Thursday, December 23, 2010
വീഡിയോ സബ്ടൈറ്റ്ലിങ്ങ്
മെട്രിക്സ് അല്ലെങ്കിൽ ട്രാൻസ്ഫോർമർ പോലെയുള്ള സിനിമകൾ സബ്ടൈറ്റിൽ ഇല്ലാതെ കാണുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നേരേ ചൊവ്വേ ഇംഗ്ലീഷ് മനസിലാവുന്നവരുടെ കാര്യമല്ല ഉദ്ദേശിച്ചത്. എങ്കിലും ഒരു ഇംഗ്ലീഷ് സിനിമയോ ഡോക്യുമെന്ററിയോ സബ്ടൈറ്റിലോടെ കാണുന്നതിന്റെ ഒരു സുഖം അതൊന്നു വേറെ തന്നെയാണ്. ഇനി മുതൽ സബ്ടൈറ്റിൽ ലഭ്യമല്ലാത്ത സിനിമകൾ സബ്ടൈറ്റിലോടെ ആസ്വദിച്ചു തന്നെ കാണാം. അതിനായി ചെയ്യേണ്ട ചില നുറുങ്ങു വിദ്യകൾ പറയാം.
(DivX,Xvid,MP4,VOB(DVD) എന്നീ ഫോർമാറ്റിലുള്ള മൂവി ഫയലുകളിൽ ഇതുപോലെ സബ്ടൈറ്റിലിങ്ങ് ചെയ്യാവുന്നതാണ്)
രണ്ടു രീതിയിൽ നമ്മൾക്ക് ഒരു മൂവി ഫയലിൽ സബ്ടൈററ്റിലുകൾ ചേർക്കാവുന്നതാണ്. ഒന്നാമതായി ഒരു സോഫ്റ്റ്വെയർ പ്രോഗ്രാമിന്റെ സഹായത്താൽ മൂവി പ്ലേ ചെയ്യുന്നതിനൊപ്പം ഓവർലേ (Overlay) ആയി സബ്ടൈറ്റിലുകൾ നൽകാം.ഈ രീതിയുടെ ഒരു ഗുണം ഏത് ഭാഷയിലെ സബ്ടൈറ്റിലുകൾക്കൊപ്പവും മൂവി പ്ലേ ചെയ്യാം എന്നതാണ് മൂവി ഫയലിനൊപ്പം തന്നെ സബ്ടൈറ്റിൽ ഒരുമിച്ച് ചേർത്ത് ഒറ്റ ഫയലാക്കുന്ന മറ്റൊരു രീതിയും നിലവിലുണ്ട്. ഒരു ഭാഷയിലെ സബ്ടൈറ്റിൽ മാത്രമേ പ്ലേ ചെയ്യുവാൻ സാധിക്കൂ എന്നതാണ് ഇവിടെ വരുന്ന ഒരു കുഴപ്പം. എന്നാൽ ഒരു കമ്പ്യൂട്ടറിലോ ഹാർഡ്വെയർ പ്ലേയറുകളിലോ ഒരുപോലെ ഇവ പ്രവർത്തിക്കും എന്നതാണ് ഈ രീതിയുടെ ഒരു മെച്ചം.
മൂന്ന് കാര്യങ്ങളാണ് ഇതിനായി ആവശ്യമുള്ളത്. മൂവി ഫയൽ (DivX,Xvid,MP4,VOB ഫോർമാറ്റിലുള്ളത്), മേൽപ്പറഞ്ഞ മൂവിയുടെ സബ്ടൈറ്റിൽ ഫയൽ, ഓവർലേ ചെയ്യുവാൻ സഹായിക്കുന്ന ഒരു പ്രോഗ്രാം. ഇതിൽ ഓരോന്നും എന്താണെന്ന് നോക്കാം.
മൂവി ഫയൽ - DVD യിൽ നിന്നോ CD യിൽ നിന്നോ കൺവർട്ട് ചെയ്തെടുത്ത വീഡിയോ ഫയൽ.
സബ്ടൈറ്റിൽ ഫയൽ - സാധാരണ മൂവി ഡിവിഡി ഡിസ്കിനുള്ളിൽ ഈ ഫയൽ കാണപ്പെടും. .SRT എന്ന എക്സ്ടെൻഷനോടുകൂടിയ ഒരു ഫയലാണ് ഇത്. ഈ ഫയലിന്റെ സഹായത്തോടെയാണ് DVD പ്ലേയറുകളും കമ്പ്യൂട്ടറിലെ മീഡിയാപ്ലേയിങ്ങ് പ്രോഗ്രാമുകളും സബ്ടൈറ്റിലുകൾ കാണിക്കുന്നത്. ടോറന്റുകൾ വഴിയും മറ്റും ഡൌൺലോഡ് ചെയ്തെടുക്കുന്ന മൂവികൾക്കൊപ്പം,മൂവി ഫയലിന്റെ അതേ പേരിൽ തന്നെ .SRT എന്ന എക്സ്ടെൻഷനോടു കൂടി ഈ ഫയലും സാധാരണ കണ്ടുവരാറുണ്ട്. ഇനി കൈവശമുള്ള വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഇല്ലെന്നിരിക്കട്ടേ അതിനുമുണ്ട് പരിഹാരം. ഓപ്പൺസബ്ടൈറ്റിൽ എന്ന സൈറ്റിൽ നിന്നും ഒട്ടുമിക്ക സിനിമകളുടേയും ഡോക്യുമെന്ററികളുടേയും സബ്ടൈറ്റിലുകൾ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഓവർലേ പ്രോഗ്രാം- വീഡിയോ പ്ലേ ചെയ്യുന്നതിനൊപ്പം സബ്ടൈറ്റിൽ ഡിസ്പ്ലേ ചെയ്യുവാൻ സഹായിക്കുന്ന പ്രോഗ്രാമാണിത്. ചില മീഡിയാ പ്ലേയിങ്ങ് പ്രോഗ്രാമുകളിൽ തന്നെ ഈ സംവിധാനം ലഭ്യമാണ്.
ഇനി ഓവർലേ രീതിയിൽ സബ്ടൈറ്റിൽ ചെയ്യുന്ന രണ്ട് പ്രോഗ്രാമുകളെ പരിചയപ്പെടാം.
ഡയറക്ട് വിഓബി സബ് (DirectVobSub): - കമ്പ്യൂട്ടറിന്റെ സിസ്റ്റം ട്രേയിൽ നിന്ന് പ്രവർത്തിക്കുന്നതും വളരെ ലളിതവുമായ ചെറിയ ഒരു പ്രോഗ്രാമാണിത്. ഈ രീതിയിൽ സബ്ടൈറ്റിലുകൾ കാണിക്കുന്നതിനായി നമ്മൾ ആകെ ചെയ്യേണ്ടത് പ്രോഗ്രാം ആദ്യം റൺ ചെയ്തതിനുശേഷം കൈവശമുള്ള സബ്ടൈറ്റിൽ ഫയൽ (.srt) വീഡിയോ ഫയലിന്റെ അതേ പേരിൽ തന്നെ വീഡിയോ ഫയൽ കിടക്കുന്ന ഫോൾഡറിൽ കോപ്പി ചെയ്തു വെയ്ക്കുക എന്നതു മാത്രമാണ്. ഇനി ഏതെങ്കിലും വീഡിയൊ പ്ലേയിങ്ങ് സോഫ്റ്റ്വെയർ പ്രൊഗ്രാം ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യുമ്പോൾ ഡയറക്ട് വിഓബി സബ് തനിയേ സബ്ടൈറ്റിൽ ഫയൽ തിരിച്ചറിഞ്ഞ് റെൻഡർ ചെയ്തുകൊള്ളും. ഏത് വീഡിയോ പ്ലേയർ പ്രോഗ്രാമിനൊപ്പവും പ്രവർത്തിപ്പിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത.
KLite Codec Pack പോലെയുള്ള ഇന്നു ലഭ്യമായ എല്ലാ പ്രധാനപ്പെട്ട വീഡിയോ കോഡക്ക് പാക്കുകളിലും (Codec) ഡയറക്ട് വീഡിയോ സബ് ഉൾപ്പെടുത്തിയിട്ടുണ്ട്.
വി.എൽ.സി മീഡിയാ പ്ലേയർ (VLC Media Player) : ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും നല്ല മീഡിയോ പ്ലേയിങ്ങ് സോഫ്റ്റ്വെയറുകളിൽ ഒന്നാണ് വി.എൽ.സി പ്ലേയർ. ഈ പ്ലേയറിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്നാണ് സബ്ടൈറ്റിൽ ഓവർലേ ചെയ്യുവാനുള്ള അതിന്റെ കഴിവ്. ഒരു വീഡിയോ ഫയൽ പ്ലേ ചെയ്യുമ്പോൾ അതേ ഫോൾഡറ്റിൽ വീഡിയോയുടെ അതേ പേരിൽ തന്നെ സബ്ടൈറ്റിൽ ഫയൽ ഉണ്ടെങ്കിൽ വി.എൽ.സി പ്ലേയർ അതിന്റെ തനിയേ റെൻഡർ ചെയ്തുകൊള്ളും.
ഓപ്പൺസബ്ടൈറ്റിൽ സൈറ്റിൽ നിന്നും ഒരു വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഡൌൺലോഡ് ചെയ്തു പ്ലേ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ കാണാം
ഇങ്ങനെ ഡൌൺലോഡ് ചെയ്ത zip ഫയൽ extract ചെയ്ത് അതിൽ നിന്നും .srt extension ഉള്ള ഫയൽ എടുത്ത് വീഡിയോ കിടക്കുന്ന ഫോൾഡറിൽ വീഡിയോയുടെ അതേ പേരിൽ ഇട്ടിരിക്കുന്നു.
ഇത്രയുമായാൽ വി.എൽ.സി പ്ലേയറോ മീഡിയാപ്ലേയർ ക്ലാസിക്കോ ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യാവുന്നതാണ്
ആദരാഞ്ജലികൾ...
മുഖ്യമന്ത്രിയെന്ന നിലയിൽ “പ്രത്യക്ഷ വികസനത്തിന്റെ” സാരഥി...
ജനനം മുതൽ മരണം വരെ മാളക്കാരനല്ലാത്ത മാളയുടെ മാണിക്യം...
ഹാസ്യവും പരിഹാസ്യവും വിമർശനവും തുറന്ന ചിരിയിൽ ഒതുക്കുകയും തള്ളുകയും ചെയ്ത സൂത്രശാലി...
തിരിച്ചടികളിലും ഉദ്യോഗസ്ഥരെ വഴിയിൽ ഉപേക്ഷിക്കാത്ത ഭരണാധികാരി...
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്തണം എന്ന് മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയക്കാരൻ...
മകനും മകളും കൂടി കരിനിഴലിലായ ഒരച്ചൻ...
അടുക്കള രാഷ്ട്രീയം (സിൽബന്തികൾ) കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ ഗ്രുപ്പ് നേതാവ്...
ഒരേ സമയം മൂന്ന് പ്രബല സമുദായങ്ങളെ “പ്രീണിപ്പിച്ച്” കോൺഗ്രസ്സിലേക്ക് അടുപ്പിച്ച കോൺഗ്രസ്സുകാരൻ...
മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരൻ...
കരുണാകരൻ “നുണ” പറഞ്ഞാലും ജനം വിശ്വസിക്കുമായിരുന്നു... ഇപ്പോഴത്തെ നേതാക്കൾ സത്യം പറഞ്ഞിട്ടും ജനം വിശ്വസിക്കുന്നില്ല... എല്ലാം ചിരിയിലും കണ്ണിറക്കലിലും പൊതിയും...
ശത്രുവിന്റെ ശത്രു മിത്രം... അതായിരുന്നു പോളിസി...
രാഷ്ട്രീയ കളികളുടെ ആശാൻ...
പോരായ്മകൾ എഴുതി അദ്ദേഹത്തെ തോൽപ്പിക്കാൻ സാധ്യമല്ല... *കുറവുകൾ* എന്ന തലക്കെട്ടിൽ ലീഡറെ കുറിച്ചെഴുതി വായിക്കാൻ ജനത്തിന് കൊടുത്താൽ... ഭൂരിഭാഗം പേരും അതാണ് ഒരു നേതാവിന് വേണ്ട ഗുണം എന്ന് തിരുത്തിപറയും...
ആദരാഞ്ജലികൾ... സനീഷ് പുത്തൂരത്തും ആദരാഞ്ജലികൾ അർപ്പിക്കുന്നു...
Tuesday, December 14, 2010
വെബ് ബ്രൌസറിന്റെ പ്രവർത്തനം
അടിസ്ഥാന കാര്യങ്ങൾ |
ഇന്റർനെറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന വെബ് ആധാരമാക്കിയുള്ള സോഫ്റ്റ്വെയറുകളെയാണ് വെബ് ബ്രൗസറുകൾ എന്നറീയപ്പെടുന്നത്. വെബ് ബ്രദ്സര്ഗുകലുടെ സഹായത്താൽ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഒട്ടുമിക്ക വിവരങ്ങളും പരതുന്നതിനും, വെബിൽ സൂക്ഷിച്ചിരിക്കുന്ന വീഡിയോകൾ , ആഡിയൊകൾ മുതലായവ കാണുന്നതിനും കേൾക്കുന്നതിനും സാധിക്കുന്നു. ഒരു ക്ലയന്റ് -സെർവർ മാതൃകയിലാണു വേൾഡ് വൈഡ് വെബ് പ്രവർത്തിക്കുന്നത്. വേൾഡ് വൈഡ് വെബിൽ നിന്നും ഒരു ഫയലൊ വെബ് പേജൊ നമുക്ക് ഉപയോഗിക്കാൻ കഴിയണമെങ്കിൽ ഒരു ക്ലയന്റ് സോഫ്റ്റ്വെയർ അത്യാവശ്യമാണ്. വെബിൽ നിന്നും വിവരങ്ങൾ പരതുന്നതിനായി ഉപയോഗിക്കുന്ന ഇത്തരം ക്ലയന്റ് സോഫ്റ്റ്വെയറിനെയാണു വെബ് ബ്രൗസർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വെബിൽ ബ്രൗസ് ചെയ്യുന്ന അവസരത്തിൽ ക്ലയന്റ് സോഫ്റ്റ്വെയർ വെബ്സെർവറിലേക്ക് ഒരു റിക്വസ്റ്റ് അയക്കുകയും തുടർന്ന് വെബ്സെർവർ ബ്രൗസറിന്റെ റിക്വസ്റ്റ് സ്വീകരിച്ചതിനു ശേഷം ബ്രൗസർ ആവശ്യപ്പെട്ട വിവരങ്ങൾ ബ്രൗസറിലേക്ക് തിരികെ അയക്കുകയും ബ്രൗസർ ഈ വിവരങ്ങൾ ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു വെബിൽ നിന്നും ലഭിക്കുന്ന HTML ഫയലുകളെ വെബ് പേജുകളായി കൺവെർട്ട് ചെയ്തായിരിക്കും വെബ് ബ്രൗസറുകൾ അവ പ്രദർശിപ്പിക്കുന്നത്. ചിലയവസരങ്ങളിൽ സെർവറുകൾ നൽകുന്ന പേജുകൾ പ്രദർശിപ്പിക്കുന്നതിനായി ബ്രൗസറുകൾക്ക് ( ഉദാഹരണത്തിനു ആഡിയൊ വീഡീയൊ ) സാധിക്കാതെ വരുന്നു. ഇത്തരം അവസരങ്ങളിൽ മൂന്നമതൊരു സോഫ്റ്റ്വെയറിന്റെ സഹായം ബ്രൗസറിനു ആവശ്യമുണ്ടായിരിക്കും. ബ്രൗസറുകൾ ഇത്തരം ഫയലുകൾ പ്രദർശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വ്വെയറുകളെയാണു പ്ലഗിനുകൾ എന്നറിയപ്പെടുന്നത്. ഒരു ബ്രൗസറിൽ വെബ് പേജിന്റെ യു ആർ എൽ നൽകിയതിനു ശേഷം എന്റർ ബട്ടൺ അമർത്തുമ്പോൾ ബ്രൗസർ ഈ റിക്വസ്റ്റ് ഏറ്റവും അടുത്തുള്ള ടോപ്പ് ലെവൽ ഡൊമെയിൻ ( റ്റി എൽ ഡി ) സെർവറിലേക്കയക്കുകയും അവിടെ വെച്ച് യു ആർ എല്ലിനെ കൺവെർട്ട് ചെയ്ത് ഐപി അഡ്രസായി മാറ്റുകയും ചെയ്യുന്നു. തുടർന്ന് കൺവെർട്ട് ചെയ്ത ഐ പീ അഡ്രസുമായി മാച്ച് ചെയ്യുന്ന വെബ്സെർവറിലേക്ക് ബ്രൗസറിന്റെ റിക്വസ്റ്റ് അയക്കുകയും ചെയ്യുന്നു. തുടർന്ന് വെബ്സെർവർ ബ്രൗസറുമായി കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് ഒരു ചെറിയ ഫയൽ അയക്കുകയും കമ്പ്യൂട്ടർ ഈ ഫയൽ സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നു ഈ പ്രവർത്തിയെ ക്യാഷിംഗ് എന്നറിയപ്പെടുന്നു. ക്യാഷിംഗ് നടത്തുന്നത് ഏതു കമ്പ്യൂട്ടറിലേക്കാണു വിവരങ്ങൾ അയക്കുന്നത് എന്നു വെബ്സെർവറിനു മനസ്സിലാക്കുന്നതിനായിട്ടാണ്. ക്യാഷിംഗ് നടത്തുന്നത് മൂലമുണ്ടാകുന്ന ഒരു ഗുണം ബ്രൗസർ വീണ്ടും അതെ വെബ് സൈറ്റിലേക്ക് റിക്വസ്റ്റ് അയക്കുകയാണങ്കിൽ വെബ്സെർവറിനു എളുപ്പത്തിൽ സിസ്റ്റത്തിനെ തിരിച്ചറിയുവാനും ഡി എൻ എസ് ക്യാഷിംഗ് പ്രോസസ് വീണ്ടും ചെയ്യുന്നതു ഒഴിവാക്കുന്നതിനും സാധിക്കും. ഇതു വഴി മെച്ചപ്പെട്ട വേഗതയിൽ തുടരെ അതെ വെബ് സൈറ്റിലെ പെജുകൾ സ്വീകരിക്കുവാനും സാധിക്കുന്നു. എല്ലാ വെബ് പേജുകൾക്കും അനന്യമായ ഒരു അഡ്രസുണ്ടായിരിക്കും. ഇതിനെ യു ആർ എൽ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ) എന്നു വിളിക്കുന്നു . യു ആർ എലുകൾ ഒരു വെബ് പേജ് ഇന്റർനെറ്റിൽ എവിടെയാണു സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്നു മനസ്സിലാക്കാനായി ഉപയോഗിക്കുന്നവയാണ്. ഒരു യു ആർ എല്ലിനു പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്. പ്രോട്ടോക്കോൾ:// ഡൊമയിൻ/ വഴി (protocol://domain/path) ഉദാഹരണം
പ്രോട്ടോക്കോളുകൾ: ഏതു പ്രോട്ടോക്കോളാണ് ഒരു പ്രത്യേക വെബ് പേജ് സ്വീകരിക്കുന്നതിനായി ഉപയോഗിക്കേണ്ടതു എന്നു മനസ്സിലാക്കുന്നതിനായി ഉപയോഗിക്കുന്നവയാണ്. എച് റ്റി റ്റി പി, എഫ് റ്റി പി എന്നിവ ഇത്തരം പ്രോട്ടോക്കോളുകൾക്ക് ഉദാഹരണങ്ങളാണ്. ഡൊമൈയിൻ പേരുകൾ : വെബ് പേജുകൾക്ക് നൽകിയിരിക്കുന്ന അനന്യമായ (യുണീക്ക്) പേരുകളാണിവ. ഓരൊ വെബ് പേജിന്റെയും പേരുകൾ മറ്റൊന്നിൽ നിന്നും വ്യത്യസ്തമായിരിക്കും. എല്ലാ ഡൊമയിനുകൾക്കും ഒരു ഐ പി അഡ്രസുണ്ടായിരിക്കും. ഡൊമയിൻ നെയിമുകളെ ഐപി അഡ്രസുകളേക്കാൾ എളുപ്പത്തിൽ ഓർമ്മിച്ചിരിക്കുവാൻ കഴിയുന്നതിനാലാണ് ഓരൊ ഐപി അഡ്രസുകൾക്കും ഇത്തരത്തിൽ ഒരു പേരു നിശ്ചയിച്ച് നൽകിയിരിക്കുന്നത്. ഉദാഹരണത്തിനു tamilmp3world.com എന്നു നൽകുമ്പോൾ വേൾഡ് വൈഡ് വെബിൽ എവിടെയാണ് tamilmp3world എന്ന വെബ് പേജ് സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്നു ബ്രൌസർ ടോപ്പ് ലെവൽ ഡൊമയിൻ സെർവറിലേക്ക് ഒരു റിക്വസ്റ്റ് നൽകുകയും തുടർന്ന് ടോപ്പ് ലെവൽ ഡൊമെയിൻ സെർവറുകൾ http://tamilmp3world എന്ന വെബ് അഡ്രസുമായി മാച്ച് ചെയ്യുന്ന ഐപി അഡ്രസായി ഈ പേരിനെ മാറ്റുകയും ഈ ഐപി അഡ്രസ് സ്ഥിതി ചെയ്യുന്ന വെബ് സെർവറിലേക്ക് ബ്രൌസറിന്റെ റിക്വസ്റ്റ് തിരിച്ച് വിടുകയും ചെയ്യുന്നു. തുടർന്ന് ബ്രൌസറും വെബ് സെർവറുമായി ഒരു ബന്ധം സ്ഥാപിക്കുകയും ബ്രൌസർ ആവശ്യപ്പെട്ട വെബ് പേജ് വെബ് സെർവർ ബ്രൌസറിലേക്ക് നൽകുകയും ചെയ്യുന്നു. പാത്ത്: സാധാരണ ഒരു കമ്പ്യൂട്ടറിലെ ഫോൾഡറുകളിൽ സ്ഥിതി ചെയ്യുന്ന ഫയലുകളുടെ വഴി കാണിച്ച് കൊടുക്കുന്നത് പോലെ തന്നെയാണ് വെബ് സൈറ്റുകളിലും പേജുകൾ കാണിച്ചു കൊടുക്കുന്നത്. പാത്തിന്റെ സ്ഥാനത്ത് ഫയൽ നെയിമുകൾ കൃത്യമായി നൽകിയിട്ടില്ലെങ്കിൽ ബ്രൌസർ അതിൽ പൊതുവായി കൊടുത്തിരിക്കുന്ന പേജുകൾ കണ്ടുപിടിക്കുകയും അതു ബ്രൌസറിൽ കാണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിനു http://tamilmp3world.com/1-list.html എന്നാണു ബ്രൌസറിൽ നൽകുന്നതെങ്കിൽ ബ്രൌസർ tamilmp3world ഡൊമെയിനിലെ 1-list.html എന്ന ഫോൾഡറിലെ ഉള്ളടക്കം ബ്രൌസറിൽ പ്രദർശിപ്പിക്കുന്നു. എന്നാൽ http://www.tamilmp3world.com/ എന്നാണ് നൽകിയിരിക്കുന്നതെങ്കിൽ ബ്രൌസർ കാണിക്കുന്നതു സൈബർ ജാലകം ഡൊമെയിനിന്റെ ഇൻഡക്സ് പേജിലുള്ള വിവരങ്ങളായിരിക്കും ( http://tamilmp3world.com/1-list.html/index.html) |
Sunday, October 31, 2010
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തിരുശേഷിപ്പുകള്‍.
Monday, October 25, 2010
അയ്യപ്പന് അവസാനം കോറിയിട്ട വരികള്‍ -പല്ല്
പല്ല്
അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിനു ചുറ്റും എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര് കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഈ ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി.
<><><><><><> <><><><><><> <><><><><><> <><><><><><> <><><><><><>
എന്റെ ശവപ്പെട്ടി
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ടായിരിക്കും..
ജിജ്ഞാസയുടെ ദിവസങ്ങളില്‍ ഭ്രമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം..
മണ്ണ് മൂടുന്നതിനു മുന്‍പ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈ വേള്ളയിലും ഒരു ദലം..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കാം .
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത് മൃതിയിലേക്കു ഒലിച്ചു പോകും .
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും ..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും ..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണെങ്കില്...
Sunday, October 17, 2010
MG University B.Tech Degree Examination Time-Table Nov/Dec 2010
My favourite song "Thaye Yashoda" Lyrics...
Na...nAaa...naaaa...Na.....na nana naa na..na re.. na na na na..ra na na.. aa...
Sa sa sa ri ri sassa sa sa ri ri
Sa sa sa ni sa ri sa ni sa ri sa ni sa ri sa ni ni sa da da
Da da ri ri ri ri ri ri ri niri niri ga ri
Ni ga ri ni ni ni da ni da ma ma da ma gari ri Aaa Aaa....
Thaye Yashoda udan Ayarkulattu ditta
Thaye Yashoda udan Ayarkulattuditta
Mayan Gopalakrisnan Seyyum Jalattai Keladi
Thaye Yashoda udan Ayarkulattu ditta
Mayan Gopalakrisnan Seyyum Jalattai Keladi
Thaye Yashoda .....
{Chorus}
Oo Yashoda the son of your's, There is none like him in the universe
Oo Yashoda the son of your's, There is none like him in the universe
Yashoda the son of yours, There is no one like him in the universe
Tha nam tha.. tha nam tha.. thana nana
tha nam tha tha nam tha tana nana..
tanam tha tha nam tha na na na na na na Aa......
Dhim tha na na Dhira nana Nana..
Dhim tha na na Dhira nana dhirana..
taana nana na.. taana nana na..
taana nana naa na..
Sa sa ri sa ri sa.. sassa ri sa ga..
pa da ma da ni sa.. ni ga ri ri sa ga..
ni sa ri sa ri sa.. sa sa ni..
ni ni ni ni sa ri sa ni sa ri sa ni da
da da da ni ni ni.. da da da ri ri ri...da da daa.. ga.. gari niri ga ri
gaga riri..nini dada.. gaga riri..
niri sa.. niri ni.. niri da..
niri sassa sa.. ni sa ri sa..
ni sani sani sani sani nini sa nini sa nini sa
da ma da ni ni ni ni.. da da ni ni ni ni.. da da ri ri ri ri
sa da ri sa ri sa..ni ni sa ni da ni
da da ni da ma da.. ma da ma da ni sa..
ga ri sa.. ri sa ni..ri sa ni.. sa ni da..
ga ri sa ni da ni sa ni da pa da ni da pa ma
pa da ni da pa..ma pa da pa ma da pa ma ga ri sa sa
sa sa sa ri ri ri ga ga ga ma ma ma
pa da pa ma ga ga ga ma ma ma da da da ni ni ni sa
sa ri sa ri ga ma pa ma ga ma ga ma pa da ni da pa da pa da ni sa ri sa
ri sa ni ni da ma ga ri ri ri ga ri ga ma ga ma da ma da ni ri da ma
ri ga ma ga ma da ma da ni da ni ri ma da ri ri
ma da ni da ni ri ri ri ga ri ga ma pa ma ga ma pa...aa...aaa...na..
Thaye Yashoda..yashodaa..yashodaa...
Sunday, September 26, 2010
ഓര്‍ക്കുട്ട് അടയാളങ്ങളുടെ ലോകം
എന്തുകൊണ്ട് ഓര്‍ക്കുട്ട് എന്ന കമ്മ്യൂണിറ്റി നെറ്റ്വര്‍ക്ക് ഇത്രയേറെ പ്രിയങ്കരമാകുന്നു. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഓര്‍ക്കുട്ട് മാറുന്നതിന് പിന്നിലെ രഹസ്യമെന്താണ്. ഒരു പക്ഷേ, ഇ-മെയിലിനു ശേഷം നെറ്റില്‍ ഇത്രമാത്രം സ്വീകരിക്കപ്പെട്ട സര്‍വീസുകള്‍ കുറവായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാം എന്നൊക്കെ പലരും പറയാറുണ്ട്; ഓര്‍ക്കുട്ടിന്റെ പ്രത്യേകതയായി. അത് ശരിയുമാണ്. പക്ഷേ, അതുമാത്രമല്ല ഓര്‍ക്കുട്ടിന്റെ വിജയത്തിന് കാരണം. ഒരാളെ ഒറ്റയടിക്ക് പ്രശസ്തനാക്കുന്നു ഓര്‍ക്കുട്ട്. 50 സുഹൃത്തുക്കളെ ഒരാള്‍ക്ക് നേടാന്‍ കഴിഞ്ഞാല്‍, അത്രയും പേര്ക്കിടയില് തന്റെ സാന്നിധ്യം ഉറപ്പാക്കാം. സുഹൃത്തുക്കളൊക്കെ തന്റെയൊപ്പമുണ്ടെന്ന് ഒരു തോന്നലും മനസിലുദിക്കും.
പക്ഷേ, ഇതിനും അപ്പുറത്ത് ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. അടയാളങ്ങളിലൂടെയാണ് ഒരാള്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറി പോലെ അയല്ക്കാരന്റെ സ്വീകരണമുറി കാണപ്പെടാത്തത്. നിങ്ങളുടെ മുറി അലങ്കരിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടവയായിരിക്കും. നിങ്ങളുടെ പേരായിരിക്കും അവിടെ വാതിലിന് മുന്നിലുണ്ടാവുക. എന്നുവെച്ചാല്‍ നിങ്ങളെ സംബന്ധിച്ച ഒരു അടയാളസങ്കേതമാണ് നിങ്ങളുടെ പാര്‍പ്പിടം. നമ്മള് ചെല്ലുന്നിടത്തൊക്കെ ഇത്തരം ഒരു അടയാളപ്പെടുത്തല്‍ സ്വാഭാവികം മാത്രം.
ഒരാള്‍ക്ക് തന്റെ അടയാളസങ്കേതം ഒരു പത്യേക സുരക്ഷിതത്വം നല്കുന്നു, ആശ്വാസം നല്കുന്നു, സന്തോഷം നല്കുന്നു. ആ അടയാളങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കണമെന്നും മിക്കവരും ആഗ്രഹിക്കുന്നു.മനുഷ്യന് ഉള്‍പ്പെടെ എല്ലാ ജീവികളുടെയും ആദിമജൈവചോദനയില്‍ ഈ അടയാളപ്പെടുത്തലിന്റെ പ്രേരണ അടങ്ങിയിട്ടുണ്ടെന്ന് ഡെസ്മെണ്ട് മൊറിസ് 'ഹുമണ്‍ സൂ' എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്നു പോകുന്നതിനിടെ നായ വേലിക്കല്ല് കണ്ടാല്‍ കാലു പൊന്തിച്ച് മൂത്രമൊഴിക്കുന്നത് ഈ ചോദനയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന് അദ്ദേഹം പറയുന്നു. ആ ജീവി തന്റേതായ ഒരു അടയാളം അവിടെ സ്ഥാപിക്കുകയാണ്. സ്വന്തം ഫോട്ടോ എടുത്ത് വേലിക്കല്ലില്‍ തൂക്കാന്‍ നായയ്ക്കാവില്ലല്ലോ.
ഈ ചോദന ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ മനുഷ്യന് അവസരം തരുന്നു ഓര്‍ക്കുട്ട്. നിങ്ങളുടെ ഇഷ്ടങ്ങള്‍, ഇഷ്ടചിത്രങ്ങള്‍, ഇഷ്ടചങ്ങാതികള്‍, ഇഷ്ടവാക്യങ്ങള്‍,... എല്ലാം അവിടെ അടയാളപ്പെടുത്താം. മറ്റുള്ളവര്‍ക്കു മുന്നില്‍. അടയാളങ്ങളുടെ ഒരു വിര്‍ച്വല്‍ലോകം.. ഒരു സുരക്ഷിത സങ്കേതം. ഓര്‍ക്കുട്ടിന്റെ ഉപജ്ഞേതാവ് തുര്‍ക്കിക്കാരനായ ഓര്‍ക്കുട് ബുയുക്കൊക്ടേന്‍ ആണ്. അദ്ദേഹം ഇതൊക്കെ ആലോചിച്ചാണോ ഓര്‍ക്കുട് രൂപപ്പെടുത്തിയതെന്നറിയില്ല.
Saturday, September 11, 2010
റംസാന് നിലാവ്
സമര്‍പ്പണം: എന്റെ എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും
Friday, September 10, 2010
ഉബുണ്ടു-ബൂട്ട് മെനു എഡിറ്റ്
ബൂട്ട് ലോഡര്‍ ഓപ്ഷനുകള്‍ എഴുതപ്പെട്ടിരിക്കുന്നത് grub.conf എന്ന ഫയലിലാണ് . ഇത് എഡിറ്റ് ചെയ്യുകയാണ് ഇതിനായ് നാം ചെയ്യേണ്ടത്
ഇതിനായ് ടെര്‍മിനല്‍ വിന്‍ഡോ എടുക്കുക.
സിസ്റ്റം -> അഡ്മിനിസ്ട്രേഷന് -> സ്റ്റാര്‍ട്ടപ്പ് മാനേജര്‍ എടുക്കുക, റൂട്ട് പാസ്വേഡ് ചോദിക്കുന്നപക്ഷം അത് കൊടുക്കുക. സ്റ്റാര്‍ട്ടപ്പ് മാനേജര്‍ അവിടെ കാണാനില്ലങ്കില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. ഇതിനായി നെറ്റ് കണക്റ്റ് ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ എടുക്കുക.
ആപ്ലിക്കേഷന്‍സ് -> അക്സസറീസ് -> ടെര്‍മിനല്‍ .
സ്റ്റാര്‍ട്ടപ്പ് മാനേജര്‍ ഇല്ലാത്തപക്ഷം നേരിട്ട് ബൂട്ട് കോഫിഗറേഷന്‍ ഫയല്‍ എഡിറ്റ് ചെയ്യാവുന്നതാണ് .വളരെ ശ്രദ്ധ വേണ്ട ഈ സംഗതി പരിചയമില്ലാത്തവര്‍ ചെയ്ത് എറര്‍ വന്നാല്‍ ബൂട്ടാവുകയില്ല എന്നതിനാല്‍ ആലോചിച്ച് മാത്രം ചെയ്യുക.ശ്രദ്ധയോടെ ചെയ്യുന്നപക്ഷം ഓ എസ് ഡിപ്ലേ ചെയ്യുന്ന ടെക്സ്റ്റുകള്‍ അടക്കം സൗകര്യാര്‍ത്ഥം മാറ്റാവുന്നതാണ്.
ടെര്‍മിനലില്‍ sudo gedit എന്ന് ടൈപ്പ് ചെയ്യുക, റൂട്ട് പാസ്വേഡ് കൊടുക്കുക, ജി എഡിറ്റ് വിന്‍ഡോ റൂട്ട് പ്രിവിലേജസോടെ തുറക്കുന്നതാണ്.
#
# DO NOT EDIT THIS FILE
#
# It is automatically generated by /usr/sbin/grub-mkconfig using templates
# from /etc/grub.d and settings from /etc/default/grub
#
### BEGIN /etc/grub.d/00_header ###
if [ -s $prefix/grubenv ]; then
load_env
fi
set default="0"
if [ ${prev_saved_entry} ]; then
set saved_entry=${prev_saved_entry}
save_env saved_entry
set prev_saved_entry=
save_env prev_saved_entry
set boot_once=true
fi
function savedefault {
if [ -z ${boot_once} ]; then
saved_entry=${chosen}
save_env saved_entry
fi
}
function recordfail {
set recordfail=1
if [ -n ${have_grubenv} ]; then if [ -z ${boot_once} ]; then save_env recordfail; fi; fi
}
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
if loadfont /usr/share/grub/unicode.pf2 ; then
set gfxmode=640x480
insmod gfxterm
insmod vbe
if terminal_output gfxterm ; then true ; else
# For backward compatibility with versions of terminal.mod that don't
# understand terminal_output
terminal gfxterm
fi
fi
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
set locale_dir=($root)/boot/grub/locale
set lang=en
insmod gettext
if [ ${recordfail} = 1 ]; then
set timeout=-1
else
set timeout=5
fi
### END /etc/grub.d/00_header ###
### BEGIN /etc/grub.d/05_debian_theme ###
set menu_color_normal=white/black
set menu_color_highlight=black/light-gray
### END /etc/grub.d/05_debian_theme ###
### BEGIN /etc/grub.d/10_linux ###
menuentry 'Ubuntu, with Linux 2.6.32-21-generic' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro quiet i8042.noloop
initrd /boot/initrd.img-2.6.32-21-generic
}
menuentry 'Ubuntu, with Linux 2.6.32-21-generic (recovery mode)' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
echo 'Loading Linux 2.6.32-21-generic ...'
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro single
echo 'Loading initial ramdisk ...'
initrd /boot/initrd.img-2.6.32-21-generic
}
### END /etc/grub.d/10_linux ###
### BEGIN /etc/grub.d/20_memtest86+ ###
menuentry "Memory test (memtest86+)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin
}
menuentry "Memory test (memtest86+, serial console 115200)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin console=ttyS0,115200n8
}
### END /etc/grub.d/20_memtest86+ ###
### BEGIN /etc/grub.d/30_os-prober ###
menuentry "Microsoft Windows 2000 Server (on /dev/sda1)" {
insmod ntfs
set root='(hd0,1)'
search --no-floppy --fs-uuid --set f4642be6642ba9f6
drivemap -s (hd0) ${root}
chainloader +1
}
### END /etc/grub.d/30_os-prober ###
### BEGIN /etc/grub.d/40_custom ###
# This file provides an easy way to add custom menu entries. Simply type the
# menu entries you want to add after this comment. Be careful not to change
# the 'exec tail' line above.
### END /etc/grub.d/40_custom ###
മേലെ കൊടുത്ത ഗ്രബ് കോണ്ഫിഗറേഷന് ഫയലില്‍ പ്രധാനമായും മൂന്ന് എഡിറ്റിങാണ് ഞാന്‍ ചെയ്തിരിക്കുന്നത്
1)നീലക്കളറില്‍ കൊടുത്തിരിക്കുന്നത് നോക്കുക , സെറ്റ് ഡീഫാള്‍ട്ട് = 0 എന്നത് 2 എന്നാക്കി. മെനുവില്‍ മൂന്നാമത്തെ ഓപ്ഷന് ഓട്ടൊമാറ്റിക്കായ് ലോഡ് ചെയ്യാനാണിത് . എന്റെ കമ്പ്യൂട്ടറില്‍ ഇത് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണിത് .
2) സെറ്റ് ടൈ ഔട്ട് =5 എന്നത് 30 എന്നാക്കി . മെനു 30 സെക്കന്റ് വെയിറ്റ് ചെയ്യാനാണിത് .
3) ചുവന്ന നിറത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം ഡിലീറ്റ് ചെയ്തു കളയാനുള്ളതാണ്, മെമ്മറി ടെസ്റ്റിന്റെ മെനു ആണത് , അങ്ങിനെ മെനുവില്‍ വിന്‍ഡോസ് മൂന്നാമത്തെ ഓപ്ഷനായി വരുന്നു
ഇനി സേവ് ചെയ്യുക, റീ ബൂട്ട് ചെയ്തു വരുമ്പൊള്‍ താഴെ കാണുമ്പോലെ കസ്റ്റമൈസ് ചെയ്ത് മെനുവായിരിക്കും ലഭിക്കുക.
ബ്ലോഗ് സന്ദര്‍ശകരെ സ്വീകരിക്കാം പുഞ്ചിരിയൊടെ!
നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശകര്‍ വായന തുടരുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിക്കണം എന്നുണ്ടോ .... അതെല്ലെങ്കില്‍ നിങ്ങളുടെ പോന്നോമാനയുടെ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗ് വായനക്കാര്‍ക്ക് മുന്പില് ഒരു ഫോട്ടോ കാണിക്കണം എന്നുണ്ടോ? (ബ്ലോഗ് വായനക്കാര്‍ ഏത് പോസ്റ്റ് വായിച്ചാലും ... അതെല്ലെങ്കില്‍ സ്ക്രോല്‍ ബാര്‍ താഴോട്ടു നീക്കിയാലും... നിങ്ങളുടെ പോന്നോമാനയുടെ ഫോട്ടോ അവര്‍ക്കു മുന്പില് പുഞ്ഞിരിചിരിക്കും- അഥവാഫോട്ടോ സ്ക്രീനില്‍ തന്നെ തുടരും! മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്പോസ്റ്റിനു മുകളില്‍ ഫോട്ടോ വെക്കാം )
ഇതിനായി ഒരു ഫോട്ടോ ബ്ലോങിലെക്കോ മറ്റോ അപ്ലോഡ് ചെയ്യുക.
തുടര്‍ന്ന് നിങ്ങളുടെ ബ്ലോഗിന്റെ Lay out>Add Gadget>Html/Java script എന്നതില്‍ എത്തിചേരുക.
ഇനി താഴെ യുള്ള കോഡില്‍ Your photo here എന്നതു മാറ്റി പകരംനിങ്ങള്‍ അപ്ലോഡ് ചെയ്ത ചിത്രത്തിന്റെ ലിങ്ക് കോപ്പി ചെയ്യുക . തുടര്‍ന്ന് മാറ്റം വരുത്തിയ കോഡ് മുഴുവനായും നേരത്തെ തുറന്നു വെച്ച HTml/Java script എന്നതില്‍ പേസ്റ്റ് ചെയ്തു സേവ് ചെയ്യുക .
മുകളില്‍ വലത്തേ അറ്റത്ത് ഫോട്ടോ കാണിക്കാന്‍
മുകളില്‍ ഇടത്തേ അറ്റത്ത് ഫോട്ടോ കാണിക്കാന്‍
താഴെ വലതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍
താഴെ ഇടതു ഭാഗത്ത് ഫോട്ടോ കാണിക്കാന്‍
NB: ദയവായി കേട്ടിയവളോട് ഇക്കാര്യം പറഞ്ഞേക്കല്ലേ .. അവള് കൊട്ടകൈലും കൊണ്ടു ഇങ്ങോട്ടെങ്ങാനും വന്നാല്‍... ഹെന്റെ ദൈവമേ !
ജിമെയില്‍ അപ്ഡേറ്റ് : buzz (ബ്ലോഗ്ഗെര്‍മാര്‍ക്കു നല്ലകാലം)
ഇന്റെര്‍നെറ്റിലൂടെ പുതിയ ആളുകളെ പരിച്ചയപെടുക, അവരുമായി ഫോട്ടോ ഷെയര്‍ ചെയ്യുക,വല്ലപ്പഴും മിസ്സ് യു സ്ക്രാപ്പ് അയച്ചു സാന്നിധ്യം അറിയിക്കുക, നല്ല 'കിളി' കളെ കണ്ടാല്‍ പിന്നാലെ കൂടി മറുപടിക്കായി തൊള്ളായിരത്തി തൊണ്ണൂറ്റി അമ്പതു പ്രാവശ്യവും ഓര്‍ക്കുട്ടില്‍ കയറുക... തുടങ്ങി ത്യാഗങ്ങള്‍ ചെയ്യുന്ന മലയാളി മനസ്സുകള്‍ ഒരു പക്ഷെ ഗൂഗിള്‍ വായിചിട്ടുണ്ടാവാം... അതല്ലെങ്കില്‍ ഓര്‍ക്കുട്ട് പോലെ ജിമെയില്‍ ഇല് ഇങ്ങനെ ഒരു പരിഷ്കരണം കൊണ്ട് വരേണ്ട ആവശ്യം എന്ത്? ... ഏതായാലും സംഗതി സൂപ്പര്‍ ,
പേരുകേട്ട ഗൂഗിള്‍ തറവാട്ടില്‍ നിന്നാണ് ജന്മമെങ്കിലും buzz ഓര്‍കുട്ടിനെ പോലെ അത്ര സോഫ്റ്റ് അല്ലെ, ഓര്‍ക്കുട്ടില്‍ നമുക്ക് വന്ന സ്ക്രപുകള്‍ വായിച്ചു പാര പണിയുന്ന സുഹ്ര്തുക്കള് എന്നും ക്ലാസ്സ് മേറ്റ്സ് എന്നും ഓമനപേരില്‍ അറിയപെടുന്ന അലവലാതികല്‍ക്കിനി അടങ്ങിയിരിക്കാം, പ്രൈവറ്റ് മെസ്സേജ് മാത്രമേ ഉള്ളൂ.. ഓര്‍കുട്ടുമായി മുട്ടിച്ചു നോക്കുമ്പോള്‍ പുതു മുഖം നമുക്ക് കൂടുല്‍ സുഹ്ര്തുക്കള നല്‍കാനിടയുണ്ട് കാരണം ഓര്‍ക്കുട്ട് ഇന്ത്യയിലും ബ്രസീലിലും മാത്രം ഒതുങ്ങുമ്പോള്‍ buzz ലോകം മുഴുവനും ലഭിക്കുന്നു. പുതിയ സേവനത്തില്‍ കാണുന്ന സെര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്തു ഈ സേവനം ഉപയോഗപെടുതാവുന്നതാണ്.
അതേസമയം വായില്‍ തോന്നിയതെന്തും അപ്പാടെ വിളിച്ചുപറഞ്ഞു കിട്ടുന്നതും വാങ്ങിച്ചു ഞെളിഞ്ഞിരിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു ഒരു ഹാപ്പി ന്യൂസ്. വല്ലപ്പഴും ബ്ലോഗ് തുറന്നു വായിക്കുന്ന സന്ദര്‍ശകര്‍ ലവരുടെ buzz ഇല് താങ്കളുടെ ബ്ലോഗ് അഡ്രസ് നല്കി എന്നിരിക്കട്ടെ, ലതവര്‍ക്ക് ഒരു ഇ മെയില്‍ ആയി തന്നെ ലഭിക്കും ( അതല്ലെങ്കില്‍ അവരുടെ മെയിലില്‍ കാണുന്ന buzz ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും ) മാത്രമല്ല അതേ സമയം തന്നെ കമാന്‍ഡ് നല്‍കാനും കഴിയും. പുതിയ കമാന്‍ഡ് വന്നാല്‍ പോപ് ആയി പൊങ്ങി വരികയും ചെയ്യും.
ബ്ലോഗ്ഗെരിനു പുറമേ, flickr ,google reader , ട്വിറ്റെര്‍ , തുടങ്ങിയ സൈറ്റുകളില്‍ നിന്നും stuff കള്‍ സ്വീകരിക്കാം.
പുതിയ കക്ഷിയെ അടുത്തറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക..
കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്റമ്മേ .. !!!
Thursday, September 09, 2010
MATHS LOVE LETTER
Yesterday, I was passing by your rectangular house in trigonometric lane, there I saw you with your cute circular face, conical nose and spherical eyes, standing in your triangular garden.
Before seeing you my heart was a null set, but when a vector of magnitude (likeness) from your eyes at a deviation of theta radians made a tangent to my heart, it differentiated.
My love for you is a quadratic equation with real roots, which only you can solve by making good binary relation with me. The cosine of my love for you extends to infinity. I promise that I should not resolve you into partial functions but if I do so, you can integrate me by applying the limits from zero to infinity. The geometry of my life revolves around your acute personality.
You are as essential to me as an element to a set.
Yours ever loving,
Real Analysis,
Binomial Avenue,
Kingdom of Calculus,
Pin 3.14159.
The stolen mind...
അവള് കൊണ്ടുപോയ മനസ്സ്
വൈകുന്നേരം കടല്‍ക്കരയിലേക്കു നടക്കുമ്പോള്‍ സത്യത്തില്‍ ഭയമായിരുന്നു. പക്ഷെ എനിക്കു കടല്‍ക്കാറ്റും, തിരമാലകളുടെ ശബ്ദവും അതിലേറെ ഇഷ്ടമായിരുന്നു എന്ന സത്യമാവണം വീണ്ടും എന്നെ അങ്ങോട്ടു നയിച്ചത്
ആളൊഴിഞ്ഞ ആ സ്ഥലം പതിവുപോലെ എനിക്കുവേണ്ടി ഇന്നും ഒഴിഞ്ഞുകിടന്നിരുന്നു. രണ്ടും കല്പിച്ച് അങ്ങോട്ടു നടക്കുമ്പോള്‍ ഇടറിയ കാല് വെപ്പുകള്‍ മനപ്പൂര്‍വ്വം അറിഞ്ഞില്ലെന്നു നടിച്ചു
അവിടെ ചെന്നിരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളൊപ്പിയ കടല്‍ക്കാറ്റിന്റെ മുഖത്ത് മിന്നിമറഞ്ഞത് സഹതാപമായിരുന്നോ അതൊ പുഛമായിരുന്നോ?
ഓര്‍മ്മകള്‍ വീണ്ടും കാലങ്ങള്‍ പിറകിലോട്ട് കൊണ്ടുപോയി
അന്ന് ഇവിടെയിരിക്കുമ്പോള്‍ തനിച്ചായിരുന്നില്ല അവളുംകൂടിയുണ്ടായിരുന്നു. അന്നു തിരമാലകളും, കടല്‍ക്കാറ്റുമെല്ലാം കളിയാക്കിയപ്പോള്‍ അവരെ തിരിച്ചുകളിയാക്കാന്‍ എന്നെ പഠിപ്പിച്ചതും അവളായിരുന്നു
അവളുടെ സ്വപ്നത്തിലെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ തനിച്ചായിരുന്നു. അവിടെയാരും ശല്യം ചെയ്തിരുന്നില്ല, കുട്ടികള്‍പോലും !
അവളുടെ സ്വപ്നം എന്തായിരുന്നാലും അതുതന്നെയായിരുന്നു എന്റെ സ്വപ്നവും എന്നു കാണാന്‍ ശ്രമിച്ചിരുന്നു , കാരണം പഴഞ്ചനായിരുന്ന എന്റെ സ്വപ്നങ്ങള്‍ക്കും അത്രത്തോളം പഴക്കമുണ്ടായിരുന്നു .
എന്റെ സ്വപ്നത്തിലെ വീട്ടിലെ വലിയ മുറ്റത്തുകൂടി ഓടിക്കളിക്കുന്ന കുട്ടികളെ അവള്‍ക്കിഷ്ടമായിരുന്നില്ല
അവളുടെ കൂട്ടുകാരികള്‍ക്ക് എന്നെ പരിചയപ്പെടുത്തിയിരുന്നു . അവള് ഭാഗ്യവതിയാണെന്ന് ഏതോ കൂട്ടുകാരി അസൂയയോടെ പറഞ്ഞത് എന്റെ മുന്പില് അവള് മറച്ചുവച്ചിരുന്നില്ല
ഞങ്ങളുടെ മനസ്സുകള്‍ ഒന്നായി ( എന്റെ മനസ്സ് ഞാന്‍ അവള്‍ക്കു നല്‍കിയത് പൂര്‍ണ്ണമായിട്ടായിരുന്നു) ഞങ്ങളുടെ സ്വപ്നങ്ങള്‍ തിരമാലകളോടുമാത്രം പറഞ്ഞു കാറ്റിനു ഒന്നും ഒളിക്കാന്‍ കഴിയാത്തതുകൊണ്ടാണു കാറ്റിനെ ഒഴിച്ചുനിര്‍ത്തിയത്
ഒരിക്കല്‍ മാത്രം അവളെ ഞാനെതിര്‍ത്തു എന്റെ പഴഞ്ചന്‍ രീതികള്‍ പൂര്‍ണ്ണമായും എന്നില്‍നിന്നും വിട്ടിട്ടില്ലാത്തതായിരുന്നു കാരണം
സ്വപ്നങ്ങള്‍ പങ്കുവച്ച് അവൾക്കു മടുത്തുകാണണം അതായിരിക്കും മറ്റു പലതും പങ്കുവെക്കാമെന്ന് അവള് പറഞ്ഞത് ഞാനെതിര്‍ത്തപ്പോള്‍ അവളൊന്നും പറഞ്ഞില്ല. എന്നിലെ പഴഞ്ചനിപ്പോഴും ബാക്കിയുണ്ടെന്നവള്‍ക്കു തോന്നിക്കാണണം
അവസാനമായി അവളെ കണ്ടത് അവളുടെ ഭാവി വരനെ എനിക്കു പരിചയപ്പെടുത്തിയ ദിവസമായിരുന്നു എന്നെ ഇങ്ങനെ അവള് പരിചയപ്പെടുത്തി
" ഇതാണു ഞാന്‍ പറഞ്ഞ എന്റെ പഴയ ലൈന്‍ "
"ഓ .. നമ്മുടെ സ്വപ്നജീവി "
ഞാന്‍ പഠിച്ച എന്റെ പഴഞ്ചന്‍ മര്യാദ പ്രകാരം ഞാനയാള്‍ക്ക് കൈകൊടുത്തു
അവളുടെ ഭാവി അവനില്‍ ( അവനെ മടുക്കുന്നത് വരെ ) സുരക്ഷിതമാണെന്നവള്‍ മനസ്സിലാക്കിയിരുന്നിരിക്കണം പരസ്പരം കൈകോര്‍ത്തുകൊണ്ട് മുട്ടിയുരുമ്മി അവര്‍ നടന്നകന്നു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കടല്‍ക്കാറ്റ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു തിരമാലകള്‍ മാത്രം മൗനം പാലിച്ചു
കാലങ്ങള്‍ പലതും തിരിച്ചു തന്നപ്പോള്‍ അവള്‍ക്ക് കൊടുത്ത മനസ്സു മാത്രം എനിക്കു തിരിച്ചു കിട്ടിയിരുന്നില്ല
അതു തന്നെയായിരിക്കും ഇന്നും കടല്‍ക്കാറ്റിന്റെ പുഛം നിറഞ്ഞ പുഞ്ചിരിയെ ഞാന്‍ ഭയക്കുന്നത് !!
Wednesday, August 25, 2010
Google's Mobile നെക്സസ് വണ്‍
നെക്സസ് വണ്‍
Tuesday, August 24, 2010
Tips For Internet
ഇന്റര്‍നെറ്റ് ബ്രൗസിംഗിന്റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള് ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്റെ DNS സെര്വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്. കൂടുതല്‍ വേഗത പ്രധാനം ചെയ്യുന്ന ധാരാളം DNS സെര്വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.
അവയെപ്പറ്റി മനസിലാക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. .
ഈ റിപ്പോര്‍ട്ടില്‍ കാണുന്നത് DNS സെര്‍വ്വറിന്റെ റെക്കമന്റഡ് കോണ്ഫിഗറേഷന് താഴെപ്പറയുന്ന രീതിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാനാകും.വിന്‍ഡോസ് 7 ല്‍ ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകളാണ് താഴെക്കൊടുത്തിരിക്കുന്നത്) ഡെസ്ക്ടോപ്പിലുള്ള Network Places ഐക്കണില്‍ റൈറ്റ് ക്ലിക്കു ചെയ്ത് Properties എടുക്കുക. Local Area Connection ല്‍ ക്ലിക്കു ചെയ്യുക. Properties ല്‍ ക്ലിക്കു ചെയ്യുക. ഇനി Internet Protocol version4 (TCP/IPv4) സിലക്ട് ചെയ്ത് അതിനെ ഡബിള്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ അതിന്റെ Properties ല്‍ ക്ലിക്കു ചെയ്യുക. use following DNS server addresses എന്നതില്‍ ക്ലിക്ക് ചെയ്ത് നേരത്തേ ജനറേറ്റ് ചെയ്ത റെക്കമെന്റഡ് കോണ്‍ഫിഗറേഷനിലെ ആദ്യത്തെ രണ്ട് അഡ്രസുകള്‍ ഇവിടെ എന്റര്‍ ചെയ്യുക (കോപ്പി-പേസ്റ്റും ചെയ്യാവുന്നതാണ്)
അല്ലെങ്കില്‍ ഇതിന്റെ Advanced ടാബില്‍ ക്ലിക്ക് ചെയ്ത് add ബട്ടന് ഉപയോഗിച്ച് താഴെക്കാണുന്നതുപോലെ മൂന്നു സെര്‍വ്വറുകളും കോണ്‍ഫിഗര്‍ ചെയ്യാം
Saturday, January 02, 2010
MGU Fest 2009 Fixture
|
| ||||
|
| ||||
|
|