'മുത്തശ്ശി'
എല്ലാ വര്‍ഷവും ഒരു ചരമകോളം നിറയെ
മുഖം വിടര്‍ത്തി ഓര്‍മകളില്‍ നിറയും.
പിന്നെ, 'ടീച്ചര്‍ ഉണ്ടായിരുന്നെങ്കില്‍'
എന്ന നെടുവീര്‍പ്പില്‍ അലിഞ്ഞു ചേരും...
വീട്ടില്‍ വരുന്ന പഴമക്കാര്‍ക്ക് ഇപ്പോഴും മുത്തശ്ശി വലിയൊരു ഓര്‍മപുസ്തകം, ചരമ വാര്‍ഷിക ഫോട്ടോക്കും അപ്പുറം ഒരു പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ല എന്നതില്‍ സന്തോഷം...
'മമ്മി'
സാക്ഷരന്‍ ആയ ശേഷം
അമ്മയെ 'വെറും' മമ്മി ആക്കി...
പൊട്ടിപ്പൊളിഞ്ഞ മുറിയില്‍,
വൃദ്ധ സദനത്തിന്‍റെ ഇടനാഴിയില്‍,
അവര്‍ തേങ്ങുന്നുണ്ടാകാം...
എങ്കിലും അമ്മയെ സ്നേഹിക്കുന്നവര്‍ ഷെയര്‍ ചെയ്യേണ്ട പോസ്റ്റുകള്‍ ഞാന്‍ കൃത്യമായി എടുത്ത് ഫേസ്ബുക്കില്‍ വാരി വിതറാറുണ്ട്...
'മകള്‍'
നല്‍കാന്‍ മേടിച്ച സമ്മാനങ്ങള്‍ ഏറെ,
പൊടി പിടിക്കുന്ന വാത്സല്യം വേറെ,
എങ്കിലും ക്ലിപ്തത ഉണ്ട്,
ഞാന്‍ അയക്കുന്ന ആശംസാ എസ്.എം.എസ്സുകള്‍ക്ക്.
എന്നും രാവിലെയും ഇടനേരത്തും വൈകീട്ടും ഉണ്ടോ, ഉറങ്ങിയോ, ഉമ്മ തരുമോ എന്നിങ്ങനെ ധാരാളം അന്വേഷണങ്ങള്‍ മൊബൈല്‍ വഴി നടത്തി പിതൃബന്ധം നിലനിര്‍ത്തുന്നു...
'ഭാര്യ'
പരാതികളുടെ ഒരു റേഡിയോ...
ചുമരില്‍ തൂങ്ങുന്ന
പഴയൊരു വിവാഹ ഫോട്ടോ...
പതിവായി കാണുന്നത്
നിറം മങ്ങി തുടങ്ങിയ ആ പഴയ മുഖം തന്നെ...
ആ പുഞ്ചിരിയുടെ തിളക്കവും
സിന്ദൂരവും ഇത്തിരി കുറഞ്ഞില്ലേ എന്നൊരു സംശയം...
ഇങ്ങോട്ട് പരാതികള്‍ മാത്രം പറഞ്ഞു കൊണ്ട് വിഡ്ഢി പെട്ടിയുടെ മുന്നില്‍ ചെമ്പരത്തിപ്പൂവും ആകാശകടലും കണ്ട് ജീവിതം തള്ളി നീക്കുന്ന ഒരു ശരാശരി ഭാര്യ...
'ഞാന്‍'
മലവെള്ളപാച്ചില്‍ പോലുള്ള ജീവിതത്തിന്‍റെ
വെബ്‌ഹിസ്റ്ററിയില്‍ ഏറ്റവുമൊടുവില്‍ ഞാന്‍
എന്‍റെ വെബ് പേജ് തേടി നടന്നു...
അപ്പോഴേക്കും ആരൊക്കെയോ ഫെസ്ബുക്കിലെ
സൗഹൃദ ലിസ്റ്റില്‍ നിന്നും എന്നെ ഡിലീറ്റ് ചെയ്തിരുന്നു.
എന്നിട്ടും ഞാന്‍ ഗൂഗിളില്‍ കയറി
തുടരന്വേഷണങ്ങള്‍ നടത്തികൊണ്ടിരുന്നു...
'ഭൂതകാല'ഫോള്‍ഡറുകളില്‍
'വര്‍ത്തമാന'ത്തിന്‍റെ ചാറ്റുകള്‍ വന്നു നിറഞ്ഞ്
നോട്ടിഫിക്കേഷന്‍ വന്നപ്പോഴാണ്
'ഭാവികാല'ത്തെ കരുതി ഇന്‍ബോക്സ്
ആദ്യമായി ക്ലിയര്‍ ചെയ്തത്...
അപ്പോഴേക്കും...
എന്‍റെ ജീവിതം തന്നെയും
ലാപ്ടോപ്പില്‍ കൃത്യമായി തെളിയുന്ന
ഫോര്‍മാറ്റ് ചെയ്യാന്‍ പോലുമാകാത്ത സ്ക്രീന്‍ സേവറായി...
ഒന്ന് റീ-ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോലും പറ്റാത്ത വിധം
ഞാന്‍ ബയോസിന്‍റെ പാസ്സ്‌വേര്‍ഡ് മറന്നു പോയിരിക്കുന്നു...
കാഴ്ചകള്‍ പവര്‍പോയിന്‍റ് പ്രസന്‍റെഷന്‍ മാത്രമാകുന്നു...
കേള്‍വികള്‍ ഹെഡ്സെറ്റ് നിറയുന്ന വാമൊഴികളും...
ഓര്‍മ്മകള്‍ ബ്രൌസര്‍ ഹിസ്റ്ററിയിലേക്ക് ചുരുങ്ങുന്നു...
തലച്ചോറില്ലാത്ത വിന്‍ഡോസ് സിസ്റ്റം പോലെ ഞാന്‍
അപ്ഡേഷന്‍ വേണ്ടാത്ത ഒരു ആപ്ലിക്കേഷന്‍ ഉണ്ടാക്കട്ടെ...
ഡെഡ് ലൈന്‍ പ്രശ്നമല്ലാത്ത ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍,...!!!

No comments:
Post a Comment