അങ്ങനെ ദേ നാല് വര്‍ഷം തീര്‍ന്നു. കോളേജ് തീരുന്നതിനു ഒരു ഒന്ന് രണ്ടു മാസം മുന്നേ വരെ “ദൈവമേ, ഈ ക്ലാസ്സ് ഒക്കെ തീര്‍ന്ന്‍ കിട്ടണേ. ” എന്നാണ് പ്രാര്‍തിച്ചത്. എന്നെ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല. അവസാന വര്‍ഷ ക്ലാസുകള്‍ മഹാ ബോര്‍ ആയിരുന്നു. കോളേജ് കഴിഞ്ഞു, ഇനി എന്തും വിളിച്ചു പറയാം എന്നുള്ള അഹങ്കാരം കൊണ്ട് പറയുന്നതല്ല. സത്യമാണ്.! ഇത് എന്‍റെ മാത്രം കാഴ്ചപാട് ആയിരിക്കാം.
അപ്പോ കാര്യത്തിലേക്ക് വരാം. വേറൊന്നുമല്ല. കോളേജ് അവസാനിക്കാറായി എന്നുള്ള ആ സത്യം തലയില്‍ കയറിയത് മുതല്‍ ക്ലാസ്സില്‍ ഇരിപ്പ് ഉറയ്ക്കുന്നില്ല. “ഒന്നൂടെ ക്ലാസ്സ് ടൂര്‍ പോവാം, ക്ലാസ്സ് കട്ട്‌ചെയ്ത് ചെറായിയില്‍ പോയി വെയിലത്ത് ഇരുന്നു തിരമാലകള്‍ എണ്ണാം, കാന്‍റീന്‍’ല്‍ പോവാം.. ” ചുരുക്കി പറഞ്ഞാല്‍ ക്ലാസ്സ് ഒഴികെ ബാകി എവിടെ വേണെമെങ്കിലും പോവാമെന്ന്!
അല്ല, ഈ പഠിത്തമൊക്കെ കഴിഞ്ഞിട്ട് വല്ല ജോലിയും കിട്ടുമോ എന്നുള്ള വേവലാതി
വേറെയുണ്ട്. പക്ഷെ അത് തല്‍കാലം ഇവിടെ പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
അവസാനത്തെ രണ്ടു മൂന്നു ദിവസം എത്തിയപ്പോ പിന്നെ എല്ലാരോടും,” വിളിക്കണേ, മെസ്സേജ് ചെയ്യണേ, Facebookല്‍ കാണാലോ അല്ലെ, ” ഇങ്ങനെയൊക്കെ ആയി സ്ഥിരം പല്ലവി.
അന്നൊക്കെ “ഇതിലിപ്പോ എന്താ ഇത്ര വിഷമം. ഞാന്‍ ഇപ്പോഴും എല്ലാര്‍ക്കും മെസ്സേജ് അയക്കാലോ, ” എന്ന് വിചാരിച്ചു! ഇപ്പോഴല്ലേ ക്ലാസ്സിലെ 63 പേര്‍ക്കും മെസ്സേജ് അയകുന്നതിന്റെ വിഷമം അറിയുന്നത്! എന്നാലും ഞാന്‍ അയക്കുന്നുണ്ട് കേട്ടോ!!
Farewell day ക്ക് എന്താണെന്ന് അറിയില്ല , പലര്‍ക്കും ഒരു വികാരവും ഇല്ലായിരുന്നു. Lecturers എല്ലാരും ഞങ്ങളുടെ കുറ്റവും കുറവും, കൂടെ ഇത്തിരി പൊക്കിയും പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു. ആരും കരഞ്ഞില്ല.. ഏതായാലും നന്നായി. ചിരിച്ചു കൊണ്ട് വിട പറയുന്നത് അല്ലെ നല്ലത്? എന്ന് വെച്ച വിട പറയല്‍ ദിവസം ആയിട്ട് കരുതുന്നില്ല...
ഇനിയും എല്ലാരെയും കാണും. ചെറായിയും കല്യാണങ്ങളും ഒക്കെ ഉണ്ടല്ലോ, ചെന്നിരുന്നു രണ്ടു വാക്ക് പറയാന്‍, പിന്നെ കൊറേ ഫോട്ടോ എടുക്കാന്‍!
എന്‍റെ classmatesനു വേണ്ടി ഒരു കുറിപ്പ് ” ഈ സൗഹൃദം ഇവിടെ തീര്‍ന്നു എന്ന് വിചാരിക്കരുത്. ഓരോ Get -Together ഒക്കെ വെക്കുമ്പോള്‍ വന്നേക്കണേ!!!
-----------സസ്നേഹം സനീഷ് പുത്തൂരത്ത്
vidayo hey......
ReplyDeleteI want my college dayz backkkkkkkkkkkkk!!!!!!!!!!!!!!!!!!!!!!
ReplyDelete:(
രൂപകേ, ഔപചാരികമായി നമ്മള്‍ എല്ലാവരോടും എല്ലാത്തിനോടും വിട പറഞ്ഞില്ലേ?
ReplyDeleteഅതാ ഇങ്ങനൊരു തലക്കെട്ട്...!
ഈ "anonymous" ആരാണെന്ന് മനസ്സിലായില്ല...
ReplyDeleteഎന്തായാലും comment കണ്ടപ്പോള്‍ എന്റെ എഴുത്തിന്റെ ഊര്‍ജം തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു.
നന്ദി...
തുടര്‍ന്നുള്ള കമെന്റ്സിന്റെ കൂടെ പേരും വെളിപ്പെടുത്താന്‍ അപേക്ഷിക്കുന്നു...
enthokkeyo ezhuthan marannu poya pole...
ReplyDeleteatho nee manapurvam ozhivaakiyathaano ...
enthayalum nannayi
ellam manassil sookshichal mathi..
nanayittundu ..
gud..
Yempee, ചിലതൊക്കെ പറയണ്ട എന്ന് വച്ചത് തന്നെ ആണ്.എങ്കിലും ചില സൂചനകള്‍ നല്‍കി.അത് തന്നെ ധാരാളമല്ലേ?
ReplyDelete