ഒരു പാവം ബോറന്‍റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...

Wednesday, March 06, 2013

ബ്രേക്കിംഗ് ന്യൂസിന് കാത്തു നില്‍ക്കാതെ, ചിന്തിക്കുക, പ്രതികരിക്കുക...

"കാമം ജനിപ്പിക്കും കണ്ണുകളില്ല,

വടിവൊത്ത മേനിയില്ല,

നെഞ്ചില്‍ മാര്‍ദവമായ പാല്‍ക്കുടങ്ങളില്ല,

താളം തുള്ളും നിതംബമില്ല,

എന്നിട്ടും...

വേട്ടനായ്ക്കള്‍ ­ അവളെ കടിച്ചു തുപ്പി...

അവള്‍ക്ക് വേണ്ടി പ്രതിഷേധമില്ല,

ഫേസ്ബുക്കില്‍ കറുത്ത പൊട്ടുകളില്ല,

തലസ്ഥാനം സ്തംഭിക്കും പ്രകടനമില്ല,

സ്ത്രീവാദികളുടെ വിലാപമില്ല,

ചാനലുകളില്‍ ചര്‍ച്ചയില്ല,

കാരണം...

അവള്‍ നാടോടിയത്രേ...

തെരുവിന്‍റെ മകളത്രേ...

കണ്ണ് നീര്‍ പൊഴിക്കാന്‍ അവളുടെ അമ്മ മാത്രം..."

#തിരൂര്‍ സംഭവം

വരികള്‍ - അലി വളാഞ്ചേരി.

ഈ കുട്ടിയുടെ അമ്മക്ക് അല്ലേല്‍ അച്ഛന് തിരൂര്‍ മണ്ഡലത്തില്‍ വോട്ട് ഇല്ല.
പിന്നെ അച്ഛന്‍റെ ജാതി ഏതാണ് എന്ന് അങ്ങേര്‍ക്കു പോലും അറിയില്ല, രാഷ്ട്രീയ പാര്‍ട്ടി ഇല്ല, തിരിച്ചറിയല്‍ കാര്‍ഡ് പോലും ഇല്ല...
അതുകൊണ്ട് ഇത്തരം ഒരു സംഭവം നടന്നതായി ന്യൂസ്‌ വന്നതില്‍ ആശ്വസിക്കാം.
സാന്ത്വനമേകാന്‍ കവിത അയച്ചു കൊടുക്കാന്‍ അഡ്രെസ്സ് പോലും ഇല്ലാത്ത സ്ഥിതിക്ക് കേരളത്തിലെ കവയിത്രികള്‍, ഫേസ്ബുക്ക്‌ സാംസ്‌കാരിക നായകന്മാര്‍ മിണ്ടാതിരിക്കും. അത് സ്വാഭാവികം മാത്രം.

[ഇത്രയും പറഞ്ഞത് ഫേസ്ബുക്കില്‍ പലയിടത്തായി കേട്ട മതം]

കേഴുക കേരളമേ, "രതി" എന്തെന്നറിയാത്ത, തെരുവ് വിളക്കിന്‍ കീഴിലെ ഉറക്കത്തില്‍ കളിപ്പാട്ടം സ്വപ്നം കണ്ട തെരുവ് ബാലികയെ ഇരുളിലാഴ്ത്തിയവന്‍റെ ആത്മരതിയുടെ രോമാഞ്ചത്തെ ഓര്‍ത്ത്...
ആണെന്നാല്‍ "സംരക്ഷണം നല്‍കുന്ന അച്ഛന്‍:"'' എന്ന് മാത്രം അറിയുന്ന മൂന്നര വയസ്സിന്‍റെ ഇളപ്പത്തിനെ ആറരയിഞ്ചിന്‍റെ ആണത്തം അറിയിച്ചതില്‍ അഭിമാനിക്കുക മലയാളികളെ...
നമുക്ക് ചര്‍ച്ച ചെയ്യാം, മന്ത്രിമന്ദിരത്തിലെ ലീലകളെ കുറിച്ച്, വായില്‍ എല്ലില്ലാത്ത ചീഫ്-വിപ്പിന്‍റെ പൊ---യാട്ടിനെ കുറിച്ച്, വരാന്‍ പോകുന്ന വിമാനതാവളത്തെ കുറിച്ച്, ക്രിക്കറ്റിനെ കുറിച്ച്, ഉയരുന്ന പെട്രോള്‍ വിലയെ കുറിച്ച്, അന്താരാഷ്‌ട്ര സമാധാനത്തെ കുറിച്ച്, ഇന്നത്തെ റിലീസ് സിനിമയെ കുറിച്ച് ...
ഓര്‍ക്കുക, നിനക്കും ഒരു മകള്‍ ജനിച്ചേക്കാം...
നിനക്കൊരു സഹോദരി ഉണ്ടാകാം...
നിന്‍റെ ജീവിതം പകുത്തു നല്‍കാന്‍ ഒരു ഭാര്യ വന്നേക്കാം...
ഇവയൊന്നും ഇല്ലെങ്കിലും നിന്നെ ജനിപ്പിച്ച ഒരമ്മ നിനക്കില്ലേ???
അവരെ നീ ഏതു കൂട്ടില്‍ അടച്ച് സംരക്ഷിക്കും???

ബ്രേക്കിംഗ് ന്യൂസിന് കാത്തു നില്‍ക്കാതെ, ചിന്തിക്കുക, പ്രതികരിക്കുക...

3 comments:

  1. ലജ്ജിക്കാം ഈപൊഴും ആണ് എന്നു പറഞ്ഞു നടക്കുന്നതിന് അല്ലേ

    ReplyDelete
  2. ലജ്ജിക്കാം ഈപൊഴും ആണ് എന്നു പറഞ്ഞു നടക്കുന്നതിന് അല്ലേ

    ReplyDelete