ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, April 06, 2013

ഒരു എഴുത്ത്


നാളെ പെയ്യുന്ന മഴയില്‍ ഞാന്‍ ഒലിച്ചു പോകും...
മരണം എന്നെ കീഴ്പെടുത്തും...
എന്‍റെ കുഴിമാടത്തില്‍ നീ എനിക്കായി എന്നും ഒരു മെഴുകുതിരി കത്തിക്കണം.
കാരണം ഞാന്‍ നിന്നോട് പറഞ്ഞത് പോലെ, നീ അരികില്‍ ഇല്ലാത്തപ്പോള്‍ ഇരുട്ട് ഭയമാണ്...
കുഴിമാടത്തിനു അരികിലുള്ള വരിക്കപ്ലാവിലെ ചക്ക പഴുക്കുമ്പോള്‍, 
നീ ഭക്ഷിക്കരുത്- കാരണം അവയ്ക്ക് എന്‍റെ രക്തത്തിന്റെ മണമുണ്ടാകും...
എന്‍റെ ഹൃദയം ഞാന്‍ ആ മണ്‍കൂനയില്‍ ഒളിപ്പിച്ചു വക്കും- ചിതലുകള്‍ കാണാതെ...
കാരണം ഞാന്‍ നിനക്ക് നല്‍കിയ സ്നേഹത്തിന്‍റെ ചാറ്റ് ഹിസ്റ്ററി അതില്‍ കാണും...!!!

No comments:

Post a Comment