Sunday, September 26, 2010
ഓര്‍ക്കുട്ട് അടയാളങ്ങളുടെ ലോകം
എന്തുകൊണ്ട് ഓര്‍ക്കുട്ട് എന്ന കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക് ഇത്രയേറെ പ്രിയങ്കരമാകുന്നു. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഓര്‍ക്കുട്ട് മാറുന്നതിന് പിന്നിലെ രഹസ്യമെന്താണ്. ഒരു പക്ഷേ, ഇ-മെയിലിനു ശേഷം നെറ്റില്‍ ഇത്രമാത്രം സ്വീകരിക്കപ്പെട്ട സര്‍വീസുകള്‍ കുറവായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാം എന്നൊക്കെ പലരും പറയാറുണ്ട്; ഓര്‍ക്കുട്ടിന്റെ പ്രത്യേകതയായി. അത് ശരിയുമാണ്. പക്ഷേ, അതുമാത്രമല്ല ഓര്‍ക്കുട്ടിന്റെ വിജയത്തിന് കാരണം. ഒരാളെ ഒറ്റയടിക്ക് പ്രശസ്തനാക്കുന്നു ഓര്‍ക്കുട്ട്. 50 സുഹൃത്തുക്കളെ ഒരാള്‍ക്ക് നേടാന്‍ കഴിഞ്ഞാല്‍, അത്രയും പേര്‍ക്കിടയില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കാം. സുഹൃത്തുക്കളൊക്കെ തന്റെയൊപ്പമുണ്ടെന്ന് ഒരു തോന്നലും മനസിലുദിക്കും.
പക്ഷേ, ഇതിനും അപ്പുറത്ത് ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. അടയാളങ്ങളിലൂടെയാണ് ഒരാള്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറി പോലെ അയല്‍ക്കാരന്റെ സ്വീകരണമുറി കാണപ്പെടാത്തത്. നിങ്ങളുടെ മുറി അലങ്കരിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടവയായിരിക്കും. നിങ്ങളുടെ പേരായിരിക്കും അവിടെ വാതിലിന് മുന്നിലുണ്ടാവുക. എന്നുവെച്ചാല്‍ നിങ്ങളെ സംബന്ധിച്ച ഒരു അടയാളസങ്കേതമാണ് നിങ്ങളുടെ പാര്‍പ്പിടം. നമ്മള്‍ ചെല്ലുന്നിടത്തൊക്കെ ഇത്തരം ഒരു അടയാളപ്പെടുത്തല്‍ സ്വാഭാവികം മാത്രം.
ഒരാള്‍ക്ക് തന്റെ അടയാളസങ്കേതം ഒരു പത്യേക സുരക്ഷിതത്വം നല്‍കുന്നു, ആശ്വാസം നല്‍കുന്നു, സന്തോഷം നല്‍കുന്നു. ആ അടയാളങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കണമെന്നും മിക്കവരും ആഗ്രഹിക്കുന്നു.മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവികളുടെയും ആദിമജൈവചോദനയില്‍ ഈ അടയാളപ്പെടുത്തലിന്റെ പ്രേരണ അടങ്ങിയിട്ടുണ്ടെന്ന് ഡെസ്മെണ്ട് മൊറിസ് 'ഹുമണ്‍ സൂ' എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്നു പോകുന്നതിനിടെ നായ വേലിക്കല്ല് കണ്ടാല്‍ കാലു പൊന്തിച്ച് മൂത്രമൊഴിക്കുന്നത് ഈ ചോദനയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന് അദ്ദേഹം പറയുന്നു. ആ ജീവി തന്റേതായ ഒരു അടയാളം അവിടെ സ്ഥാപിക്കുകയാണ്. സ്വന്തം ഫോട്ടോ എടുത്ത് വേലിക്കല്ലില്‍ തൂക്കാന്‍ നായയ്ക്കാവില്ലല്ലോ.
ഈ ചോദന ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ മനുഷ്യന് അവസരം തരുന്നു ഓര്‍ക്കുട്ട്. നിങ്ങളുടെ ഇഷ്ടങ്ങള്‍, ഇഷ്ടചിത്രങ്ങള്‍, ഇഷ്ടചങ്ങാതികള്‍, ഇഷ്ടവാക്യങ്ങള്‍,... എല്ലാം അവിടെ അടയാളപ്പെടുത്താം. മറ്റുള്ളവര്‍ക്കു മുന്നില്‍. അടയാളങ്ങളുടെ ഒരു വിര്‍ച്വല്‍ലോകം.. ഒരു സുരക്ഷിത സങ്കേതം. ഓര്‍ക്കുട്ടിന്റെ ഉപജ്ഞേതാവ് തുര്‍ക്കിക്കാരനായ ഓര്‍ക്കുട് ബുയുക്കൊക്ടേന്‍ ആണ്. അദ്ദേഹം ഇതൊക്കെ ആലോചിച്ചാണോ ഓര്‍ക്കുട് രൂപപ്പെടുത്തിയതെന്നറിയില്ല.
Saturday, September 11, 2010
റംസാന്‍ നിലാവ്
സമര്‍പ്പണം: എന്‍റെ എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും
Friday, September 10, 2010
ഉബുണ്ടു-ബൂട്ട് മെനു എഡിറ്റ്
ബൂട്ട് ലോഡര്‍ ഓപ്ഷനുകള്‍ എഴുതപ്പെട്ടിരിക്കുന്നത് grub.conf എന്ന ഫയലിലാണ് . ഇത് എഡിറ്റ് ചെയ്യുകയാണ് ഇതിനായ് നാം ചെയ്യേണ്ടത്
ഇതിനായ് ടെര്‍മിനല്‍ വിന്ഡോ എടുക്കുക.
സിസ്റ്റം -> അഡ്മിനിസ്ട്രേഷന്‍ -> സ്റ്റാര്‍ട്ടപ്പ് മാനേജര്‍ എടുക്കുക, റൂട്ട് പാസ്വേഡ് ചോദിക്കുന്നപക്ഷം അത് കൊടുക്കുക. സ്റ്റാര്‍ട്ടപ്പ് മാനേജര്‍ അവിടെ കാണാനില്ലങ്കില്‍ അത് ഇന്സ്റ്റാള്‍ ചെയ്യേണ്ടി വരും. ഇതിനായി നെറ്റ് കണക്റ്റ് ചെയ്ത് ടെര്‍മിനല്‍ വിന്ഡോ എടുക്കുക.
ആപ്ലിക്കേഷന്‍സ് -> അക്സസറീസ് -> ടെര്‍മിനല്‍ .
സ്റ്റാര്‍ട്ടപ്പ് മാനേജര്‍ ഇല്ലാത്തപക്ഷം നേരിട്ട് ബൂട്ട് കോഫിഗറേഷന്‍ ഫയല്‍ എഡിറ്റ് ചെയ്യാവുന്നതാണ് .വളരെ ശ്രദ്ധ വേണ്ട ഈ സംഗതി പരിചയമില്ലാത്തവര്‍ ചെയ്ത് എറര്‍ വന്നാല്‍ ബൂട്ടാവുകയില്ല എന്നതിനാല്‍ ആലോചിച്ച് മാത്രം ചെയ്യുക.ശ്രദ്ധയോടെ ചെയ്യുന്നപക്ഷം ഓ എസ് ഡിപ്ലേ ചെയ്യുന്ന ടെക്സ്റ്റുകള്‍ അടക്കം സൗകര്യാര്‍ത്ഥം മാറ്റാവുന്നതാണ്.
ടെര്‍മിനലില്‍ sudo gedit എന്ന് ടൈപ്പ് ചെയ്യുക, റൂട്ട് പാസ്വേഡ് കൊടുക്കുക, ജി എഡിറ്റ് വിന്ഡോ റൂട്ട് പ്രിവിലേജസോടെ തുറക്കുന്നതാണ്.
#
# DO NOT EDIT THIS FILE
#
# It is automatically generated by /usr/sbin/grub-mkconfig using templates
# from /etc/grub.d and settings from /etc/default/grub
#
### BEGIN /etc/grub.d/00_header ###
if [ -s $prefix/grubenv ]; then
load_env
fi
set default="0"
if [ ${prev_saved_entry} ]; then
set saved_entry=${prev_saved_entry}
save_env saved_entry
set prev_saved_entry=
save_env prev_saved_entry
set boot_once=true
fi
function savedefault {
if [ -z ${boot_once} ]; then
saved_entry=${chosen}
save_env saved_entry
fi
}
function recordfail {
set recordfail=1
if [ -n ${have_grubenv} ]; then if [ -z ${boot_once} ]; then save_env recordfail; fi; fi
}
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
if loadfont /usr/share/grub/unicode.pf2 ; then
set gfxmode=640x480
insmod gfxterm
insmod vbe
if terminal_output gfxterm ; then true ; else
# For backward compatibility with versions of terminal.mod that don't
# understand terminal_output
terminal gfxterm
fi
fi
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
set locale_dir=($root)/boot/grub/locale
set lang=en
insmod gettext
if [ ${recordfail} = 1 ]; then
set timeout=-1
else
set timeout=5
fi
### END /etc/grub.d/00_header ###
### BEGIN /etc/grub.d/05_debian_theme ###
set menu_color_normal=white/black
set menu_color_highlight=black/light-gray
### END /etc/grub.d/05_debian_theme ###
### BEGIN /etc/grub.d/10_linux ###
menuentry 'Ubuntu, with Linux 2.6.32-21-generic' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro quiet i8042.noloop
initrd /boot/initrd.img-2.6.32-21-generic
}
menuentry 'Ubuntu, with Linux 2.6.32-21-generic (recovery mode)' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
echo 'Loading Linux 2.6.32-21-generic ...'
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro single
echo 'Loading initial ramdisk ...'
initrd /boot/initrd.img-2.6.32-21-generic
}
### END /etc/grub.d/10_linux ###
### BEGIN /etc/grub.d/20_memtest86+ ###
menuentry "Memory test (memtest86+)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin
}
menuentry "Memory test (memtest86+, serial console 115200)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin console=ttyS0,115200n8
}
### END /etc/grub.d/20_memtest86+ ###
### BEGIN /etc/grub.d/30_os-prober ###
menuentry "Microsoft Windows 2000 Server (on /dev/sda1)" {
insmod ntfs
set root='(hd0,1)'
search --no-floppy --fs-uuid --set f4642be6642ba9f6
drivemap -s (hd0) ${root}
chainloader +1
}
### END /etc/grub.d/30_os-prober ###
### BEGIN /etc/grub.d/40_custom ###
# This file provides an easy way to add custom menu entries. Simply type the
# menu entries you want to add after this comment. Be careful not to change
# the 'exec tail' line above.
### END /etc/grub.d/40_custom ###
മേലെ കൊടുത്ത ഗ്രബ് കോണ്‍ഫിഗറേഷന്‍ ഫയലില്‍ പ്രധാനമായും മൂന്ന് എഡിറ്റിങാണ് ഞാന്‍ ചെയ്തിരിക്കുന്നത്
1)നീലക്കളറില്‍ കൊടുത്തിരിക്കുന്നത് നോക്കുക , സെറ്റ് ഡീഫാള്‍ട്ട് = 0 എന്നത് 2 എന്നാക്കി. മെനുവില്‍ മൂന്നാമത്തെ ഓപ്ഷന്‍ ഓട്ടൊമാറ്റിക്കായ് ലോഡ് ചെയ്യാനാണിത് . എന്റെ കമ്പ്യൂട്ടറില്‍ ഇത് വിന്ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണിത് .
2) സെറ്റ് ടൈ ഔട്ട് =5 എന്നത് 30 എന്നാക്കി . മെനു 30 സെക്കന്റ് വെയിറ്റ് ചെയ്യാനാണിത് .
3) ചുവന്ന നിറത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം ഡിലീറ്റ് ചെയ്തു കളയാനുള്ളതാണ്, മെമ്മറി ടെസ്റ്റിന്റെ മെനു ആണത് , അങ്ങിനെ മെനുവില്‍ വിന്‍ഡോസ് മൂന്നാമത്തെ ഓപ്ഷനായി വരുന്നു
ഇനി സേവ് ചെയ്യുക, റീ ബൂട്ട് ചെയ്തു വരുമ്പൊള്‍ താഴെ കാണുമ്പോലെ കസ്റ്റമൈസ് ചെയ്ത് മെനുവായിരിക്കും ലഭിക്കുക.
ബ്ലോഗ് സന്ദര്‍ശകരെ സ്വീകരിക്കാം പുഞ്ചിരിയൊടെ!
നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകര്‍ വായന തുടരുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കണം എന്നുണ്ടോ .... അതെല്ലെങ്കില്‍ നിങ്ങളുടെ പോന്നോമാനയുടെ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗ് വായനക്കാര്‍ക്ക് മുന്‍പില്‍ ഒരു ഫോട്ടോ കാണിക്കണം എന്നുണ്ടോ? (ബ്ലോഗ് വായനക്കാര്‍ ഏത് പോസ്റ്റ് വായിച്ചാലും ... അതെല്ലെങ്കില്‍ സ്ക്രോല്‍ ബാര്‍ താഴോട്ടു നീക്കിയാലും... നിങ്ങളുടെ പോന്നോമാനയുടെ ഫോട്ടോ അവര്ക്കു മുന്‍പില്‍ പുഞ്ഞിരിചിരിക്കും- അഥവാഫോട്ടോ സ്ക്രീനില്‍ തന്നെ തുടരും! മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍പോസ്റ്റിനു മുകളില്‍ ഫോട്ടോ വെക്കാം )
ഇതിനായി ഒരു ഫോട്ടോ ബ്ലോങിലെക്കോ മറ്റോ അപ്‌ലോഡ് ചെയ്യുക.
തുടര്‍ന്ന് നിങ്ങളുടെ ബ്ലോഗിന്റെ Lay out>Add Gadget>Html/Java script എന്നതില്‍ എത്തിചേരുക.
ഇനി താഴെ യുള്ള കോഡില്‍ Your photo here എന്നതു മാറ്റി പകരംനിങ്ങള്‍ അപ്‌ലോഡ് ചെയ്ത ചിത്രത്തിന്റെ ലിങ്ക് കോപ്പി ചെയ്യുക . തുടര്‍ന്ന് മാറ്റം വരുത്തിയ കോഡ് മുഴുവനായും നേരത്തെ തുറന്നു വെച്ച HTml/Java script എന്നതില്‍ പേസ്റ്റ് ചെയ്തു സേവ് ചെയ്യുക .
മുകളില്‍ വലത്തേ അറ്റത്ത് ഫോട്ടോ കാണിക്കാന്‍
മുകളില്‍ ഇടത്തേ അറ്റത്ത് ഫോട്ടോ കാണിക്കാന്‍
താഴെ വലതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍
താഴെ ഇടതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍
NB: ദയവായി കേട്ടിയവളോട് ഇക്കാര്യം പറഞ്ഞേക്കല്ലേ .. അവള്‍ കൊട്ടകൈലും കൊണ്ടു ഇങ്ങോട്ടെങ്ങാനും വന്നാല്‍... ഹെന്റെ ദൈവമേ !
ജിമെയില്‍ അപ്ഡേറ്റ് : buzz (ബ്ലോഗ്ഗെര്‍മാര്‍ക്കു നല്ലകാലം)
ഇന്റെര്‍നെറ്റിലൂടെ പുതിയ ആളുകളെ പരിച്ചയപെടുക, അവരുമായി ഫോട്ടോ ഷെയര്‍ ചെയ്യുക,വല്ലപ്പഴും മിസ്സ് യു സ്ക്രാപ്പ് അയച്ചു സാന്നിധ്യം അറിയിക്കുക, നല്ല 'കിളി' കളെ കണ്ടാല്‍ പിന്നാലെ കൂടി മറുപടിക്കായി തൊള്ളായിരത്തി തൊണ്ണൂറ്റി അമ്പതു പ്രാവശ്യവും ഓര്‍ക്കുട്ടില്‍ കയറുക... തുടങ്ങി ത്യാഗങ്ങള്‍ ചെയ്യുന്ന മലയാളി മനസ്സുകള്‍ ഒരു പക്ഷെ ഗൂഗിള്‍ വായിചിട്ടുണ്ടാവാം... അതല്ലെങ്കില്‍ ഓര്‍ക്കുട്ട് പോലെ ജിമെയില്‍ ഇല്‍ ഇങ്ങനെ ഒരു പരിഷ്കരണം കൊണ്ട് വരേണ്ട ആവശ്യം എന്ത്? ... ഏതായാലും സംഗതി സൂപ്പര്‍ ,
പേരുകേട്ട ഗൂഗിള്‍ തറവാട്ടില്‍ നിന്നാണ് ജന്മമെങ്കിലും buzz ഓര്‍കുട്ടിനെ പോലെ അത്ര സോഫ്റ്റ് അല്ലെ, ഓര്‍ക്കുട്ടില്‍ നമുക്ക് വന്ന സ്ക്രപുകള്‍ വായിച്ചു പാര പണിയുന്ന സുഹ്ര്തുക്കള്‍ എന്നും ക്ലാസ്സ് മേറ്റ്സ് എന്നും ഓമനപേരില്‍ അറിയപെടുന്ന അലവലാതികല്‍ക്കിനി അടങ്ങിയിരിക്കാം, പ്രൈവറ്റ് മെസ്സേജ് മാത്രമേ ഉള്ളൂ.. ഓര്‍കുട്ടുമായി മുട്ടിച്ചു നോക്കുമ്പോള്‍ പുതു മുഖം നമുക്ക് കൂടുല്‍ സുഹ്ര്തുക്കള നല്കാനിടയുണ്ട് കാരണം ഓര്‍ക്കുട്ട് ഇന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുമ്പോള്‍ buzz ലോകം മുഴുവനും ലഭിക്കുന്നു. പുതിയ സേവനത്തില്‍ കാണുന്ന സെര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്തു ഈ സേവനം ഉപയോഗപെടുതാവുന്നതാണ്.
അതേസമയം വായില്‍ തോന്നിയതെന്തും അപ്പാടെ വിളിച്ചുപറഞ്ഞു കിട്ടുന്നതും വാങ്ങിച്ചു ഞെളിഞ്ഞിരിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു ഒരു ഹാപ്പി ന്യൂസ്. വല്ലപ്പഴും ബ്ലോഗ് തുറന്നു വായിക്കുന്ന സന്ദര്‍ശകര്‍ ലവരുടെ buzz ഇല്‍ താങ്കളുടെ ബ്ലോഗ് അഡ്രസ് നല്‍കി എന്നിരിക്കട്ടെ, ലതവര്‍ക്ക് ഒരു ഇ മെയില്‍ ആയി തന്നെ ലഭിക്കും ( അതല്ലെങ്കില്‍ അവരുടെ മെയിലില്‍ കാണുന്ന buzz ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാകും ) മാത്രമല്ല അതേ സമയം തന്നെ കമാന്‍ഡ് നല്‍കാനും കഴിയും. പുതിയ കമാന്‍ഡ് വന്നാല്‍ പോപ് ആയി പൊങ്ങി വരികയും ചെയ്യും.
ബ്ലോഗ്ഗെരിനു പുറമേ, flickr ,google reader , ട്വിറ്റെര്‍ , തുടങ്ങിയ സൈറ്റുകളില്‍ നിന്നും stuff കള്‍ സ്വീകരിക്കാം.
പുതിയ കക്ഷിയെ അടുത്തറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക..
കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!
Thursday, September 09, 2010
MATHS LOVE LETTER
Yesterday, I was passing by your rectangular house in trigonometric lane, there I saw you with your cute circular face, conical nose and spherical eyes, standing in your triangular garden.
Before seeing you my heart was a null set, but when a vector of magnitude (likeness) from your eyes at a deviation of theta radians made a tangent to my heart, it differentiated.
My love for you is a quadratic equation with real roots, which only you can solve by making good binary relation with me. The cosine of my love for you extends to infinity. I promise that I should not resolve you into partial functions but if I do so, you can integrate me by applying the limits from zero to infinity. The geometry of my life revolves around your acute personality.
You are as essential to me as an element to a set.
Yours ever loving,
Real Analysis,
Binomial Avenue,
Kingdom of Calculus,
Pin 3.14159.
The stolen mind...
അവള്‍ കൊണ്ടുപോയ മനസ്സ്
വൈകുന്നേരം കടല്‍ക്കരയിലേക്കു നടക്കുമ്പോള്‍ സത്യത്തില്‍ ഭയമായിരുന്നു. പക്ഷെ എനിക്കു കടല്‍ക്കാറ്റും, തിരമാലകളുടെ ശബ്ദവും അതിലേറെ ഇഷ്ടമായിരുന്നു എന്ന സത്യമാവണം വീണ്ടും എന്നെ അങ്ങോട്ടു നയിച്ചത്
ആളൊഴിഞ്ഞ ആ സ്ഥലം പതിവുപോലെ എനിക്കുവേണ്ടി ഇന്നും ഒഴിഞ്ഞുകിടന്നിരുന്നു. രണ്ടും കല്‍പിച്ച് അങ്ങോട്ടു നടക്കുമ്പോള്‍ ഇടറിയ കാല്‍ വെപ്പുകള്‍ മനപ്പൂര്‍വ്വം അറിഞ്ഞില്ലെന്നു നടിച്ചു
അവിടെ ചെന്നിരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളൊപ്പിയ കടല്‍ക്കാറ്റിന്റെ മുഖത്ത് മിന്നിമറഞ്ഞത് സഹതാപമായിരുന്നോ അതൊ പുഛമായിരുന്നോ?
ഓര്‍മ്മകള്‍ വീണ്ടും കാലങ്ങള്‍ പിറകിലോട്ട് കൊണ്ടുപോയി
അന്ന് ഇവിടെയിരിക്കുമ്പോള്‍ തനിച്ചായിരുന്നില്ല അവളുംകൂടിയുണ്ടായിരുന്നു. അന്നു തിരമാലകളും, കടല്‍ക്കാറ്റുമെല്ലാം കളിയാക്കിയപ്പോള്‍ അവരെ തിരിച്ചുകളിയാക്കാന്‍ എന്നെ പഠിപ്പിച്ചതും അവളായിരുന്നു
അവളുടെ സ്വപ്നത്തിലെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ തനിച്ചായിരുന്നു. അവിടെയാരും ശല്യം ചെയ്തിരുന്നില്ല, കുട്ടികള്‍പോലും !
അവളുടെ സ്വപ്നം എന്തായിരുന്നാലും അതുതന്നെയായിരുന്നു എന്റെ സ്വപ്നവും എന്നു കാണാന്‍ ശ്രമിച്ചിരുന്നു , കാരണം പഴഞ്ചനായിരുന്ന എന്റെ സ്വപ്നങ്ങള്‍ക്കും അത്രത്തോളം പഴക്കമുണ്ടായിരുന്നു .
എന്റെ സ്വപ്നത്തിലെ വീട്ടിലെ വലിയ മുറ്റത്തുകൂടി ഓടിക്കളിക്കുന്ന കുട്ടികളെ അവള്‍ക്കിഷ്ടമായിരുന്നില്ല
അവളുടെ കൂട്ടുകാരികള്‍ക്ക് എന്നെ പരിചയപ്പെടുത്തിയിരുന്നു . അവള്‍ ഭാഗ്യവതിയാണെന്ന് ഏതോ കൂട്ടുകാരി അസൂയയോടെ പറഞ്ഞത് എന്റെ മുന്‍പില്‍ അവള്‍ മറച്ചുവച്ചിരുന്നില്ല
ഞങ്ങളുടെ മനസ്സുകള്‍ ഒന്നായി ( എന്റെ മനസ്സ് ഞാന്‍ അവള്‍ക്കു നല്‍കിയത് പൂര്‍ണ്ണമായിട്ടായിരുന്നു) ഞങ്ങളുടെ സ്വപ്നങ്ങള്‍ തിരമാലകളോടുമാത്രം പറഞ്ഞു കാറ്റിനു ഒന്നും ഒളിക്കാന്‍ കഴിയാത്തതുകൊണ്ടാണു കാറ്റിനെ ഒഴിച്ചുനിര്‍ത്തിയത്
ഒരിക്കല്‍ മാത്രം അവളെ ഞാനെതിര്‍ത്തു എന്റെ പഴഞ്ചന്‍ രീതികള്‍ പൂര്‍ണ്ണമായും എന്നില്‍നിന്നും വിട്ടിട്ടില്ലാത്തതായിരുന്നു കാരണം
സ്വപ്നങ്ങള്‍ പങ്കുവച്ച് അവൾക്കു മടുത്തുകാണണം അതായിരിക്കും മറ്റു പലതും പങ്കുവെക്കാമെന്ന് അവള്‍ പറഞ്ഞത് ഞാനെതിര്‍ത്തപ്പോള്‍ അവളൊന്നും പറഞ്ഞില്ല. എന്നിലെ പഴഞ്ചനിപ്പോഴും ബാക്കിയുണ്ടെന്നവള്‍ക്കു തോന്നിക്കാണണം
അവസാനമായി അവളെ കണ്ടത് അവളുടെ ഭാവി വരനെ എനിക്കു പരിചയപ്പെടുത്തിയ ദിവസമായിരുന്നു എന്നെ ഇങ്ങനെ അവള്‍ പരിചയപ്പെടുത്തി
" ഇതാണു ഞാന്‍ പറഞ്ഞ എന്റെ പഴയ ലൈന്‍ "
"ഓ .. നമ്മുടെ സ്വപ്നജീവി "
ഞാന്‍ പഠിച്ച എന്റെ പഴഞ്ചന്‍ മര്യാദ പ്രകാരം ഞാനയാള്‍ക്ക് കൈകൊടുത്തു
അവളുടെ ഭാവി അവനില്‍ ( അവനെ മടുക്കുന്നത് വരെ ) സുരക്ഷിതമാണെന്നവള്‍ മനസ്സിലാക്കിയിരുന്നിരിക്കണം പരസ്പരം കൈകോര്‍ത്തുകൊണ്ട് മുട്ടിയുരുമ്മി അവര്‍ നടന്നകന്നു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കടല്‍ക്കാറ്റ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു തിരമാലകള്‍ മാത്രം മൗനം പാലിച്ചു
കാലങ്ങള്‍ പലതും തിരിച്ചു തന്നപ്പോള്‍ അവള്ക്ക് കൊടുത്ത മനസ്സു മാത്രം എനിക്കു തിരിച്ചു കിട്ടിയിരുന്നില്ല
അതു തന്നെയായിരിക്കും ഇന്നും കടല്‍ക്കാറ്റിന്റെ പുഛം നിറഞ്ഞ പുഞ്ചിരിയെ ഞാന്‍ ഭയക്കുന്നത് !!