ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Friday, September 10, 2010

ജിമെയില്‍ അപ്ഡേറ്റ് : buzz (ബ്ലോഗ്ഗെര്‍മാര്‍ക്കു നല്ലകാലം)


ന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുന്ന ഓര്‍ക്കുട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മറ്റൊരു രൂപത്തില്‍ വ്യാപിപ്പിക്കാന്‍ വേണ്ടിയാണോ അതോ ഓര്‍ക്കുട്ടില്‍ കയറുന്നത് തന്റെ 'വ്യക്തിതത്തിനു' കോട്ടം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ചില അപൂര്‍വ ജന്മങ്ങളെ കൂടി കുപ്പിയിലാക്കാനാണോ എന്നറിയില്ല, ഏതായാലും ഗൂഗിള്‍ തങ്ങളുടെ മെയില്‍ സേവനമായ ജിമെയില്‍ അത്തരത്തിലൊരു സംഗതികൊണ്ട് പരിഷ്കരിച്ചിരിക്കുന്നു, ലതാണ് ജിമെയില്‍ buzz. ജിമെയില്‍ അക്കൌണ്ടില്‍ വലതു ഭാഗത്ത്‌ കാണുന്ന buzz എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ സേവനം പ്രയോജനപെടുതാം.

ഇന്റെര്‍നെറ്റിലൂടെ പുതിയ ആളുകളെ പരിച്ചയപെടുക, അവരുമായി ഫോട്ടോ ഷെയര്‍ ചെയ്യുക,വല്ലപ്പഴും മിസ്സ്‌ യു സ്ക്രാപ്പ് അയച്ചു സാന്നിധ്യം അറിയിക്കുക, നല്ല 'കിളി' കളെ കണ്ടാല്‍ പിന്നാലെ കൂടി മറുപടിക്കായി തൊള്ളായിരത്തി തൊണ്ണൂറ്റി അമ്പതു പ്രാവശ്യവും ഓര്‍ക്കുട്ടില്‍ കയറുക... തുടങ്ങി ത്യാഗങ്ങള്‍ ചെയ്യുന്ന മലയാളി മനസ്സുകള്‍ ഒരു പക്ഷെ ഗൂഗിള്‍ വായിചിട്ടുണ്ടാവാം... അതല്ലെങ്കില്‍ ഓര്‍ക്കുട്ട് പോലെ ജിമെയില്‍ ഇല്‍ ഇങ്ങനെ ഒരു പരിഷ്കരണം കൊണ്ട് വരേണ്ട ആവശ്യം എന്ത്‌? ... ഏതായാലും സംഗതി സൂപ്പര്‍ ,
പേരുകേട്ട ഗൂഗിള്‍ തറവാട്ടില്‍ നിന്നാണ് ജന്മമെങ്കിലും buzz ഓര്‍കുട്ടിനെ പോലെ അത്ര സോഫ്റ്റ്‌ അല്ലെ, ഓര്‍ക്കുട്ടില്‍ നമുക്ക് വന്ന സ്ക്രപുകള്‍ വായിച്ചു പാര പണിയുന്ന സുഹ്ര്തുക്കള്‍ എന്നും ക്ലാസ്സ്‌ മേറ്റ്സ് എന്നും ഓമനപേരില്‍ അറിയപെടുന്ന അലവലാതികല്‍ക്കിനി അടങ്ങിയിരിക്കാം, പ്രൈവറ്റ് മെസ്സേജ് മാത്രമേ ഉള്ളൂ.. ഓര്‍കുട്ടുമായി മുട്ടിച്ചു നോക്കുമ്പോള്‍ പുതു മുഖം നമുക്ക് കൂടുല്‍ സുഹ്ര്തുക്കള നല്കാനിടയുണ്ട് കാരണം ഓര്‍ക്കുട്ട് ഇന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുമ്പോള്‍ buzz ലോകം മുഴുവനും ലഭിക്കുന്നു. പുതിയ സേവനത്തില്‍ കാണുന്ന സെര്‍ച്ച്‌ ബട്ടണില്‍ ക്ലിക്ക് ചെയ്തു ഈ സേവനം ഉപയോഗപെടുതാവുന്നതാണ്.

അതേസമയം വായില്‍ തോന്നിയതെന്തും അപ്പാടെ വിളിച്ചുപറഞ്ഞു കിട്ടുന്നതും വാങ്ങിച്ചു ഞെളിഞ്ഞിരിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു ഒരു ഹാപ്പി ന്യൂസ്‌. വല്ലപ്പഴും ബ്ലോഗ്‌ തുറന്നു വായിക്കുന്ന സന്ദര്‍ശകര്‍ ലവരുടെ buzz ഇല്‍ താങ്കളുടെ ബ്ലോഗ്‌ അഡ്രസ്‌ നല്‍കി എന്നിരിക്കട്ടെ, ലതവര്‍ക്ക് ഒരു ഇ മെയില്‍ ആയി തന്നെ ലഭിക്കും ( അതല്ലെങ്കില്‍ അവരുടെ മെയിലില്‍ കാണുന്ന buzz ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാകും ) മാത്രമല്ല അതേ സമയം തന്നെ കമാന്‍ഡ് നല്‍കാനും കഴിയും. പുതിയ കമാന്‍ഡ് വന്നാല്‍ പോപ്‌ ആയി പൊങ്ങി വരികയും ചെയ്യും.

ബ്ലോഗ്ഗെരിനു പുറമേ, flickr ,google reader , ട്വിറ്റെര്‍ ‍, തുടങ്ങിയ സൈറ്റുകളില്‍ നിന്നും stuff കള്‍ സ്വീകരിക്കാം.

പുതിയ കക്ഷിയെ അടുത്തറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക..

No comments:

Post a Comment