതൊന്നും അല്ല, പലതും ചുമ്മാ ബടായി ആണ്.
എന്നാലും ങ്ങള് ചിരിച്ചാ സന്തോഷണ്ട്.
ഇടയ്ക്കു ചില കാര്യങ്ങള്‍ വേറേതോ പഹയന്മാര് എഴുതിയതും പറഞ്ഞതും ആണ്, ഞാന്‍ മാറ്റി എടുത്തു എന്ന് മാത്രം...

9 comments:

  1. ഇതിന്‍റെ ഒപ്പം ഒന്ന് ചേര്‍ക്കാന്‍ വിട്ടുപോയി
    ഒഴിവുസമയ വിനോദം (സായിപ്പന്മാര്‍ hobby എന്ന് പറയും ):internet മുതല്‍ അന്തി പത്രങ്ങള്‍ വരെയുള്ള എല്ലാത്തിലും തപ്പി പെറുക്കി നല്ല വല്ലതും കണ്ടാല്‍ അത് സ്വന്തം പോലെ എടുത്തു blogil post ചെയ്യുക.....അവസാനം പരസ്യക്കാര്‍ ആരും കാണാധെ 'condition applay' എന്ന് എഴുത്തും പോലെ - ഇതൊന്നും എന്റെതല്ല ഞാന്‍ വെറും വഴിപോക്കന്‍ മാത്രം.ഇത് മൂലം ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക് ഞാന്‍ ഉത്തരവാദി അല്ല എന്നൊരു കുമ്പസാരവും....

    ReplyDelete
    Replies
    1. Money, vishaaley...
      athile kurachu bhaagangal pala chit chattilum veenu kittunnathum palarum palayidathum ittathum aanu.
      Kooduthalum swantham aanu.
      ithonnum vaayikkaan soukaryam illenkil iyaalu vaayikkanda.
      Ente swantham rachanakal oru BOOK aakki Onam samayathu irakkum.
      Appo kaashu mudakki vaangi vaayikku. :)

      Delete
    2. ende muthe ninne njan seriyakkum......

      Delete
  2. ഇതിന്‍റെ ഒപ്പം ഒന്ന് ചേര്‍ക്കാന്‍ വിട്ടുപോയി
    ഒഴിവുസമയ വിനോദം (സായിപ്പന്മാര്‍ hobby എന്ന് പറയും ):internet മുതല്‍ അന്തി പത്രങ്ങള്‍ വരെയുള്ള എല്ലാത്തിലും തപ്പി പെറുക്കി നല്ല വല്ലതും കണ്ടാല്‍ അത് സ്വന്തം പോലെ എടുത്തു blogil post ചെയ്യുക.....അവസാനം പരസ്യക്കാര്‍ ആരും കാണാധെ 'condition applay' എന്ന് എഴുത്തും പോലെ - ഇതൊന്നും എന്റെതല്ല ഞാന്‍ വെറും വഴിപോക്കന്‍ മാത്രം.ഇത് മൂലം ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക് ഞാന്‍ ഉത്തരവാദി അല്ല എന്നൊരു കുമ്പസാരവും....

    ReplyDelete
  3. എന്റെ ജീവിതത്തിൽ ഇത്രയും വലിയ ഒരു ബയോഡാറ്റ വായിച്ചിട്ടേ ഇല്ല, ഇനിയങ്ങ് വായിക്കുകയുമില്ല
    ഹൊ
    ഇത് ബയക്കുന്ന ഡാറ്റയാണേ

    ReplyDelete
  4. നന്നായി ..ഇങ്ങനെയൊന്നു എഴുതാന്‍ ..ഒരു മുന്‍ധാരണ എടുക്കാലോ ! ;)
    ആശംസകളോടെ
    @srus..

    ReplyDelete
  5. കലാ ലോകത്ത് ഇനിയും സംഭാവനകൾ നൽകാൻ ഉദ്ദേശിച്ചാർന്നൂല്ലോ.....

    ReplyDelete
  6. നൃത്ത കല ഉപേക്ഷിച്ചതു വഴി ആ മേഖലയ്ക്ക് നൽകിയതായ സംഭാവന വിസ്മരിച്ചോ...

    ReplyDelete
  7. Anakk nalla onnantharam piranthanu manushyaaa

    ReplyDelete