ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, April 26, 2013

ഒരു നവ യുഗ രഥവഴി ഒഴുകുകയായ്...

പല പുതുമകള്‍ നിറയുന്ന പുലരിയില്‍...,
പുതുമുകുളങ്ങള്‍ വിടരുന്ന വനിയിതില്‍,
കന്നിവസന്തത്തിൻ ഒരു നറുസുഗന്ധമായ്...
ഇനി വിജയത്തിന്‍ മധുരങ്ങള്‍ വിതറിടാന്‍

ഉണരൂ ഉണരൂ, ഉയരൂ ഉയരൂ...
ഇനി ഉയരണമൊരു ജയഭേരിയതും...

ഓരോ ദിവസവും ഉയരട്ടെ വിജയികള്‍...,
മാനം മുട്ടെ ഉയരട്ടെ നേട്ടത്തിന്‍ ഗീതങ്ങള്‍,

ഓരോ പുലരിയും പറയട്ടെ പെരുമകൾ
ഇനി വിടരട്ടെ മഴവില്ലിൻ ഏഴു നിറം
വർണ്ണപ്പീലിക്കതിരുകൾ നിറയട്ടെ വഴികളില്‍.,...
തിര നുരയട്ടെ വിജയത്തിന്‍ പാതയില്‍...,...
ഒഴുകൂ ഉഷസ്സേ ഇതിലേ ഇതിലേ
ഒരു നവ യുഗ രഥവഴി ഒഴുകുകയായ്...

[2013 ഏപ്രില്‍ 26ന് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നം യാഥാര്‍ത്യമാക്കിയ കണ്ണന്‍, നിഖില്‍ എന്നിവര്‍ക്കും ഈ വര്‍ഷം കാമ്പസ് ജീവിതം അവസാനിക്കുന്നവര്‍ക്കും എല്ലാവിധ ആശംസകളും...]

No comments:

Post a Comment