ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Thursday, August 04, 2011

പെണ്ണൊരുമ്പെട്ടാല്‍ ഇന്റര്‍നെറ്റില്‍ എന്തെല്ലാം...!!!

ഫേസ്ബുക്കില്‍ കയറിയാല്‍ പലര്‍ക്കും ഒടുക്കത്തെ വെപ്രാളമാണ്. രണ്ടു ദിവസം പട്ടിണി കിടന്ന ശേഷം ബുഫേ ഡിന്നറിനു കയറിയത് പോലുള്ള ഒരു ആക്രാന്തം. വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ കൊത്തും. കണ്ടവന്റെയൊക്കെ മെക്കിട്ടു കയറി മെസ്സേജു വിടും, കമന്റടിക്കും. പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിചയമുള്ളവള്‍ക്കും ഇല്ലാത്തവള്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കും. കാണുന്നവരോടൊക്കെ ചാറ്റ് ചെയ്യും. അഡ്രസ്‌ ചോദിക്കും. മൊബൈല്‍ നമ്പരും ഫോട്ടോയും കൈമാറും. വായില്‍ വരുന്നതൊക്കെ എഴുതി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും. (ഇതൊന്നും ഞാന്‍ ചെയ്യാറേ ഇല്ല കേട്ടോ :) ) ചുരുക്കത്തില്‍ ഫേസ്ബുക്കിലെത്തിയാല്‍ ഒരു സെക്കന്റ്‌ ഒഴിവില്ല. മുടിഞ്ഞ ബിസി.

പെണ്‍പിള്ളേര്‍ എവിടെയുണ്ടോ അതിന്റെ നേര്‍ എതിര്‍ദിശയില്‍ വായ്നോക്കികള്‍ ഉണ്ടാവുമെന്നതാണ് ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍‍. ശക്തമായ മണ്‍സൂണ്‍ അനുഭവപ്പെടുന്ന കേരളത്തെപ്പോലുള്ള ന്യൂനമര്‍ദ മേഖലകളില്‍ എതിര്‍ദിശയിലേക്കുള്ള ആകര്‍ഷണത്തിന്റെ ഗ്രാവിറ്റി അല്പം കൂടും!. ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെയാണ് ഏറ്റവും ശക്തമായി ഈ ഗ്രാവിറ്റി അനുഭവപ്പെടുന്നത്. പെണ്‍ബ്ലോഗര്‍മാര്‍ എന്തെഴുതിയാലും അവിടെ 'ഹായ് പൂയ് എന്തൊരു പ്രതിഭ!' എന്ന് കമന്റ് ഇടാന്‍ പൂവലാന്മാരുടെ ഉന്തും തള്ളും ഉണ്ടാകുന്നത് അവരുടെ കുഴപ്പമല്ല, ഈ 'ഫോര്‍ത്ത് ലാ' യുടെ കളിയാണ്. എന്റെ ബ്ലോഗില്‍ അത്തരം കമ്മന്റുകള്‍ വരാത്തത് എന്റെ എഴുത്തിന്റെ കുഴപ്പമാണ് എന്ന് കരുതരുത്, പ്രൊഫൈലില്‍ ഇട്ട ഫോട്ടോയുടെ പ്രച്നമാണ് . (ഗൂഗിളില്‍ നിന്ന് ഏതെങ്കിലും ഒരു വരട്ട് ചെല്ലക്കിളിയുടെ ഫോട്ടോ ഇട്ടു ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിരുന്നെങ്കില്‍ എനിക്കെപ്പോള്‍ ജ്ഞാനപീഠം കിട്ടീന്നു ചോദിച്ചാല്‍ മതി!!.. ആ ഫുദ്ധി അന്ന് തോന്നിയില്ല, ഇനി പറഞ്ഞിട്ട് കാര്യവുമില്ല)

സ്ത്രീകള്‍ക്ക് നാം 33% സംവരണം നമ്മള്‍ നല്‍കിയിട്ടുണ്ട്.
അതൊന്നും ഇന്റര്‍നെറ്റില്‍ ഇല്ല. എന്നിട്ടും, സ്ത്രീകള്‍ക്ക് ഇവിടെ ഇത്രേം പ്രാധാന്യം.!
എന്റെ അനന്ത പദ്മനാഭാ.....!!!!!!!!!!
ആരേം കുറ്റം പറയുന്നില്ല.വിശാലമായ എണ്ണപ്പാടം ഉള്ള ഇറാഖിനെ അല്ലെ അമേരിക്ക ആക്രമിച്ചത്?
അല്ലാതെ ദാരിദ്ര നാരായണന്‍മാര്‍ ഉള്ള ഇന്ത്യയെ അല്ലല്ലോ?
[ഇതിലും മാന്യമായി ഈ "സ്ത്രീസംരക്ഷക" സമൂഹത്തെ, അവരുടെ "ചേതോവികാരത്തെ" വരച്ചു കാണിക്കാന്‍ ആവില്ല.
സദയം ക്ഷമിക്കുക]

പിന്കുറിപ്പ്: പാക്‌ വിദേശ കാര്യ മന്ത്രി ഹീര രബ്ബാനിയുടെ പേര് ഗൂഗിളില്‍ ഏറ്റവും അധികം SEARCH ചെയ്യപ്പെട്ട KEYWORD.
അവരുടെ ചിത്രത്തിനും വീടിയോകള്‍ക്കും ആവശ്യക്കാരേറെ!!!കടപ്പാട്: ബഷീര്‍ വള്ളിക്കുന്ന്

2 comments:

  1. "Pennorumbettal" oru sthreevirudha pazhanjollanenkilum..Ithil anorumbedalukalekkurichum oru vimarsanamullathu nannayi..

    ReplyDelete
  2. നമ്മുടെ സമൂഹം സ്ത്രീ വിരുദ്ധം അല്ല, അങ്ങനെ ഭാവിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന് മാത്രം...
    അത് കൊണ്ടാണല്ലോ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഇവിടെ വാര്‍ത്തയും വിവാദവും ആകുന്നത്???
    Don't forget to reveal your identity when you are writing next time... [:)]

    ReplyDelete