യാത്ര എനിക്കെന്നും ഹരമായിരുന്നു. കുട്ടിക്കാലത്ത് അധികം യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. അമ്മയും അച്ഛനും ജോലിയും അതിന്‍റെ തിരക്കും കഴിഞ്ഞ് ഒന്നിനും സമയം ഉണ്ടായിരുന്നില്ല. അച്ഛന്‍റെ വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അപ്പുറത്ത് അമ്മയുടെ വീട്ടിലേക്കുള്ള യാത്ര, അതായിരുന്നു എന്‍റെ ടൂര്‍..,.
അവിടെ ബസ് ഇറങ്ങി പിന്നേം ഒരു 20 മിനുട്ട് നടക്കണം. ഇന്ന് ആ വഴി ഒക്കെ ടാറിട്ടു. അന്ന് ഓട്ടോ വിളിക്കാന്‍ ആയിരുന്നു കമ്പം. ഇന്ന് എല്ലാ സൌകര്യവും വന്നപ്പോ നേരെ തിരിച്ച് നടക്കാന്‍ ആണ് കമ്പം. അന്ന് വണ്ടിക്കാര്‍ ആ വഴി വരില്ല, അത്ര മോശം വഴി ആയിരുന്നു. പിന്നെ വീട്ടുകാര്‍ ഒരു വഴി കണ്ടു പിടിച്ചു. ഒരു സര്‍ബത്ത് മേടിച്ചു തരും. എന്നിട്ട് നടന്നോളാന്‍ പറയും. അന്ന് ഞാന്‍ ഇതിലും മണ്ടന്‍ ആയിരുന്നോണ്ട് ആദ്യൊക്കെ ഈസി ആയിട്ട് പറ്റിച്ചു. പിന്നെ പകുതി വഴി ആകുമ്പോ ബഹളം വക്കാന്‍ തുടങ്ങി. അതിനും വീട്ടുകാര്‍ വഴി കണ്ടെത്തി. വഴിക്ക് കവിത ചേച്ചിടെം കാഞ്ചന ചേച്ചിടെം വീട്ടീന്ന് വെള്ളം മേടിച്ചു തരും. ആദ്യം അവര് സ്ക്വാഷ് കലക്കി തരുമായിരുന്നു. എന്‍റെ വീട്ടുകാര് അതും അവരോട് പറഞ്ഞു നിര്‍ത്തിച്ചു. അന്ന് അത് ചോദിച്ചു മേടിക്കാന്‍ മാത്രം സാമര്‍ത്ഥ്യം എനിക്കും ഇല്ലായിരുന്നു. എങ്കിലും എന്‍റെ വെള്ളം കുടി മുട്ടിയില്ല. ആ വഴി പോകുമ്പോ അതൊരു സ്ഥിരം ഏര്‍പ്പാടായി. അന്ന് ആ വഴിക്ക് അധികം വീടും ഇല്ല. ഓപ്ഷന്‍സ് കുറവായിരുന്നു. അവിടെ ഒരു കുതിരയോ അങ്ങനെ എന്തോ ഒരു കളിപ്പാട്ടം ഞാന്‍ കണ്ടു പിടിച്ചു. ആ വീട്ടുകാര്ടെ കഷ്ടകാലം അതോടെ ആരംഭിച്ചു എന്ന് പറയാം. അത് കേടു വരുത്തുന്ന വരെ ഞാന്‍ അതിന്‍റെ സ്ഥിരം ഉപയോക്താവായി.
പ്രായം കൂടുന്തോറും അമ്മടെം അച്ഛന്റേം അനിയന്മാരുടെ/അനിയത്തിമാരുടെ കല്യാണത്തിനും വിരുന്നിനും ഒക്കെ ചാന്‍സ് കിട്ടിത്തുടങ്ങി.
എട്ടില് പഠിക്കുമ്പോ ആദ്യായി തിരുവനന്തപുരം പോയി. ഭക്ഷണം പിടിക്കാഞ്ഞ് ആകെ ഉള്ള സമയം മൊത്തം സുഖമില്ലാതെ ആണ് ചിലവഴിച്ചത്.
പത്തിലോ മറ്റോ പഠിക്കുമ്പോഴാണ് തൃശ്ശൂര്‍ ടൌണ്‍ ആദ്യായി കറങ്ങുന്നത്.
പിന്നെ പ്ലസ് ടു, കോളേജ് കാലഘട്ടം ആയപ്പോ യാത്ര സ്ഥിരമായി.
ഏറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ഒക്കെ കയ്യിലെ വരയേക്കാള്‍ നന്നായി അറിയാം എന്നാ അവസ്ഥ ആയി. ഇടയ്ക്കിടെ അന്യസംസ്ഥാന യാത്രകളും.
ഓരോ യാത്രയും പുതിയ അനുഭവങ്ങളും അനുഭൂതിയും സന്തോഷവും നല്‍കി. അത് കൊണ്ടാകാം യാത്രകളെ ഞാന്‍ പ്രണയിക്കുന്നതും. കേവലം ഒരു നൈറ്റ് വോക്ക് പോലും ആസ്വദിക്കുന്നതും അതും കൊണ്ട് തന്നെ.
കേരളത്തിനകത്തു നടത്തിയ ഒരു യാത്രയെ ഞാന്‍ അടയാളപ്പെടുത്തട്ടെ...
സംഭവം ഞാന്‍ ആലുവയില്‍ നിന്നും ഏറണാകുളത്തേക്കുള്ള യാത്രയില്‍ നടന്നതാണ്. കൊച്ചി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകളുടെ ധാരണ ജീന്‍സും ബനിയനും ഇട്ടു നടക്കുന്ന പെണ്‍കുട്ടികളും ചുരിദാര്‍ ഇട്ടു നടക്കുന്ന അമ്മച്ചിമാരും ഉള്ള സ്ഥലം ആണ്. ആ വേഷങ്ങള്‍ക്കുള്ള കുഴപ്പം എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സാരി പോലെ ഉള്ള പരമ്പരാഗത വേഷങ്ങള്‍ സൃഷ്ടിക്കുന്ന അസൗകര്യങ്ങള്‍ അവ ഇല്ലാതാക്കുന്നു. പിന്നെ, വായ്‌നോട്ടത്തിനുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുന്നു എന്നത് ഒരു ഇമ്മിണി ബല്യ പ്രശ്നം തന്നെ ആണ്. പഠനം കൊച്ചി അടുത്ത് ആയതോണ്ട് 'വശപ്പിശക്' പെണ്ണുങ്ങളെ കാണാന്‍ ചാന്‍സ് ഉണ്ടല്ലോ എന്ന ചോദ്യം ഞാന്‍ ആദ്യൊക്കെ നാട്ടുകാരുടെ കയ്യീന്ന് കേള്‍ക്കാറുണ്ടായിരുന്നു. പക്ഷെ, അവരോട് ഞാന്‍ സ്ഥിരായി പറയാറുണ്ടായിരുന്ന ഒരു കാര്യം എനിക്ക് പരിചയമുള്ള ഏറണാകുളത്ത് ജനിച്ചു വളര്‍ന്ന രണ്ടു പെണ്‍കുട്ടികള്‍ എന്‍റെ ധാരണ എല്ലാം തിരുത്തി എന്നാണ്. വളരെ മാന്യമായി (ഒരു പക്ഷെ ഏറ്റവും മാന്യമായി) വസ്ത്രം ധരിക്കുകയും ആവശ്യത്തിനു മാത്രം സംസാരിക്കുകയും ചെയ്യുന്ന രണ്ടു കുട്ടികള്‍.,. പിന്നീട് ഞാന്‍ പരിചയപ്പെട്ട നഗരവാസികളും ഈ ഗണത്തില്‍ പെട്ടവര്‍ തന്നെ ആയിരുന്നു. എല്ലാവരും മാന്യതയ്ക്ക് ഒരു കുറവും വരാത്ത വിധത്തില്‍ തന്നെ ആണ് ജീവിച്ചത്.
അപ്പൊ നമുക്ക് യാത്രയിലേക്ക് തിരികെ വരും. എനിക്ക് പോകേണ്ടത് തേവര എസ്.എച്ച്, കോളെജിലേക്ക് ആണ്. രണ്ടു കണ്ടക്ടര്‍മാര്‍ ഉള്ള ടൌണ്‍ സര്‍വീസ് നടത്തുന്ന ഒരു ചുവപ്പ് ബസ്.,. ടൌണ്‍ ബസ് എല്ലാം ഇവിടെ ചുവപ്പണിഞ്ഞതാണല്ലോ. എനിക്ക് സ്ഥലം അത്ര കൃത്യമായി അറിയില്ല. ഒരു ടെസ്റ്റ് ഉണ്ട് അവിടെ. വണ്ടി കളമശ്ശേരി എത്തിയപ്പോ ഒരു ചേച്ചി കയറി. വേറെ സീറ്റ് ഇല്ലാത്തോണ്ട് എന്‍റെ അടുത്ത് വന്നിരുന്നു. ഇവിടെ അതത്ര വലിയ സംഭവം അല്ലാത്ത കൊണ്ടും സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് എന്‍റെ കോളേജിലെ പെണ്‍സുഹൃത്തുക്കളുടെ കൂടെ ചിലവഴിച്ച സമയത്ത് അവര്‍ കൃത്യായി പഠിപ്പിച്ച കൊണ്ടും (സത്യാണ്, അവരൊന്നും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പഴും പഴയ പോലെ സ്ത്രീകള്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ പോലും മടിക്കുന്ന പാവം ഗ്രാമീണന്‍ ആയി ജീവിച്ചേനെ!!) വലിയ പ്രശ്നം ഒന്നും തോന്നിയില്ല. സ്ഥലം അറിയാത്ത കൊണ്ട് ഞാന്‍ കലൂര്‍ എത്തിയപ്പോ കണ്ടക്ടരോട് തേവര എത്തുമ്പോ പറയണം എന്ന് പറഞ്ഞു.
എന്‍റെ അടുത്തിരുന്ന ചേച്ചിക്ക് സ്ഥലം അറിയാം എന്നും, എത്തുമ്പോ പറയാം എന്നും പറഞ്ഞു.
വണ്ടി നോര്‍ത്ത് പാലം കേറാന്‍ തുടങ്ങി. നഗരത്തിന്‍റെ ഏറ്റവും തിരക്കേറിയ ഭാഗം ആണ്. നല്ല സുന്ദരികളായ ഒരുപാടു പെണ്‍കുട്ടികള്‍ ഉള്ള സ്ഥലം. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. എന്‍റെ ശ്രദ്ധ റോഡ് ക്രോസ് ചെയ്യുന്ന ഒരുപറ്റം പെണ്‍കുട്ടികളില്‍ ചെന്ന് നിന്നു. അധികം പ്രായം ഒന്നും ഇല്ലാത്ത ഒരു പെണ്‍പട.
അവര്‍ ധരിച്ചിരിക്കുന്നത് ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ ധരിക്കുന്ന തരം വസ്ത്രം ആണ്. പൈജാമയും കൈ മുട്ടറ്റം വരെ ഉള്ള ടോപ്പും. തലങ്ങും വിലങ്ങും വാഹങ്ങള്‍ പായുന്നതിന്‍റെ ഫലമായി നല്ല കാറ്റ് വീശുന്ന എഫെക്റ്റ് ആണ്.
അവര് റോഡ് ക്രോസ് ചെയ്യുമ്പോ എന്തായാലും ടോപ് പൊന്തും. അത് ആ ബസ്സില് ഉള്ളവര്‍ക്ക് കുളിരണിയിക്കുന്ന കാഴ്ച ആകും, അതുറപ്പ്.,. അതും പോരാഞ്ഞ് ചില മനോരോഗികള്‍ മൊബൈല്‍ റെഡി ആക്കി പിടിച്ചിട്ടുണ്ട്. അവരുടെ കൂടെ കുറെ നോണ്‍-മലയാളികളും ഉണ്ട്. റോഡ് ക്രോസ് ചെയ്യുന്നതിന് മുന്‍പേ അവര്‍ എല്ലാവരും പറന്നുയരാന്‍ സാധ്യത ഉള്ള വസ്ത്രത്തെ അടക്കി പിടിച്ചു. ക്യാമറ മേനോന്മാരുടെ മുഖം വാടി.
പ്രായത്തില്‍ കവിഞ്ഞ പക്വതയുടെ പ്രകാശമായിരിക്കാം, അല്ലെങ്കിൽ അവൾ പ്രതിധാനം ചെയുന്ന സമൂഹത്തോട് നടത്തുന്ന കൈയേറ്റത്തെ ചെറുക്കാനുള്ള ആത്മബലം ഈ ചെറുപ്രായത്തിലെ സംഭരിക്കുന്നത്തിലുള്ള ആത്മവിശ്വാസത്തിന്റെ പ്രതിബലമായിരിക്കാം…
എന്തായാലും അത് കലക്കി എന്ന മട്ടില്‍ ഞാന്‍ എന്‍റെ അടുത്തിരുന്ന ചേച്ചിയെ നോക്കി ചിരിച്ചു. അവരും ഇത് ശ്രദ്ധിച്ചു ഇരിക്കുവായിരുന്നു. തിരിച്ചും അവരൊരു ചിരി സമ്മാനിച്ചു.
ഞാന്‍ ചിന്തിച്ചു, ഇതേ നാട്ടില്‍ ആണ് തീരെ സുന്ദരികള്‍ അല്ലാത്ത സ്ത്രീകള്‍ പീടിപ്പിക്കപ്പെടുന്നതും ആറും അറുപതും വ്യത്യാസം ഇല്ലാതെ ശരീരങ്ങള്‍ പിച്ചി ചീന്തപ്പെടുന്നതും.
ഞാന്‍ ഒന്ന് കൂടി നഗര തിരക്കുകളിലേക്ക് കണ്ണയച്ചു...
എന്‍റെ കണ്ണ് പോലും ചില ശരീരങ്ങളില്‍ മാത്രം ഉടക്കി നിന്നു. അത്തരത്തില്‍ ചിലര്‍ മാത്രം എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റുന്നു, മറ്റുള്ളവര്‍ ഈ കണ്ണേറിലൊന്നും പങ്കെടുക്കാതെ ഒരു പൂച്ചക്കുഞ്ഞിന്‍റെ പോലും ശ്രദ്ധ നേടാതെ, അതിനു കാംക്ഷിക്കാതെ ബസ് കയറി പോകുന്നു.
ഈ ലോകത്ത് എല്ലാ സ്ത്രീകളും സുന്ദരികള്‍ ആണ്. അപ്പോള്‍ ചിലര്‍ ശ്രദ്ധ നേടാതെ പോകുന്നത് എന്ത് കൊണ്ടാണ്?
അവരാരും സുന്ദരികള്‍ അല്ലാത്തത് കൊണ്ടല്ല, മറിച്ചു തങ്ങളുടെ ശരീരം എപ്പോഴും ഒരുപറ്റം (ഞാനുള്‍പ്പെടെ ഉള്ള) ആളുകളുടെ നേത്രവലയത്തില്‍ ആണ് എന്നത് കൊണ്ടാണ്. ആ ഉത്തമ ബോധ്യത്തില്‍ സ്തനങ്ങളും, നിതംബവും ഒരു കാഴ്ചവസ്തുക്കളായി കൊണ്ട് നടക്കാത്തത് കൊണ്ട് മാത്രമാണ്...മറ്റു മെട്രോകളില്‍ കേള്‍ക്കുന്നത്ര പീഡന വാര്‍ത്തകള്‍ നമ്മുടെ നഗരങ്ങളില്‍ കേള്‍ക്കാത്തതും നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ഫെമിനിസ്റ്റ് ചിന്തകള്‍ക്കപ്പുറം സ്ത്രീത്വം എന്ന വാക്കിന്‍റെ അര്‍ത്ഥം അറിഞ്ഞു ജീവിക്കുന്നത് കൊണ്ടാണ്.
ഒരേ സമയം സുന്ദരികള്‍ നേത്രവലയത്തില്‍ നിന്നും രക്ഷപ്പെടുകയും ശ്രദ്ധിക്കപ്പെടാതെ പോകുകയും മറ്റു ചിലവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് ഒരു വിരോധാഭാസമാണ്...
ആ വിരോധാഭാസമാണ് ആറായാലും അറുപതായാലും പിച്ചി ചീന്തപ്പെടാന്‍ ഉള്ള പ്രേരണക്കു കാരണമാകുന്നതും...!!

No comments:
Post a Comment