ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Saturday, April 06, 2013

ഓര്‍ത്തിരിക്കണം ഈ നിമിഷങ്ങള്‍...,...

സ്വപ്നമേ വന്നു ഞാന്‍ ഇന്ന് നിന്‍ വാതിലില്‍....,...
എന്‍റെ പാട്ടിനും ചിറകു നല്‍കി നീ കാറ്റിനോട് പറയാതെ
കൂട്ട് കൂടുവാന്‍ കൂടെപ്പാടുവാന്‍ നല്‍കി നൂറു നിമിഷം...
കാത്തിരിക്കുന്ന കാലമേ, ഇനിയും ഞങ്ങള്‍ വന്നീടുമേ...!!!
മൂളുന്നു ഞങ്ങള്‍ ആ ഈണം, മീട്ടുന്നു ഇന്നീ പുതുഗാനം
പായുന്നൂ നമ്മള്‍ ശലഭങ്ങള്‍ പോല്‍..., കാണുന്നൂ ദൂരെ പുതുവീഥികള്‍,..
ഏപ്രില്‍ രാവിലെ മഴമുകില്‍, വീണതോ എന്‍ നെറുകയില്‍........,..
പെയ്തിറങ്ങിയിന്നെന്നുള്ളിലായ്...
എന്‍റെ കണ്ണിന്‍ ദീപമായ്, കത്തി നില്‍ക്കും നന്മയായ്,..
എന്നുമെന്നും കാത്തിടും ജീവനായ്...
ആര്‍ദ്രമാം ആഴിയില്‍, വീണു മറയുന്ന തുള്ളിപോല്‍,...
എല്ലാമൊരു നാള്‍ മാഞ്ഞു പോകും, ഓര്‍ത്തിരിക്കണം ഈ നിമിഷം...

The PATH BREAKERS, CSE 2013 BATCH. :)

No comments:

Post a Comment