ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Sunday, December 16, 2012

കൂലിത്തല്ലുകാരന്‍...,...

അവനവന് വേണ്ടിയല്ലാതെ അപരന്‍റെ ചുടുരക്തം ഊറ്റിക്കുടിച്ച് നടക്കുവോന്‍ കൂലിത്തല്ലുകാരന്‍....,...
മരണത്തിലേക്ക് നയിപ്പവന്‍, സ്മരണയില്‍ ഒരു കുഞ്ഞു കാലനാം കൂലിത്തല്ലുകാരന്‍,...

മരണത്തിലേക്ക് നയിപ്പവന്‍, സ്മരണയില്‍ ഒരു കുഞ്ഞു കാലനാം കൂലിത്തല്ലുകാരന്‍,...
മെഴുകുതിരി നാളത്തിന്‍ വെട്ടം മതി കൊല്ലാന്‍, ഇരുള്‍ വഴിയില്‍ നില്‍പ്പുണ്ട് കൂലിത്തല്ലുകാരന്‍,...

മെഴുകുതിരി നാളത്തിന്‍ വെട്ടം മതി കൊല്ലാന്‍, ഇരുള്‍ വഴിയില്‍ നില്‍പ്പുണ്ട് കൊല്ലാനവന്‍,...
കത്തിയും വടിവാളും വടിയും ചങ്ങലയും നിറമുള്ള തോക്കുമുണ്ടായിരുന്നെങ്കിലും...

കത്തിയും വടിവാളും വടിയും ചങ്ങലയും നിറമുള്ള തോക്കുമുണ്ടായിരുന്നെങ്കിലും...
വേറാര്‍ക്കോ വേണ്ടി നിതാന്തം ഒരാദര്‍ശം, മറ്റോന്‍റെ വേരറ്റു വെള്ളം കുടിപ്പവന്‍,...

...(ഇനിയും കവിത തുടരും)
(രക്തസാക്ഷി എന്ന മുരുകന്‍ കാട്ടാക്കടയുടെ വരികളുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും മനപ്പൂര്‍വം മാത്രം, ശ്രീ.അബ്സര്‍ മൊഹമ്മദ്‌ കുറിച്ചിട്ട വരികളാണ് ഇങ്ങനൊരു ആശയം തോന്നിച്ചത്)

5 comments:

  1. കൊള്ളാം , പക്ഷെ എന്തിനാണ് ഇങ്ങനെ ടെക്സ്റ്റ്‌ കളര്‍ ചെയ്തിരിക്കുന്നത്... അതുകൊണ്ട് വായിക്കാന്‍ വല്ലാതെ കഷ്ടപ്പെട്ട് .

    ReplyDelete
  2. ഹൊ ഹൊ ഇത് ഞ്ഞെരിപ്പനായല്ലൊ

    ReplyDelete