ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, March 08, 2013

ഒരു കാര്യം പറയാന്‍ മറന്നു, "ലോക വനിതാദിനാശംസകള്‍...!!!..."''...



ഇറുകിയ വസ്ത്രം ഇട്ടാല്‍ പീഡനം.സാരി ഉടുത്താലും പീഡനം,പര്‍ദ്ദ ഇട്ടാല്‍ പോലും പീഡനം,അപ്പൊ വസ്ത്രം അല്ല പ്രശ്നം.




ഇരുപതു വയസ്സുകാരിക്ക് പീഡനം, എഴുപതുകാരിക്കും പീഡനം, മൂന്ന്‍ വയസ്സുകാരിക്ക് പോലും പീഡനം, അപ്പൊ പ്രായവും അല്ല പ്രശ്നം




സുന്ദരിയായാല്‍ പീഡനം, വിരൂപക്കും പീഡനം, മന്ദബുദ്ധിക്കു പോലും പീഡനം, അപ്പോള്‍ അതും അല്ല പ്രശ്നം




അയല്‍ക്കാരിക്ക് പീഡനം, ബന്ധുവിനും പീഡനം, സ്വന്തം മകള്‍ ആയാലും പീഡനം, അപ്പൊ ബന്ധവും അല്ല പ്രശ്നം

കയ്യില്‍ കിട്ടിയ പ്രതികളെ കല്ലെറിഞ്ഞു കൊല്ലാതെ ഉമ്മ കൊടുത്തു ജയിലില്‍ സുഖവാസത്തിനു വിട്ടിരിക്കുന്ന ഭരണാധികാരികള്‍ക്കാണോ പ്രശ്നം?

നല്ലത് പറഞ്ഞു കൊടുക്കാതെ മക്കളെ ഇങ്ങനെ വൃത്തി കെട്ടവന്മാര്‍ ആക്കുന്ന മാതാപിതാക്കള്‍ക്കണോ പ്രശ്നം?

തൊട്ടടുത്തിരിക്കുന്ന പെണ്ണിനെ പീടിപ്പിക്കുമ്പോള്‍ കയ്യും കെട്ടി ഇരിക്കുന്ന മൂക്കിനു താഴെ രോമം വളര്‍ത്തിയ നപുംസകങ്ങള്‍ക്കാണോ പ്രശ്നം?

അതോ പീഡനം വെറും വാര്‍ത്തയായ ഈ കാലത്ത് ഇരുന്നു അതിനെ പറ്റി എഴുതുന്ന എനിക്കാണോ ഇനി പ്രശ്നം???


അയ്യോ, ഒരു കാര്യം പറയാന്‍ മറന്നു ട്ടോ...

-"ലോക വനിതാദിനാശംസകള്‍...!!!...,....!!!''


കടപ്പാട്: ഏതോ ഫേസ്ബുക്ക്‌ പേജിന്... :)

1 comment:

  1. 3 വയസ്സ് കാരിക്ക് പോലും വഴിനടക്കാൻ വയല്ലൊ പ്രിയാ

    ReplyDelete