[എഴുതിയത് : സിദ്ദിക്ക് കിഴക്കേതില്‍']
ബസ് സ്റ്റാന്‍ഡില്‍ കൂട്ടുകാരനെ കാത്തിരിക്കുമ്പോൾ ഒരു കയ്യില്ലാത്ത ചെറിയ
പെൺകുട്ടി യാചിച്ച് മുന്നിലേക്ക് വന്നു. ദൈവം എത്ര ക്രൂരൻ!
രണ്ടുകണ്ണും കാണാത്ത ഒരു പിഞ്ചുകുഞ്ഞ് അമ്മയുടെ മടിയിൽ ഇരിക്കുന്നു. ആ
കാഴ്ച്ച കണ്ട് എന്‍റെ ഹൃദയം പിടഞ്ഞു. ദൈവം എത്ര മോശം!
സുന്ദരിയായിരുന്ന സുഹൃത്തിന്‍റെ പിഞ്ചോമന ഞങ്ങളെവിട്ടു പിരിഞ്ഞുപോയി. ദൈവം
ഇല്ലായെന്ന് എനിക്കുറപ്പായി!
ഫേസ്ബുക്കിൽ കാണുന്ന ചില പോസ്റ്റുകളാണിതൊക്കെ. ഇത്തരം പോസ്റ്റുകൾക്ക്
ഇഷ്ട്ടക്കാരും പ്രോൽസാഹകരും ഒരുപാട് ഉണ്ടുതാനും..
ഒരാൾക്ക് എന്തൊക്കെ എത്രയൊക്കെ അളവിൽകൊടുക്കണമെന്ന് നല്ല നിശ്ചയമുള്ളവനാണു
ദൈവം. അതിനനുസരിച്ച് കൃത്യമായ അളവിൽ അതവൻ കൊടുക്കും. അതവന്‍റെ ക്രൂരതക്കുള്ള
തെളിവല്ല. അതവന്‍റെ വിശാലമായ കാരുണ്യമാണ്.
എനിക്കറിയാം സംസാരത്തിൽ വിക്കുള്ള ഒരുത്തനെ. വിക്കുണ്ടായിട്ടും മറ്റുള്ളവരെ
പരിഹസിക്കുക എന്നത് അവന്‍റെ ഒരു ഹോബിയാണ്. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്
ഇവനു വിക്കുകൂടി ഇല്ലായിരുന്നെങ്കിൽ ഇവനെ സഹിക്കാൻ മറ്റുള്ളവർക്ക്
കഴിയില്ലായെന്ന്.
നല്ലപ്പോലെ സംസാരിക്കാൻ കഴിയാത്ത ഒരുത്തനേയും അറിയാം. എന്നാൽ അവൻ പറയുന്ന
വാക്കുക്കൾ അധികവും തെറികളാണ്. അവന്‍റെ ആ തെറിവാക്കുകൾ കേൾക്കുമ്പോഴൊക്കെ
തോന്നാറുണ്ട് ഇവനെങ്ങാനും നല്ലപ്പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ
മനുഷ്യർക്ക് ഇവൻ അസഹനീയമാകുമായിരുന്നു എന്ന്.
ഗോവിന്ദച്ചാമിമാർക്ക് രണ്ട് കൈകൾക്കൂടി കൊടുത്തിരുന്നുവെങ്കിൽ
എന്താകുമായിരുന്നു?!
അതാണുകാര്യം. ആർക്കേലും വല്ല കുറവുമുണ്ടെങ്കിൽ അത് ദൈവത്തിന്‍റെ കാരുണ്ണ്യമാണ്. വിശാലമായ കാരുണ്ണ്യം. ആ കാരുണ്ണ്യം അവൻ
കാണിച്ചില്ലായിരുന്നുവെങ്കിൽ ഈ ഭൂമിയിലെ ജീവിതം വളരെ പ്രയാസകരമാകുമായിരുന്നു.
അവനറിയുന്നപോലെ കാര്യങ്ങൾ നമുക്കറിയില്ലല്ലോ?
ദൈവത്തെ ശപിച്ച് ക്രൂരനെന്ന് മുദ്ര കുത്തുന്നവർക്ക് മറ്റുള്ളവർക്ക് എന്തേലും കൊടുക്കാൻ കഴിയുമോ?! ഇങ്ങനെ വലിയ വായിൽ സംസാരിക്കാനും പോസ്റ്റിടാനും
അല്ലാതെ. കഴിയില്ല!!
ഇനി,
എന്തേലും ഒരു കുറവു മാത്രമാണു ചൂണ്ടിക്കാണിക്കാനുള്ളത്. മറ്റല്ലാ
അനുഗ്രഹങ്ങളും ദൈവം കൊടുത്തിട്ടും ഉണ്ട്. അതൊന്നും അവരോ നമ്മളോ ഉണ്ടാക്കിയതും
അല്ല. എന്നിട്ടും ആ കുറഞ്ഞ ഒന്നിന്‍റെ പേരിൽ ശപിക്കുകയാണു. ക്രൂരനാണു എന്ന്
വിലയിരുത്തുകയാണു. തന്ന ഒരുപാട് അനുഗ്രഹത്തിന്‍റെ പേരിൽ സ്തുതിക്കുകയല്ല.!!
അതും ഒരുപാട് പോസിറ്റിവ് ചിന്തകളും കാഴ്ച്ചപ്പാടുകളും ഉള്ളവരാണു ഈ ഒരു വിഷയം
വരുമ്പോൾ അതിവേഗം നെഗറ്റീവ് ചിന്തയിലേക്ക് പോകുന്നത്..
ദൈവത്തിനു ഏറ്റവും ഇഷ്ട്ടമുള്ളവരെ അവൻ അവന്‍റെ അടുക്കലേക്ക് പെട്ടന്ന് തിരികെ
വിളിക്കും. അത് അവന്‍റെ ഇഷ്ട്ടംകൊണ്ടാ. അവർക്കവൻ അവന്‍റെ അടുക്കൽ എല്ലാ
സ്ഥാനമാനങ്ങളും നൽകുന്നു. അതുകൊണ്ടു പിഞ്ചുകുഞ്ഞിന്‍റെ തിരികെ വിളി ക്രൂരതയല്ല.
ഭാഗ്യമാണു മഹാഭാഗ്യം. എതായാലും ജനിച്ചവരൊക്കെ മരിക്കണം. അപ്പോൾ പിന്നെ
കുഞ്ഞായിരിക്കുമ്പോൾ തന്നെ അവന്‍റെ അടുക്കലേക്ക് അവൻ തിരികെ വിളിക്കുന്നതല്ലേ
നല്ലത്?!
എതായാലും
ഇങ്ങനെയൊക്കെ പറയാനും വിലയിരുത്താനും നീയാരാടാ എന്നു ചിലർക്കെങ്കിലും തോന്നാം.
അവരോട്.
എനിക്ക് ഇങ്ങനെയൊക്കെ വിലയിരുത്താനേ കഴിയൂ. ഇങ്ങനെയല്ലങ്കിൽ ഞാൻ
ഞാനല്ലാതായിത്തീരണം. എനിക്കൊരിക്കലും ഞാനല്ലാതാകാൻ കഴിയില്ലല്ലോ?...
ഇനി ചിലർക്ക് ചോദിക്കാനുണ്ടാകും ദൈവം ഉണ്ടോ എന്ന്?
അവരോട്
ഞാനുണ്ടായിരിക്കെ അവൻ ഉണ്ട് എന്നതിനു എനിക്കെന്തിനാ ഇനി മറ്റു തെളിവുകൾ....
:) :) :)